വീട്‌

ഇരുളിനെ

കൊതിയോടെ

നോക്കി നില്‌ക്കും വീട്‌

എന്നെ ശാസിച്ചുഃ

“കാട്ടുപോത്തേ

പോയ്‌ കിടന്നുറങ്ങു

മുറിയിൽ കിടക്ക വിരിച്ചിട്ടുണ്ട്‌.”

മുറ്റത്ത്‌

നില്‌ക്കുകയായിരുന്നു

ഞാനപ്പോൾ.

വീടിന്റെ സംസാരങ്ങൾ

എനിക്കു മാത്രമേ കേൾക്കാനാവൂഃ

ഭാഗ്യം;

ചീത്ത വിളികേൾക്കില്ലല്ലോ

മറ്റാരും.

മറിച്ചൊന്നും ഉരിയാടാതെ

പോയി കിടന്നു മുറിയിൽ.

ഇരുട്ടിന്റെ ചെളിവെളളത്തിൽ.

“കാട്ടുപോത്തേ

ഉറങ്ങിയോ?”

വീട്‌ വിളിച്ചു ചോദിച്ചു.

മിണ്ടുവാൻ

തോന്നിയില്ല.

പുറത്തെ ഇരുളിനെ

നാവാൽ നക്കിവലിച്ച്‌

ഉളളിലാക്കി രസിച്ചുകൊണ്ടിരുന്നു.

അധികാരിയാം വീട്‌.

Generated from archived content: poem2_may10_06.html Author: sebastian

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English