കഴിഞ്ഞ ജന്മം അവളൊരു മുല്ലവളളിയായിരുന്നു
പടർന്നു കയറാൻ ഉറപ്പുളള വൃക്ഷം തേടി
അവൾ ഭൂമിയാകെ അലഞ്ഞു
ഈ ജന്മം അവൾ മുല്ലവളളിയുടെ ആത്മാവുളള
തണൽ വൃക്ഷമായി പിറന്നു
അവളുടെ ആത്മാവ് അപ്പോഴും
ഭാവനയിലെ മരത്തെ തേടി അലഞ്ഞു.
ഒടുവിൽ അവൾ ആ മരം കണ്ടെത്തി
ഒരു സമാന്തര രേഖയിൽ, ഒരു ശിഖരപ്പാടകലെ
വർണ്ണങ്ങൾക്കും സ്വപ്‌നങ്ങൾക്കും ഇടയിൽ
അവളുടെ ആകാരവും ആ അന്തരവും
ഒരു ശാപമായ്…
Generated from archived content: poem2_apr7.html Author: seba_thomas