ചക്രവാളം ഭേദിക്കുന്ന സൂര്യന്റെ ചുവപ്പില്‍
ഞാനിരുന്നു ചന്ദ്രന്റെ വരവുകത്ത്
താരകങ്ങള്‍ വന്നു പോകുന്നു
ഞാനിരുന്നു ചന്ദ്രന്റെ വരവുകത്ത്
താരകങ്ങള്‍ വന്നു പോകുന്നു
ചിരിക്കുന്നിതെന്റെ നേര്‍ക്ക് – പുച്ഛഭാവത്തില്‍
അന്ധകാരത്തില്‍ ഞാന്‍ വിലപിച്ചു
അമ്പിളി ശോഭയിന്നെവിടെ …
താരകങ്ങള്‍ പരിഹസിച്ചു പോകുന്നു
എന്റെ അബിളിയെവിടെ …
ഇരുട്ട് മന്ത്റിച്ചു പതിയെ :
അമാവാസി … ഇന്ന് ചന്ദ്രനില്ല ….
വിലപിച്ചുതീര്ത്തു നീ യാമങ്ങള്‍
ഇന്നിന്റെ സത്യമാറിയാതെ.
ഉണര്ന്നെനീറ്റു ഞാന്‍ –
കത്തിജ്വലിക്കുന്ന സൂര്യ ശോഭയില്‍
എരിഞ്ഞമര്‍ന്നു ഞാന്‍
ഇന്നിന്റെ സത്യമാറിയാതെ,
യാഥാര്ത്യമറിയാതെ
Generated from archived content: poem1_mar3_12.html Author: sayuj_othayoth