കത്തുന്ന സൂര്യനെ
കറുത്ത കണ്ണടകളൊട്ടിച്ച്
മഞ്ഞുപെയ്യുന്ന കുളിരടരു-
കളിലേക്കൂളിയിട്ട് വഞ്ചിക്കാം.
കനല്‍ പെയ്യുന്ന മേഘങ്ങളില്‍
നിന്ന് ചോരയൊലിപ്പിക്കാതിരിക്കാന്‍
ഏത് മുറിവൂട്ടിക്കാണാനാവുക.
കൂര്‍ത്ത കല്ലുകള്‍
വഴികളിലെ പരിചയത്തം
വടിവൊത്ത്
വെളിപ്പെടുത്തുന്നു.
നരച്ച ചുവരുകളും
മേല്‍ക്കൂരയും
എത്രയോ തവണ ആരും
കേള്‍ക്കാതെ പറഞ്ഞിട്ടുണ്ട് –
പടിയിറങ്ങാന്‍ .
എന്നിട്ടും
കുടചൂടിയെത്താന്‍
തുലാമഴയില്‍
വെയില്പൂക്കുന്നതും കാത്ത്
തിരിച്ചു നടന്നിട്ടുണ്ട് .
അപ്പോഴും,
നരച്ച ചുവരുകളില്‍
സ്വപ്നങ്ങള്‍ തെളിയാറില്ലായിരുന്നു.
കണ്ണീരുവറ്റാത്ത അമ്മയുടെ
കണ്ണുകള്‍ പോലെ…
Generated from archived content: poem2_may15_12.html Author: sayanson_punnassery