കണ്ണീര്‍ കറുപ്പിലലയാന്‍

മാമലകളുടെ ഉയരത്തോളം
വേദന പൊറുക്കുന്ന
ജീവനുകള്‍ക്ക്
മരണം അമൃതാണ്
ലാഭരാക്ഷതീയത
കൊട്ടാരത്തില്‍ നിന്ന്
എയ്ത അമ്പേറ്റ്
കുടിലുകളിലെ മനസില്‍
നിന്നൊലിക്കുന്ന
ചോര ഉണങ്ങാത്ത കാലം വരെ
കറുപ്പായാലും വെളുപ്പായാലും
നിറമേതായാലും
പൊള്ളുന്ന, തളര്‍ന്ന
മേനിയില്‍ നിന്റെ
തണുത്ത സ്പര്‍ശമേല്‍ക്കാന്‍
കൈകൂപ്പി പ്രാര്‍ഥിക്കാനാവാതെ
മനമുരുകി…

മഴയും വെയിലും
മഞ്ഞും കാഴ്ചയ്ക്കപ്പുറത്ത്
നൊമ്പരം മാത്രമാകുമ്പോള്‍
കണ്ണുകള്‍ കെട്ടടങ്ങട്ടെ.

അമ്മയെന്നുരിയാടാത്ത
നാവ്…
പുഞ്ചിരിക്കാത്ത കവിളുകള്‍
വെള്ളമില്ലാത്ത പുഴകളാണ്.

പൊറുതികേടിന്റെ അറ്റത്ത്
സഹതാപത്തിന്റെ കണ്ണീരല്ല നിറയുന്നത്.
ജയിച്ചിട്ടും തോറ്റുപോകുന്ന
നിങ്ങളുടെ അഹംഭാവം മാത്രം.

Generated from archived content: poem1_july9_13.html Author: sayanson_punnassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here