ഡാഡി
ഓഫീസിലേക്കു പോയി
മമ്മി ക്ലബ്ബിലേക്കും
ആ വീട്ടില്‍
അവന് മാത്രം തനിച്ചായി
വാങ്ങിക്കൊണ്ടുവന്ന
ചിക്കന്‍ മമ്മിയെ ഏല്‍പ്പിച്ച്
ഡാഡി ബാത്ത് റൂമിലേക്കു പോയി
മമ്മി
ഇറച്ചി ഫ്രൈ ചെയ്യാന്‍ കിച്ചനിലേക്കും
ആ ഉമ്മറക്കോലായില്‍
അവന് മാത്രം തനിച്ചായി
മൂക്കുമുട്ടെ തിന്ന്
ഡാഡി ബെഡ്റൂമിലേക്ക് പോയി
പാത്രങ്ങള്‍
വാഷ് ബെയ്സനില്‍ കൊണ്ടിട്ട് മമ്മിയും
ആ മുറിക്കകത്ത്
അവന് മാത്രം തനിച്ചായി
നിലാവും
നക്ഷത്രങ്ങളും ഉറങ്ങാന്‍ പോയി
സര്‍ക്കാര്‍ വക കറണ്ടൂം
ആ ഇരുട്ടില്‍
അവന് മാത്രം തനിച്ചായി
Generated from archived content: poem3_oct7_14.html Author: sathar_aadhoor