20 രൂപയ്‌ക്ക്‌ ഒരു കേരള വൈബ്രേറ്റർ

തൃശൂർ തേക്കിൻകാട്ടിലെ ആൽത്തറകളുടെ മറവിൽ, സന്ധ്യയുടെ ലജ്ജ മാത്രം പുതച്ച്‌ സ്വന്തം ശരീരം ആത്മനിന്ദയോടെ പത്തും ഇരുപതും രൂപയ്‌ക്ക്‌ വിറ്റ്‌ ആ പണം കൊണ്ട്‌ കുടുംബം പുലർത്തുന്ന, ജീവിതം പരമമായ സത്യസന്ധതയോടെ ജീവിച്ചുതീർക്കുന്ന സ്ര്തീകളെ വേശ്യ എന്നുവിളിച്ച്‌ അപമാനിക്കുന്നു. തൊട്ടടുത്ത്‌, സാംസ്‌കാരിക ജീവിതത്തിലെ കപടസ്വത്വം വിൽപ്പനക്കുവച്ച്‌ പിഴച്ചുപോകുന്ന സാറാ ജോസഫിനെ സാംസ്‌കാരിക നായിക എന്നുവിളിച്ച്‌ ആശ്ലേഷിക്കുന്നു.

ഈ ഭൂമിയിൽ ഒരാൾപോലും പിതാവേ എന്ന്‌ വിളിക്കാനില്ലാത്ത സുകുമാർ അഴീക്കോടിനെ ‘പിതൃ’സ്വരൂപമായി പ്രതിഷ്‌ഠിച്ച്‌ കളിക്കുന്ന സാംസ്‌കാരത്തിലെ മുസ്‌ലി പവർ എക്സ്‌ട്രാ കളി നാളെ സാറാജോസഫിനെ ‘മാതൃ’സ്വരൂപമാക്കാനും മടിക്കില്ല. തൃശൂരിനെ യഥാർഥ സാംസ്‌കാരിക തലസ്ഥാനമാക്കുന്നത്‌ ഇതൊക്കെയാണ്‌. സ്വയംഭൂവാണ്‌ ഇവിടുത്തെ മഹാലിംഗം സംസ്‌കാരത്തിന്റെ ഈ ശ്രീമൂലസ്ഥാനത്ത്‌ നട അടക്കുക പതിവില്ല. സദാ തുറന്നു കിടക്കും. കയറിയിറങ്ങുന്നവരുടെ പുണ്ണും ചലവും ആവാഹിച്ച്‌.

വഴി പിഴിച്ച ഫെമിനിസം

ഫെമിനിസം എന്ന രാഷ്ര്ടീയ വിസ്‌ഫോടനത്തിന്‌ ഇമ്മട്ടിലൊരു ഗുഹ്യരോഗബാധയുണ്ടായിട്ടുണ്ട്‌ കേരളത്തിൽ. അത്‌ പടർന്നുപിടിച്ചത്‌ ഇത്തരം സാംസ്‌കാരിക നായികമാരിൽ നിന്നാണ്‌. അനവധി അടരുകളുള്ള പ്രത്യയശാസ്ര്ത ശരീരമായാണ്‌ ആധുനിക ഫെമിനിസം പാശ്ചാത്യലോകത്ത്‌ രൂപം കൊണ്ടത്‌. രചനയുടെയും സർഗാത്മകതയുടെയും മേഖലകളേക്കാൾ സ്ര്തീകളുടെ സാമൂഹികവും രാഷ്ര്ടീയവുമായ ജീവിതത്തിന്റെ ഉള്ളടക്കത്തെ അത്‌ ക്രിയാത്മകമായ നിഷേധത്തോടെ അഭിമുഖീകരിച്ചു. അതുകൊണ്ടുതന്നെ സ്വഭാവികമായ വൈകാരിക പ്രതികരണങ്ങളേക്കാൾ ജീവിതത്തിൽ അതുണ്ടാക്കിയ വൈചാരിക പ്രതികരണങ്ങൾ മുൻതൂക്കം നേടി, വിദേശത്ത്‌.

ഇവിടെ ‘മാനുഷി’ എന്ന പ്രസിദ്ധീകരണത്തിന്റെ പേരുപോലും കേൾക്കാത്ത സാറാജോസഫിനെപ്പോലുള്ള വ്യാജബുദ്ധിജീവികൾക്കാണിത്‌ വീണുകിട്ടിയത്‌. (സാറാജോസഫിനെ എങ്ങിനെ ഫെമിനിസ്‌റ്റാക്കി എന്ന്‌ മുമ്പ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ഒരു സംവാദത്തിൽ പങ്കെടുത്ത്‌ കെ. വേണു എഴുതിയിട്ടുണ്ട്‌. സാറാജോസഫിനെ ആര്‌ ഫെമിനിസ്‌റ്റാക്കി എന്ന്‌ വി. കെ. എന്നും എഴുതിയിട്ടുണ്ട്‌).

‘നിഷേധം’ ചിന്തയുടെ വിപുലമായ അനുഭവലോകസഞ്ചാരം വഴി നേടേണ്ട ഒരവസ്ഥയാണ്‌. സ്വന്തം സ്വത്വവൈരുദ്ധ്യങ്ങളോടുള്ള പടവെട്ടൽ, ഈഗോ എന്ന മഹാസമുദ്രത്തെ ഉള്ളം കൈയിലൊതുക്കാനുള്ള ശേഷി എന്നിവയെല്ലാം ഒരു നിഷേധി ഈ അനുഭവലോകം വഴിയാണ്‌ സ്വായത്തമാക്കുക. നക്സലിസം എന്ന നിഷേധം ആളിപ്പടർന്ന വേഗത്തിൽ കെട്ടുപോയത്‌ അതുന്നയിച്ച നിഷേധത്തിന്റെ ക്രിയാത്മകത അപക്വമായിരുന്നു എന്നതുകൊണ്ടാണ്‌. പക്ഷേ അതിലുൾപ്പെട്ട ഭൂരിപക്ഷവും അസാമാന്യധീരരും സത്യസന്ധരുമായതിനാൽ ആ നിഷേധം പൊതുസമൂഹത്തെ സംബന്ധിച്ച്‌ അനിഷേധമായ ഒന്നായിത്തീർന്നു.

ഫെമിനിസത്തിനും വേണമായിരുന്നു ഇങ്ങനെയൊരു തുടർച്ച. പക്ഷേ സാറാജോസഫിൽ വഴി പിഴച്ച്‌ എത്തിയതിനാൽ അത്‌ അമ്പേ വ്യഭിചരിക്കപ്പെട്ടു.

വെളിപ്പെടുത്താനാവാത്ത സാംസ്‌കാരിക സ്വത്ത്‌

ഒരു ആദർശവാദിയെ സംബന്ധിച്ച്‌ സർഗജീവിതം പോലെ തന്നെ സുപ്രധാനമാണ്‌ വ്യക്തിജീവിതവും. സ്ര്തീപക്ഷ പ്രവർത്തക എന്ന നിലയിൽ അവർ നടത്തുന്ന ഇടപെടലുകളെ സ്ര്തീയെന്ന നിലക്കുള്ള വ്യക്തിജീവിതം കൊണ്ട്‌ അവർക്ക്‌ ന്യായീകരിക്കാനാകുമോ? ഏറ്റവും സുരക്ഷിതമായ വ്യക്തിജീവിതവും അതിനനുയോജ്യമായ രാഷ്ര്ടീയജീവിതവും ജീവിച്ചു തീർക്കുന്ന ആളാണ്‌ സാറാ ജോസഫ്‌. ജനശക്തി വാരികയുടെ പുതിയ ലക്കത്തിൽ (നവം 23) സാറാജോസഫ്‌ തന്റെ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടുണ്ട്‌; സക്കറിയയുടെ കലാകൗമുദി ലേഖനത്തിനുള്ള മറുപടിയെന്ന നിലയിൽ 22-​‍ാം വയസ്സിൽ യു.പി. സ്‌കൂൾ അധ്യാപികയായി. 32-​‍ാം വയസ്സിൽ പട്ടാമ്പി കോളജിൽ ജൂനിയർ ലക്‌ചററായി. രണ്ടറ്റം കൂട്ടിമുട്ടിച്ച്‌ ഒരുവിധം മൂന്നുമക്കളെ പഠിപ്പിച്ച്‌, സ്വന്തമായി വീടുണ്ടാക്കി, ഇപ്പോൾ പ്രതിമാസം 11,748 രൂപ പെൻഷനും വാങ്ങി കഴിയുന്നു. റോയൽറ്റി വേറെ. പെൻഷനായപ്പോൾ കിട്ടിയ തുകയിൽ ഒന്നരലക്ഷം രോഗിയായ ഭർത്താവിന്റെ പേരിൽ ബാങ്കിലിട്ടു. മൂന്നു മക്കൾക്ക്‌ ഒന്നരലക്ഷം വീതം കൊടുത്തു.

കേരളത്തിലെ അടിസ്ഥാനവർഗക്കാരിയായ ഒരു പെണ്ണിന്റെ ജീവിതസമരകഥ എന്ന നാട്യത്തിലാണ്‌ അവർ ഇതെഴുതുന്നത്‌. ഏതൊരു സാമാന്യജീവിതവും നേരിടേണ്ട പ്രതിസന്ധികളും സാമ്പത്തിക ഞെരുക്കവുമാണിതെല്ലാം. മാത്രമല്ല, എഴുപതുകളിലും എൺപതുകളിലും അതായത്‌ യൗവനം മുതൽ അതീവ സുരക്ഷിതമായ ഒരു മധ്യവർഗ സുഖജീവിതമായിരുന്നു ഭൗതികമായി അവരുടേതെന്നു കാണാം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാത്തവർക്കിടയിൽ രണ്ടറ്റം കൂട്ടിമുട്ടിച്ചു ജീവിക്കാൻ കഴിയുന്നത്‌ സുഖജീവിതം തന്നെയാണ്‌.

ആഗോളീകരണത്തിന്റെ ഫലമായ ദാരിദ്ര്യവത്‌കരണം തീവ്രമായ ഇക്കാലത്ത്‌ സാധാരണക്കാർ എങ്ങനെ ജീവിക്കുന്നു എന്ന്‌ പതിനായിരത്തിലേറെ രൂപ പെൻഷൻ വാങ്ങുകയും മുളങ്കുന്നത്തുകാവിലെ വീട്ടിലിരുന്ന്‌ നോക്കിയ ഫോണിലൂടെ കൊച്ചിയിലെ കുടിയിറക്കു കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യുന്ന സാറാജോസഫ്‌ അന്വേഷിക്കണം. എറണാകുളത്തെ കലൂരിൽ രാവിലെയും വൈകീട്ടും വന്നുനിന്നാൽ, പട്ടിണിയിൽ നിന്ന്‌ രക്ഷപ്പെടാൻ സ്വന്തം ശരീരം വാടകയ്‌ക്ക്‌ കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ആണിനെയും പെണ്ണിനെയുംകാണാം. അതുപോലുള്ള ദരിദ്രർക്കുമുന്നിലാണ്‌ ഈ സ്ര്തീയുടെ ഇത്തരം അഭ്യാസങ്ങൾ.

ലോക്കൽ സെക്രട്ടറിയിൽ നിന്ന്‌ കമ്യൂണിസം പഠിക്കേണ്ട ഗതികേട്‌ സാറാജോസഫിന്‌ ഇല്ലെന്ന്‌ സി.വി ബാലകൃഷ്ണൻ പറയുന്നതു കേട്ടു. ലോക്കൽ സെക്രട്ടറിയിൽ നിന്നു തന്നെ വേണം അവർ അകളങ്കിതമായ ആ പ്രത്യയശാസ്ര്തം പഠിക്കേണ്ടത്‌. സാറാജോസഫിനെപ്പോലെ ആമാശയവും പൃഷ്‌ഠവും മാത്രമുള്ള ആദർശജീവികൾക്ക്‌ മൊബൈൽ ഫോണിലൂടെ ഛർദ്ദിച്ചുവെക്കാനുള്ളതാണ്‌ കമ്യൂണിസം. എന്നാൽ ഒരു ലോക്കൽ സെക്രട്ടറിക്ക്‌ അത്‌ സ്വന്തം ജീവിതം തന്നെയാണ്‌.

മൊബൈൽഫോണിലെ ഒരു നീലച്ചിത്രം

picture2
വായനക്കാരെ സംബന്ധിച്ച്‌ കൂടുതൽ പ്രസക്തമായ മറ്റൊരു കാര്യം അവരുടെ സർഗജീവിതമാണ്‌. സ്വയം ഫെമിനിസ്‌റ്റായി പ്രതിഷ്‌ഠിക്കാൻ കഥ കൊണ്ട്‌ നടത്തിയ അഭ്യാസങ്ങൾ അർധമൂർച്ഛയിൽ കിതച്ചുകിടക്കുന്നുണ്ട്‌ പുസ്തകശാലകളിൽ. മലയാളം അക്ഷരമാല മുഴുവനും അറിയാത്ത മാധവിക്കുട്ടി എഴുതിക്കഴിഞ്ഞിടുത്തുനിന്നാണ്‌ സാറാജോസഫ്‌ എന്ന മലയാളം ടീച്ചർ നടത്തിയ അബലപ്രകടനം വെറും വെള്ളപോക്കായി ഒടുങ്ങിയത്‌. ‘ആലാഹയുടെ പെൺമക്കൾ’ എന്ന ഒരൊറ്റ നോവൽകൊണ്ട്‌ ഈ കിതപ്പിനെ ഈ പ്രായത്തിൽ അവർക്ക്‌ കുതിപ്പാക്കി മാറ്റാൻ കഴിയില്ല.

സാറാജോസഫിന്റെ മറ്റ്‌ സാമൂഹിക ഇടപെടലുകൾക്ക്‌ കൂടുതൽ അപകടകരമായ മറ്റൊരടിസ്ഥാനമുണ്ട്‌. ഭരണകൂടങ്ങൾ പ്രതിസ്ഥാനത്ത്‌ വരുന്ന ഇടപാടുകളെ ഒതുക്കിത്തീർക്കാൻ ഏറ്റവും സമർഥമായി ഉപയോഗിക്കപ്പെടുന്ന വർഗം ബുദ്ധിജീവികളാണ്‌. ഭരണകൂടം കുനിഞ്ഞുനിന്ന്‌ ചെയ്യാൻ പറയുന്ന ഏതു മാമാപ്പണിയും ഇവർ ചെയ്യും. വിദേശപ്പണം, യാത്രകൾ, അവാർഡുകൾ തുടങ്ങി സകല ഭൗതികസുഖങ്ങൾക്കും വിലക്കെടുക്കാവുന്ന ബൗദ്ധികബ്രിഗേഡുകൾ എല്ലാ നഗരങ്ങളിലും പ്രവർത്തിക്കുന്നു.

ചില ഉദാഹരണങ്ങൾ. ആഗോള മൂലധനം വിലക്കുവാങ്ങിക്കൊണ്ടിരിക്കുന്ന പ്രദേശമാണ്‌ കൊച്ചി. അതിനെതിരായി സാധാരണക്കാരുടെ പ്രതിഷേധവും നടക്കുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾ ഒരു കൺവെൻഷനപ്പുറത്തേക്ക്‌ കടക്കാതിരിക്കാൻ ഈ ബൗദ്ധിക ബ്രിഗേഡ്‌ സമർഥമായി കരുക്കൾ നീക്കുന്നു. സ്മാർട്ട്‌ സിറ്റി കുടിയൊഴിക്കലിനെതിരായ സാധാരണ ഭൂവുടമകളുടെ പ്രതിഷേധത്തെ തകർത്തത്‌ ഇവരാണ്‌. ഇപ്പോൾ വല്ലാർപാടമടക്കമുള്ള കുടിയൊഴിക്കലുകൾക്കെതിരെ നാട്ടുകാർ നടത്തുന്ന സമരത്തെയും ഈ ബൗദ്ധികബ്രിഗേഡ്‌ ഹൈജാക്ക്‌ ചെയ്തുകഴിഞ്ഞു. അവരുടെ അജണ്ടയിലാണിപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്‌. കൂടിയാൽ ഹൈക്കോടതി ജംഗ്‌ഷൻ വരെയേ ഈ പ്രക്ഷോഭം നീളൂ. അവിടെയാണല്ലോ കോട്ടിട്ട ‘ചീഫ്‌ മാമ’യിരിക്കുന്നത്‌.

കേരളത്തിൽ പ്രാദേശികമായി നടക്കുന്ന ചെറുത്തുനിൽപുകളിൽ സാറാജോസഫിനെപ്പോലുള്ളവരുടെ ഇടപെടലിനെ ഈയടിസ്ഥാനത്തിൽ വേണം വിലയിരുത്താൻ. റിലയൻസ്‌ വിൽപ്പനശാലയ്‌ക്കെതിരായ സമരം ഉദ്‌ഘാടനം ചെയ്യാനും മണൽ മാഫിയക്കെതിരെ മുദ്രാവാക്യം വിളിക്കാനും സെക്സ്‌ റാക്കറ്റിനെതിരെ ചൂലെടുക്കാനും സാറാജോസഫിനെപ്പോലുള്ള ഒരു ഇരട്ടത്താപ്പുകാരി എത്തുമ്പോൾ ഈ സമരങ്ങളെല്ലാം വേട്ടക്കാർക്ക്‌ അനുകൂലമായി മാറുന്നു.

വല്ലാർപാടം കുടിയൊഴിക്കലിനെതിരായ കൊച്ചി കൺവെൻഷൻ തൃശൂരിൽ ഇരുന്ന്‌ മൊബൈൽ ഫോണിലൂടെ ഉദ്‌ഘാടനം ചെയ്യുന്നതിനേക്കാൾ എത്രയോ അന്തസ്സുണ്ട്‌ തേക്കിൻകാട്ടിൽ തുണിയഴിച്ചു കിടന്ന്‌ ചെയ്യുന്ന പ്രവൃത്തിക്ക്‌. (സാറാജോസഫിന്റെ മുതലക്കണ്ണീർ പ്രവഹിക്കുന്ന മൊബൈൽഫോൺ മൈക്കിനോട്‌ ചേർത്തുപിടിച്ച്‌ സി.ആർ നീലകണ്‌ഠൻ നിൽക്കുന്ന ഒരശ്ലീലചിത്രം പത്രങ്ങളിൽ കണ്ടു). ഇരകളായ തദ്ദേശീയർക്ക്‌ ഈ പുതിയ അധിനിവേശകരെ എളുപ്പം തിരിച്ചറിയാൻ കഴിയില്ല.

മുല ധനം അഥവാ ശുഭസ്യ ശീഘ്രം സ്‌ഖലനം

picture3
സാറാജോസഫിന്റെ ഈ കോർപറേറ്റ്‌ ബുദ്ധിജീവിതത്തിന്റെ സ്വാഭാവിക പരിണാമമാണ്‌ മലയാളി. സ്ര്തീകൾക്കുവേണ്ടി എന്ന പേരിൽ അവരുടെ മുഖ്യപത്രാധിപത്യത്തിൽ തുടങ്ങിയിരിക്കുന്ന ‘മയൂരി’ എന്ന വനിതാ മാഗസിൻ. സാറാജോസഫിന്റെ ഫെമിനിസ്‌റ്റ്‌ ഇടപെടലുകൾ വിശ്വരൂപം പൂണ്ടു നിൽക്കുകയാണ്‌ ഈ മാസികയിൽ. എഡിറ്റർ ഇൻ ചീഫ്‌ എന്ന വിശേഷണം വെറുമൊരു അലങ്കാരത്തിനായല്ല സാറാജോസഫ്‌ മാസികയുടെ ക്രെഡിറ്റ്‌ ലൈനിൽ ഉപയോഗിച്ചിരിക്കുക. എഡിറ്റോറിയൽ അവരാണ്‌ എഴുതുന്നത്‌. മാത്രമല്ല എഡിറ്റോറിയൽ അഡ്രസും, സാറാജോസഫിന്റെ പേരിലാണ്‌. ഈ പണിക്ക്‌ തന്റെ അർഹതയേക്കാൾ കുറഞ്ഞ ഒരു തുക റമ്യൂണറേഷനായി കിട്ടുന്നുണ്ട്‌ എന്ന്‌ ജനശക്തിയിൽ അവരെഴുതിയിട്ടുണ്ട്‌. പണം കൊടുത്താൽ ഏതു പണിയും ചെയ്യുന്ന പെണ്ണല്ല സാറാജോസഫ്‌ എന്ന്‌ വിശ്വസിച്ചുവേണം ഇനിയുള്ള വിമർശനം വായിക്കാൻ.

82 പേജ്‌ 20 രൂപ. മിനുസവും കട്ടിയുമുള്ള പേപ്പറിൽ മികച്ച പ്രിന്റിംഗ്‌. ഒരുതരം കോർപറേറ്റ്‌ ലുക്ക്‌.

നവംബർ ലക്കത്തിലെ വിഭവങ്ങൾഃ നർത്തകി പത്മാമേനോനെക്കുറിച്ച്‌ ഒരു ഫീച്ചർ. അമ്മിണി എന്ന സ്ര്തീയുടെ ജീവിതകഥ. അജിതയുടെ പേജ്‌. പച്ചക്കറി ചന്തയിൽ ചുമടെടുക്കുന്ന സ്ര്തീകളുടെ കഥ. വളന്തക്കാട്‌ ദ്വീപ്‌ കൈയേറ്റം, കഥ, കവിത, പാചകകല, താരൻ നിവാരണ മാർഗങ്ങൾ, മനഃശാസ്ര്തം, യോഗാസനം. ഒരു വലിയ ആഭരണക്കടയുടെയും പാചകവിഭവങ്ങളുടെയും പരസ്യങ്ങളും.

കേരളത്തിലെ സ്ര്തീപ്രശ്നങ്ങളിൽ കുറെകാലമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സാറാജോസഫിന്‌ അതേക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ടാകുമെന്നാണ്‌ ഋജുബുദ്ധികൾ കരുതുക. അതുകൊണ്ടുതന്നെ തന്റെ മുഖ്യപത്രാധിപത്യത്തിൽ ഇറങ്ങുന്ന മാസികയുടെ ഉള്ളടക്കം തന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ രാഷ്ര്ടീയവത്‌ക്കരിക്കാനും അവർക്ക്‌ കഴിയുമെന്ന്‌ പ്രതീക്ഷിക്കും.

ജനകീയപ്രശ്നങ്ങളിലേതുപോലെ സ്ര്തീപ്രശ്നങ്ങളിലുള്ള സാറാജോസഫിന്റെ ഇടപെടലിനു പുറകിൽ വ്യക്തിപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ നേട്ടങ്ങൾക്കുവേണ്ടിയുള്ള ഗൂഢ അജണ്ടയുണ്ടോ? അല്ലെങ്കിൽ സി.ആർ നീലകണ്‌ഠനെയും മറ്റും പോലെ നവലിബറൽ മൂലധനം വാടകക്കെടുത്ത്‌ തെരുവിൽ വിൽക്കാൻ വച്ചിരിക്കുന്ന ചരക്കാണോ ഈ സ്ര്തീ?

picture4
‘മയൂരി’യെപ്പോലൊരു ക്ലബ്ബ്‌ കൾച്ചർ മാഗസിന്റെ മുഖ്യ പത്രാധിപരാകുക വഴി സാറാജോസഫിന്റെ പെൺപുണ്ണ്‌ പുറത്തായിരിക്കുകയാണ്‌. മാഗസിനിൽ നിന്നുതന്നെ ചില ദൃഷ്ടാന്തങ്ങൾ. ബാക്ക്‌ ഇന്നർ കവറിലെ പരസ്യം ജോയ്‌ ആലുക്കാസിന്റേതാണ്‌. ഒരു സുന്ദരിയുടെ മുലകൾക്കിടയിലേക്ക്‌ ചേർന്നുകിടക്കുന്ന ഒരാഭരണം. സ്വർണം ലിംഗം പോലത്തെ ഒരു ലൈംഗികോത്തേജക ഉപകരണമെന്ന മട്ടിൽ, അടിമുടി കമ്പിയായി നിൽക്കുന്ന ഒരു പെൺരൂപം. സാറാജോസഫിന്റെ ഈ പുതിയ മുലധനം ഉഗ്രൻ. കണ്ടാലുടൻ ശുഭസ്യ ശീഘ്രം സ്‌ഖലനം. പെണ്ണുങ്ങളെ വ്യഭിചാര മോഡലുകളാക്കുകയും സാത്വികരായ വീട്ടമ്മമാർക്കുവരെ വദനസുരതത്തിൽ പരിശീലനം നൽകുകയും പെണ്ണുകാണാൻ വരുന്ന ചെറുക്കനോട്‌, ചേട്ടന്റെ ലിംഗത്തിന്‌ എത്ര ഇഞ്ച്‌ വലുപ്പമുണ്ട്‌ എന്ന്‌ ചോദിപ്പിക്കാൻ കന്യകമാർക്ക്‌ ധൈര്യം നൽകുന്നവയുമായ സ്ര്തീപ്രസിദ്ധീകരണങ്ങളാണല്ലോ മലയാളത്തിൽ ഇറങ്ങുന്നത്‌. ഈ വനിതാമാസികകൾക്കുമേൽ ഏറ്റവുമധികം കാഷ്‌ഠിച്ചുവച്ച സ്ര്തീരത്നമാണ്‌ സാറാജോസഫ്‌, പെണ്ണിനെ മോഡലും രതിബിംബവും ഒക്കെ ആക്കി മുദ്രയടിക്കുന്നതിനെതിരെ. അവർ മുഖ്യപത്രാധിപരായ മാസികയുടെ അവസ്ഥയാണിത്‌.

മലയാളിപ്പെണ്ണുങ്ങളെ മുഴുത്ത ശരീരങ്ങൾ മാത്രമായി കാണുന്ന ‘വനിത’പോലുള്ള മാഗസിൻ പോലും ഇതിലുമെത്രയോ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നതാണ്‌ മയൂരിയിൽ വന്ന പെണ്ണനുഭവങ്ങൾ. കൊച്ചമ്മമാരുടെ കഴപ്പ്‌ തീർക്കാനുള്ള ബാലൻസിംഗ്‌ വൈബ്രേറ്ററുകളാണ്‌ ഇത്തരം പെണ്ണനുഭവങ്ങൾ. ആധുനിക തോട്ടിപ്പണി ചെയ്യുന്ന കുടുംബശ്രീ യൂണിറ്റുകൾ, മദ്യപനായ ഭർത്താവിനെ കുത്തിമലർത്തി ജയിലിൽ പോയ പെണ്ണ്‌, ബസോടിക്കുന്ന പെൺ ഡ്രൈവർ, തെരുവുവേശ്യകൾ തുടങ്ങി ഇതേ മാസികകളുടെ ഉടമകൾ കൂടി ഉൾപ്പെടുന്ന നവമുതലാളിത്തം തങ്ങൾക്ക്‌ ഭോഗിക്കാനായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്ര്തീവർഗങ്ങളെ പുതിയ സ്വത്വാവിഷ്‌കാരങ്ങളായി പ്രതിഷ്‌ഠിക്കുക എന്നത്‌ ഫെമിനിസത്തിന്റെ യഥാർഥ ഉള്ളടക്കത്തെ തകർത്തുകളയാൻ ആഗോളീകരണം പയറ്റുന്ന തന്ത്രമാണ്‌. അതിനുവേണ്ട തിയറി മുതൽ ഫണ്ടുവരെ വാങ്ങി മസാജിംഗിന്‌ നിന്നുകൊടുക്കുന്ന ഷക്കീലമാരാണ്‌ ഇപ്പോഴത്തെ പെൺപക്ഷ ബുദ്ധിജീവികളിൽ ഏറെയും. ആത്മകഥയുടെ ഉടമകളായ നളിനി ജമീലമാർ ഇന്നും റെയിൽവേ സ്‌റ്റേഷനിലെ സിമന്റുബഞ്ചിൽ കിടന്ന്‌ ആൺപട്ടികളുടെ ശുക്ലം കുടിച്ചുകൊണ്ടിരിക്കുന്നു. പകർത്തിയെഴുത്തുകാരികളുടെ വായിലേക്ക്‌ അതൊരിക്കലും എത്തുകയില്ല, എത്ര ആഞ്ഞുചപ്പിയാലും, ഉറ ഉള്ളതുകൊണ്ട്‌.

ഉറയിട്ടുകൊണ്ടുള്ള സുരക്ഷിതമായ ഈ കളി തുടരുകതന്നെ ചെയ്യും, സാറാജോസഫിനെപ്പോലുള്ള മുഖംമൂടികളുള്ളിടത്തോളം കാലം. മിഡിൽ ഈസ്‌റ്റിൽ ഷണ്‌ഡന്മാരായ പുരുഷന്മാരുടെ, ബ്രോയ്‌ലർ ചിക്കൻ തിന്ന്‌ ഹോർമോൺ ഇളകിവശായി കടിമൂത്ത്‌ കിടക്കുന്ന പതിവ്രതാകുസുമങ്ങളായ ഭാര്യമാർക്ക്‌ സ്വയംഭോഗം ചെയ്യാൻ ഒരു കേരള വൈബ്രേറ്റർ, സാറാജോസഫിന്റെ മുഖ്യപത്രാധിപത്യത്തിൽ.

സ്വയം നിറയുകയും നിറച്ചുകൊണ്ടിരിക്കുകയും ചെയ്യൂ ഈ പാനപാത്രം സഖാവേ…

ഗീതയുടെ ഒളിസേവ

picture5
പെണ്ണെഴുത്തിനെ നവബ്രാഹ്‌മണ്യം ഹൈജാക്ക്‌ ചെയ്യുന്ന മറ്റൊരു അനുഭവമാണ്‌ ഗീതയുടെ സവർണ അഭിമുഖങ്ങൾ. ഏറ്റവുമൊടുവിൽ കൊടുങ്ങല്ലൂർ കോവിലകത്തെ കമ്യൂണിസ്‌റ്റ്‌ തമ്പുരാട്ടിയായ രമത്തമ്പുരാട്ടിയുമായുള്ള അഭിമുഖം. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, നവംബർ 11-17). മാധ്യമം ആഴ്‌ചപ്പതിപ്പിൽ ‘പെൺകാലങ്ങൾ’ എന്നൊരു പരമ്പര ഗീത എഴുതിയിരുന്നു. ഗീത തെരഞ്ഞെടുക്കുന്ന പെൺജീവിതങ്ങളിൽ മേൽക്കൈ നേടുന്നത്‌ സവർണ സ്ര്തീ ബിംബങ്ങളാണെന്നത്‌ യാദൃശ്ചികമല്ല (സവർണത എന്നത്‌ ഇവിടെ വംശ & ജാതി സ്വത്വമായല്ല, ആധിപത്യസ്വാധീനമായാണ്‌ വിവക്ഷിക്കുന്നത്‌).

കൂത്താട്ടുകുളം മേരി, കെ.ആർ ഗൗരി, ആനക്കര സുശീല, കൗമുദി ടീച്ചർ, നിലമ്പൂർ ഐഷ, മീനാക്ഷി തമ്പാൻ തുടങ്ങി രമത്തമ്പുരാട്ടിവരെയുള്ള ഗീതയുടെ തെരഞ്ഞെടുപ്പ്‌ അതാതുകാലത്തെ ആധിപത്യ പ്രതിനിധാനങ്ങളിൽ നിന്നുള്ളവയാണ്‌. കെ.ആർ ഗൗരിയമ്മ നല്ല കമ്യൂണിസ്‌റ്റായി വിലയിരുത്താമെങ്കിലും ഈഴവ സവർണത ഒരുക്കിക്കൊടുത്ത അതിപ്രബലമായ ഒരു നിലപാടുതറ അവരിലെ പ്രക്ഷോഭകാരിയെയും കമ്യൂണിസ്‌റ്റിനെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇതേ പ്രബലാവസ്ഥകൾ മേൽപറഞ്ഞ മറ്റുള്ളവരുടെയും രാഷ്ര്ടീയ ജീവിതത്തിലുണ്ട്‌. അത്‌ തീർച്ചയായും പാതകമല്ല. പക്ഷേ ഈയൊരു അടിത്തറപോലുമില്ലാതെ രാഷ്ര്ടീയ ജീവിതത്തോടൊപ്പം സമ്പൂർണ നിസ്വമായ വ്യക്തിജീവിതം കൂടി നയിച്ച എത്രയോ സ്ര്തീകൾ കമ്യൂണിസ്‌റ്റ്‌ പാർട്ടിക്കുവേണ്ടി ചോര നൽകിയിരിക്കുന്നു. പാലോറ മാതക്കു മുമ്പും പിമ്പുമുള്ള ആ ഒരു വർഗത്തെയല്ലേ ഇക്കാലത്തെ എഴുത്തിൽ സ്ഥാനപ്പെടുത്തേണ്ടത്‌? തൃശൂരിലെ ഒളരിയിൽ ഇപ്പോഴും കമ്യൂണിസ്‌റ്റായി തന്നെ ജീവിക്കുന്ന മണിചേച്ചിയെപ്പോലുള്ളവരുടെ കൈയിലിരിക്കേണ്ട ചെങ്കൊടി തട്ടിപ്പറിച്ച്‌ രമത്തമ്പുരാട്ടിയുടെ കൈയിൽ വച്ചുകൊടുക്കുന്ന ഗീതയുടെ പ്രവൃത്തി, കോവിലകങ്ങളിൽ പണ്ട്‌ തമ്പുരാട്ടിമാർ ചെയ്തുകൊണ്ടിരുന്ന ഒളിവേഴ്‌ചക്കു തുല്യമായ പ്രവൃത്തിയാണ്‌. ഹൈജാക്കു ചെയ്യണമെങ്കിൽ അത്‌ ഗീതയെ തന്നെ വേണം.

അതേസമയം ബ്രാഹ്‌മണ പൗരോഹിത്യം ഈയിടെ ഗുരുവായൂരിൽ സമ്മേളിച്ച്‌ പെണ്ണുങ്ങൾക്കെതിരെ നടത്തിയ ആക്രമണം ഗീതയടക്കമുള്ളവർ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. നായർ വരെയുള്ള ശൂദ്രത്തികളുടെ മുലകൾ നോക്കി ‘കോലക്കുഴലി’ലൂടെ വായു തൂറ്റിച്ച്‌ വെള്ളംവറ്റി മരിച്ച പഴയ ആഢ്യബ്രാഹ്‌മണരുടെ പുനർജന്മങ്ങളാണ്‌, ഐതിഹ്യത്തിലെ ഏറ്റവും ഭോഗാസക്തനായ (ശരിയായ അർഥത്തിൽ ഒരു പെണ്ണുപിടിയൻ) ഒരു ദൈവത്തിനെ കൂട്ടുപിടിച്ച്‌, പെണ്ണിനെ ഒരു സ്വയംഭോഗവസ്തുവാക്കി മാറ്റുന്ന ഒരു വസ്ര്തം യൂണിഫോമായി നിശ്ചയിച്ചത്‌. പൂണൂലിട്ട ഈ ഭോഗാസുരന്മാരെ ചെരിപ്പെടുത്തടിച്ചോടിക്കാൻ ഒരു പെണ്ണുപോലുമുണ്ടായില്ല.

അടൂരിന്റെ പെൺവാണിഭം

picture6
അടൂർ ഗോപാലകൃഷ്ണനെ മാധ്യമങ്ങൾക്ക്‌ പേടിയാണ്‌. പ്രകീർത്തനങ്ങളല്ലാതെ ‘നാലു പെണ്ണുങ്ങൾ’ എന്ന ചരക്കിന്റെ യഥാർഥ ഉദ്ദേശ്യം വെളിപ്പെടുത്തുന്ന പഠനങ്ങൾ ഒരിക്കലും വെളിച്ചം കാണുകയില്ല. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം എന്നീ രചനകളുടെ ആദ്യഘട്ടത്തിനുശേഷം ആഗോളീകരണ സിനിമാവിപണിയുടെ മൂലധനസമാഹരണത്തിനുള്ള റിക്കവറി ഏജന്റായാണ്‌ അടൂർ പ്രവർത്തിക്കുന്നത്‌. ടൈയും കോട്ടുമിട്ട ഗുണ്ടാപ്പണി. കഥാപുരുഷൻ, നിഴൽക്കൂത്ത്‌, നാലു പെണ്ണുങ്ങൾ എന്നീ ചിത്രങ്ങൾ മലയാളിയുടെ ചെലവിൽ നന്നായി വ്യഭിചരിക്കപ്പെട്ട ചരക്കുകളാണ്‌. തകഴിയുടെ കഥകൾ ഈ കാലഘട്ടത്തിലെ ഒരു സംവിധായകൻ തെരഞ്ഞെടുക്കുന്നതുതൊട്ടു തുടങ്ങുന്നു ഈ ദല്ലാൾപണി. കുടുംബം, സദാചാരം, ലൈംഗികത, ആൺ & പെൺ സ്വത്വം എന്നീ പ്രമേയങ്ങൾ തകഴി രേഖപ്പെടുത്തുന്നത്‌, സമകാലിക പ്രത്യയശാസ്ര്ത കാഴ്‌ചപ്പാടുകൾ വച്ച്‌ പരിശോധിച്ചാൽ തികച്ചും പ്രതിലോമകരവും അപകടകരവുമായാണെന്നു കാണാം. സമകാലികമായ തിരിച്ചറിവുകളെയെല്ലാം തിരസ്‌കരിച്ച്‌ പഴയകാലം വസ്തുതാപരമായി പുനഃസൃഷ്ടിക്കുകയാണോ സംവിധായകന്റെ ധർമം എന്ന ചോദ്യമാണ്‌ നാലു പെണ്ണുങ്ങൾ കാണുമ്പോൾ ആദ്യം തോന്നുക. ഈ സിനിമയുടെ വിദേശമാർക്കറ്റിനെക്കുറിച്ച്‌ ആവേശപൂർവം സംസാരിക്കുന്ന അടൂർ, ഈ ചോദ്യത്തിന്‌ ഉത്തരം തരുന്നു. മൃഷ്ടാന്നത്തിനുള്ള വകയാണ്‌ സിനിമ, ഈ ഭീരുവായ സംവിധായകന്‌. ലൈംഗികത്തൊഴിലാളിയുടെ നോട്ടത്തെ പേടിക്കുന്ന അയാളുടെ കാമറ കുടുംബത്തിനകത്ത്‌ ആൺകോയ്മക്കുവേണ്ടി ഒരുക്കപ്പെട്ട വ്യഭിചാര ജീവിതത്തിനു മുന്നിൽ ഓഫായിപ്പോകുന്നു. ഇത്രയും അപകടകാരിയല്ല മറ്റേ ഗോപാലകൃഷ്ണൻ. ഇരിപ്പിടം വൃത്തികേടാക്കരുത്‌ എന്ന്‌ നേരെചൊവ്വേ എഴുതികാണിച്ചാണ്‌ അദ്ദേഹത്തിന്റെ സിനിമ തുടങ്ങൂ. അടൂർ അങ്ങനെയല്ല. വായവഴി നേരെ മെഡുല്ല ഒബ്‌ളാംഗേറ്റയിലേക്കാണ്‌ ചീറ്റൽ. അതുകൊണ്ടുതന്നെ വായിൽ നിന്നൊഴിഞ്ഞ നേരമുണ്ടായിക്കാണില്ല അടൂരിന്റെ കാമറക്ക്‌ വിദേശത്ത്‌.

ആണിൽ നിന്ന്‌ കിട്ടാത്ത രതിമൂർച്ഛ എഴുത്തുവഴി നേടി തൃപ്തിയടയുന്ന കേരളത്തിലെ പെണ്ണെഴുത്തുകാരികൾ പക്ഷേ സിനിമയിലെ ഈ പെൺവാഭിത്തെക്കുറിച്ച്‌ മിണ്ടിയിട്ടില്ല. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ പുതിയ ലക്കത്തിൽ ആശാലത, ഈ സിനിമയുടെ രാഷ്ര്ടീയവിശകലനത്തിലേക്ക്‌ വഴി തുറന്നിരിക്കുന്നു.

ഷാജിയുടെ മദ്യരാശി അഭിമുഖം

picture7
അഭിമുഖം ഇങ്ങനെ വേണം. കമൽഹാസനോടൊപ്പം രണ്ടുദിവസം ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലുമൊക്കെ സംസാരം. അദ്ദേഹത്തിന്റെ (അഭിമുഖകാരനായ കെ.എൻ ഷാജിയോടുള്ള) അപാരമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സജീവ സാന്നിധ്യം. ഇതൊക്കെയുള്ള ആ അഭിമുഖമൊന്നു വായിക്കണമല്ലോ. മാതൃഭൂമി ആഴ്‌ചപ്പതിപ്പിലുണ്ട്‌ ഈ സംഭാഷണം. ‘കമൽഹാസൻ ജഡം എന്തു ചെയ്യും’ എന്ന പേരിൽ. കമൽഹാസൻ ജഡം എന്തു ചെയ്തു എന്നാണ്‌ ശരി. തന്റെ മുന്നിൽ രണ്ടുദിവസം പൂർണജഡമായിരുന്ന കെ.എൻ ഷാജിയെ ആ നടൻ എങ്ങനെയായിരിക്കും കൈകാര്യം ചെയ്തിരിക്കുക?

മരണശേഷം കമൽഹാസൻ മൃതദേഹം എന്തുചെയ്യും എന്നാണ്‌ അഭിമുഖത്തിന്റെ ഫോക്കസ്‌ എങ്കിലും അതല്ല ഉള്ളടക്കം. തമിഴ്‌ ഐഡന്റിറ്റി മുതൽ പത്മനാഭൻ വരെ കടന്നുവരുന്നുണ്ട്‌ ഈ വളിപ്പൻ സംഭാഷണത്തിൽ. കമൽഹാസൻ മേടിച്ചുകൊടുത്ത കള്ളും മോന്തി വയറുനിറച്ച്‌ വളിയിട്ട്‌ തിരിച്ചുപോന്ന ഒരാളെപ്പോലെയാണ്‌ ഷാജിയുടെ സാന്നിധ്യം ഇവിടെ. കമലിന്റെ സംസാരത്തിൽ പിടിച്ചുകയറി തൂങ്ങിക്കിടക്കുന്നു ഷാജി.

“എം.ടി വാസുദേവൻനായരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ” എന്ന തീർത്തും അപ്രസക്തതമായ ചോദ്യം ഷാജിക്ക്‌ വീണുകിട്ടുന്നത്‌ ‘നിർമാല്യം’ എന്ന സിനിമയെക്കുറിച്ച കമലിന്റെ പരാമർശത്തിൽ നിന്നാണ്‌. ഈ ചോദ്യത്തെ കമൽ നിഷ്‌കരുണം അവഗണിക്കുകയും ചെയ്യുന്നു. അടുത്ത ചോദ്യമാണ്‌ കൂടുതൽ രസകരം.

“ടി. പത്മനാഭനുമായി നല്ല ബന്ധത്തിലാണല്ലോ?”

ഷാജി ചിലപ്പോൾ ‘മദ്യരാശി’യിൽ പോയിട്ടുണ്ടാകും. കമലിനെ കണ്ടിട്ടുണ്ടാകും. സംസാരിച്ചിട്ടുണ്ടാകും. എല്ലാം എന്തു സുന്ദരമായ നുണകൾ.

രണ്ട്‌ ആട്ടിടയന്മാർ

മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ കരുണാകരന്റെ നീണ്ടകഥ ‘രണ്ട്‌ ആട്ടിടയന്മാർ’ നല്ല രചനയാണ്‌. കഥാപാത്രങ്ങൾക്കൊപ്പം ഭാഷയുടെ വിദൂര ദേശസഞ്ചാരങ്ങൾ അനുഭവിക്കാം. അതിനിസ്സാരമായ ജീവിതങ്ങൾക്കിടയിൽ നിന്ന്‌ അത്യപൂർവങ്ങളായ ഉറവകൾ പൊട്ടിയൊഴുകുന്നു അവ കഠിനമായ ചൂടിലും തന്മാത്രകളായെങ്കിലും അവശേഷിക്കുന്നു. ആ കണങ്ങൾക്കുള്ളിൽ വലിയ വലിയ പ്രപഞ്ചങ്ങൾ കാണാറാകുന്നു. പ്രവാസിയായതുകൊണ്ടാകണം നൈസർഗികമായി കരുണാകരന്‌ എഴുതാനാവുന്നത്‌.

എലിപോലും തിന്നാത്ത പിണ്ഡച്ചോറ്‌

ഭാഷാപോഷിണിയുടെ ദുര്യോഗം കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നു. അത്‌ സംഭവിച്ചിരിക്കുന്നു. എം.എൻ വിജയന്റെയും സി.വി ശ്രീരാമന്റെയും ആണ്ടുചാത്തമടുക്കാറായപ്പോഴാണ്‌ ഭാഷാപോഷിണിക്ക്‌ അനുസ്മരപ്പതിപ്പിറക്കാനായത്‌. അവർ നാക്കിലയിൽ വച്ചുനീട്ടിയിരിക്കുന്ന ഈ വളിച്ച പിണ്ഡച്ചോറ്‌ തിന്നാൻ കാക്ക പോയിട്ട്‌ എലി പോലും വരുകയില്ല. ‘നേരെ ചൊവ്വേ’ എന്ന ചാനൽ പരിപാടിയിൽ നൂറ്റൊന്നാവർത്തിച്ച എം.എൻ വിജയന്റെ അഭിമുഖമാണ്‌ പ്രധാന അനുസ്മരണ ഇനം. ഈ വഷളത്തരത്തിന്റെ ജാള്യം മറയ്‌ക്കാൻ അതോടൊപ്പമുള്ള രണ്ടു കുറിപ്പുകൾക്കും ‘എം.എൻ വിജയനുമായി അഭിമുഖം’ എന്നു തന്നെ സ്‌ലഗ്‌ കൊടുത്തിരിക്കുന്നു നാണം കെട്ട പത്രാധിപസമിതി. എഴുത്തുകാരന്റെ ദേശം എന്ന പരമ്പരയിൽ സി.വി ശ്രീരാമൻ എഴുതിയ ആത്മകഥാകുറിപ്പാണ്‌ അദ്ദേഹത്തി​‍െൻ ഓർമ്മക്ക്‌ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അശോകൻ ചരുവിൽ, ഇ.പി. രാജഗോപാലൻ എന്നിവരുടെ ലേഖനങ്ങളും. ഒരു എഴുത്തുകാരന്റെ ഒബിറ്റ്‌ ഇഷ്യൂ അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയെ തുറന്ന പുനഃപരിശോധനക്ക്‌ വിധേയമാക്കുന്നതായിരിക്കണം. കാരണം അതിനൊരവസരം മേലിൽ കിട്ടുകയില്ല. മലയാളത്തിൽ മാത്രമാണ്‌ ഒബിറ്റ്‌ ഇഷ്യൂകൾ എഴുത്തുകാരുടെ വെടിവട്ടവും പത്രാധിപരുടെ ശവഭോഗവുമായി മാറുന്നത്‌.

കഴാമഴ്‌ഡലം ഗോഴി

picture8
കഥകളിയിലെ അടിസ്ഥാനമുദ്രകൾ കൂടാതെ കലാമണ്ഡലം ഗോപി സ്വന്തമായി ഉണ്ടാക്കിയെടുത്ത കൂടുതൽ മുദ്രകളെക്കുറിച്ച്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ആത്മകഥയിൽ വിവരിക്കുന്നുഃ ‘ലഹരി പടർന്നുകയറിയ വഴികൾ’. പക്ഷെ അവതരിപ്പിക്കാൻ ചുട്ടിയും ഉടുത്തുകെട്ടും മാത്രം പോരാ. കുപ്പിക്കണക്കിന്‌ അകത്തേക്കും ചെല്ലണം; ചാരായം. അരങ്ങിലും അണിയറയിലും താൻ ചാരായം മോന്തിയാടിയ വേഷങ്ങളെക്കുറിച്ച്‌ അതിമനോഹരമായാണ്‌ ഗോപി എഴുതുന്നത്‌. എക്കാലത്തെയും മഹാനായ നടന്മാരിൽ ഒരാളാണ്‌ കലാമണ്ഡലം ഗോപി. അരങ്ങിലെ ഈ ഹിമശൃഗം പുറത്ത്‌ ലജ്ജാലുവായ വെറുമൊരു നാട്ടിൻപുറത്തുകാരനാണ്‌. തിരിച്ചറിയപ്പെടാത്ത ഒരാൾ. കലാജീവിതത്തിലെ സ്വന്തം ദുശ്ശീലങ്ങളെ ഒരു സാധാരണക്കാരനുമാത്രം സാധ്യമാകുന്ന ആർജവത്തോടെ ഗോപി തുറന്നെഴുതുന്നത്‌ ആഹ്ലാദകരം കൂടിയാണ്‌.

മദ്യപിച്ച്‌ ലക്കുകെട്ട്‌ അരങ്ങിൽ കുഴഞ്ഞുവീണതിന്റെയും അണിയറിയിൽ ബോധം കെട്ടുറങ്ങിയതിന്റെയും അനുഭവങ്ങൾ അദ്ദേഹത്തിന്റെ ആരാധകരെ വിക്ഷുബ്ധരാക്കാൻ പോന്നതാണ്‌.

‘മഹാനടൻ’ എന്ന്‌ വേഷം കൊണ്ടുമാത്രമല്ല സ്വത്വം കൊണ്ടുകൂടി അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആ വരികളിലൂടെഃ “എനിക്ക്‌ വന്നിട്ടുള്ള കഷ്ടനഷ്ടങ്ങളധികവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ലഹരിയുമായി ബന്ധപ്പെട്ടതാണ്‌. എന്നിട്ടും ഞാൻ പഠിച്ചില്ല. പലതവണ അതിൽ നിന്നുള്ള മോചനത്തിനായി പരിശ്രമിച്ചു. എന്നിട്ടും പിടിച്ചുനിൽക്കാനായില്ല. പ്രലോഭനങ്ങളിൽ, സ്വാർഥത്തിന്റെ മുഖംമൂടിയണിഞ്ഞ, പൊള്ളയായ സ്നേഹപ്രകടനങ്ങളിൽ എളുപ്പത്തിൽ കുടുങ്ങിപ്പോയി…. മറ്റു കഥകളികലാകാരന്മാരേക്കാൾ ഒട്ടും കുറയാത്ത അരങ്ങുകളും മാന്യമായ പ്രതിഫലവും കിട്ടി. എന്നിട്ടും അടുത്തകാലം വരെ അത്യാവശ്യം ചികിത്സക്കുപോലും പണത്തിന്‌ ബുദ്ധിമുട്ടി”.

എന്തൊരു വിക്ഷോഭജനകമായ ഏറ്റുപറച്ചിൽ.

അസൂയയും തലക്കനവും മുതൽ പെൺവാണിഭം വരെ തൊഴിലാക്കിയ സൂപ്പർസ്‌റ്റാറുകളുള്ള നാടാണിത്‌. ‘അതൊക്കെ ഓരോ ആഘോഷങ്ങൾ’ എന്ന്‌ വഴുവഴുപ്പ്‌ നിറച്ചുവച്ച മോന്ത കാട്ടി വളിവിടുന്ന ലോലന്മാർക്കിടയിലാണല്ലോ നമ്മുടെ ജീവിതം.

പൂണൂലിട്ട ലിംഗം കൊണ്ട്‌ അയ്യപ്പനെ പ്രാപിക്കാനാവില്ല

മലയാളി ഭാവുകത്വം അതിക്രൂരമായി അവഗണിച്ചുകളഞ്ഞ ഏറ്റവും പ്രധാന എഴുത്തുകാരനാണ്‌ സി. അയ്യപ്പൻ. കഥയോടൊപ്പം കാലാകാലം ദിവസം മൂന്നുനേരം വേഴ്‌ച നടത്തിയിട്ടും ഒരേതരം പിണ്ഡങ്ങളെ മാത്രം തൂറിവെച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ പല ഒന്നാമന്മാരേക്കാളും ക്രാഫ്‌റ്റ്‌, ഭാഷ, ഭാവന, രാഷ്ര്ടീയബോധം എന്നിവയിലൊക്കെ ഉയരത്തിലുള്ള എഴുത്തുകാരൻ. ‘നാലുകെട്ടി’നപ്പുറത്തേക്ക്‌ സഞ്ചരിക്കാൻ മടിക്കുന്ന ഉറയിട്ട ഭാവുകത്വം ഇരുട്ടിൽ മറഞ്ഞിരുന്ന്‌ ചാത്തനേറ്‌ നടത്തുന്ന കഥയിലെ ഈ മന്ത്രവാദിയെ തമസ്‌കരിച്ചു കളഞ്ഞു. മുഖ്യധാരാമാധ്യമങ്ങളിൽ ഇടം ലഭിച്ചിട്ടുണ്ടെങ്കിലും കെ.കെ കൊച്ചും കെ.കെ ബാബുരാജമടങ്ങുന്ന സവർണ ഭാഷാ & ഭാവുകത്വ ചെരുപ്പുനക്കികളുടെ ദലിത്‌പഠനങ്ങളിൽ പോലും അലങ്കാരത്തിനെങ്കിലും അയ്യപ്പൻ കടന്നുവരാറില്ല.

picture9
സി. അയ്യപ്പനുമായി ദിലീപ്‌ രാജ്‌ നടത്തിയ അഭിമുഖം മാതൃഭൂമി ആഴ്‌ചപ്പതിപ്പിലുണ്ട്‌. (നവംബർ 18-24) “വഴുവഴുക്കലുള്ള ഭിത്തിയിൽ അള്ളിപ്പിടിച്ചുകയറ്റം”. ഈ ടൈറ്റിൽ, അയ്യപ്പനുമായി എം.ബി മനോജ്‌ 2006ൽ നടത്തിയ മറ്റൊരു അഭിമുഖത്തെ ഓർമ്മിപ്പിച്ചു. (മാധ്യമം പുതുവർഷപ്പതിപ്പ്‌; 2006) ആ അഭിമുഖം അവതരിപ്പിക്കുന്നത്‌ ഇതേ ടൈറ്റിലോടെയാണ്‌ഃ “അപമാനിക്കപ്പെട്ടും ഒഴിഞ്ഞുമാറിയും ഒഴിവാക്കപ്പെട്ടും കടന്നുപോകുന്ന കാലങ്ങളിൽ നിന്ന്‌ വഴുക്കുള്ള പാറയിൽ പിടിച്ചുകയറുമ്പോലെ കയറിവന്ന തീവ്രമായ അനുഭവങ്ങൾ…”

അയ്യപ്പന്റെ സ്വത്വത്തെ സൂചിപ്പിക്കാൻ ‘വഴുക്കലുള്ള പാറ & ഭിത്തിയിൽ അള്ളിപ്പിടിച്ചു കയറ്റം എന്ന പ്രയോഗം ആവർത്തിക്കുന്നതിൽ തെറ്റില്ല. പക്ഷേ രണ്ടുവർഷത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെടുന്ന അഭിമുഖം തീർച്ചയായും മുമ്പത്തേതിൽ നിന്ന്‌ മുന്നോട്ടുപോകേണ്ടതുണ്ട്‌. എം.ബി മനോജിന്റെ സംവാദനിലപാടിനെ ദിലീപ്‌രാജ്‌ ദുരുദ്ദേശ്യപരമായി അപഹരിച്ചിരിക്കുകയാണവിടെ. ദലിത്‌ രാഷ്ര്ടീയം & ആധുനികത & ദേശാവസ്ഥ & സാമുദായിക, സാമൂഹ്യ രൂപവത്‌കരണം & പാരമ്പര്യം & ദലിതെഴുത്ത്‌ തുടങ്ങി നിരവധി വിഷയങ്ങൾ മനോജ്‌ സമർഥമായി ഉന്നയിക്കുന്നുണ്ട്‌. എന്നാൽ ഈ സന്ദർഭങ്ങളെ അതേപടി അയ്യപ്പൻ എന്ന വ്യക്തിയിലേക്ക്‌ കൊച്ചുവർത്തമാനങ്ങളുടെ രൂപത്തിലേക്ക്‌ ചുരുക്കിക്കൊണ്ടുവരികയാണ്‌ ദിലീപ്‌രാജ്‌.

’Un Sung‘ ആയ വ്യക്തിയെ ഹൈലൈറ്റ്‌ ചെയ്യുന്നതിനുപുറകിൽ ചില മൂലധനതാല്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ ഈ പാരമ്പര്യതൊഴിലിന്റെ അർഥം പിടികിട്ടൂ. ദിലീപ്‌രാജിനെ മാർക്കറ്റിംഗ്‌ പഠിപ്പിക്കേണ്ടതുണ്ടോ? സി. അയ്യപ്പന്റെ കഥകളുടെ സമ്പൂർണ സമാഹാരം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുമ്പോൾ അദ്ദേഹത്തെ വ്യക്തിവിച്ഛേദനത്തിന്‌ വിധേയമാക്കുന്ന ഇത്തരമൊരു അഭിമുഖം തന്നെ വേണം ആമുഖമായിട്ട്‌.

നളിന ജമീലയെപ്പോലയാണ്‌ പെൻഗ്വിൻ ബുക്സിന്‌ സി. അയ്യപ്പനും. രണ്ടു കുലത്തൊഴിലുകാർ. ഇന്ത്യൻ അവസ്ഥയിൽ നിന്നുള്ള ഒരു മന്ത്രവാദി എഴുത്തുകാരൻ. നളിനി ജമീലയുടെ ആത്മകഥ എഴുതാൻ അതേ കുലത്തൊഴിലുകാരികളെത്തന്നെ പെൻഗ്വിന്‌ കിട്ടി എന്നാണ്‌ അറിവ്‌. സി. അയ്യപ്പന്റെ കാര്യത്തിൽ അത്‌ പറ്റില്ല. അയ്യങ്കാളി ആഗ്രഹിച്ചപ്പോലെ സ്വന്തം സമുദായത്തിൽ പത്ത്‌ ബി.എക്കാരുണ്ടായില്ലെന്നതോ പോട്ടെ, പകരം ഒരു കെ.കെ കൊച്ചുണ്ടാവുകയും ചെയ്തു. സമുദായത്തെ ഉപയോഗിച്ച്‌ ദിലീപ്‌രാജിനെപ്പോലുള്ളവർക്ക്‌ ഫ്ലൂട്ട്‌ വായന നടത്താൻ കഴിയുന്നത്‌ ഇത്തരം അണ്ടിതാങ്ങികളുള്ളതുകൊണ്ടാണ്‌.

വിജു വി. നായർ, എൻ.എം പിയേഴ്‌സൺ

ഏതു വിഷയം എഴുതിയാലും അതാണ്‌ തന്റെ മാസ്‌റ്റർ പീസ്‌ എന്ന്‌ ബോധ്യപ്പെടുത്താൻ തക്ക പ്രതിഭയുണ്ട്‌ വിജു വി. നായരുടെ എഴുത്തിന്‌. ഉസ്താദ്‌ ബിസ്മില്ലാഖാനായാലും ആപേക്ഷിക സിദ്ധാന്തമായാലും അതിനപ്പുറം ആർക്കും എഴുതാൻ കഴിയില്ല എന്ന്‌ വായനക്കാരെ ബോധ്യപ്പെടുത്തുന്ന അപാരമായ പ്രതിഷ്‌ഠിതത്വം. തിയററ്റിക്കൽ അസ്ര്ടോണമിയിലെ ഏറ്റവും പുതിയ സമസ്യകളെക്കുറിച്ച മാധ്യമത്തിലെ “ഭൂതച്ചെപ്പു തുറക്കെ തുറക്കെ…” എന്ന ലേഖനം ഗഹനമായ വിചാരത്തിലേക്ക്‌ വഴിതുറക്കുന്നു.

മാധ്യമം ആഴ്‌ചപ്പതിപ്പിൽ എൻ.എം പിയേഴ്‌സൺ എഴുതിയ കവർസ്‌റ്റോറി “അതുകൊണ്ടാണ്‌ ഫൂക്കോ പറഞ്ഞത്‌ രാഷ്ര്ടീയ പാർട്ടി ഒരു തടവറയാണെന്ന്‌”. ആഗോള മൂലധനം പാർട്ടിസ്വേച്ഛാധിപത്യത്തെ കരുവാക്കി നടത്തുന്ന ഇടപെടലുകളെ കൃത്യമായി വിലയിരുത്തുന്നു പിയേഴ്‌സൺ.

കവികളായി നടിച്ചുനടക്കുന്ന കഴുതകൾ വായിക്കാൻ

കവിതയിൽ വ്യക്തിസത്തയുടെ ഇമേജറികൾ ഉപയോഗിച്ചിട്ടുണ്ട്‌ ബാലചന്ദ്രൻ ചുള്ളിക്കാട്‌. പക്ഷേ അവ ഓരോ വായനക്കാരന്റെയും ജീവിതസത്തയുമായി സംവദിക്കാൻ തക്ക ശേഷിയുള്ളവയാണ്‌ എന്നതാണ്‌ ആ കവിതയുടെ സവിശേഷത. 50 വയസ്സ്‌ തികഞ്ഞ ബാലചന്ദ്രനെ ഓർമിച്ച്‌ ഉറ്റചങ്ങാതി ബാബു കുഴിമറ്റം കലാകൗമുദിയിൽ എഴുതിയ ലേഖനം മികച്ച സൗഹൃദക്കുറിപ്പാണ്‌. എൺപതുകളിലെ സാഹിത്യലോകത്തെ മുതിർന്നവരുടേയും ചെറുപ്പക്കാരുടെയും തലമുറകൾ തമ്മിലുള്ള ബന്ധം ഹൃദ്യമായി ബാബു എഴുതുന്നു. കൃതികൾ വാനക്കാരിലെത്തിക്കാൻ അന്നത്തെ തലമുറ സഹിച്ച കായക്ലേശങ്ങൾ ഇന്നത്തെ സാഹിത്യപ്രഭുകുമാരന്മാർ വായിച്ചു പഠിക്കണം. മീൻകുട്ട ചുമക്കുന്നതിന്റെയും പച്ചക്കറി വിൽക്കുന്നതിന്റെയും ബലത്തിൽ കവികളായി നടിച്ചുനടക്കുന്ന കഴുതകൾ പ്രത്യേകിച്ചും വായിക്കണം ഈ കുറിപ്പ്‌.

കുഞ്ഞപ്പ പട്ടാന്നൂരിൽ നിന്ന്‌ രക്ഷിക്കേണമേ

ഇനിയൊരു ജന്മമുണ്ടെങ്കിൽ അത്‌ കുഞ്ഞപ്പ പട്ടാന്നൂർ എന്ന കവി ജീവിച്ചിരിക്കുന്ന സ്ഥലത്തും കാലത്തും ആകരുതേ എന്ന്‌ വായനക്കാർ പ്രാർത്‌ഥിച്ചുപോകും കലാകൗമുദിയിൽ അദ്ദേഹം എഴുതിയ ’വാസ്തുഹാരകൾ (ഒരു വിലാപം)‘ എന്ന കവിത വായിച്ചാൽ.

Generated from archived content: mirror8.html Author: sasidharan_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here