മരം
വെയിലു കൊണ്ട് കൊണ്ട്
വേരിന് തണലിടുന്നു.
എന്നിട്ടും
വേരിനു പരാതിയാണ്
രാവുപരന്നാൽ തുടങ്ങും
അത് പരാതിയുടെ
കെട്ടഴിക്കാൻ
നിലാവിനെ
കാണിക്കുന്നില്ലെന്ന് പറഞ്ഞ്…
മറപിടിച്ച്
നിൽക്കുകയാണെന്നു പറഞ്ഞ്…
Generated from archived content: poem2_dec31_09.html Author: sathar_aadur