രണ്ടു കവിതകള്‍

സീതായനം
=========
തീയിലിട്ട് പൊരിച്ചെടുക്കാനായിരുന്നു ഉദ്ദേശം
അപ്പോഴാണ് മഴ പെയ്തത്
പിന്നെ ഒന്നും നോക്കിയില്ല കുഴിച്ചിട്ടു
എന്നിട്ട് പറഞ്ഞു സീതദേവിഭൂമിപിളര്‍ന്ന് പോയെന്ന്

ഉപദേശി
========
നിങ്ങള്‍ ദരിദ്രനാണോ?
കാരണം ധനികന്റ ചൂഷണമല്ല
കഴിഞ്ഞ ജന്മത്ത് പാപം ചെയ്യുമ്പോള്‍ ഒാര്‍ക്കണം

സ്ത്രീ എങ്ങാനുമാണോ?
പുരുഷനെ സേവിക്കൂ
അടുത്ത ജന്മമെങ്കിലും പുരുഷനായി ജനിക്കാം

നിങ്ങള്‍ ഒരുപടു കുഴിയിലാണോ?
ആരോടും സഹായം ചോദിക്കരുത്

നിങ്ങളുടെ പാപം അവരെക്കൊണ്ട് ചുമപ്പിക്കരുത്

സത്യമറിയാന്‍ ശ്രമിക്കരുത്
ചോദ്യം ചെയ്യരുത്
അതൃപ്തി കാണിക്കരുത്

അത് വരും ജന്മത്തെക്കൂടി കഷ്ടമാക്കും

അനുഭവിക്കുക, മൗനിയാകുക
ദൈവത്തിന് പ്രിയപ്പെട്ടവരാകുക…
==============================

Generated from archived content: poem6_agu27_14.html Author: saumya_kundoorkunnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here