അമ്മപെങ്ങന്മാരുള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയുമോ പ്രസംഗിക്കുമ്പോഴുള്ള അഴീക്കോടിന്റെ സിൽക്ക് സ്മിതാകോൾമയിരുകളും സീൽക്കാരവും? തിന്നാനും തൂറാനും മാത്രം ശരീരം ഉപയോഗിക്കുന്ന ഇയാൾ ശരീരം കൊണ്ട് സമരം നടത്തിയ ഒരാളെ അപമാനിക്കുന്നു. പാഠം എന്ന അശ്ലീല മാസികയിലൂടെ സാംസ്‌കാരിക കേരളത്തോട് ചെയ്ത സകല പാപങ്ങൾക്കും എസ്. സുധീഷ് ആ ഒരൊറ്റ ഫോൺ വിളിയിലൂടെ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു.മാതൃഭൂമിയിലെ കോന്തിമേനോനും ശുപ്പാണ്ടി കവുണ്ടർമാരുംഒക്ടോബർ 16 ചൊവ്വാഴ്‌ച അതിരാവിലെ മുതൽ ന്യൂസ് സ്‌റ്റാന്റുകളിൽ നിന്ന് അതിദുസ്സഹമായ ചൂരടിക്കാൻ തുടങ്ങി. എം.എൻ വിജയനുവേണ്ടിയുള്ള ഭൂതഗണങ്ങളുടെ സ്‌ഖലനം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ അതാണോയെന്ന് പരതിനോക്കി. വൃത്തികേടുണ്ടെങ്കിലും ചൂരടിക്കാൻ പാകത്തിനുള്ള കൗണ്ടൊന്നും അവറ്റകളുടെ ശുക്ലത്തിലുണ്ടായിരുന്നില്ല. പിന്നെയോ? സുകുമാർ അഴീക്കോട് തലതിരിഞ്ഞിരിക്കുന്ന മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ നിന്നാണ് ആ തീട്ടമണം. അഴീക്കോടിനെ സാധാരണ നാറാറില്ലല്ലോ, അദ്ദേഹത്തെ കേൾക്കുന്നവരെയല്ലേ നാറാറ് എന്നാലോചിച്ച് 58-ാം പേജിലെത്തിയപ്പോൾ ‘മുതിരപ്പുഴുക്കും കഞ്ഞിയും’ എന്നാരു ഐതിഹ്യകഥ. ഉണ്ണികൃഷ്ണൻ പുതൂർ എഴുതിയത്. പുതൂരിന്റെ കഞ്ഞിയിൽ മായമില്ല. ഒന്നാന്തരം ‘കഞ്ഞി’യാണ്. പക്ഷേ അതിൽ മുതിരപ്പുഴുക്കെന്നു പറഞ്ഞ് കലക്കിയിരിക്കുന്നതോ? പുന്നത്തൂർ കോട്ടപ്പറമ്പിൽ നിന്ന് വാരിയെടുത്ത പച്ചയായ ആനപ്പിണ്ഡം.നൂറ്റാണ്ടിനപ്പുറത്ത് ഗുരുവായൂർ ക്ഷേത്രം ഭരിച്ചിരുന്ന തേലപ്പുറത്ത് കോന്തിമേനോൻ എന്നൊരാളുടെ ഡയറിക്കുറിപ്പിൽ വിവരിക്കുന്ന സംഭവമാണ് കഥയായി പുതൂർ എഴുതിയിരിക്കുന്നത്.ഒരു പാലക്കാടൻ കർഷകൻ, ശുപ്പാണ്ടി കവുണ്ടർ, തനിക്കു ലഭിച്ച സമൃദ്ധമായ വിളവിന്റെ നേർപാതി ഗുരുവായൂരപ്പന് പ്രതിഫലമായി കൊണ്ടുവരുന്നതാണ് കാര്യം.മലയാള സാഹിത്യത്തിലെ ഈ മോഴ സ്വന്തം വിസർജ്യം വണ്ടിയിൽ നിറച്ച് മുതിരപ്പുഴുക്കെന്ന വ്യാജേന ഗുരുവായൂരിൽ നിന്ന് കോഴിക്കോട്ടേയ്‌ക്ക് യാത്രയാകുന്നു. ചങ്ങരംകുളത്തെ കാലിച്ചന്തയും ഞെളിയൻ പറമ്പുമൊക്കെ പിന്നിട്ട് കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എം പ്രസിലെത്തുന്നു. ഭയന്നുവിറച്ച് ആസനം പൊക്കി നവദ്വാരങ്ങളിലൂടെയും വിസർജ്യമൊലിപ്പിച്ച് നിൽക്കുന്ന കഴകക്കാർക്കും അമ്പലവാസികൾക്കും ഇടയിലൂടെ പാസോ പരിശോധനയോ വേണ്ടാതെ ഉണ്ണിയുടെ മാലിന്യവണ്ടി ലിഫ്‌റ്റ് കയറുന്നു. മാതൃഭൂമി ഭരിക്കുന്ന കോന്തിമേനോന്റെ കഴകക്കാരൻ കമൽറാം സജീവ് വണ്ടിയിൽ നിന്ന് തീട്ടമെടുത്ത് രുചിച്ചുനോക്കുന്നു; “ഹാ! അമൃതമഥനം കഴിഞ്ഞ് കിട്ടിയതാണോ സർ” എന്നൊരു ചോദ്യവും. പിന്നെ അത് വായനക്കാർക്കായി വിളമ്പുന്നു.എം.ഡിക്കുവേണ്ടിയുള്ള വാജീകരണങ്ങൾമറ്റു ചില ഐതിഹ്യകഥകൾ കൂടിയുണ്ട് പത്രവിപണിയിൽ ഈ കമൽറാമിനെപ്പറ്റി. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ (അന്ന് വെറും സബ് എഡിറ്റർ) അതിന്റെ അസോസിയേറ്റ് എഡിറ്ററുടെ രചന പ്രസിദ്ധീകരിക്കാൻ തക്ക ഗുണമില്ലെന്നുപറഞ്ഞ് ഒരു കവറിലിട്ട് അദ്ദേഹത്തിന്റെ തന്നെ കൈയിൽ വച്ചുകൊടുത്തിട്ടുണ്ടത്രെ ഈ ധീരൻ. അന്നത്തെ എഡിറ്റർ ആഴ്‌ചതോറും അയച്ചുകൊടുത്തിരുന്ന അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരുടെ കഥ&കവിത&ലേഖനം എന്നിവ വെളിച്ചം കാണാതെ സൂക്ഷിച്ചുവെക്കാൻ എഡിറ്റോറിയൽ റൂമിൽ സി. രാധാകൃഷ്ണൻ എന്ന് എഴുതിയ ഒരു വലിയ വേയ്‌സ്‌റ്റ് ബോക്സ് തന്നെ ഉണ്ടായിരുന്നത്രേ. അസോസിയേറ്റ് എഡിറ്ററുടേയും സാക്ഷാൽ എഡിറ്ററുടേയും ഉത്തരവുകളെ ധിക്കരിക്കാൻ വെറുമൊരു സബ് എഡിറ്ററായിരിക്കുമ്പോൾ ധൈര്യം കാട്ടിയ ആൾ തന്നെയോ ഇപ്പോൾ ചീഫ് സബ് എഡിറ്ററായിരിക്കേ മാനേജിംഗ് ഡയറക്ടറുടെ മൂടുതാങ്ങുന്ന ഒരു മോഴയുടെ ചിന്നൻവിളി കേട്ട് വിറച്ചുനിൽക്കുന്നത്?വെറും മൂന്നുപേജിൽ വന്ന ഈ കഥാ ആഭാസത്തെ പരിഗണിക്കാതെ വിടാമായിരുന്നു; അത് മാതൃഭൂമിയിലായിരുന്നില്ല എങ്കിൽ. യയാതിയെപ്പോലെ മകനിൽ നിന്ന് കടംവാങ്ങിയ യൗവനമല്ല മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റേത്. വാർധക്യത്തിന്റെ കഴുത്തു വെട്ടിക്കളഞ്ഞ് ഡെറ്റോൾ ഒഴിച്ച് അണുമുക്തമാക്കിയ ഒരു ശരീരത്തിൽ പുതിയ കോശങ്ങളെ കൾച്ചർ ചെയ്ത് എടുത്തതാണത്. അതിനെ പഴയ അമ്പലവാസികളുടെ അക്ഷരശ്ലോകസദസ്സാക്കി മാറ്റാൻ സമ്മർദ്ദമേറെയുണ്ടാകും. അതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പഴുതില്ലാതെ നിറവേറ്റുകതന്നെ വേണം.മാനേജിംഗ് ഡയറക്ടറുടെ വരണ്ട താഴ്‌വരകളും ഉണങ്ങിയ ശിഖരങ്ങളും ആഴ്‌ചപ്പതിപ്പിന്റെ ചെലവിൽ വാജീകരണം ചെയ്തുകൊടുക്കേണ്ടതുണ്ടോ?പുതൂരിനെക്കൂടാതെ മലയാളത്തിൽ ഈ കോന്തിമേനോനെ ചുറ്റിപ്പറ്റി സാഹിത്യ ഉപജീവനം കഴിക്കുന്നവരുടെ കവിതകളും കഥകളുമൊക്കെ പലപ്പോഴായി ഒളിച്ചു കടത്തുന്നത് മാതൃഭൂമിയുടെ പ്രബുദ്ധ വായനക്കാർ തിരിച്ചറിയുന്നുണ്ടെന്ന കാര്യം മറക്കരുത്.കൽപ്പറ്റയിലെ കാപ്പിത്തോട്ടത്തിലല്ലല്ലോ കമൽറാം സജീവിന് പണി? പിന്നെയെന്തിന് യജമാനന്റെ അടിവസ്ര്തമലക്കാൻ നിന്നുകൊടുക്കണം? ഉള്ളടക്കത്തോടായിരിക്കണം ഉണ്ണുന്ന ചോറിനേക്കാൾ ഒരു മാഗസിൻ എഡിറ്ററുടെ കൂറ്. വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെയും യൂസഫലി കേച്ചേരിയെയും ബി. സന്ധ്യയെയുമെല്ലാം മാതൃഭൂമിയിൽ നിന്ന് അടിച്ചുപുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നീരുവറ്റിയ അഭിസാരികയുടെ വിക്രിയകൾഎം.എൻ വിജയെൻ മരണത്തിനുമുമ്പ് ചെയ്ത സുകുമാർ അഴീക്കോടിന്റെ അഭിമുഖം മരണശേഷം അച്ചടിച്ചുവന്നത് (മാതൃഭൂമി ആഴ്‌ചപ്പതിപ്പ് ഒക്ടോബർ 21-27) നിയതിയുടെ തീരുമാനമായിരിക്കാം. കാരണം മലയാള സാംസ്‌കാരിക വിമർശമേഖലയിലെ ഏറ്റവും വലിയ കപടമുഖത്തെ ഈ അഭിമുഖം തൊലിയുരിച്ചുനിർത്തുന്നു.picture2സ്വന്തം കോശങ്ങളുടെ വൈരൂപ്യത്താൽ അവിവാഹിതനായി കഴിയേണ്ടിവന്ന ഒരാൾ അതിന്റെ ചൊരുക്കും അസംതൃപ്തിയും കോപതാപാദികളുമെല്ലാം ഭാഷയുടെ മേൽ കയറ്റിവച്ച് നടത്തുന്ന സ്വയംഭോഗ ക്രിയ മാത്രമാണ് അഴീക്കോടിന്റെ വിമർശനങ്ങളും നിലപാടുകളും. കാപട്യവും ഇരട്ടത്താപ്പുമാണ് അതിന്റെ മുഖമുദ്ര. അതാതുകാലത്തെ ആധിപത്യപ്രവണതകളോടൊപ്പം നിന്ന് അതാതുകാലത്തെ ഗർഭങ്ങളെയെല്ലാം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്. വിമോചന സമരക്കാലത്ത് അഴീക്കോട് നടത്തിയ ഒരു പരാമർശത്തെപ്പറ്റി എം.എൻ കാരശ്ശേരി അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്; “മനുഷ്യൻ അധഃപ്പതിച്ചാൽ മൃഗമാകും മൃഗം അധഃപ്പതിച്ചാൽ കേരള കമ്മ്യൂണിസ്‌റ്റാകും, കേരള കമ്മ്യൂണിസ്‌റ്റ് അധഃപ്പതിച്ചാൽ മുണ്ടശ്ശേരിയാകും”.കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും ഗാഢമായ പ്രത്യയശാസ്ര്ത പ്രതിബദ്ധതയുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് അന്നത്തെ സകല പിന്തിരിപ്പൻ ശക്തികളും ചേർന്ന് പാർട്ടിക്കും സർക്കാറിനുമെതിരെ വിമോചനസമരം അഴിച്ചുവിട്ടത്. കമ്മ്യൂണിസ്‌റ്റുകാരുടെ സേച്ഛാധിപത്യത്തിനെതിരെയായിരുന്നു തന്റെ ഊന്നൽ എന്നാണ് അഴീക്കോട് ഇതിനെ വ്യാഖ്യാനിക്കുന്നത്.ഇ.എം.എസിനെ ഓർത്തുകൊണ്ട് മന്നത്തു പത്മനാഭന്റെ കിടക്ക പങ്കിടുന്ന സാംസ്‌കാരിക വേശ്യാപ്പണി അഴീക്കോടിന്റെ രക്തത്തിലുള്ള സ്വഭാവമാണ്. കമ്മ്യൂണിസ്‌റ്റ് വിരുദ്ധത ആധിപത്യം ചെലുത്തുന്ന കാലത്ത് അതിനോടൊപ്പം, ഇടതുപക്ഷം സക്രിയമായ രാഷ്ര്ടീയ പ്രത്യയശാസ്ര്തമായി വികസിച്ചുവരുന്ന കാലത്ത് അതിനൊപ്പം – രണ്ടിടത്തുനിന്നും പ്രതിഫലം പറ്റിയുള്ള വേഴ്‌ച. കൈകാലുകളും മുലയും മുടിയും ഛേദിച്ച് ഈ അഭിസാരികയെ ചുടുകാട്ടിലെറിയാൻ സമയമായി, സമയമായി….ജി. ശങ്കരക്കുറുപ്പിന്റെ കവിതയാണ് അഴീക്കോട് ഏറ്റവും ഒടുവിൽ വായിച്ചത് എന്ന് വ്യക്തമാക്കുന്ന പരാമർശമുണ്ട് ഇതിൽ. ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കവിതാപുസ്തകങ്ങൾ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ നോക്കുമത്രേ. പക്ഷേ ആരുടെയൊക്കെ എന്ന് ഓർമയില്ല. ഓർമക്കുറവിന് കാരണം വയസ് 81. പിന്നെ പുതിയവരുടെ രചനാ രീതി. എം.എ മലയാളം ക്ലാസിൽ കാണാപാഠം പഠിച്ചുവച്ച ദ്വിദീയാക്ഷര പ്രാസവും അന്ത്യപ്രാസവുമൊക്കെ കൃത്യമായി ഇപ്പോഴും ഉദ്ധരിക്കും, തൊഴിലായതുകൊണ്ടാകും അത് മറക്കാത്തത്. പുതിയ എഴുത്തുകാരിലൊരാളുടെ പോലും പേര് ഓർക്കാൻ കഴിയാത്ത ഒരാളാണല്ലോ നമ്മുടെ ഏറ്റവും വലിയ സാംസ്‌കാരികവിമർശകൻ. എം.എൻ വിജയനെ വിമർശിക്കുന്നത് പാതകമൊന്നുമല്ല. പക്ഷേ വിമർശനം അടിസ്ഥാനമുള്ളതും സ്ഥായിയായതുമായിരിക്കണം. മരണംപോലെ അത്യന്തം സ്വാഭാവികമായ ഒരു പ്രക്രിയയുടെ സമയത്ത് വൈകാരികമായി തിരുത്തിയെഴുതപ്പെടേണ്ടതല്ല അത്.ഗുരുവിന്റെ ഗുണ്ടാപ്പണിഈ വന്ധ്യവയോധികനെ വിചാരണ ചെയ്യുന്നതിന് മാതൃഭൂമി ആഴ്‌ചപ്പതിപ്പ് രണ്ടുലക്കങ്ങൾ മാറ്റിവച്ചത് ധീരായ കൃത്യമാണ്. അഴീക്കോടിനെ ‘വിധേയൻ’ എന്ന് ശരിയായി വിശേഷിപ്പിക്കുന്ന ഈ ലക്കത്തിലൂടെ മാതൃഭൂമി ഈ കാലഘട്ടത്തിലെ വലിയൊരു സാംസ്‌കാരികധർമം നിറവേറ്റിയിരിക്കുന്നു.picture3എം.എ ക്രിട്ടിസിസം പേപ്പറിൽ എം.എൻ വിജയന്റെ ആശയങ്ങൾ എഴുതിവച്ചതിന് എം.എ റഹ്‌മാൻ എന്ന വിദ്യാർത്ഥിയോട് അഴീക്കോട് ചെയ്ത കൊടുംക്രൂരതയെ ഗുരുവിന്റെ ഗുണ്ടായിസം എന്നല്ലാതെ എന്താണ് പറയുക? ക്രിട്ടിസിസം പേപ്പറിലെ മാർക്ക് കുറഞ്ഞതുകൊണ്ടു മാത്രം ഒന്നാം റാങ്ക് നഷ്ടപ്പെട്ടപ്പോൾ റഹ്‌മാൻ ആ പേപ്പർ റീ വാല്യുവേഷന് കൊടുത്തു. അതിനുശേഷം എം.ഫിൽ ഇന്റവ്യൂവിന് അഴീക്കോടിന്റെ മുന്നിലെത്തി. അയാൾ പറഞ്ഞുവത്രേ; “എന്റെ ധർമ്മത്തിൽ ശങ്കയുള്ള ഒരാളെ എനിക്ക് പഠിപ്പിക്കാൻ കഴിയില്ല. എന്റെ ക്ലാസിലോ പരിസരത്തോ തന്നെ കണ്ടുപോകരുത്. താൻ റിവാല്യുവേഷൻ കൊടുത്ത പേപ്പർ ഞാനാണ് നോക്കിയത്. ഇറങ്ങിപ്പോ”.റീ വാല്യുവേഷനിൽ മാർക്കൊന്നും കിട്ടിയില്ല. എം.ഫില്ലിന് പ്രവേശനവും കിട്ടിയില്ല. കഴിഞ്ഞില്ല. പിന്നീടുള്ള ജീവിതകാലം മുഴുവൻ അഴീക്കോടും അയാളുടെ ശിഷ്യഗണങ്ങളും റഹ്‌മാന്റെ ഔദ്യോഗിക&സർഗാത്മക ജീവിതത്തെ വേട്ടയാടിക്കൊണ്ടിരുന്നു. വിജയൻ മാഷുമായി ചേർത്തുവെച്ചു നോക്കൂ ഈ കപടശുഭ്രനെ.കപട ശരീരത്തിനുള്ള കപട മനസ്സ്എം.എൻ വിജയനോട് ചേർത്തുവെക്കുമ്പോൾ സുകുമാർ അഴീക്കോട് ഒരു കള്ളനാണയമാണ്. മനുഷ്യപ്രകൃതിയിലെ ഏറ്റവും കഠിനമായ വേദനകൾ തിന്നുതീർത്തുകൊണ്ടിരുന്ന ശരീരത്തിനുള്ളിൽ ജീവിക്കുമ്പോൾ തന്നെ, വിശ്വസിച്ച ആദർശത്തിനുവേണ്ടി മരണംവരെ യുദ്ധം ചെയ്തുകൊണ്ടിരിക്കാനുള്ള ഊർജ്ജം നിലനിർത്താനാകുക എന്നത് അസാധാരണ പ്രവൃത്തിയാണ്. തിന്നാനും തൂറാനും മാത്രം ശരീരം ഉപയോഗിക്കുന്ന ഒരാൾ ശരീരം കൊണ്ട് സമരം നടത്തിയ ഒരാളെ അപമാനിക്കുന്നത് നോക്കുകഃ “ജനങ്ങളോട് സംസാരിക്കുമ്പോൾ വിജയൻ എന്തിനാണ് ഇടക്ക് കണ്ണടച്ചു പിടിക്കുന്നത്? അഭിനയം. പ്രവാചകാഭിനയം. അല്ലാതെന്താ?”അമ്മപെങ്ങന്മാരുള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയുമോ പ്രസംഗിക്കുമ്പോഴുള്ള അഴീക്കോടിന്റെ സിൽക്ക് സ്മിതാകോൾമയിരുകളും സീൽക്കാരവും? (തൃശൂരിലെ പുലിക്കളിക്കാർ ഇത്രയുംകാലം എന്തുകൊണ്ട് തങ്ങളുടെ സംഘത്തിൽ ചേർത്തില്ല ഈ സെക്സ് ബോംബിനെ എന്ന് അത്ഭുതപ്പെട്ടുപോകും).കണ്ണടച്ചുള്ള ധ്യാനവും ഇടക്കുള്ള മൗനവുമൊക്കെയല്ലേ പ്രഭാഷണത്തെ ദാർശനികാനുഭവമാക്കുന്നത് എന്ന് ഈ വാഗ്‌ഭടാനന്ദ ശിഷ്യന് അറിയാഞ്ഞിട്ടല്ല. നീരുള്ള മരം കാണുമ്പോൾ ഏതു ഉണക്കക്കൊള്ളിയും വിചാരിക്കുന്നതുതന്നെ ഇതൊക്കെ.വിജയന്റെ മരണംമൂലം തൊഴിൽപരമായി ഏറ്റവുമധികം ലാഭമുണ്ടാകുന്നത് അഴീക്കോടിനാണ്. ആ ആഹ്ലാദം അഴീക്കോട് മറച്ചുവെക്കുന്നില്ല. വിജയൻ മറ്റുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവയാണെന്ന മട്ടിൽ തൃശൂരിലെ അനുശോചനയോഗത്തിൽ തട്ടിവിട്ടത്, പുതിയ സ്ഥാനലബ്ദി കൂടി മനസ്സിൽ കണ്ടുകൊണ്ടായിരുന്നു. ‘പാഠം’ എന്ന അശ്ലീല മാസികയിലൂടെ സാംസ്‌കാരിക കേരളത്തോട് ചെയ്ത സകല പാപാങ്ങൾക്കും എസ്. സുധീഷ് ഒരൊറ്റ ഫോൺവിളിയിലൂടെ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു.ആരാധിച്ചവരാൽ തന്നെ ആഹരിക്കപ്പെട്ടുപശ വറ്റാത്ത മാവിൻകൊള്ളികളോടൊപ്പം എത്രയോ വർഷങ്ങളുടെ ചേതനയൂറിയ മഹാവൃക്ഷം പോലെയാണ് ചിതയിൽ എം.എൻ വിജയൻ കിടന്നത്. ഏതാനും അഗ്നിനാളങ്ങൾക്ക് ഒരു മാത്രകൊണ്ട് ചാരമാക്കാൻ കഴിയും എത്ര വിലപ്പെട്ട ആയുസ്സിനെയും.ജീവിച്ചിരിക്കേ കഠിനവേദനകൾ മാത്രം നൽകിയ ശരീരം പ്രായശ്ചിത്തമെന്നോണം ഒരനായാസ മരണം അദ്ദേഹത്തിന് നൽകി. മരണാനന്തരം പക്ഷേ അദ്ദേഹം അർഹിക്കാത്ത വിധിയാണ് കാത്തിരുന്നത്. വിജയൻ തന്റെ നിർമലമായ കോശശക്തിയാൽ സംയമിപ്പിച്ചു നിർത്തിയിരുന്ന ഫിസ്‌റ്റുലയും മൂലക്കുരുവും ചികുൻ ഗുനിയയും ക്ഷയവും കാൻസറും മാങ്ങാട് രത്നാകരൻ മുതൽ സുകുമാർ അഴീക്കോട് വരെയുള്ള ‘നികൃഷ്ട ജീവി’കൾ ഏറ്റുവാങ്ങുകയും അതിന്റെ ചലവും ചോരയും കണ്ണൂരുമുതൽ കൊടുങ്ങല്ലൂർ വരെയുള്ള വഴികളിൽ വിസർജിക്കുകയും ചെയ്തു.‘ഗുരുനിന്ദയേക്കാൾ വലിയൊരു ഗുരുദക്ഷിണയില്ല’ എന്ന് വിശ്വസിച്ച ഒരു മനുഷ്യനെ മരണാനന്തരം എന്തു ചെയ്തു മലയാളികൾ?ഏറ്റവും സത്യസന്ധമായ ഓർമ തീർച്ചയായും പിണറായി വിജയന്റേതാണ്. വിജയനോടുള്ള തന്റെ കഠിനമായ വിമർശനങ്ങളെ മരണം എന്ന അതിസാധാരണമായ സ്വത്വാവസ്ഥയിൽ അദ്ദേഹം വൈകാരികമായി തള്ളിക്കളഞ്ഞില്ല. സ്ഥിതപ്രജ്ഞനായ ഒരു ഭൗതികവാദിക്കേ ഇത്തരം സന്ദർഭങ്ങളിൽ കേവല വൈകാരികതയെ മറികടന്ന് സ്വന്തം നിലപാടുകളുടെ ആർജവം വെളിവാക്കാൻ കഴിയൂ. ആ നിലയ്‌ക്ക് തന്റെ ഗുരുവിന് ഏറ്റവും സാർഥകമായ ദക്ഷിണ നൽകിയത് തീർച്ചയായും പിണറായി വിജയനാണ്.എം.എൻ വിജയൻ ബ്രണ്ണൻ കോളേജിൽ നിന്ന് വിരമിച്ചപ്പോൾ എൻ. പ്രഭാകരൻ എഴുതിയ ‘നന്മയുടെ മാമരം’ എന്ന കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്‌ഃ “ആരാധിച്ചവരാൽ തന്നെ ആഹരിക്കപ്പെടുന്നത് പ്രാകൃത നരവർഗങ്ങളുടെ കുലചിഹ്‌നമായ മൃഗത്തിന്റെ വിധിയായിരുന്നു”.നരവംശശാസ്ര്ത ചരിത്രത്തിൽ എം.എൻ വിജയനിലാണെന്നു തോന്നുന്നു ഇതിന്റെ ആവർത്തനം കാണാനാകുക.ചില പ്രസ്താവനകൾ കാണുക ഃ “മാഷിന്റെ അവസാനത്തെ ശിഷ്യൻ ഞാനായായിരുന്നു” (വിജയൻ മരിച്ച റിപ്പോർട്ടനിടെ ഏഷ്യാനെറ്റ് ന്യൂസിൽ മാങ്ങാട് രത്നാകരൻ എന്ന ശിഷ്യൻ തിരുകിക്കയറ്റിയ വാചകം).വിജയൻമാഷ് എന്നെ ആശാൻ കവിത പഠിപ്പിച്ചു എന്ന വാചകം ഈ ശിഷ്യൻ എഴുതിയാൽ ഇങ്ങനെയിരിക്കുംഃ ഞാൻ വിജയൻമാഷെ ആശാൻ കവിത പഠിപ്പിച്ചു.മറ്റൊരു ശിഷ്യൻഃ “ ഒരു പക്ഷേ വിജയൻ മാഷുമായി കൂടുതൽ സംസാരിച്ച ആൾ ഞാനായിരിക്കും” (താഹ മാടായി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്).എം.എൻ വിജയന്റെ മനഃശാസ്ര്ത ചികിത്സ മുഴുപ്രാന്തന്മാരാക്കിയവരുടെ പെരുപ്പം കഴിഞ്ഞ ഒരാഴ്‌ചയിലാണ് അനുഭവിക്കാനായത്. കണ്ണൂരിൽ നിന്ന് ആ ബുധനാഴ്‌ച രാത്രി പുറപ്പെട്ട ട്രെയിനിൽ ഓരോ കമ്പാർട്ടുമെന്റിലും മദ്യപിച്ചും മദ്യപിക്കാതെ ഉന്മത്തരായും ഈ ശിഷ്യഗണങ്ങൾ കുഴഞ്ഞുവീണു കിടന്നിരുന്നു. ആ ഭൗതികശരീരം ചാരമാകുംവരെയുള്ള നിമിഷങ്ങൾ യഥാർത്ഥത്തിൽ അശ്ലീലമാക്കിയത് ഈ ഊശാന്താടിക്കൂട്ടമാണ്.പത്രാധിപന്മാരുടെ ശവഭോഗംpicture4മലയാളം വാരികയിൽ എസ്. ജയചന്ദ്രൻ നായരുടെ മുഖപ്രസംഗം വായിച്ച ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. അദ്ദേഹം എഴുതി ഃ “20 മണിക്കൂർ നേരം കൊടുങ്ങല്ലൂരിലെ പാവപ്പെട്ടവർ രാത്രിയും പകലുമില്ലാതെ ആ വൃദ്ധശരീരത്തെ പ്രദക്ഷിണം വച്ച് നടന്നു, അവർ സാധാരണക്കാരായിരുന്നു, കൈയും കാലുംകൊണ്ട് അഷ്‌ഠിക്ക് വകയുണ്ടാക്കാൻ ക്ലേശിക്കുന്നവരായിരുന്നു, ഒക്കത്തെടുത്ത കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഭാര്യമാരെ മുന്നിൽ നടത്തി ഭർത്താക്കന്മാരും ചെറുപ്പക്കാരും ചെറുപ്പക്കാരികളും…”വയറിളകി തൂറുന്നതുപോലെ ഇങ്ങനെ പച്ചക്കള്ളമെഴുതാൻ ഒരു പത്രാധിപർക്ക് എങ്ങനെ കഴിയുന്നു? ജയചന്ദ്രൻ നായർ പറയുന്ന തരത്തിൽ പെട്ട സാധാരണക്കാരാരും ആ രാത്രിയും പകലും ‘കരുണ’യിൽ എത്തിയിട്ടില്ല. നേരത്തെ പറഞ്ഞ മൂക്കൊലിപ്പന്മാരും പേൻതലച്ചികളുമായ ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും ചില സംഘടനാപ്രവർത്തകരും ബന്ധുക്കളും മാത്രം. അടുത്തുള്ള സ്‌കൂളിലെ കുട്ടികളെ വരിവരിയായി കൊണ്ടുവന്നുനിർത്തിയിരുന്നു.ഇത്തരം മുഖസ്തുതിക്കാരായ പത്രാധിപന്മാരുടെ ശവഭോഗത്തിനിരയാവേണ്ടിവന്ന ശരീരത്തെ ഓർത്ത് ദുഃഖിക്കാം.കുഴിച്ചുമൂടപ്പെട്ട വിമതത്വംവിസമ്മതങ്ങളും വിയോജിപ്പുകളും വൈരുധ്യങ്ങളുമാണ് വിജയനെ എന്നും പ്രസക്തനാക്കുന്നത്. പൂർണമായും പരാജയപ്പെട്ട, ഏകാകിയായ, ദുഃഖവും വേദനയും നിത്യേന ആഹരിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യപ്രകൃതി. പരാജയപ്പെടുന്നവനും വേദനയനുഭവിക്കുന്നവനുമായ ഒരാൾക്കേ ഇത്ര സത്യസന്ധമായി ജീവിക്കാനാകൂ, വീട്ടിനുള്ളിലും പുറത്തും.വീട്ടിനകത്ത് വിശന്നിരിക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ സങ്കടംപോലും അയാൾ പങ്കിടണം. കുട്ടികൾ കിടന്നുറങ്ങുന്ന മുറിയിലേക്ക് ഒരു പഴുതാര കയറിപ്പോയാൽ അയാൾ തന്നെ അതിനെ ചവുട്ടിയരച്ചുകൊല്ലണം. ഭൂമിയിൽ തുല്യ അവകാശമുള്ള ഒരു ചേതനയെ അന്യായമായി കവർന്നെടുത്തതിന്റെ പാപഭാരം അയാൾക്ക് പേറി നടക്കണം. ചുറ്റുപാടുകളിലും ഉപാധികളില്ലാത്ത സ്നേഹം വിതറണം. സദാ, തിരിച്ചുകിട്ടുന്നതോ ഉപാധികളുള്ള സ്നേഹം മാത്രം.വീടിനു പുറത്തോ?അചഞ്ചലമായ പ്രത്യയശാസ്ര്തബോധം. അവസാന യാത്രക്കുമുമ്പ്, വയ്യാതിരിക്കുകയല്ലേ, പോകണ്ട എന്നു പറഞ്ഞ ഭാര്യയോട് അദ്ദേഹം പറഞ്ഞത്; പോകണം, ഇത് വീട്ടുകാര്യമല്ല, നാട്ടുകാര്യമാണ് എന്നാണ്.വീടിനുള്ളിലും പുറത്തും വിജയിക്കുക അസാധ്യമാണ്. വീടിനു പുറത്ത് തീർച്ചയായും വിജയിച്ച ആളല്ല അദ്ദേഹം.ശുഭപര്യവസായിയായ ഒരു കഥയിലെ നായകനാക്കി എം.എൻ വിജയനെ അവതരിപ്പിക്കുകയായിരുന്നു മാധ്യമങ്ങൾ മരണശേഷം. സ്തുതിപാഠകരെ പ്രത്യേകം ക്ഷണിച്ചുവരുത്തി ഏർപ്പാടാക്കിയ ഒരു മദ്യപാനസദസ്സായിരുന്നു മലയാളം വാരികയുടെ വിജയൻ പതിപ്പ്. എഡിറ്റർക്ക് സമനില തെറ്റിയാൽ പിന്നെ സബ് എഡിറ്റർമാരുടെ കാര്യം പറയാനുണ്ടോ?സജി ജെയിം, ഐ.വി ബാബു എന്നീ പത്രപ്രവർത്തകരും കെ. ബാലകൃഷ്ണൻ, എസ്. രമേശൻ തുടങ്ങിയ ഭൂതഗണങ്ങളും ആവുന്നത്ര ചെയ്തുവച്ചിട്ടുണ്ട്, എഡിറ്ററെപ്പോലെ.സർവസമ്മതമായിരിക്കുക എന്നത് വ്യഭിചാരികൾക്കു മാത്രം കഴിയുന്ന ഗുണമാണ്. ഭോഗാസക്തി മാത്രമുള്ള മലയാളത്തിലെ പത്രാധിപന്മാർ ആരുടെ ജഡം കിട്ടിയാലും ചെയ്യുന്നതാണ് ഈ ശവഭോഗം. ശവത്തിന് വിസമ്മതം പ്രകടിപ്പിക്കാനാവില്ലല്ലോ. അത് അവർ തങ്ങളുടെ ആണത്തമായി കരുതുകയും ചെയ്യും.picture5അസാധാരണമായ ആ മരണസന്ദർഭം അസാധാരണനായ ആ മനുഷ്യനെ ശരിയായി വിലയിരുത്താനുള്ള സന്ദർഭമാക്കണമായിരുന്നു. എം.എൻ വിജയന്റെ ധിഷണ ഏറ്റവും ഉജ്വലമായിരുന്നത് സാഹിത്യ ചിന്തകൻ എന്ന നിലയ്‌ക്കായിരുന്നു. സമകാലികരെ അപേക്ഷിച്ച് ഏറെ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ വായന. അധ്യാപകൻ എന്ന നിലക്കും അദ്ദേഹം അസാമാന്യനായിരുന്നുവെന്ന് എൻ. പ്രഭാകരനെപ്പോലുള്ള ശിഷ്യന്മാർ പറഞ്ഞിട്ടുണ്ട്. കേൾവിക്കാരെ സംഭ്രമിപ്പിക്കുന്ന പ്രഭാഷകനായിരുന്നു. നന്മകൾ മാത്രമുള്ള വ്യക്തിജീവിതവും.എം.എൻ വിജയൻ എന്ന വ്യക്തി & സാമൂഹിക & രാഷ്ര്ടീയ ജീവിയെ രൂപപ്പെടുത്തുന്ന പ്രത്യയശാസ്ര്തത്തിന്റെ കാര്യമെടുത്താലോ? നിരവധി വൈരുധ്യങ്ങൾ, സന്ദേഹങ്ങൾ, പിടികിട്ടായ്മകൾ, ഉത്തരമില്ലായ്മകൾ. ജീവിതത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ സ്വാംശീകരണവും ആശയതലത്തിൽ അതിന്റെ നിരാകരണവും, ക്ലാസിക്കൽ ഫ്രോയിഡിനിസത്തിൽ നിന്ന് പുരോഗമന കലാസാഹിത്യ സംഘം വരെയുള്ള പരിണാമഘട്ടത്തിലെ സൈദ്ധാന്തിക ബലഹീനതകളും വൈരുധ്യങ്ങളും. റാഡിക്കൽ ഹ്യൂമനിസം, ഹ്യൂമനിസം, സ്‌റ്റാലിനിസം എന്നിവയിലൂടെയുള്ള അന്ധമായ യാത്രകൾ. സ്വയം വിമർശനത്തിനു വിധേയനാകുന്നതിലെ ശേഷിക്കുറവ്. വർഗചിന്തയുടെ ഉദാത്തതയിൽ നിന്ന് വ്യക്തിചിന്തയുടെ ആഴങ്ങളിലേക്കുള്ള വീഴ്‌ചകൾ…. ഒരുപക്ഷേ ആശയ & പ്രത്യയശാസ്ര്ത ലോകത്തെ വൈരുധ്യങ്ങളുടെ സമ്പൂർണ്ണ സമാഹാരമാണെന്നു പറയാം ആ സ്വത്വം.കുഞ്ഞപ്പ പട്ടാന്നൂരിനെ എഴുത്തച്ഛനേക്കാൾ വലിയ കവിയാക്കുമ്പോഴും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അപഹരണത്തിനെ, ‘മൗലികത ഒരു ബൂർഷ്വാ സങ്കല്പമാണ്’ എന്ന് ന്യായീകരിക്കുമ്പോഴും ഫെയർ ഫാർമയുടെ എയ്‌ഡ്‌സ് മരുന്ന് സ്വയം കുടിച്ച് ദിവ്യാത്ഭുത പ്രഘോഷണം നടത്തുമ്പോഴും – ഇത്തരം തെറ്റുകൾക്കുവേണ്ടി അദ്ദേഹം പ്രത്യയശാസ്ര്തത്തെ ദുർവിനിയോഗം ചെയ്തതായി കാണാം.പാർട്ടി യൂണിഫോമിട്ട് ലെഫ്‌റ്റ് അടിച്ച് നടന്ന കാലത്തും പാർട്ടിയിൽ നിന്ന് അകന്ന കാലത്തും അതിനുള്ള വിശ്വാസ്യയോഗ്യമായ ന്യായങ്ങൾ വിജയനിൽനിന്നുണ്ടായിട്ടില്ല. വിജയൻ പാർട്ടിയിലുണ്ടായിരുന്ന കാലത്തു തന്നെ പാർട്ടിയിൽ പ്രത്യയശാസ്ര്ത ജീർണത പ്രകടമായിരുന്നുതാനും.പാഠം അപകീർത്തി കേസിലെ ഒരു കീഴ്‌ക്കോടതി വിധി പോലും മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് മുൻവിധിയോടെയായിരുന്നു. അപകീർത്തികേസിൽ സാധാരണ സ്വീകരിച്ചുവരുന്ന ‘സദുദ്ദേശ്യം’ എന്നതിന്റെ വിശാലമായ അർഥകല്പന വച്ചാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. വിധിയോടൊപ്പം ജഡ്‌ജി നടത്തിയ ആനുഷംഗിക പരാമർശങ്ങളിൽ മാർക്സിസം, എൻ.ജി.ഒ രാഷ്ര്ടീയം, വിദേശ ഫണ്ടിംഗ് എന്നിവയെ തങ്ങളുടെ മുന്നിൽ സമർപ്പിക്കപ്പെട്ട വസ്തുക്കളിൽ നിന്ന് സ്വതന്ത്രമായി വ്യാഖ്യാനിക്കാനുള്ള ശേഷിക്കുറവ് പ്രകടമാണ്. എം.എൻ വിജയനും സുധീഷിനും അനുകൂലമായതുകൊണ്ടുമാത്രം പരിഷത്തിന് എതിരാവുന്നില്ല ഈ വിധി.ഇങ്ങനെ എം.എൻ വിജയൻ ഉന്നയിച്ചുകൊണ്ടിരുന്ന വിമതരാഷ്ര്ടീയത്തിന്റെ സത്തയെ അതിസമർഥമായി കുഴിച്ചുമൂടുന്നതിൽ മാധ്യമങ്ങൾ വിജയിച്ചു. ഈ സ്വത്വത്തെ നിശിതമായി സമീപിക്കാൻ ശ്രമം നടത്തിയത് കലാകൗമുദിയാണ്.മദ്യപാനസദസ്സുകൾതിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാർക്കറ്റിലിറങ്ങുന്ന മാഗസിനുകൾ വ്യാഴം & വെള്ളി ദിവസങ്ങളിലാണത്രേ അച്ചടിക്കാറ്. അപ്പോൾ ഒരു ദിവസം കൊണ്ട് സമഗ്രമായ പതിപ്പിറക്കുക അസാധ്യമാണ്. ഇത്തരം അസാധ്യതകളെ സാധ്യമാക്കുകയാണ് പത്രപ്രവർത്തനത്തിലെ അനുഭവങ്ങളിൽ ഒന്ന്. ആ നിലക്ക് ഒരൊറ്റ ദിവസത്തെ പ്ലാനിംഗുകൊണ്ടാണ് മാതൃഭൂമിയും മലയാളവും കലാകൗമുദിയും പുറത്തിറങ്ങിയത്. അതുകൊണ്ട് സമഗ്രതയേക്കാളേറെ ഉള്ളടക്കത്തിന്റെ ആംഗിളിനാണ് പ്രാധാന്യം.മലയാളം വാരിക ഒരു മംഗളപത്രം ഇറക്കി അതിന്റെ പാരമ്പര്യം കാത്തു. മാതൃഭൂമിയും കലാകൗമുദിയും തികഞ്ഞ രാഷ്ര്ടീയബോധത്തോടെ അദ്ദേഹത്തെ വിലയിരുത്തി.പക്ഷേ, വിജയൻ അവസാനകാലത്ത് നടത്തിയ രാഷ്ര്ടീയ ഇടപെടലുകളായിരുന്നു എല്ലാവരുടേയും മുഖ്യ ഫോക്കസ്. ‘ഇടതുപക്ഷത്തിന്റ മനഃസാക്ഷി’ എന്ന എ. ജയശങ്കറിന്റെ (മാതൃഭൂമി) അത്യുക്തിയും താഹ മാടായിയുടെ ഛർദിയും ഒഴിവാക്കിയാൽ മാതൃഭൂമിയിലെ കുറിപ്പുകൾ സമചിത്തതയോടെയുള്ളതായിരുന്നു. പിന്നീടുള്ള രണ്ട് ലക്കങ്ങളിൽ വിജയൻ ഉന്നയിച്ച ഇഷ്യൂകളെ മാതൃഭൂമി ഗൗരവകരമായ ചർച്ചയ്‌ക്ക് വിധേയമാക്കി.കലാകൗമുദിയിൽ വന്ന പി. ഗോവിന്ദപിള്ളയുടേയും എം.ജി.എസ് നാരായണന്റെയും ബി. ഉണ്ണികൃഷ്ണന്റെയും ലേഖനങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്. സാഹിത്യനിരൂപണത്തിന്റെയും രാഷ്ര്ടീയജീവിതത്തിന്റെയും വൈരുധ്യങ്ങൾ ആദരവോടെതന്നെ ഈ ലേഖനങ്ങളിൽ തുറന്നെഴുതപ്പെട്ടു.പത്രാധിപർ മാപ്പു പറയേണ്ട കുറ്റകൃത്യംസവ്യസാചിയായ വിജു വി. നായരുടെ സാമ്പ്രദായികക്കുറിപ്പായിരുന്നു മാധ്യമം ആഴ്‌ചപ്പതിപ്പിൽ. കുറ്റമറ്റ ഒരു പതിപ്പിറക്കാൻ മാധ്യമത്തിന് ഒരാഴ്‌ച സമയം കിട്ടി; ഇറങ്ങിയതോ?picture6മാർക്കറ്റിൽ കണ്ടു, വെള്ളിമാടുകുന്നുകളായി കിടക്കുന്നത്. പത്തുരൂപ കൊടുത്ത് തീർച്ചയായും വാങ്ങണം, വീട്ടിൽ കൊച്ചുമക്കളുള്ളവർ. കാലിലിരുത്തി അപ്പിയിടീക്കുമ്പോൾ ഓരോ പേജായി കീറി അടിയിലിട്ടുകൊടുക്കാം.‘ഒടുക്കം’ എന്ന പേജിൽ സജ്ഞയൻ എന്നൊരാൾ വിജയനെ അപമാനിക്കുംവിധം ഒരു പാരഡി ഒരുക്കിയിട്ടുണ്ട്. അവസാന നിമിഷങ്ങളെ കാർട്ടൂണാക്കിയിരിക്കുന്നു വേണു. അതും അപമാനകരമായ രീതിയിൽ. വിമർശനത്തിന്റെയും പരിഹാസത്തിന്റെയും പരിധിവിട്ട് ഈ പാരഡി അദ്ദേഹത്തെ തികഞ്ഞ ഒരു അശ്ലീലമാക്കി അവതരിപ്പിക്കുന്നു. പത്രാധിപർ മാപ്പുപറയേണ്ട കുറ്റകൃത്യമാണിത്.വിജയന്റെ പല മികച്ച അഭിമുഖങ്ങളും പ്രസിദ്ധീകരിച്ച ആഴ്‌ചപ്പതിപ്പാണിത്. എൻ. പ്രഭാകരന്റെ ലേഖനമൊഴിച്ചാൽ മറ്റുള്ളതെല്ലാം ഒന്നിനൊന്ന് ആവർത്തനങ്ങൾ. വിജയനെ അർഹിക്കുന്ന ഗൗരവത്തോടെ വിലയിരുത്താൻ പ്രാപ്തരായ എഴുത്തുകാരെയൊന്നും മാധ്യമത്തിന് ഒരാഴ്‌ചകൊണ്ട് കിട്ടിയില്ല.ആഷാമേനോന്റെ കഴുതക്കാമംആഷാമേനോന്റെ അനുസ്മരണം വിജയനോടുള്ള മറ്റൊരു ക്രൂരകൃത്യമാണ്. അരാഷ്ര്ടീയമായ സൗന്ദര്യപക്ഷപാതവും ക്ലാസിക്കൽ പരിസ്ഥിതിബോധവും കൊണ്ട് ഈ പ്രപഞ്ചത്തെ, താനുപയോഗിക്കുന്ന ഭാഷപോലെ തന്നെ അതിനിഗൂഢവും അജ്ഞേയവുമായി അവതരിപ്പിക്കുന്ന ആഷാമേനോന് എം.എൻ വിജയന്റെ ചേതനയെ ഏതെങ്കിലുമൊരു ബിന്ദുവിൽ സ്പർശിക്കാനാകുമെന്ന് തോന്നുന്നില്ല. പൂവും കായും കല്ലും മണ്ണുമടക്കമുള്ള ചരാചരങ്ങൾക്കുവേണ്ടി ഭാഷയിൽ കരയാനെളുപ്പമാണ്. അത് ജീവിതത്തിൽ പ്രയോഗിച്ച മനുഷ്യനെപ്പറ്റി, ഭാഷകൊണ്ട് സ്വയംഭോഗം നടത്തുന്ന ആഷാമേനോന് എഴുതാനാവില്ല. നിഷേധത്തിന്റെയും ചോദ്യം ചെയ്യലിന്റെയും വിജയൻയുക്തികളെ തന്റെ ഉരഗയുക്തികൊണ്ട് സമർഥമായി മാർക്കം ചെയ്യിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പണ്ട് കുംഭകർണന്റെ നാവിൽ കയറിക്കൂടി കളിച്ച കളിയിലൂടെ സരസ്വതീദേവി വായനക്കാരന്റെ രക്ഷക്കെത്തുന്നു. വായിച്ചാൽ ഒന്നും പിടികിട്ടില്ല. ഊഹിച്ചെടുക്കേണ്ടിവരും. ചുരുങ്ങിയത് വിജയന്റെ ഒന്നാം ചരമവാർഷികം വരെയെങ്കിലും അത് വായിച്ചുകൊണ്ടിരിക്കുകയും വേണം.ദൈവമേ, നീ എന്തുകൊണ്ട് എം.എൻ വിജയനെ മാങ്ങാട് രത്നാകരനായി ജനിപ്പിച്ചില്ല?മാങ്ങാട് രത്നാകരൻ, മാങ്ങാട് രത്നാകരനെക്കുറിച്ചെഴുതിയ വിജയൻ അനുസ്മരണം ഗംഭീരം. “മാഷുടെ അധ്യാപന ജീവിതം അവസാനിക്കുന്നത്, എന്റെ അഭ്യർഥനപ്രകാരം മാർക്സിയൻ സൗന്ദര്യശാസ്ര്തത്തെക്കുറിച്ചുള്ള ക്ലാസോടെയായിരുന്നു” എന്ന ബ്ലർബും ബ്രണ്ണൻ കോളജിൽ മാഷുടെ പിന്നിൽ നിൽക്കുന്ന ലേഖകന്റെ ചിത്രവും ഒക്കെക്കണ്ട് വായനക്കാർ ചോദിച്ചുപോകും; ദൈവമേ, മാങ്ങാട് രത്നാകരനെ എം.എൻ വിജയനായി ജനിപ്പിച്ച നീ എന്തുകൊണ്ട് എം.എൻ വിജയനെ മാങ്ങാട് രത്നാകരനായി ജനിപ്പിച്ചില്ല?എം. നൗഷാദിന്റെ അഭിമുഖം മാത്രമാണ് മാധ്യമത്തിൽ പാരായണയോഗ്യമായത്. വിജയന്റെ അഭിമുഖങ്ങൾക്ക് എഡിറ്റിംഗ് പാടില്ല എന്ന് എഴുത്തുകാരും പത്രാധിപന്മാരും തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുള്ള വൃഥാസ്ഥൂലതയും ആവർത്തനങ്ങളും നിരവധി.പത്മനാഭന്റെ വ്യാജസൃഷ്ടിമറ്റൊരു കുഞ്ഞ പട്ടാന്നൂരാകുന്നതിൽ നിന്ന് സ്വയം തന്നെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ് സി.വി ശീരാമന്റെ പ്രതിഭയുടെ സവിശേഷമായ വശം. രാഷ്ര്ടീയ പക്ഷപാതിത്വമെന്നാൽ ഇടതുപക്ഷ പക്ഷപാതിത്വം മാത്രമല്ല എന്നും ശ്രീരാമൻ അനുഭവിപ്പിച്ചു.ടി പത്മനാഭന് ദൈവം കഥയെഴുതാനും സ്വയം എഴുതിയ കഥയെ സ്വയം വാഴ്‌ത്താനുമുള്ള കഴിവ് കൊടുത്തു. സി.വി ശ്രീരാമനെക്കുറിച്ചെഴുതിയ കുറിപ്പിൽ (കലാകൗമുദി, 1676) ശ്രീരാമനേക്കാൾ ഈ ഞാൻ നിറഞ്ഞുനിൽക്കുന്നു. “ഒരു കഥാകൃത്ത് മറ്റൊരു കഥാകൃത്തിനെ പരസ്യമായി അംഗീകരിക്കുന്ന കഥ മലയാളത്തിലോ മറ്റു ഭാഷയിലോ കാണുമെന്ന് എനിക്കു തോന്നുന്നില്ല” (ടി. പത്മനാഭൻ സി.വി ശ്രീരാമനെ നായകനാക്കി എഴുതിയ ‘ബലി’ എന്ന കഥയെക്കുറിച്ച്).‘ബലി’ കലാകൗമുദി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു എഴുത്തുകാരൻ എഴുതിയ നല്ല കഥക്കുമേൽ സ്വന്തം സ്വഭാവവൈകൃതങ്ങളെ കോരിയിട്ട് നടത്തുന്ന ഈ ആഭാസരചനയെയും മഹത്തായ കഥ എന്നു വിളിക്കുന്നു. കഥയെഴുതാനല്ലാതെ മറ്റൊരു സൃഷ്ടികർമ്മത്തിനും ദൈവം കഴിവുകൊടുത്തിട്ടില്ലാത്ത ഈ പത്മനാഭൻ.ആന്റണിക്കും കരുണാകരനും പിണറായിക്കും ഒരുമിച്ച് തൂറാവുന്ന ക്ലോസെറ്റ്സി.പി.ഐ (എം)ന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളിൽ കയറിപ്പറ്റി പിണറായി വിജയന്റെ നയങ്ങളെ സ്തുതിച്ചും പാർട്ടി അംഗങ്ങളുടെ കലാസൃഷ്ടികളെ ‘മഹത്തരം’ എന്ന് ഉദ്‌ഘോഷിച്ചും വയറ്റുപ്പിഴപ്പ് നടത്തുന്ന ചിലരെ വായനക്കാർക്ക് അറിയാമായിരിക്കും. ഈ ജനുസിൽപ്പെട്ട ഭാസുരേന്ദ്ര ബാബു എന്ന വൃദ്ധാവതാരം കൈരളി ടി.വിയിൽ ‘വർത്തമാനം’ എന്ന പത്രവിശകലന പംക്തി കൈകാര്യം ചെയ്യുന്നു. വാർത്തയുടെ സാങ്കേതികജ്ഞാനം മാത്രം അതിവിരസമായി വിളമ്പിക്കൊണ്ടിരിക്കുന്ന സെബാസ്‌റ്റ്യൻപോളിനു പകരം ചാനൽ കണ്ടെടുത്ത ഈ താരം ക്ഷീരമുള്ള അകിടിൽ നിന്ന് ചാരായം ഊറ്റിക്കുടിക്കുന്ന മൂട്ടയാണ്. പഴയ നക്സ്‌ലൈറ്റാണ്. കെ. വേണുവിനേക്കാളും ബുദ്ധിമാനായതുകൊണ്ട് തിരുവനന്തപുരത്തുതന്നെ സ്ഥിരതാമസമാക്കി. ഒ പോസിറ്റീവ് രക്തമാണ്; യൂണിവേഴ്‌സൽ ഡോണർ. ആന്റണിക്കും കരുണാകരനും പിണറായി വിജയനും ഒരുമിച്ച് തൂറാവുന്ന ക്ലോസെറ്റ്. വെള്ളമില്ലാതെ തന്നെ അപ്പടി വിഴുങ്ങാനും അറിയാം. ഗുണ്ടുകാട് സാബുവിന്റെ പണിയാണ് ചാനലിൽ.ജി.പി രാമചന്ദ്രന്റെ ക്വട്ടേഷൻ ലേഖനംpicture7മറ്റൊരാൾ പുതിയ മാധ്യമം ആഴ്‌ചപ്പതിപ്പിൽ സഖാവ് പി.ടി കുഞ്ഞുമുഹമ്മദിെൻ ‘പരദേശി’യെപ്പറ്റി ഒരു ക്വട്ടേഷൻ ലേഖനമെഴുതിയിരിക്കുന്നു. മലയാളസിനിമാ നിരൂപണത്തിലെ വിഷമാണ് ഇയാൾ. ടി.വി ചന്ദ്രന്റെ സിനിമകളുടെ പി.ആർ.ഒ ആയാണ് ഉപജീവനം. സിനിമയുടെ സൗന്ദര്യാത്മകതയും കലാപരവും രാഷ്ര്ടീയവുമായ ആഖ്യാനപ്രതലങ്ങളെയും തമസ്‌കരിച്ച് പ്രമേയത്തെ മാത്രം വ്യാഖ്യാനിച്ച് സിനിമ മഹത്തരമെന്ന് ഓരിയിടുകയാണ് ഈ സൃഗാലസൂത്രക്കാരൻ. ‘പരദേശി’യുടെ പ്രമേയം പുരോഗമനപരമായിരിക്കാം. പക്ഷേ അത് ഒരു ലേഖനമായല്ലല്ലോ വെള്ളിത്തിരയിൽ വായിക്കേണ്ടത്. ആരുടേയോ ശാപം കൊണ്ട് ഒരു സിനിമാക്കാരനായി എന്നതൊഴിച്ചാൽ പി.ടി കുഞ്ഞുമുഹമ്മദും സിനിമയും തമ്മിൽ വിദൂരബന്ധമേയുള്ളൂ എന്ന് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാലറിയാം. സർവസ്വീകാര്യമായ പ്രമേയങ്ങളെടുത്ത് തന്റെ കുഷ്‌ഠം ബാധിച്ച ഭാവനയിലൂടെ കടത്തിവിട്ട് ‘കുഷ്‌ഠം പുരോഗമനപരമായൊരു രോഗമാണ്’ എന്ന് ജി.പി രാമചന്ദ്രനെപ്പോലുള്ളവരെക്കൊണ്ട് ഛർദ്ദിപ്പിക്കുകയാണ് സഖാവിന്റെ ശൈലി.ജനപ്രിയ സിനിമ വിപണിയിലെ ബാലൻസിംഗിന് മോഹൻലാലിനെപ്പോലുള്ള താരങ്ങൾ പയറ്റുന്ന സാമ്പാറുപൊടി തട്ടിപ്പാണ് വാനപ്രസ്ഥവും പരദേശിയുമൊക്കെ. മോഹൻലാലിനുവേണ്ടി ആന്റണി പെരുമ്പാവൂർ ചെയ്യുന്ന പണി തന്നെയാണ് സംവിധായകനും ചെയ്യാനുള്ളൂ.നടീനടന്മാർ കുറഞ്ഞ ഐ.വി ശശിയുടെ ഒരു പഴയ കച്ചവട ചിത്രത്തെ ഓർമിപ്പിക്കുന്ന ‘പരദേശി’യെക്കുറിച്ചെഴുതുമ്പോൾ കപട കലാനിരൂപണത്തിന്റെ മുഴുത്ത കണ്ടികൾ രാമചന്ദ്രന്റെ അടിവയറ്റിൽ കിടന്ന് പുളക്കുന്നത് കാണുകഃ “എഴുപതുകളിൽ പ്രോദ്‌ഘാടനം ചെയ്യപ്പെട്ട മലയാള സിനിമയിലെ പരിവർത്തിത ഭാവുകത്വത്തിന്റെ സൗന്ദര്യാത്മക രക്ഷാകർതൃത്വത്തെ ബഹിഷ്‌ക്കരിക്കാനുള്ള സാഹസികത കൂടി പി.ടി കുഞ്ഞുമുഹമ്മദ് പ്രകടിപ്പിക്കുന്നുണ്ട്”.അസൂയ എന്ന മനോരോഗംഎൻ.എസ് മാധവൻ 1974ൽ എഴുതിയ ‘തിര’എന്ന നാടകം അദ്ദേഹം തന്നെ മുക്കിക്കളഞ്ഞു എന്ന ആരോപണവുമായി കെ. രവീന്ദ്രൻ എന്ന പഴയ നക്സൽ പ്രവർത്തകൻ (മാധ്യമം ആഴ്‌ചപ്പതിപ്പ്, ഒക്ടോബർ 29). മാധവന്റെ ഏതു കൃതിയേക്കാളും രാഷ്ര്ടീയ പ്രാധാന്യമുള്ളതാണ് ‘തിര’ എന്നും അത് വീണ്ടെടുത്ത് പ്രസിദ്ധീകരിക്കണമെന്നുമാണ് രവീന്ദ്രന്റെ ആവശ്യം. കൂപമണ്ഡൂകങ്ങളായ ഇത്തരം രവീന്ദ്രന്മാരുള്ളതുകൊണ്ടാണ് പ്രസ്ഥാനം തന്നെ നാമാവശേഷമായത്. ഒരു കൂട്ടായ്മയുടെ ഭാഗമായി എഴുതപ്പെട്ട, രാഷ്ര്ടീയ പ്രാധാന്യം മാത്രമുള്ള കൃതി, സവിശേഷമായ ആ രാഷ്ര്ടീയ സാഹചര്യത്തിൽ മാത്രമേ നിലനിൽക്കൂ എന്നും കാലാതിവർത്തിയാകണമെങ്കിൽ അതിന് കലാപരമായ പ്രസക്തി കൂടി വേണമെന്നും രവീന്ദ്രന് അറിയില്ലായിരിക്കാം. മാത്രമല്ല ഇതിൽ മാധവനെ ഒരു ജോസ്‌പ്രകാശ് സ്‌റ്റൈൽ വില്ലനായാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ജ്യൂസും ചായയും വിറ്റ് കഴിയുന്ന രവീന്ദ്രന്, ഗവ. സെക്രട്ടറിയായ മാധവനോട് വിദ്വേഷം തോന്നുന്നത് മനുഷ്യസഹജമെന്ന് കരുതിപ്പോകും വായനക്കാർ. പക്ഷേ ഇത്തരം അടുക്കളക്കാര്യങ്ങളെ കവർസ്‌റ്റോറിയാക്കുന്ന മനോരോഗം അതിലും ഗുരുതരമാണ്.‘കോണോട്ട്’ മൂലയിലെ കവിഒക്ടോബറിലെ അവസാന ആഴ്‌ചയിലെ മലയാളം, കലാകൗമുദി, മാതൃഭൂമി, മാധ്യമം വാരികകളിൽ സച്ചിദാനന്ദന്റെ കവിതകൾ, ഒരു ദിവസം ഇടവിട്ട് ദൽഹിയിൽ നിന്ന് പോസ്‌റ്റ് ചെയ്തതാണ്. ഓരോ ദിവസവും സ്പീഡ് പോസ്‌റ്റ് ഓഫീസ് കൗണ്ടർ അടക്കുന്നതിനുമുമ്പ് പോസ്‌റ്റ് ചെയ്യാൻ തിരക്കിട്ട് എഴുതിയതാണെന്ന് വ്യക്തം. കാരണം എല്ലാം ഒന്നിനൊന്ന് ആഭാസകരം. ‘കോണോട്ട്’ മൂലയിലാണോ സച്ചിദാനന്ദന്റെ താമസം? കവിതയുടെ നാറ്റം അത്രക്കുണ്ട്.ഈ കുറിയ ശരീരത്തിനുള്ളിൽ, പച്ചക്കറി വിൽക്കുന്ന കവി സെബാസ്‌റ്റ്യനേക്കാളും ചെറിയൊരു കവിതാക്കുട്ടി കിടന്ന് അപ്പിയിട്ടുകൊണ്ടിരിക്കുന്നതായി പോസ്‌റ്റോഫിസിലേക്കുള്ള ഓട്ടം കണ്ടാലറിയാം. ആ ഓട്ടത്തിൽ, കവിതയിലെ സമപ്രായക്കാരായ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, ചെമ്മനം ചാക്കോ, കെ.ജി ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രൻ, മോഹനകൃഷ്ണൻ കാലടി, ആദിത്യശങ്കർ, പവിത്രൻ തീക്കുനി തുടങ്ങിയവരെ കടത്തിവെട്ടിയിരിക്കുന്നു സച്ചിദാനന്ദൻ.കവിതകൊണ്ട് ഈ പ്രപഞ്ചത്തിലെ ഒരുവിധം അഭ്യാസങ്ങളൊക്കെ പയറ്റുന്ന സച്ചിദാനന്ദന് ഉത്തരാധുനികമായ വൈജ്ഞാനിക കാര്യങ്ങളിൽ മേതിൽ രാധാകൃഷ്ണനെ കടത്തിവെട്ടണമെന്നുണ്ടാകും. പക്ഷെ സച്ചിദാനന്ദന്റെ കവിത അതിനുപോരാ. (അധിഭൗതികം, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്). രൂപേഷ് പോളിന്റെ കഞ്ഞിയിൽ പാറ്റയിടല്ലേ സച്ചിദാനന്ദാ…വായനക്കാരുടെ വൈദ്യമഠംഭാഷാപോഷിണിയിൽ (ഒക്ടോബർ) ‘നിള’ എന്ന കവിത എഴുതിയ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി മലയാള സാഹിത്യത്തിന് ചെയ്യുന്ന സംഭാവന ചെറുതല്ല. കവിത എഴുതുകയും സർവരോഗങ്ങളും ചികിത്സിക്കുന്ന ഒരു വൈദ്യശാല നടത്തുകയും ചെയ്യുന്നു അദ്ദേഹം. സ്വന്തം കവിത വായിച്ച് രോഗബാധിതരായി എത്തുന്ന വായനക്കാർക്ക് എന്തെങ്കിലും സൗജന്യമുണ്ടോ വൈദ്യമഠത്തിൽ?മാസികയേക്കാൾ പഴക്കമുള്ള എഡിറ്റർമാർരണ്ട് മാസികകൾ, ഭാഷാപോഷിണി, പച്ചക്കുതിര, ആഴ്‌ചപ്പതിപ്പുകളോട് മത്സരിച്ചുവേണം ഇവയ്‌ക്ക് നിലനിൽക്കാൻ. കണ്ടത്തിൽ കുടുംബത്തിന്റെ പാരമ്പര്യ സംരക്ഷണത്തിനുവേണ്ടി ഇറക്കുന്നതാകയാൽ ഭാഷാപോഷിണിക്ക് സർക്കുലേഷൻ പ്രശ്നമല്ല. വായനക്കാർ മാത്രമേ അതിന് ശത്രുക്കളായുള്ളൂ. പത്രപ്രവർത്തനത്തിലെ ഏറ്റവും പുരാതനമായ വസ്തുക്കളാണ് അതിന്റെ പത്രാധിപസമിതിയിലുള്ളത്. വയലാർ രാമവർമ്മയുടെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടിയുടെ ആത്മഭാഷണമാണ് ഒക്ടോബർ ലക്കത്തിന്റെ കവർസ്‌റ്റോറി. (ഏതോ പത്രത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ട സബ് എഡിറ്റർ പത്രപ്രവർത്തക ജോലിയോടുള്ള വൈരാഗ്യം തീർക്കാനെന്ന മട്ടിൽ എഴുതിക്കൂട്ടുന്നപോലെ ലാസർ ഷൈൻ എന്ന ആൾ ഒക്ടോബറിലെ സകല ആഴ്‌ചപ്പതിപ്പുകളിലും നിറച്ചുവച്ചിട്ടുണ്ട്).ഒരു വീക്കെൻഡ് ഫീച്ചറിന്റെ നിലവാരം പോലുമില്ലാത്ത ഒന്ന്, വയലാറിനെക്കുറിച്ച് എത്രയോ തവണ എഴുതപ്പെട്ട കാര്യങ്ങൾ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൊൽക്കത്ത യാത്രയും ഇതെ മട്ടിലുള്ളത്. വഴിയോരത്തുകൂടി മൂത്രമൊഴിച്ചു നടക്കുന്നു പുനത്തിൽ. എന്നിട്ട് കൊൽക്കത്തയെക്കുറിച്ച് എവിടുന്നോ വായിച്ചെടുത്ത വാചകശകലങ്ങൾ കൊണ്ട് പുരട്ടി സിബ്ബ് പൂട്ടുന്നു; കഴപ്പ് തീരുന്നു.ഇങ്ങനെ എത്രനാൾ പിടിച്ചുനിൽക്കും ഭാഷാപോഷിണി?ഒളിച്ചുവെക്കുന്ന വെളിപ്പെടുത്തൽpicture8പച്ചക്കുതിര പഴയ ‘വായന’യുടെ കെട്ടുപൊട്ടിച്ച് വന്നിട്ടില്ല. ഒക്ടോബർ ലക്കത്തിൽ എക്സ്‌ക്ലൂസീവായി കൊടുത്ത മൂന്നാർ മുൻ ദൗത്യസംഘം തലവൻ കെ. സുരേഷ്‌കുമാറുമായുള്ള അഭിമുഖം വെളിപ്പെടുത്തിയതിലേറെ കാര്യങ്ങൾ ഒളിച്ചുവെക്കുന്നതാണ്. സുരേഷ്‌കുമാർ എഴുതിക്കൊടുത്ത ലേഖനത്തിനിടക്ക് ചോദ്യങ്ങളെന്ന വ്യാജേന എന്തൊക്കെയോ തിരുകിവച്ചുണ്ടാക്കിയ ഒന്ന്. മൂന്നാർ ഓപ്പറേഷൻ അട്ടിമറിക്കപ്പെട്ടതിലെ രാഷ്ര്ടീയ മാഫിയാ ഇടപെടൽ സുരേഷ്‌കുമാർ, പിന്നീട് എഴുതാമെന്നു പറഞ്ഞ് മാറ്റിവെക്കുന്നു. അടുത്ത യു.ഡി.എഫ് സർക്കാർ വരുമ്പോൾ എഴുതുമായിരിക്കും അദ്ദേഹം. പച്ചക്കുതിരയുടെ ഉള്ളടക്കത്തിന്റെ പൊതുസ്വഭാവമാണിത്. യഥാർഥ ഇഷ്യുവിനെ അതൊരിക്കലും സംബോധന ചെയ്യില്ല. മാധ്യമം ആഴ്‌ചപ്പതിപ്പിനെപ്പോലെ രണ്ടാംകിട നിലവാരത്തിലുള്ളതോ തിരിച്ചയക്കപ്പെട്ടതോ ആയ ബുദ്ധിജീവികൂടോത്രങ്ങൾ ധാരാളവും.ദലിത് തെമ്മാടിത്തംസവർണമായ ഭാഷാപ്രയോഗം കൊണ്ട് ദലിത് സാംസ്‌കാരിക വിമർശത്തെ കൂട്ടിക്കൊടുക്കുന്ന എഴുത്തുകാരനാണ് അജയ് ശേഖർ. സ്വന്തം നിലപാടുകളെ ന്യായീകരിക്കാൻ ശേഷിയുള്ള ഒരു സാധാരണ വാക്കുപോലും ഉപയോഗിക്കാൻ കഴിയാത്ത ഇത്തരക്കാരുടെ ഭാഷകൊണ്ടുള്ള ക്ഷുദ്രപ്രയോഗം മൂലമാണ് പൊയ്‌കയിൽ അപ്പച്ചനും സഹോദരൻ അയ്യപ്പനും അയ്യങ്കാളിയും ഇന്നും സംസ്‌കാരത്തിന്റെ തെമ്മാടിക്കുഴിയിൽ തന്നെ കിടക്കുന്നത്.12 രൂപ നഷ്ടമാകില്ലടി.ജെ.എസ് ജോർജ്, സദാനന്ദ് മേനോൻ എന്നിവരുടെ കോളങ്ങൾ വായിക്കാൻ മാത്രം മലയാളം 12 രൂപയ്‌ക്ക് വാങ്ങാം.ഭാഷ അൺകൾച്ചേഡ് ആയിരിക്കണം‘മിറർ സ്‌കാൻ’ ഭാഷ പുഴ ചർച്ചക്കു വിധേയമാക്കിയിരിക്കുന്നു. ആറു ലക്കങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ നിന്ന് ചില കാര്യങ്ങൾ വ്യക്തമാകുന്നു.ഈ കോളത്തിന്റെ ഉദ്ദേശ്യശുദ്ധി ഗൗരവകരമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. (അതിവൈകാരിക പ്രതികരണങ്ങളെ അവഗണിക്കുന്നു. എം.എഫ് ഹുസൈനുമായി ബന്ധപ്പെട്ട കഴിഞ്ഞ ഇഷ്യൂവിൽ ശാരീരികമായ ഉന്മൂലന ഭീഷണിവരെയുണ്ടായി. ഇ-മെയിലിലൂടെയായതിനാൽ സുരക്ഷിതമായിരിക്കുന്നു).വിമർശനത്തിനടിസ്ഥാനമായ വസ്തുതകൾ വായനക്കാരെ ബോധ്യപ്പെടുത്താനായിട്ടുണ്ട് എന്ന് വ്യക്തമാണ്. മാത്രമല്ല പുഴയിൽ നേരിട്ട് പോസ്‌റ്റ് ചെയ്യുന്ന പ്രതികരണങ്ങൾ ഏറെയും അപക്വവും അതിവൈകാരികവുമാണ്. അതേ സമയം പേഴ്‌സനൽ മെയിലിൽ ലഭിക്കുന്നത് കൂടുതൽ ഗൗരവമുള്ളതാണ്. പ്രമുഖ മാധ്യമപ്രവർത്തകരും എഴുത്തുകാരുമാണ് അവരിലേറെപ്പേരും. ഈ പ്രതികരണങ്ങളും മിറർസ്‌കാനിന്റെ ഉള്ളടക്കത്തെ നൂറുശതമാനവും സാധൂകരിക്കുന്നു.ഭാഷാപരമായ പരാമർശങ്ങളെക്കുറിച്ചുള്ള വിമർശം വ്യാപകമാണ്. അത് എഴുത്തിന്റെയും വായനയുടേയും യാഥാസ്ഥിതിക ശീലവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അടിസ്ഥാനപരമായി അച്ചടിമാധ്യമത്തിന്റെ വായനക്കാരാണ് നാം. ഭാഷക്ക് അതിരുകൾ സൃഷ്ടിച്ച്, നിയന്ത്രണത്തിലാക്കി, അത് ഇടപെടുന്നവയുടെയെല്ലാം താല്പര്യം സംരക്ഷിക്കുംവിധം അതിനൊരു മൂല്യസങ്കല്പമുണ്ടാക്കിയാണ് പ്രിന്റ് മീഡിയ ഭാഷയെ കൈകാര്യം ചെയ്യുന്നത്. വിപണിക്കനുസരിച്ചുപൊലും മാധ്യമങ്ങളുടെ ഭാഷ മാറിക്കൊണ്ടിരിക്കും. ഭാഷാ വ്യവഹാരത്തിന്റെ പ്രത്യയശാസ്ര്ത വിവക്ഷകളുടെയൊന്നും സഹായമില്ലാതെ തന്നെ ഏതു സാധാരണ വായനക്കാരനും മനസ്സിലാക്കാൻ സാധിക്കുന്ന സാമാന്യതത്വമാണിത്.വായിച്ചു പരിചയിച്ച ഈയൊരു കൃത്രിമ ഭാഷയുടെ മാറാപ്പുപേറിയാണ് നാം നെറ്റിലേക്ക് വരുന്നത്. ചന്ദ്രനിലേക്ക് റോക്കറ്റുവിടുന്നതിനുമുമ്പ് ചന്ദ്ര ഭഗവാന് തേങ്ങ ഉടക്കുന്ന ശാസ്ര്തജ്ഞനെപ്പോലെ, നെറ്റിലൂടെ സഞ്ചരിക്കുമ്പോൾ സ്വയം നഗ്നമാക്കപ്പെടുന്നതിലെ അപകർഷത അയാൾക്ക് അസഹ്യമായിത്തീരും. സ്വയം ഹിംസ നടത്തിയേ ഈ അപകർഷതയിൽ നിന്ന് രക്ഷപ്പെടാനാകൂ. ആത്മ&ഹത്യ എന്നത് അപകടകരമായ ക്രിയയാതിനാൽ സ്വയം കീഴടങ്ങി പഴയ സ്വത്വത്തിന്റെ അടവറയിലേക്ക് അയാൾ മടങ്ങുന്നു.നെറ്റിലെ വായനാലോകം നൈസർഗികതയുടേതാണ്. വൃത്തിയായ ഒരു കണ്ണാടിയിലെന്നവണ്ണം സകലതും അതിൽ ആവിഷ്‌ക്കരിക്കും. ‘അയാളുടെ വൻകുടലിൽ ഒരു കീഴ്‌വായു ഭൂജാതമായി’ എന്നെഴുതേണ്ടിടത്ത് ‘അയാൾ വളിയിട്ടു’ എന്ന് ഇവിടെ എഴുതാൻ കഴിയുന്നത് അതുകൊണ്ടാണ്. ന്യൂസ് പ്രിന്റിലേക്ക് കൾച്ചർ ചെയ്യപ്പെടും മുമ്പുള്ള ശുദ്ധമായ അൺകൾച്ചേഡ് ഭാഷയാണ് നെറ്റിന്റേത്.സ്വന്തം സഹജപ്രേരണകളെപ്പോലെ തന്നെയാണ് നെറ്റിലെ ഭാഷ അതിന്റെ വായനക്കാരനുമേൽ ഇടപെടുന്നത്. ആസനം എന്ന ‘അശ്ലീല’ അവയവത്തെ മറച്ചുപിടിക്കാനാണ് തീട്ടം എന്നതിനുപകരം മലം എന്ന ‘സംസ്‌കൃത’പദം ഉപയോഗിക്കുന്നത്. ശരീരത്തെ സംബന്ധിച്ച് ആസനം മറച്ചുവെക്കേണ്ടതു തന്നെ. പക്ഷേ ഇതേ യുക്തി ഭാഷയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് പലതും മറച്ചുവെക്കുന്നതിനാണ്. സംസ്‌കാരത്തിലെ ആധിപത്യയുക്തി സൃഷ്ടിച്ച ഈ സഭ്യസീമകളെ തകർത്ത് ഭാഷയെ സ്വതന്ത്രമാക്കുകയാണ് നെറ്റ് ചെയ്തത്. അതിലേക്ക് പ്രവേശിക്കുന്നവർ തീർച്ചയായും ശിശുക്കളാകേണ്ടതുണ്ട്.ബിനു തോമസിന്റെ കുറിപ്പിൽ മറുപടി അർഹിക്കുന്ന ചിലതുണ്ട്. മാഗസിനുകളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയാണ് ഈ പംക്തിയിലെ പരാമർശങ്ങൾ. വായനക്കാർ അത്തരം വിഷയങ്ങളിൽ വേണ്ടത്ര ഫോളോ അപ് ഉള്ളവരാണെന്ന വിശ്വാസത്തോടെയാണ് ചില കാര്യങ്ങൾ വിശദീകരിക്കാതെ വിടുന്നത്. മാത്രമല്ല, വിശദീകരണങ്ങൾ ഈ പംക്തിയുടെ പാരായണക്ഷമതയെ പരീക്ഷിക്കലുമാകും.എം.ടിയും മമ്മൂട്ടിയുമായുള്ള മനോരമ അഭിമുഖം വായിച്ച ഒരാൾക്ക് എം.ടിയെ എന്തുകൊണ്ട് കോമാളി എന്ന് വിശേഷിപ്പിക്കേണ്ടിവന്നു എന്ന് വ്യക്തമാകും. വായനക്കാരന്റെ അനുഭവം വീണ്ടും ആവർത്തിക്കേണ്ടതുണ്ടോ? വായനക്കാരനെ സംബന്ധിച്ച് ഒരു വ്യക്തി മാത്രമാണോ എം.ടി? അയാളുടെ രക്തത്തിൽ കലർന്നിരിക്കുന്ന ചേതനയല്ലേ. അതുകൊണ്ടു തന്നെ ഒരു വായനക്കാരൻ & വിമർശകൻ എം.ടിയെ വിമർശിക്കുന്നത് തീർച്ചയായും വ്യക്തിഹത്യയല്ല. പിന്നെ ഭാഷയെക്കുറിച്ചും വിമർശനത്തെക്കുറിച്ചും ബിനുതോമസ് മുന്നോട്ടുവെക്കുന്ന പരിധികളും സ്‌കെയിലും അംഗീകരിക്കുകയാണെങ്കിൽ എം. ലീലാവതിമാരും എം. അച്യുതന്മാരും മാത്രമേ ഈ പ്രപഞ്ചത്തിൽ കാണൂ.മൂത്രനാളികൊണ്ടൊരു കലമലയാള മാധ്യമ പ്രവർത്തകരിൽ കലാനിരൂപണം അറിയാവുന്നവർ വിരളമാണ്. കഥകളി, ശാസ്ര്തീയ സംഗീതം, നൃത്തം, ചിത്രകല ഇവയൊക്കെ കണ്ട് മനസിലാക്കി നന്നായി എഴുതുന്നവർ ഇല്ല എന്നുതന്നെ പറയാം. കൊച്ചിയിലും മറ്റും വഴിയേപോകുന്ന ചിത്രകാരന്മാർ വഴിപാടുപോലെ നടത്തുന്ന ചിത്രകലാപ്രദർശനങ്ങളുടെ പത്രറിപ്പോർട്ടുകൾ വായിച്ചാൽ ഛർദ്ദിക്കും. ഒരു അന്യഭാഷാ മാഗസിന്റെ മലയാളം പതിപ്പിന്റെ റിപ്പോർട്ടറെ സംവിധായകൻ ബാറിലും മറ്റു പലയിടത്തും കൂട്ടിക്കൊണ്ടുപോയി കള്ളും മറ്റും കൂട്ടിക്കൊടുത്ത് എഴുതിപ്പിക്കുന്ന സിനിമാ നിരൂപണങ്ങൾ പോലെ “വളവളവളവഴവഴവഴ” എഴുത്ത്.picture9പണ്ഡിറ്റ് ജസ്‌രാജ് വന്നാലും പത്മാ സുബ്രഹ്‌മണ്യം വന്നാലും കുന്നക്കുടി വന്നാലും ജി. വേണുഗോപാൽ വന്നാലും ഏതായുധം പ്രയോഗിക്കണമെന്നറിയാതെ ന്യൂസ്‌പ്രിന്റിലാകെ മൂത്രക്കുഴലിലൂടെ സ്രവം തൂറ്റിച്ചുവക്കും ഇവറ്റകൾ.കലാമണ്ഡലം ഗോപിയും കോട്ടക്കൽ ശിവരാമനും ഇപ്പോഴും അവരുടെ മാസ്‌റ്റർപീസായ നളചരിതത്തിലെ നളനും ദമയന്തിയുമായി അരങ്ങിലെത്താറുണ്ട്. അത് കലാവിപണിയിലെ ബ്രോക്കർമാരുടേയും ഫാൻ ക്ലബ്ബുകളുടെയും സമ്മർദ്ദത്തെത്തുടർന്നാണ്. കോട്ടക്കൽ ശിവരാമന്റെ മുഖവും ശരീരവും ദമയന്തിയുടെ അമ്മൂമ്മയുടെ വേഷം കെട്ടാൻ പാകത്തിലായിട്ടുണ്ടിപ്പോൾ. കൊച്ചിയിൽ അടുത്ത് ഇരുവരുടേയും കളിയുണ്ടായി. പത്രങ്ങൾ ആഘോഷിച്ചു. ഇപ്പോഴും യുവകോമളനായി തിളങ്ങുന്ന ഗോപിയുടെ മുന്നിൽ ശിവരാമന്റെ ദമയന്തിത്തള്ള വിറച്ചുവിറച്ചാണ് തുള്ളിത്തീർത്തത്. ദമയന്തിയെ ഭോഗിക്കാൻ ഭാഗ്യം ലഭിച്ച ആവേശത്തോടെയായിരുന്നു പിറ്റേന്നത്തെ റിപ്പോർട്ടുകൾ. ശിവരാമൻ ഈ കോമാളിത്തം അവസാനിപ്പിക്കണം എന്ന് ഒരു ലേഖകനും എഴുതിയില്ല. കലാകൗമുദിയുടെ പുതിയ ലക്കത്തിൽ പി. രവികുമാർ, പത്മാ സുബ്രഹ്‌മണ്യം ഈയിടെ തിരുവനന്തപുരത്ത് സൂര്യയുടെ വേദിയിൽ അവതരിപ്പിച്ച ഭരതനാട്യാഭാസത്തെ വിമർശിച്ച് എഴുതിയത് വായിക്കുക.
Generated from archived content: mirror7.html Author: sasidharan_p