ജോയിച്ചൻ പുതുക്കുളത്തെ ആദരിച്ചു

ചിക്കാഗോ; മിഡ്‌വെസ്‌റ്റ്‌ മലയാളി അസോസിയേഷൻ ഓഫ്‌ അമേരിക്കയുടെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ വച്ച്‌ ഫ്രീലാന്റ്‌ ജേർണലിസ്‌റ്റ്‌ ശ്രീ.ജോയിച്ചൻ പുതുക്കുളത്തെ ആദരിക്കുകയുണ്ടായി.

അമേരിക്കൻ മലയാളികളുടെ ദൈനംദിന വാർത്തകൾ ലോകമാകമാനമുള്ള മലയാളികളിലേയ്‌ക്ക്‌ ഇന്റർനെറ്റ്‌ മാദ്ധ്യമത്തിലൂടെയും അതോടൊപ്പം അമേരിക്കയിലുള്ള അച്ചടി മാദ്ധ്യമത്തിലൂടെയും, ടി.വി.ചാനലുകളിലൂടെയും യഥാസമയം എത്തിക്കുകയെന്നുള്ള കർമം അദ്ദേഹത്തിന്റെ ദൈനംദിന ജീവത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

മാദ്ധ്യമ പ്രവർത്തനരംഗത്ത്‌ അദ്ദേഹത്തിന്റെ ലാഭേഛയില്ലാത്ത ജനസേവനത്തിനുള്ള അംഗീകാരമായിട്ടാണ്‌ മിഡ്‌വെസ്‌റ്റ്‌ മലയാളി അസോസിയേഷൻ അദ്ദേഹത്തെ ആദരിച്ചത്‌. കർമനിരതനായി മാദ്ധ്യമപ്രവർത്തനം തുടരുന്ന ശ്രീ.പുതുക്കളത്തിന്‌ അസോസിയേഷൻ എല്ലാവിധ ഭാവുകങ്ങളും നേർന്നു.

Generated from archived content: news1_oct16_08.html Author: satheesan_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here