ഹോ; അറുപതുവർഷത്തെ വിസർജ്യം. കിടക്കവിരിയിലും തിരിഞ്ഞു കിടന്നുറങ്ങുന്ന ഭാര്യയുടെ തുണിയിലും നിലത്തും കുളിമുറിയിലും കക്കൂസിലും മലയാളി അറുപതുവർഷമായി ശുക്ലിച്ചുകൊണ്ടിരിക്കുന്ന ഈ മാലിന്യമല്ലേ സ്വയംഭോഗാസക്തരായ മാഗസിൻ പത്രാധിപന്മാർ വായനക്കാർക്ക് വിളമ്പിയത്?മലയാളത്തിൽ ഏറ്റവുമധികം പിമ്പുകളുള്ള എഴുത്തുകാരനാണ് എം.ടി വാസുദേവൻ നായർ. ഈ പിമ്പിംഗും പൊന്തൻമാടത്വവും അദ്ദേഹത്തിന്റെ എഴുത്തിനെയും എഴുത്തുവ്യക്തിത്വത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് ആലോചനാവിഷയമാക്കേണ്ടതാണ്.സാഹിത്യത്തിലും കലയിലും എം.ടി സൃഷ്ടിച്ച ഭാവുകത്വ പ്രപഞ്ചത്തെ വിമർശനാത്മകമായി സമീപിക്കാനുള്ള സകലസാധ്യതകളെയും അടച്ചുകളഞ്ഞുകൊണ്ടാണ് ഇവിടുത്തെ ലിറ്റററി & കൾച്ചർ മീഡിയ പ്രവർത്തിക്കുന്നത്. എം.ടിയുടെ കൃതികൾ വായനാസമൂഹത്തിൽ ചെലുത്തുന്ന അസാമാന്യവും അപാരവുമായ സ്വാധീനത്തെ സമകാലിക ജ്ഞാനാന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും അടിസ്ഥാനത്തിൽ പ്രശ്നവത്‌കരിക്കുന്നതിനു പകരം അവയെ വിറ്റ് കാശുണ്ടാക്കുകയാണ് ‘രചനയുടെ അറുപത് വർഷങ്ങൾ’ ആഘോഷമാക്കുന്ന മാതൃഭൂമി ആഴ്‌ചപ്പതിപ്പും ‘നാലുകെട്ടിന്റെ അമ്പത് വർഷങ്ങൾ’ ആഘോഷമാക്കുന്ന ‘മലയാള’വും ചെയ്യുന്നത്.എം.ടിയുടെ രചനാ ജീവിതത്തിന്റെ ഷഷ്‌ഠിപൂർത്തിയും ‘നാലുകെട്ടി’ന്റെ അമ്പതാം വാർഷികവും മാതൃഭൂമി ആഘോഷിക്കേണ്ടതു തന്നെയാണ്; അത് ടി. ബാലകൃഷ്ണനെയും എ. സഹദേവനെയും പോലുള്ളവർ എഡിറ്റു ചെയ്യുമ്പോൾ. കഞ്ഞിപ്പശയിൽ മുക്കിയതാണെന്ന വ്യാജേന കെട്ട ശുക്ലം വിസർജിച്ച കോണകങ്ങൾ തൂക്കിയിട്ട് വിൽപ്പന നടത്തിയിരുന്നുവല്ലോ ഇവർ കുറേക്കാലം. അതേ നാറുന്ന കോണകങ്ങൾ മാതൃഭൂമി ആഴ്‌ചപ്പതിപ്പെന്ന മാസ്‌റ്റർഹെഡിൽ മാർക്കറ്റിൽ തൂങ്ങിക്കിടക്കുന്ന കാഴ്‌ച അസഹ്യമാണ്.എം.ടി സൃഷ്ടിച്ച ജനപ്രിയ ഭാവുകത്വത്തിനുനേരെ ഉയരുന്ന ഒരു ചെറുവിരലിനെക്കൂടി മാതൃഭൂമിയുടെ എം.ടി പതിപ്പ് ദക്ഷിണയായി വാങ്ങുന്നു. അതിസമർഥമായാണ് മാതൃഭൂമി ഈ കർമം നിർവഹിക്കുന്നത്. കെ.പി നിർമൽകുമാർ, കെ. കണ്ണൻ, ആശാലത, എൻ.പി ഹാഫിസ് മുഹമ്മദ് എന്നിവരുടെ ലേഖനങ്ങളും എൻ.പി വിജയകൃഷ്ണൻ എം.ടിയുമായി നടത്തിയ അഭിമുഖവുമാണ് ഉള്ളടക്കം.അമ്മായിഅമ്മ & മരുമകൻ അവിഹിതവേഴ്ചഎം.ടിക്കു മുന്നിലെന്നല്ല ആർക്കു മുന്നിലും എങ്ങനെ വേണമെങ്കിലും ഇരുന്നും കിടന്നുമുള്ള രചനകൾ അറിയാം വിജയകൃഷ്ണന്. ഈ പണിയിൽ കോഴിക്കോടുനിന്ന് ഡോക്ടറേറ്റ് വരെ എടുത്ത ആളാണ്. മലയാളത്തിലെ എഡിറ്റർമാർക്കുവേണ്ടത് മലബാറിലും തിരുവിതാംകൂറിലും പെടാത്ത ഇത്തരക്കാരെയാണ് എന്നതിനാൽ ഇവറ്റകൾക്ക് ഏതു സീസണിലും നല്ല കച്ചവടമായിരിക്കും. അഭിമുഖത്തിന്റെ ചോദ്യവും ഉത്തരവും എം.ടി തന്നെ നേരത്തെ കൊടുത്തതാണെന്ന് വ്യക്തം. കാരണം ഒരുതരം അമ്മായിഅമ്മ & മരുമകൻ അവിഹിത രൂപത്തിലുള്ളതാണ് ചോദ്യങ്ങളും ഉത്തരങ്ങളും. അമ്മായിഅമ്മയ്‌ക്ക് ഇഷ്ടമുള്ളതാണ് മരുമകനും ഇഷ്ടം. അമ്മായിഅമ്മയ്‌ക്ക് ഇഷ്ടമുള്ളതേ മരുമകന് ഇഷ്ടമാകൂ എന്നുമുണ്ട്. ഇനി ആരാണ് അമ്മായിഅമ്മ, ആരാണ് മരുമകൻ എന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. അത്ര ചേർച്ചയാണ് ഈ അവിഹിത സംഭാഷണത്തിൽ.picture2‘നാലുകെട്ടി’നെക്കുറിച്ചാണ് ചോദ്യം മിക്കതും. കുറ്റം പറയരുതല്ലോ വിജയകൃഷ്ണൻ നന്നായി ‘നാലുകെട്ടി’നെക്കുറിച്ച് പഠിച്ചിട്ടുണ്ട്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ ‘നാലുകെട്ട് ഃ അകവും പുറവും’, പ്രശസ്ത വാസ്തുശില്പ ഗ്രന്ഥങ്ങളായ ‘നാലുകെട്ട് പണിയേണ്ടതെങ്ങനെ’, ‘കുമ്മായത്തിന്റെയും കല്ലിന്റെയും അനുപാതം നാലുകെട്ടിൽ’, ‘നാലുകെട്ട് പൊളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’, ‘നാലുകെട്ടുകൊണ്ട് ജീവിക്കാനുള്ള ഉപായങ്ങൾ’ എന്നിവ അതീവശ്രദ്ധയോടെ പഠിച്ചതുകൊണ്ടുള്ള ഗുണം ഈ അഭിമുഖത്തെ അപൂർവമാക്കുന്നു.എം.ടിയെക്കുറിച്ച വ്യാജസ്തുതികൾ ഒഴിവാക്കുന്ന എന്ന വ്യാജത്തോടെയുള്ളതാണ് മാതൃഭൂമിയിലെ എം.ടി ലേഖനങ്ങൾ. കെ.പി നിർമൽകുമാർ, എം.ടി എന്ന എഴുത്തുകാരന്റെ വ്യക്തിജീവിതത്തെക്കുറിച്ചെഴുതുന്നു. ആദ്യഭാര്യ പ്രമീളാദേവിയുമായുള്ള ബന്ധം, ഒ.വി വിജയനുമായുള്ള അ‘പാര’ വിനിമയങ്ങൾ തുടങ്ങി എ.ടി വെളിപ്പെടുത്താത്ത ‘ആത്മകഥ’യിലേക്ക് നിർമൽകുമാർ എന്ന മൂഷികൻ അരിച്ചരിച്ചു കയറുകയാണ്. ബാങ്കിൽ നിന്ന് വിരമിച്ച് വീട്ടിലിരിക്കുന്ന നിർമൽകുമാർ തന്റെ ജീവിച്ചിരിക്കുന്ന പുനർജന്മമായ ടി. പത്മനാഭനിലേക്ക് പരകായപ്രവേശം നടത്തുന്ന കാഴ്‌ച ആഹ്ലാദകരമാണ്. ടി പത്മനാഭന്റെ കുശുമ്പിന് ന്യായീകരണമുണ്ട്. നിർമൽകുമാറിന്റെയോ? ആർത്തവ വിരാമ സമയമാണെന്നു തോന്നുന്നു നിർമൽകുമാറിനിത്, പറഞ്ഞുകേട്ട ലക്ഷണങ്ങൾ വച്ചുനോക്കുമ്പോൾ. എഴുത്തുകാരുടെ സർഗജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ തെരഞ്ഞുപിടിച്ച് കൃതികളെ പൂർണമായും ഒഴിവാക്കി വ്യക്തിക്കുശുമ്പിലൂടെ വിമർശനം നടത്തുകയാണ് ഇയാളുടെ ഇപ്പോഴത്തെ പണി.വായിലൂടെയും മൂക്കിലൂടെയും ശുക്ലമൊലിപ്പിച്ചുകൊണ്ടിരിക്കുന്ന കെട്ട പുരുഷനോട്ടങ്ങളുടെ ഇരയായ ഒരു സ്ര്തീ ഫീൽഡിൽ നിന്ന് ഔട്ടായപ്പോൾ ഒരു രാത്രിക്ക് 25000 രൂപ വരെ സ്വന്തം ശരീരത്തിന് വിലയിട്ട് തന്നെ ആക്രമിച്ചുകൊണ്ടിരുന്ന അതേ കെട്ട ശുക്ലത്തെ വായിലെടുത്ത് അവരുടെ ശരീരങ്ങളിലേക്കുതന്നെ തുപ്പിനിറച്ച് നടത്തുന്ന ആദരണീയമായ ആ പ്രതികാര നടപടി ഇവിടെ ഓർക്കട്ടെ.കെ.പി നിർമൽകുമാറിനെപ്പോലുള്ള എഴുത്തു ഷണ്ഡന്മാരുടെ കാമവാർദ്ധക്യത്തിന് നടി രേഷ്മയെപ്പോലുള്ള സ്വത്വാഭിമാനികളായ പെണ്ണുങ്ങളല്ല ചേരുക. എഴുത്തിൽ, അഭിനയത്തിൽ രേഷ്മയെപ്പോലെ, താരമായിരുന്നു ഇയാളും. പക്ഷെ റിട്ടയറായപ്പോൾ ബലക്കുറവായി, ഭാഷയ്‌ക്ക്. സ്വപ്നസ്‌ഖലനത്തിനും സ്വയംഭോഗത്തിനും പറ്റിയ ഉല്പാദനം നടക്കുന്നുമില്ല. നിർമൽകുമാറിന്റെ ഓരോ തുള്ളി ലേഖനത്തിൽ നിന്നും ചലനശേഷിയില്ലാത്ത ഓരോ ചാപിള്ളകളുടെ നിലവിളി ഉയരുന്നു. ഈ വൃദ്ധകാലത്ത് എഴുത്തിന്റെ കാമം ശമിപ്പിക്കാൻ അദ്ദേഹത്തിന് ഇത് ധാരാളം മതിയാകും.ഞരമ്പുസപ്ലൈ ഇല്ലാത്ത…picture3മാതൃഭൂമിയിലെ മറ്റൊരു ലേഖനം കെ. കണ്ണൻ എഴുതിയ ‘എന്റെ ആത്മകഥയുടെ ഉടമ’. നാലുകെട്ട്, കാലം, മഞ്ഞ് എന്നീ നോവലുകളുടെ ഉള്ളടക്കത്തെ സ്വന്തം ആത്മകഥയിൽ കണ്ടെത്തുകയാണ് ഇയാൾ. ഈ പുതിയ തരം പിമ്പ്, ഒരു പത്രപ്രവർത്തകനാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. ‘ആത്മകഥ’യിൽ. പക്ഷെ ചെയ്യുന്ന പണി അതല്ലെന്ന് വ്യക്തമാകും വായിച്ചാൽ. വയസ്സുകാലത്ത് എം.ടിക്കെങ്കിലും ഉപകാരപ്പെടട്ടെ തന്റെ വായും ഗുദവും എന്ന ശുദ്ധഗതിക്കാരനാണ് ഈ കണ്ണൻ. ഞരമ്പുസപ്ലൈ ഇല്ലാത്ത ഇത്തരം ലിംഗങ്ങളാണ് പത്രപ്രവർത്തനത്തെ വണ്ടികെട്ടിക്കളിയാക്കുന്നത്. പബ്ലിക് റിലേഷനുകളിൽ ഊന്നിയുള്ള മുഖ്യധാരാ സാഹിത്യ പത്രപ്രവർത്തനത്തിന്റെ തട്ടകം ഭേദിച്ച് ഈയിടെ പുറത്തുവന്ന മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, സാഹിത്യം; സമകാല സംസ്‌കാരത്തിലെ രാഷ്ര്ടീയ ഇടപെടലാണെന്ന വ്യഖ്യാനത്തിന് ബലം നൽകുന്ന ഒട്ടേറെ പതിപ്പുകൾ ഇറക്കിയിരുന്നു. എന്നാൽ, മുഖ്യധാരാ സാഹിത്യത്തിനു നേരെ പാർശ്വവത്‌കൃത ഇടങ്ങളിൽ നിന്ന് ഉയരാനിടയുള്ള സകല ചെറുത്തുനിൽപ്പുകളെയും നിർവീര്യമാക്കുകയാണ് ഇത്തരം വ്യാജപതിപ്പുകളുടെ ലക്ഷ്യം. സ്തുതിയല്ലെന്ന മട്ടിൽ ബലഹീനമായ വ്യാഖ്യാനങ്ങളിലൂടെ വിഷയം വഴിതിരിച്ചുവിടാനുള്ള തന്ത്രം. എം.ടിക്കെതിരെ ദലിതനും സ്ര്തീയും കീഴാളനും അവർണ ഭാഷയും അധോലോക ഭാവുകത്വവും ഉയർത്താനിടയുള്ള വിചാരണകളെ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് കൊടുംഹിംസയ്‌ക്ക് വിധേയമാക്കുന്നു.അറുത്തുമാറ്റിയ 75 വർഷത്തെ കണ്ണികൾ, മാർക്കറ്റിംഗിനു വേണ്ടി വിളക്കിയെടുക്കാൻ ശ്രമിക്കുകയാണ് അതിന്റെ പത്രാധിപർ, അതും മത്സരിക്കാൻ ഒരു പ്രതിയോഗി പോലുമില്ലാത്തിടത്ത്.‘നാലുകെട്ടി’ലെ ഉണ്ണികൾസാഹിത്യ പത്രപ്രവർത്തനം കൊണ്ട് കള്ളും പെണ്ണും മാത്രമല്ല, വീടും പറമ്പും വരെ വാങ്ങിക്കൊണ്ടിരിക്കുന്ന എഡിറ്റർമാർ സൃഷ്ടിച്ചെടുത്തതാണ് സമകാല മലയാളം വാരികകളിലെ സാഹിത്യ ഉള്ളടക്കം. പുതിയ മലയാളം വാരിക കാണുക. ‘നാലുകെട്ടി’ന്റെ അമ്പതാം വാർഷികാഘോഷമാണ്. എൻ. ശശിധരൻ, എൻ. പ്രഭാകരൻ, എം.എ റഹ്‌മാൻ, സാറാജോസഫ്, വി. മോഹനകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരുടെ ‘നാലുകെട്ട്’ അനുഭവങ്ങൾ. എം.ടിയെ നടുക്കിരുത്തി അവരവരെക്കൊണ്ടാകുന്ന പണി ചെയ്തുകൊടുക്കുകയാണ് എല്ലാവരും.picture4ആറാം ക്ലാസിലും പത്താം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ‘നാലുകെട്ട്’ വായിച്ചപ്പോഴുണ്ടായ അനുഭവത്തെ ഇന്ന് അമ്പതും അതിലേറെയും വയസ്സുള്ളവർ അതേ ശൈശവാനുഭൂതികളോടെ ആവിഷ്‌ക്കരിക്കുന്നതാണ് ഇതിലെ അശ്ലീലവും അപകടവും ദുരുദ്ദേശ്യവും. പ്രായം ഇവരുടെ ബുദ്ധിയിലും മനോനിലയിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അല്ലെങ്കിൽ ‘നാലുകെട്ട്’ വായിച്ചുതീർത്ത വീടിനെയും തട്ടിൻപുറത്തെ കുടുസ്സുമുറിയെയും എൻ. ശശിധരനെപ്പോലൊരു എഴുത്തുകാരൻ പുനരാവിഷ്‌കരിക്കുന്നതെന്തുകൊണ്ട്? സാറാ ജോസഫ് വാല് പൊക്കുന്നത് മനസ്സിലാക്കാം. എൻ. പ്രഭാകരനോ?നിഷേധങ്ങളെ നിർവീര്യമാക്കുന്ന, രാഷ്ര്ടീയത്തെ അരാഷ്ര്ടീയമാക്കുന്ന, വ്യക്തികളെ ബിംബങ്ങളാക്കുന്ന അനുഭവങ്ങൾ മനസ്സിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അവ ഒരിക്കലും എഴുതപ്പെടാതെയിരിക്കുകയാണ് വേണ്ടത്. എം.ടി കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റാകാൻ പോകുന്നതുകൊണ്ട് അത് തീർച്ചയായും എഴുതേണ്ടതുമാണ്, സാറാ ജോസഫിനെപ്പോലുള്ള ചിലർക്ക്.എം.ടിയോളം ഭാഗ്യം ചെയ്ത എഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. വിമർശനം പോലും അദ്ദേഹത്തിന് കരുത്തേ പകരൂ. എം.ടിയെ കൊല്ലാൻ പിറന്ന ടി പത്മനാഭൻ എഴുതി തോൽപ്പിക്കാനാകാതെ വലിയ വലിയ വളികളിട്ട് അതിന്റെ ദുർഗന്ധത്തിലമർന്ന് ജീവിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. തന്റെ രേതസ്സ് പോലും അതിനുവേണ്ടി അദ്ദേഹം പൂർണമായും സമർപ്പിച്ചു. എന്നിട്ടും ഭീമസേനന് ബലമേറുകയായിരുന്നു.ഇതാ ഒരു ശുക്ലാചാര്യൻ ഃ എം.വി ദേവൻഇപ്പോഴിതാ പുതിയൊരു വർഗം ഭൂജാതമായിരിക്കുന്നു. എം.വി ദേവൻ എന്ന് പേര്. ആരാണിയാൾ? പണിയെന്ത്picture5ബുദ്ധിജീവിയും ചിത്രകാരനുമാണെന്ന് പത്രക്കാർ. ഇയാൾ വരച്ച ഒരു ചിത്രമെങ്കിലും മലയാളികളായ ആരെങ്കിലും കണ്ടിട്ടുണ്ടോ? കിടക്കവിരിയിൽ കിടന്ന് അബ്‌സ്‌ട്രാക്‌റ്റും അല്ലാത്തതുമായ ചിത്രങ്ങൾ കുറെ വരച്ചിരിക്കാം ആവശ്യത്തിന് ഇനാമൽ ഉല്പാദനം നടന്നിരുന്ന കാലത്ത്. ഇപ്പോൾ അതൊക്കെ വറ്റിപ്പോയിരിക്കും. അപ്പോൾ ‘ശുക്ലാചാര്യ’നായി വിലസുകയാണ് മാർഗം. അയ്യോ അതുമാത്രമല്ല, മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ബാലപംക്തിയുടെ ലോഗോ. ശരിയാണ് നല്ല ചിത്രം വരക്കാരനാണ്. ചോവനാണെന്ന കോംപ്ലക്സുകൊണ്ട് രണ്ടാം മുണ്ടൊക്കെയിട്ട് ഒരു സവർണപ്രതീതിയിലാണ് നടപ്പ്.കൂടെയുള്ളയാൾ ബാലചന്ദ്രൻ വടക്കേടത്ത്. സുകുമാർ അഴീക്കോടിന് സി.പി ശ്രീധരനിലുണ്ടായ സന്തതി എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറയും ഇയാളെപ്പറ്റി. കൊച്ചിയിലും തൃശൂരിലുമൊക്കെ സാഹിത്യവേശ്യാലയ പരിഷത്തുകൾ വച്ചടി കയറ്റത്തിൽ പോകുന്നത് ഇയാളുടെ മാമാ ഷിപ്പിലാണെന്ന് കേൾക്കുന്നു.തുടക്കത്തിൽ പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചുവരട്ടെ. എം.ടിക്കുവേണ്ടിയുള്ള പിമ്പിംഗുപോലെതന്നെ അദ്ദേഹത്തിനെതിരെന്നു തോന്നിക്കുന്ന വിമർശനങ്ങളും എം.ടിയെന്ന വിഗ്രഹത്തെ ഒരിക്കലും തകർക്കാനാകാത്ത വിധം കരുത്തുള്ളതാക്കുന്നു. കാരണം എം.ടിയെ വിമർശിക്കുന്നവർ ദേവനെപ്പോലെയും യു.കെ കുമാരനെപ്പോലെയും ബാലചന്ദ്രനെപ്പോലെയുമുള്ള സാഹിത്യ വ്യഭിചാരികളാണ്. മലയാളിസമൂഹത്തിൽ ആധികാരികതയോടെ ഇടപെട്ട വിശ്വാസയോഗ്യമായ ഒരു ശബ്ദം പോലും ഇക്കൂട്ടത്തിലില്ല. അതുകൊണ്ടുതന്നെ എം.ടിയുടെ അപ്രതിമാദത്വത്തിന് ബലം കൂടുന്നു. ഇവറ്റകളുടെ ഓരോ തൂറ്റലിനുശേഷവും.നിഷ്‌ഠൂരനായ ഫാസിസ്റ്റ്ഒരു കൃതിയുടെ അമ്പതാം വാർഷികവും എഴുത്തു ജീവിതത്തിന്റെ അറുപതാം വാർഷികവും ഇത്തരം മലകുമാരന്മാർ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ‘സിമന്റ്‌നിലത്ത് പറ്റിക്കിടക്കുന്ന കാച്ചിയ വെളിച്ചെണ്ണപ്പാട്’ കണ്ടാൽ സ്‌ഖലിച്ചുപോകുന്ന ‘കണ്ണ’ന്മാർക്ക് പറ്റിയ പണി അത് തന്നെയാണ്, ഇതല്ല.എം.ടി കൃതികൾ വായിച്ച് കിടന്നിടത്തുകിടന്ന് സ്വയംഭോഗം ചെയ്യുന്ന ഇത്തരം ‘കണ്ണ’ന്മാരുടെ കൈയിൽപ്പെട്ടു കിടക്കുന്ന എം.ടി കൃതികളെ ഈ അറുപതാം വർഷത്തിലെങ്കിലും മോചിപ്പിച്ചെടുക്കേണ്ട ധർമം പുതിയ മാതൃഭൂമി ആഴ്‌ചപ്പതിപ്പിനുണ്ടായിരുന്നു. എം.ടിയുടെ എഴുത്ത് സാഹിത്യത്തിലും വായനാ സമൂഹത്തിലും സൃഷ്ടിച്ച സ്വാധീനങ്ങളെ പുനരാലോചനക്ക് വിധേയമാക്കേണ്ട ഘട്ടം. എം.ടി എഴുതുന്ന കാലത്തെ മാനദണ്ഡങ്ങൾ ഈ പുനരാലോചനക്ക് പോരാതെ വരും. സാഹിത്യത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്വീകരിച്ചാൽ എം.ടിയുടെ പല കൃതികളും വായനക്കാരന്റെ ‘സ്വയംഭോഗ’ത്തിനു മാത്രമുള്ള ഉപകരണങ്ങളായി മാറുന്നതും കാണാം. അത് ചൂണ്ടിക്കാട്ടാനുള്ള ആർജവം ഇന്ന് മലയാളത്തിലെ ഒരു വിമർശകനിൽ നിന്നും പ്രതീക്ഷിക്കുക വയ്യ. കാരണം എം.ടിക്ക് എഴുത്തിലും വായനേതര സമൂഹത്തിലും ഒരേപോലെ ഒരുതരം ഫാസിസ്‌റ്റ് സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട് എന്നതാണ് അത്.എം.ടിയുടെ സ്ര്തീവിരുദ്ധതയെ, ഗുഹ്യഭാഗത്ത് പുരുഷലിംഗം തുന്നിപ്പിടിപ്പിച്ചു നടക്കുന്ന ഫെമിനിസ്‌റ്റിനുപോലും സ്വാദോടെ ഭോഗിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. എം.ടിയുടെ ഹിംസാത്മകമായ ആൺവേട്ടകളെ പുരുഷന്മാരും വിധേയത്വത്തോടെ ഏറ്റുവാങ്ങുന്നു. എഴുത്തിലെ ഇത്തരം ഫാസിസ്‌റ്റ് ഇംപാക്‌റ്റുകൾ വിശദീകരിക്കാൻ തക്ക ബുദ്ധിയും അറിവുമുള്ള വിമർശകർ മലയാളത്തിൽ ഇന്ന് ഇല്ല. അതുകൊണ്ട് എം.ടി എല്ലാകാലത്തും വായനക്കാരനാൽ പ്രകീർത്തിക്കപ്പെട്ട് അപ്രമാദിത്വം നേടുന്നു. ശബ്ദരേഖകൾ മാത്രമായ എം.ടിയുടെ തിരക്കഥകൾ പോലും ഇവിടെ ഉദാത്ത സിനിമയായാണ് വാഴ്‌ത്തപ്പെടുന്നത് എന്നോർക്കുക.ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഫാസിസ്‌റ്റ് പിൻബലത്തോടെയാണ് എം.ടി സാംസ്‌കാരിക ജീവിതത്തിലും ഇടപെടുന്നത്. ഇടതുപക്ഷ-വലതുപക്ഷ ഭേദമന്യേ ഇയാൾ സർവസ്വീകാര്യനാണ്. ഏത് ‘ബേബി’ ഭരിച്ചാലും അക്കാദമി പ്രസിഡന്റാകാൻ യോഗ്യൻ. യഥാർഥത്തിൽ എം.ടിയുടെ എഴുത്തിനെ നിശിതമായി സമീപിക്കുന്നതിൽ നിന്ന് വിമർശകരെ ഭയപ്പെടുത്തുന്നത് ഈയൊരു സ്ഥാപിതതാല്പര്യം കൂടിയാണ്. അധികാര സ്ഥാപനങ്ങളോടുള്ള അടിമത്തം. ബ്രാഹ്‌മണൻ അസ്ര്തവിദ്യ കൂടി വശത്താക്കിയാൽ അയാൾ നിഷ്‌ഠൂരനായ അഭ്യാസിയാകുമെന്ന് ഒരു വിശദീകരണമുണ്ട് മഹാഭാരതത്തിൽ, ദ്രോണരെപ്പറ്റി. എം.ടിയുടെ ഇടപെടലുകൾ അസ്ര്തം പഠിച്ച ദ്രോണരുടേതാണ്. എഴുത്തിനൊപ്പം അഭ്യാസം കൂടി വശത്താക്കിയ ദ്രോണരുടെ. ഏതു പോരാളിയേയും തന്റെ തള്ളവിരൽ ആദരപൂർവ്വം സമർപ്പിക്കാൻ പ്രേരിപ്പിക്കുംവിധം വിധ്വംസക സ്വാധീനം ചെലുത്തുന്ന ഒരു ഫാസിസ്‌റ്റ്. അധികാരസ്ഥാനങ്ങളല്ല അയാൾക്ക് ബലം, അധികാരത്തെ നിർണയിക്കാൻ ശേഷിയുള്ള സാമാന്യസമൂഹത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത പിന്തുണയാണ്. അതുകൊണ്ട് പത്രാധിപരല്ലെങ്കിലും അക്കാദമി പ്രസിഡന്റല്ലെങ്കിലും എം.ടി എന്ന ഫാസ്‌സ്‌റ്റ് അപ്രതിരോധ്യനായി നിലനിൽക്കുക തന്നെ ചെയ്യും.മുസ്‌ലിം പവർ എക്സ്‌ട്രാ വില കുറച്ചു; 20 രൂപ, രണ്ടു ലക്കം അടങ്ങിയത്‘മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ പുതുവർഷപ്പതിപ്പ് ഗംഭീരമായിരിക്കുന്നു’; ഈയിടെ വ്യാപകമായി അയക്കപ്പെട്ട ഒരു എസ്.എം.എസ്. അയച്ചതെല്ലാം ഒരിടത്തുനിന്ന്, ഒരാൾ. വെള്ളിമാടുകുന്നിൻമുകളിൽ നിന്ന് അതിന്റെ എഡിറ്റർക്കല്ലാതെ മറ്റാർക്ക് അയക്കാൻ ധൈര്യമുണ്ടാകും ഇത്തരമൊരു സന്ദേശം?picture6മലയാളത്തിലെ ചിലതരം എഴുത്തുകാർക്കുവേണ്ടിയുള്ള ‘മുസ്‌ലിം പവർ എക്സ്‌ട്രാ’ ആണ് മാധ്യമത്തിന്റെ പുതുവർഷപ്പതിപ്പ്. ആഷാമേനോൻ, സി.എസ് ചന്ദ്രിക തുടങ്ങിയ അസംതൃപ്തർക്ക് അത് സുഖം നൽകിയേക്കാം. ഇത്തവണ അത് എം. മുകുന്ദന് അനുഗ്രഹമായി ഭവിച്ചു. ഒരു ഫോക്കസ് ഇഷ്യു അവതരിപ്പിക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാകണം എം. മുകുന്ദനുമായുള്ള അഭിമുഖമാണ് കവറിൽ പ്രാധാന്യത്തോടെയുള്ളത്. വിജു വി. നായരുടെ ചടുലമായ സാന്നിധ്യം മാത്രമാണ് ഈ അഭിമുഖത്തെ പാരായണയോഗ്യമാക്കുന്നത്. അധികാരോന്മുഖതയും സ്ഥാപനവത്‌കരണവും ഒരു എഴുത്തുകാരനെ എങ്ങനെയൊക്കെ നശിപ്പിക്കും എന്നതിന് തെളിവാണ് എം. മുകുന്ദന്റെ ഇപ്പോഴത്തെ ജീവിതം. മഹാകവി എം.പി അപ്പൻ ഒരു നൂറുവർഷം കൂടി ജീവിച്ചിരുന്നെങ്കിൽ മലയാള കവിതക്ക് എന്തു സംഭവിക്കുമായിരുന്നു? അതേ അവസ്ഥ മുകുന്ദന്റെ കാര്യത്തിൽ ഇപ്പോഴേ സംഭവിച്ചുകഴിഞ്ഞു. എസ്‌റ്റാബ്ലിഷ്‌മെന്റിനെ ന്യായീകരിക്കാൻ ചുറ്റുപാടുമുള്ള സത്യത്തെ അദ്ദേഹം നിർലജ്ജം തള്ളിപ്പറയുന്നു. വിജു വി. നായരുടെ ചോദ്യങ്ങൾ മുകുന്ദനെ കൃത്യമായി നിർവചിക്കുന്നതാണ്, മുകുന്ദൻ എന്ന നടൻ ആ കെണിയിൽ വീണുകിടക്കുന്നതു കാണാം എന്നതു മാത്രമാണ് അഭിമുഖത്തിന്റെ സാഫല്യം.മാധ്യമത്തിൽ കൽപ്പറ്റ നാരായണനും ടി.പി രാജീവനും തമ്മിലുള്ള സംഭാഷണം കോട്ടയത്ത് നിന്നിറങ്ങുന്ന ‘പാര’ മാഗസിൻ തിരിച്ചയച്ചതാണെന്നു കേൾക്കുന്നു. ശരിയാണെന്ന് വായനയിൽ ബോധ്യമാകും. സംഭാഷണം തുടങ്ങുന്നത് ടി.പി രാജീവൻ അമേരിക്കയിൽ അയോവ പട്ടണത്തിൽ ഒരു പാർക്കിലെ ബഞ്ചിൽ ഒരു കാൽ കയറ്റിവച്ച് ചരിഞ്ഞിരിക്കുന്ന ഫോട്ടോയോടെയാണ്. സന്ധ്യക്ക് ഒറ്റക്ക് എന്തോ കാത്തിരിക്കുകയാണെന്ന് വ്യക്തം. അമേരിക്കയിൽ ഇത്തരക്കാർക്ക് നല്ല മാർക്കറ്റാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ സാഹിത്യത്തിലും അതേ ആസനം അതേ പണിക്കുപയോഗിക്കുമ്പോൾ അസഹ്യമാകുന്നു. കൂട്ടിന് ഇവരുടെ വാൽസ്യായനൻ കൽപ്പറ്റ നാരായണനും. പോരേ പൂരം. ഇവരുവരുടേയും പേരു കേട്ടാൽ മലയാളി വായനക്കാർക്ക് മറ്റു ചില പേരുകൾ കൂടി ഓർമ വരും. ഇവരോടൊപ്പം നനയാതെ കുളിച്ചുകൊണ്ടിരിക്കുന്ന ചിലരുടെ. തങ്ങൾക്ക് വഴങ്ങുന്ന ചെറുപ്പക്കാരായ കവികളിൽ ചിലരെ തെരഞ്ഞുപിടിച്ച് കവിതയിൽ ക്ഷുദ്രപ്രവണതകളുടെ അധോലോകം സൃഷ്ടിച്ചവരാണ് ഇരുവരും. ടി.പി രാജീവൻ നല്ല കവിതയെഴുതും, അത് നന്നായി വിൽക്കാനും അറിയാം. കൽപ്പറ്റ നാരായണന് ഏതു കവിതയും കയറിപ്പോകുന്ന ആസനവുമുണ്ട്. വാണിഭകേന്ദ്രം തുടങ്ങാനുള്ള മൂലധനമായി. വ്യക്തിഹത്യയും അപവാദപ്രചാരണവും അടക്കം പലതരം വായനകൾ ഈ വാണിഭകേന്ദ്രത്തിൽ നടക്കുന്നു.സംഭാഷണത്തിലേക്ക് വരാം.പത്രാധിപന്മാരാണ് മലയാളത്തിൽ കവികളെ സൃഷ്ടിക്കുന്നത് എന്ന വ്യംഗത്തിലുള്ള പരാമർശം ഇതിലുണ്ട്. കൽപ്പറ്റ നാരായണൻ പറയുന്നുഃ “എൻ.വി കൃഷ്ണവാരിയർ കവിത തിരിച്ചറിയാൻ ശേഷിയുള്ള പത്രാധിപരായിരുന്നു”.“എം.ടി പത്രാധിപരായിരുന്നതുകൊണ്ടു മാത്രമാണ് ചെറുകഥയും നോവലും ഇത്ര ആരോഗ്യം കൈവരിക്കാൻ കാരണം”.സത്യസന്ധമായ നുണകൾ. എൻ.വി കൃഷ്ണവാരിയർ തിരിച്ചയച്ചില്ലായിരുന്നുവെങ്കിൽ ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവി മലയാളത്തിൽ ഉണ്ടാകുമായിരുന്നില്ല. പത്രാധിപന്മാരുടെ കാലത്തുവന്ന സച്ചിദാനന്ദനും കെ.ജി.എസും അടക്കമുള്ള കവികൾ പത്രാധിപന്മാരുടെ സൃഷ്ടികളാണോ? പത്രാധിപന്മാരില്ലാത്ത ലോകമാണ് യഥാർഥത്തിൽ എഴുത്തുകാരെ സൃഷ്ടിക്കുക. പത്രാധിപത്യം ഭാവുകത്വത്തിന്റെ അടഞ്ഞ ലോകമാണ്. അതൊരിക്കലും മലയാളത്തിലെ പ്രതി & ഭിന്ന സെൻസിബിലിറ്റിയോട് കരുണ കാണിച്ചിട്ടില്ല. എം.ടി വാസുദേവൻ നായരുള്ളതുകൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസവും ഒ.വി വിജയനും ഉണ്ടായത് എന്നും പറയും കൽപ്പറ്റമാർ. ജയശീലനെയും ആറ്റൂരിനെയുമൊക്കെ മഹത്വവത്‌കരിക്കാൻ ചിലരെ ഇകഴ്‌ത്തണം. ചിലരെ നിശ്ശബ്ദരാക്കണം. സംഭാഷണത്തിനൊടുവിൽ മലയാളത്തിൽ രണ്ട് കവികൾ മാത്രം അവശേഷിക്കുന്നു. സംഭാഷണക്കാരായ ഈ കവികൾ.ആഷാ മേനോന് കുറെ എഴുത്തുകാർ അയച്ച കത്തുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു മാധ്യമം പുതുവർഷപ്പതിപ്പ്. ഒ.വി വിജയൻ മുതൽ മാങ്ങാട് രത്നാകരൻ വരെയുള്ളവർ അയച്ചത്. ആഷാമേനോൻ സ്വയം എഴുതി തന്റെ പേർക്ക് അയച്ച കത്തുകളെപ്പോലെ മുഷിപ്പിക്കുന്ന ഒരുതരം വൈയക്തിക ആശ്ലേഷവും ആത്മരതിയും നിറഞ്ഞു തുളുമ്പുന്ന കത്തുകൾ. സ്വകാര്യമായി അയക്കുകയും വായിക്കുകയും ചെയ്യുന്ന കത്തുകൾ അങ്ങനെയാകാം, എന്നാൽ പ്രസിദ്ധീകരിക്കപ്പെടുന്ന കത്തുകൾ ഇത്തരം സ്വയംഭോഗാസക്തങ്ങളാകരുത്. അവയുടെ പ്രസിദ്ധീകരണം അവ എഴുതിയവരെ കൂടി അപമാനിക്കുന്നതാണ്.ഇടപെടലിലെ മാധ്യമം അജണ്ടpicture7മാധ്യമത്തിന്റെ ആമുഖ വിഷയം ‘ഇടപെടലിന്റെ ഇന്ത്യൻ വർത്തമാനം’ എന്ന പാക്കേജാണ്. ക്ലോഡ് അൽവാരെസ്, നന്ദിത ഹക്സർ, സ്വാമി അഗ്നിവേശ്, ടീസ്‌റ്റ് സെതൽവാദ്, ടി.ടി ശ്രീകുമാർ, വിജു വി നായർ എന്നിവർ വിവിധ മേഖലകളിലെ ആക്‌റ്റിവിസത്തെക്കുറിച്ച് എഴുതുന്നു. മുഖ്യധാരാ ആക്‌റ്റിവിസം പ്രതി ആക്‌റ്റിവിസത്തെ അട്ടിമറിക്കുന്ന കാലമാണിത്. മേധ പട്‌കർ, വന്ദന ശിവ, അരുന്ധതി റോയ് തുടങ്ങിയവരുടെ ആക്‌റ്റിവിസ്‌റ്റ് ലീഡർഷിപ്പുകൾ ഇത്തരത്തിൽ പ്രതിവിശകലനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വന്ദന ശിവയുടെ ഇടപെടലുകളിലെ ഹിന്ദുത്വ പ്രത്യയശാസ്ര്തോന്മുഖതയും മേധക്കുമേലുള്ള നവ ലിബറൽ മൂലധന സ്വാധീനങ്ങളും അരുന്ധതിയുടെ മാർക്കറ്റ് വിധേയത്വവും ഇവരെ സ്വയം തിരുത്തുന്നതിനുള്ള ക്രിയാത്മകമായ വിമർശനങ്ങളായി മാറുകതന്നെ വേണം. അതോടൊപ്പം നവ ലിബറൽ വികസന അജണ്ടക്കെതിരെ കേരളത്തിലടക്കം മാവോയിസം പ്രത്യയശാസ്ര്തമായി സ്വീകരിച്ച പോരാട്ട സംഘടനകൾ വർഗരാഷ്ര്ടീയത്തിന്റെ കൃത്യമായ മാനിഫെസ്‌റ്റോ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു.ഇന്ത്യൻ ആക്‌റ്റിവിസത്തിന്റെ ഈയൊരു കോൺടെക്‌സ്‌റ്റിനെ തീർത്തും അരാഷ്ര്ടീയവത്‌കരിച്ചുകൊണ്ടാണ് മാധ്യമം പുതുവർഷപ്പതിപ്പ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മുഖ്യധാരാ ആക്‌റ്റിവിസം വേട്ടക്കാരുടെ ചെലവിൽ തടിച്ചുകൊഴുക്കുന്നതും മുതലാളിത്ത മാധ്യമങ്ങൾ അതിന് കൂടുതൽ ഇടം നൽകുന്നതുമൊന്നും മൂടിവെക്കാൻ മാധ്യമത്തിന്റെ അതീവ ദുർബലമായ എഡിറ്റോറിയൽഷിപ്പിനാകില്ല. മാത്രമല്ല സ്വാമി അഗ്നിവേശിനെപ്പോലെ മുഖംമൂടിയണിഞ്ഞ കള്ളനും ആത്മീയവാദത്തിന്റെ ഇരട്ടത്താപ്പുകാരനുമായ ഒരാളെ മാധ്യമം മാതൃകാ ആക്‌റ്റിവിസ്‌റ്റായി അവതരിപ്പിക്കുന്നതിന്റെ കാരണം മാധ്യമത്തിനു പുറത്ത് അന്വേഷിക്കേണ്ടിവരും.കാർട്ടൂണിസ്‌റ്റ് ഉണ്ണിയെപ്പോലെയാണ് മാധ്യമത്തിന്റെ എഡിറ്റോറിയലിന്റെയും അവസ്ഥ. ഒരേ ഗ്രാഫിക് നോവൽ തന്നെ വർഷങ്ങളായി ഉണ്ണി വരച്ചുകൊണ്ടിരിക്കുന്നു. വെള്ളിമാടുകുന്ന് കയറി വരുന്ന കൊറിയർ സർവീസുകാരന്റെ ബാഗിൽ വായനക്കാരനെ വിറപ്പിക്കുന്ന ഒരു കവർ എന്നാണുണ്ടാവുക?ന്യൂസ് ഡസ്‌കുകളിലെ ഹിന്ദുത്വലീലകൾമലയാളപത്രങ്ങളുടെ ന്യൂസ് ഡസ്‌കുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിഭീഷണമായ ഒരു ഹൈജാക്കിംഗിനെപ്പറ്റി ജനുവരി ലക്കം ‘പച്ചക്കുതിര’യിൽ കമൽറാം സജീവ് എഴുതുന്നു. സി.പി.എം അല്ലെങ്കിൽ പിണറായി വിജയൻ എന്ന ‘്‌ഏകതിന്മാസിദ്ധാന്തം’ പ്ലാന്റ് ചെയ്ത് അതിന്റെ മറവിൽ ഹിന്ദുത്വഫാസിസത്തിന് മുഖ്യധാരയിൽ ഇടം നേടിക്കൊടുക്കുന്ന അതിഗൂഢമായ പത്രാധിപധർമ്മത്തെ കമൽറാം സജീവ് തുറന്നുകാട്ടുന്നു. അദ്ദേഹം ജോലി ചെയ്യുന്ന പത്രസ്ഥാപനമാണ് ഈ മാഫിയാപ്രവർത്തനത്തിലെ ഒന്നാം പ്രതി എന്നതിനാൽ അദ്ദേഹത്തിന്റെ വാദങ്ങൾക്ക് തികഞ്ഞ ആധികാരികതയും ആർജവവും ഉണ്ട്.picture8മാതൃഭൂമി പത്രാധിപർ ഗോപാലകൃഷ്ണന്റെ ഹിന്ദുത്വലീലകളെപ്പറ്റി മുമ്പ് മിറർസ്‌കാൻ സൂചിപ്പിച്ചിരുന്നു. അമൃതാനന്ദമയിയെപ്പോലുള്ള കൊടുംവിഷത്തിൽ ഒരു തുള്ളി മാതൃഭൂമി ചേർത്ത് വിളമ്പുകയായിരുന്നു അമ്മയുടെ ഈ ഗോപാലൻ. ഫലത്തിൽ മാതൃഭൂമിയാകെ വിഷമയമാക്കാൻ പത്രാധിപർക്ക് എളുപ്പം കഴിഞ്ഞു. അമൃതാനന്ദമയിയെപ്പോലെ കേരളീയ സമൂഹത്തിൽ ആത്മീയതാവിപണിയുടെ കാവിയുടുത്ത് നിൽക്കുന്ന സകല ആൾദൈവ വ്യഭിചാരികൾക്കും മാതൃഭൂമി പത്രം പിമ്പായി വർത്തിച്ചു. ഈയൊരു പിമ്പിംഗ് കാമ്പയിൻ പത്രത്തിന്റെ മറ്റെല്ലാ സോദ്ദേശ്യ നിലപാടുകളെയും അപ്പടി റദ്ദാക്കി കളഞ്ഞു.മാതൃഭൂമി പത്രത്തിന്റെ അതേ പാതയിലേക്ക് തിരിയാൻ സകല സാധ്യതകളുമുണ്ടായിരു മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ഉള്ളടക്കത്തെ ആന്റി ഹിന്ദുത്വ നിലപാടിലൂന്നിയുള്ള ഇടപെടലോടെ നവീകരിച്ചത് കമൽറാം സജീവിന്റെ എഡിറ്റർഷിപ്പാണെന്ന് ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ആർ.എസ്.എസ് കുറുവടികൾ ഭയാനകമായ ഒരു ആധിപത്യ ആയുധവുമായി ആഴ്‌ചപ്പതിപ്പിന്റെ കവറിൽ പ്രതിഷ്‌ഠിക്കപ്പെട്ടത് ഇക്കാലത്താണ്. പി. പരമേശ്വരന്റെ കോളാമ്പി പിടിച്ച് നടന്നിരുന്ന, അയാളുടെ കോണകം പിഴിഞ്ഞ വെള്ളം കുടിച്ചിരുന്ന പത്രാധിപന്മാർക്കിടയിൽ കമൽറാം സജീവ് എഡിറ്റർഷിപ്പിന്റെ യഥാർഥ അന്തസ്സ് വീണ്ടെടുക്കുകയായിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പിനെപ്പോലെ മുഖ്യധാരയിലും മധ്യവർഗത്തിനിടയിലും അസാമാന്യമായ വേരോട്ടമുള്ള ഒരു മാധ്യമത്തെ ഈ കാലഘട്ടം ആവശ്യപ്പെടുന്ന കൃത്യമായ രാഷ്ര്ടീയ & മാനവികതാ ബോധത്തോടെ മാറ്റിതീർക്കുക എന്നത് നിസാരകാര്യമല്ല. പ്രത്യേകിച്ച് മധ്യവർഗം കൂടുതൽ വലത്തോട്ടും വർഗീയതയിലേക്കും സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത്, ആഴ്‌ചപ്പതിപ്പിന്റെ മധ്യവർഗികളായ വായനാസമൂഹത്തെ പുരോഗമനപക്ഷത്തേക്ക് വിച്ഛേദിച്ചെടുക്കാൻ അദ്ദേഹത്തിന്റെ എഡിറ്റർഷിപ്പിന് കഴിഞ്ഞു. ജീവൻ പണയപ്പെടുത്തി വാർത്ത ശേഖരിച്ച തെഹൽകയുടെ ആശിശ് ഖേത്താന്റെ പ്രവൃത്തിക്കു തുല്യമായ മാധ്യമപ്രവർത്തനം തന്നെയാണിതും. (ഗുജറാത്ത് വംശഹത്യയുടെ നടുക്കുന്ന വസ്തുതകൾ അതിസാഹസികമായി റിപ്പോർട്ടുചെയ്ത ‘തെഹൽക’യുടെ ആശിശ് ഖേത്താനാണ് പോയ വർഷം വാർത്ത സൃഷ്ടിച്ച വ്യക്തിത്വം എന്ന കമൽറാം എഴുതുന്നു).എഡിറ്ററുടേത് നന്ദികിട്ടാപ്പണിയാണ്, എല്ലാ കാലത്തും. അതങ്ങനെ ആവാൻ പാടില്ലാത്തതാണ്. അതുകൊണ്ടാണ് മാഗസിൻ ജേണലിസത്തിലെ ഈയൊരു ചങ്കൂറ്റത്തെ മിറർസ്‌കാൻ രേഖപ്പെടുത്തിവയ്‌ക്കുന്നത്.സുഭാഷ്ചന്ദ്രൻമാതൃഭൂമിയുടെ പുതുവർഷപ്പതിപ്പ് കഥാപതിപ്പുകൂടിയാണ്. ആനന്ദ് മുതൽ തനൂജ എസ്. ഭട്ടതിരി വരെയുള്ളവരുടെ കഥകൾ. ജോർജ് ജോസഫ് കെ, ബി. മുരളി, എബ്രഹാം മാത്യു, വി.ആർ സുധീഷ് എന്നിവരുടെ ചത്തുപൊന്തിയ ജഡങ്ങൾ മാറ്റിക്കഴിഞ്ഞാൽ മലയാളകഥയെക്കുറിച്ച് പ്രത്യാശാഭരിതമായ ചിത്രം നൽകുന്ന ലക്കമാണിത്. പ്രത്യേകിച്ച് സുഭാഷ്‌ചന്ദ്രൻ. സന്തോഷ് എച്ചിക്കാനം, ഉണ്ണി ആർ എന്നിവരുടെ കഥകൾ ബുദ്ധിപൂർവ്വമായ ആവിഷ്‌കരിക്കാൻ സുഭാഷ്‌ചന്ദ്രനോളം മിടുക്കുള്ള കഥാകൃത്തുക്കൾ പുതിയ തലമുറയിൽ ഇല്ല. സന്തോഷ് എച്ചിക്കാനം, ഇ. സന്തോഷ്‌കുമാർ, ഉണ്ണി ആർ എന്നീ മികച്ച കഥാകൃത്തുക്കളേക്കാൾ സുഭാഷ്‌ചന്ദ്രനുള്ള മുൻതൂക്കം ഇവിടെയാണ്.ശ്രീകാന്ത് കോട്ടക്കൽ ഉറ ഉപയോഗിക്കാറുണ്ടോ?picture9എം.ടി വാസുദേവൻ നായർ ‘വാനപ്രസ്ഥം’ എഴുതിയതിനുശേഷമാണല്ലോ കുടജാദ്രി എന്ന സ്ഥലവും മൂകാംബികക്ഷേത്രവും ഉണ്ടായത്. ഇതേ തുടർന്ന് അങ്ങോട്ടുള്ള ഘോഷയാത്രകളും തുടങ്ങി. മലയാളത്തിൽ ഹിമാലയ യാത്രാ വിപണി പച്ചപിടിച്ചതുപോലെ മൂകാംബിക യാത്രാവിപണിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഫോട്ടോഗ്രാഫർമാരെ വിട്ട് പടമെടുപ്പിച്ച് സബ് എഡിറ്റർക്ക് ഡബ്‌ൾ ഡ്യൂട്ടിയും കൊടുത്ത് ഡസ്‌കിലിരുത്തി ചട്ടുകം പഴുപ്പിച്ച് തുടയിൽവച്ച് എഴുതിക്കുന്ന സാഹിത്യം എല്ലാ സീസണിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. വാനപ്രസ്ഥം പ്രസിദ്ധീകരിക്കും മുമ്പ് മൂകാംബികയിൽ പോയവർ ഭാഗ്യദോഷികൾ. കാരണം അവർക്ക് രേഖപ്പെടുത്താൻ ഒരു ഭാഷ ഉണ്ടായില്ലല്ലോ. പക്ഷേ നടൻ മോഹൻലാൽ നല്ല കച്ചവടക്കാരനാണെന്ന് വീണ്ടും തെളിയിച്ചു. പണം കൊടുത്താൽ സബ് എഡിറ്ററെയും കിട്ടും. അങ്ങനെ ശ്രീകാന്ത് കോട്ടക്കൽ എന്ന എന്തിനും പോന്ന സബിനെ വാങ്ങി. ‘വാനപ്രസ്ഥം’ മൂന്നുനേരം തന്റെ പേനയിൽ വെള്ളം ചേർക്കാതെ അടിച്ച് ഒരൊറ്റയെഴുത്താണ്. ഡ്യൂപ്പ് നടന്മാർക്കൊരു ദൗർബല്യമാണ്. കിടപ്പറയിലൊഴികെ. മമ്മൂട്ടിയുടെ ‘ചമയങ്ങളില്ലാതെ’ എന്ന ആത്മകഥ ഒരു സബ് എഡിറ്റർ എഴുതിക്കൊടുത്തതാണെന്ന് ഗോസിപ്പുണ്ട്, എന്തരോ എന്തോ?മറ്റൊരുവിധത്തിലും മോഹൻലാലിന്റെ മൂകാംബിക യാത്രാനുഭവം വ്യാജസൃഷ്ടിയാണെന്ന് ബോധ്യമാകും. മനസ്സിന്റെയും ആത്മാവിന്റെയും അതിസൂക്ഷ്മവും വ്യാഖ്യാനാതീതവുമായ സഞ്ചാരങ്ങൾ, പ്രത്യേകിച്ച് ഭക്തിയും ആത്മീയതയുമായി ബന്ധപ്പെട്ടവ, അതാതു വ്യക്തികൾക്കു മാത്രം ആവിഷ്‌ക്കരിക്കാൻ കഴിയുന്നതാണ്. കസെറ്റിൽ അത് റെക്കോർഡു ചെയ്യാനാവില്ല.ശ്രീകാന്ത് കോട്ടക്കൽ ഉറ ഉപയോഗിക്കാറുണ്ടോ, മോഹൻലാലിനുവേണ്ടിയുള്ള അധ്വാനത്തിനിടെ. ഇല്ലെങ്കിൽ ഉപയോഗിച്ചു തുടങ്ങണം, വായനക്കാരെങ്കിലും രക്ഷപ്പെടട്ടെ. മോഹൻലാൽ മലയാള മനോരമ പത്രത്തിൽ ആഴ്‌ചതോറും എഴുതുന്ന അളിഞ്ഞ ഭാഷയിലുള്ള ലേഖനം മനോരമ പേറ്റന്റെടുത്ത ഭാഷയിലുള്ളതാണ്. മനോരമയുടെ സബ് എഡിറ്റർമാർക്കല്ലാതെ അത് എഴുതാൻ കഴിയില്ല.
Generated from archived content: mirror9.html Author: sasidharan_p
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English