കുരുക്ഷേത്രം

പണ്ട്
പാഞ്ചാലെ പണയപ്പെടുത്തിയിട്ടാണ്
പാണ്ഡവന്‍ കൗരവരോട്
ചൂത് കളിച്ചത്

ഞാനാണെങ്കില്‍ കളിച്ചതു മുഴുവന്‍
പിന്നെ തന്നെ പണയപ്പെടുത്തി

ഇപ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍
നൂറായിരം ആഗ്രഹങ്ങള്‍ക്കായി യുദ്ധം പ്രഖ്യാപിച്ച്
കുരുക്ഷേത്രത്തിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്

ആണ് പാണ്ഡവരുടെ
തേര് തെളിക്കാന്‍ ഗീതോപദേശങ്ങളുമായി
ഒരു കൃഷണനുണ്ടായിരുന്നു…

ഇന്ന്
എന്റെ തേര് തെളിക്കാന്‍ ആരാണുള്ളത്?
ഉപദേശിക്കുവാനും..?

Generated from archived content: poem1_june1_15.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here