റിക്‌ടർ സ്‌കെയിൽ

അമ്മയുടെ നെഞ്ചകം പിളർക്കുന്ന

ആണവ വിസ്‌ഫോടനങ്ങൾ

റിക്‌ടർ സ്‌കെയിലിൽ അളക്കുന്നവർ

ഞങ്ങൾ

ഭൂമിയുടെ അന്തരംഗങ്ങളിൽ

ഭ്രമരം സൃഷ്‌ടിക്കും

ആണവ കൊടുങ്കാറ്റിനായ്‌

കാതോർത്തിരിക്കുന്നവർ ഞങ്ങൾ

ഭൗമപഠന കേന്ദ്രങ്ങളിൽ നിന്നും

അടിവരയിട്ടെത്തുന്ന അപായ സൂചനകൾ

ദിഗ്‌വിജയത്തിന്റെ രണഭേരിയായ്‌

കേൾക്കുന്നവർ ഞങ്ങൾ

ഭൂമിയുടെ വേദനകൾ

വിജയാഘോഷങ്ങളാക്കുന്നവർ

ഞങ്ങൾ

സുനാമിയും ഭൂചനങ്ങളും

പാഠ്യവിഷയങ്ങളാക്കുമ്പോഴും

അമ്മയുടെ ഗദ്‌ഗദം

കേൾക്കാത്തതെന്തേ ഞങ്ങൾ

നൊമ്പരമറിയാത്തതെന്തേ ഞങ്ങൾ

അവസാനമെത്തുമ്പോൾ – അമ്മയുടെ

ആറടിമണ്ണിന്റെ വിസ്‌മൃതിയിലലിയാൻ

തിരിച്ചെത്തുന്നവർ ഞങ്ങൾ

ഞങ്ങൾ കൃത്‌ഘനർ.

Generated from archived content: poem1_nov26_10.html Author: seeji_warrier

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here