ചെസ്സ്

രക്ഷപ്പെടില്ല
എന്നുറപ്പുണ്ടായിരുന്നു
എന്നിട്ടും
രാജാവ് പൊരുതുന്നതായി നടിച്ചു
ഓരോരുത്തരെയായി കുരുതികൊടുത്തു
കാലാളുകളും
ആനയും കുതിരയുമെല്ലാം
വെട്ടേറ്റ് വീണു
തേരും
മന്ത്രിയുമെല്ലാം നിലത്ത് കിടന്ന്
പിടഞ്ഞു
ആരുമില്ലെന്നുറപ്പായപ്പോള്‍
രാജാവിനു തോല്‍വി സമ്മതിക്കാന്‍
ഒരു മടിയുമുണ്ടായില്ല
നാണക്കേടും…

Generated from archived content: poem1_agu22_13.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English