ഒറ്റയടി പാത

ഇരുള്‍ വീഴുംമുന്‍പേ എനിക്കക്കരെയെത്തണ്ണം.
ഒറ്റക്കെന്‍ മുന്‍പിലെ ഒറ്റയടിപാതതാണ്ടി.
ഒരിക്കല്‍ നീ ഞങ്ങളെ കൂട്ടിമുട്ടിച്ചതും പിന്നിട്-
എപ്പോഴോ വഴിപിരിച്ച് വിട്ടതുമീ ഒറ്റയടിപാത.
പിന്‍വിളിയെങ്കിലും തിരിഞ്ഞൊന്നു നോക്കില്ലാ.
നേരംതെറ്റി പൂത്ത പാലപ്പുവിന്‍ ഗന്ധം.
വിടരുംമുന്‍പേ പരന്ന നിശാഗന്ധി സുഗന്ധം-
എന്നിലെക്കെത്തും മുന്‍പേ എനിക്കക്കരെയെത്തണം.
വശീകരണ ചിരിയെന്‍ കാതില്‍ വിഴുംമുന്‍പേ.
മദഗഗന്ധം സിരകളെ വരിഞ്ഞുകെട്ടും മുന്‍പേ.
ഉന്മാദമുണര്‍ത്തുംമാ മോഹനഗോപാംഗ ഭംഗി.
കണ്‍കളില്‍ പതിക്കുംമുന്‍പേയെനിക്കക്കരെയെത്തണം.
വരില്ലാ നിന്നില്‍ അനുരാഗദാഹപരവശനായി.
എന്നെ നിനക്കടിയറ വെക്കില്ലാഒരിക്കല്‍ക്കൂടി-
നീയെന്‍ കാലില്‍ തളച്ച ഓട്ട്ചങ്ങല കിലുക്കം.
മറ്റാരെയും കേള്‍പ്പിക്കാതെ അക്കരെയെത്തണം.
ഒറ്റയടിപാതയിലുടെ ആറടിമണ്ണിലെന്‍ –
സ്വഗ്രഹത്തിലേക്ക് ഒറ്റയ്ക്കീ ഒറ്റയടിപാതതാണ്ടി .
ഇരുള്‍വിഴുംമുന്‍പേ നി ഇണചേരുംമുന്‍പേ.
മറുകാലില്‍ ഓട്ട്ചങ്ങല നി തളക്കുംമുന്‍പേ.
മുഴുഭ്രാന്തനായി ഞാന്‍ മാറും മുന്‍പേയെനിക്ക്.
അക്കരെയെത്തണം ഒറ്റക്കി ഒറ്റയടിപാതതാണ്ടി

Generated from archived content: poem4_july13_15.html Author: satheesh_parumala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here