രാത്രിയുടെ
നിമിഷങ്ങളില്‍
നമ്മുടെ കണ്ണുകള്‍
രണ്ട് നക്ഷത്രദീപങ്ങള്‍
നിലാവ്
ഹൃദയത്തിലേക്ക്
ജാലകം തുറന്നു വെക്കുന്നു
ഹിമകണം
പ്രണയത്തിലേക്ക്
അരിച്ചു കയറുന്നു
നിന്റെ
അധരങ്ങള്‍ക്ക്
ചിരിക്കണം
നേരറിയണം
എന്റെ വിരല്‍ത്തുമ്പുകള്‍ക്ക്
ഉടലിന്റെ ആഴങ്ങളിലേക്ക്
തുഴഞ്ഞു പോകണം
ഇരുട്ടിന്റെ
നിശ്വാസങ്ങളില്‍
നമ്മുടെ സ്വകാര്യം പറച്ചിലുകള്‍
ഒരു അടുക്കുപാത്രം
തണുപ്പകറ്റാന്‍ കൊതിച്ച്
രണ്ട് ഉടലുകള്‍
ഒരു പങ്കായം
ഞാന്‍
ഒഴുകിക്കൊണ്ടു കിടക്കുന്ന പുഴ
നീ……
Generated from archived content: poem2_may27_14.html Author: sathar_aadhoor