പുത്തനാറിന്കരയിലെ പുതുപ്പെണ്ണ് പഞ്ചമിക്ക്
പൊന്നോണത്തിന് നാളിലൊരു പുതിയപൂതി
കളിവഞ്ചി തുഴയണം ജയിച്ചു വരിക വേണം
കളിസമ്മാനവുമായി പോരിക വേണം
പുഞ്ചപ്പാടം കൊയ്ത്കേറി പൊലികുട്ടിപദം വാങ്ങി
പുത്തന്പുടവയുടുത്ത് ചേലായൊരുങ്ങി
വീറോടെയാക്കളിവഞ്ചി തുഴഞ്ഞ് തുഴഞ്ഞ് കേറും
ആരോമലിന് കുഞ്ഞുപെങ്ങള്‍ ആര്ച്ചയെപ്പോലെ
ചെറുമനും പരമനും സുലൈമാനും ചാക്കോച്ചനും
ചുണ്ടന് വള്ളം തുഴയുന്ന തുഴച്ചില്‍ കണ്ടാല്‍
പാദം മുതല്‍ മുടി വരെ കുളിര്കോരും തിതൈതക
പൊന്നുകെട്ടിയ ചുണ്ടന് വള്ളം കുതിച്ചുകേറും
കുറിച്ചിക്കല്‍ പള്ളിയില്‍ മെഴുക്തിരി വെക്കണം
കുലദൈവങ്ങളെ ഓര്‍ത്ത് തൊഴുകവേണം
ഓടക്കുഴല്‍ ഊതി നില്ക്കും ഊട്ടുപറമ്പില്‍ കൃഷ്ണന്
ഓടിയെത്തി കാണിക്കയും വെയ്ക്കുക തന്നെ
വഴിയമ്പലം വലിയപള്ളീല് പച്ചപ്പട്ട് നല്കിപ്പിന്നെ
തുഴകൈയ്യിലെടുക്കണം ശരവേഗം തുഴയണം
വഞ്ചിപ്പാട്ട് പാടീടേണം താളമിട്ടു തന്നെ വേണം
വലിയൊരു ജനക്കൂട്ടം കാഴ്ചക്കാര്‍ വേണം
കച്ചത്തോര്ത്തരയില് കെട്ടി വഞ്ചിയേറി തുഴയുമായ്
കൊച്ചുകാര്ത്ത്യായനിയോടും കുട്ടിയുമായ്
ആലോലമാം കളിവഞ്ചി തുഴഞ്ഞു തുഴഞ്ഞു കേറും
ആറ്റിന്നെഞ്ച് കീറിക്കേറും കളിവഞ്ചിയും
അദമ്യമാമാവേശത്താലാലിംഗനം ചെയ്യും ആറും
ആര്‍പ്പുവിളി ആരവങ്ങള്‍ കരയിലെങ്ങും
Generated from archived content: poem1_sep23_13.html Author: sathyaseelan-karthikapilli
very good poem, enjoyed it