ശബ്‌ദത്തേക്കാൾ
ശക്‌തം
നിശ്ശബ്‌ദതയാണ്
കേൾവീക്കാരൻ
അത്
ശ്രദ്ധിച്ചേക്കില്ല
മൊബൈലും
ഇയർഫോണും
അതു ഗൗനിക്കില്ല
വാക്കും നോക്കും
അതിനെ
തീർത്തും അവഗണിക്കും
എങ്കിലും
മനസ്സ് അത് മൗനത്തെ
അറിഞ്ഞുകൊണ്ടെയിരിക്കും
മരണം വരെ
അതിനെ
ആശ്രയിക്കുകയും ചെയ്യും.
Generated from archived content: poem1_dec31_09.html Author: sathar_aadur
Click this button or press Ctrl+G to toggle between Malayalam and English