പത്രപ്രവർത്തനത്തിലെ പുരുഷവേശ്യകൾ

സ്ര്തീകളോടൊപ്പം ഉടുതുണിയില്ലാതെ ഫ്ലാറ്റിൽ നിന്ന്‌ പിടികൂടപ്പെട്ട ശബരിമല തന്ത്രിയുടെ യഥാർത്ഥ അവകാശിയെന്ന്‌ അഭിമാനിച്ചുനടക്കുന്ന കൂടുംബാംഗമാണ്‌ തന്റെ ബ്ലോഗിലൂടെ എം.എഫ്‌ ഹുസൈന്റെ അശ്ലീലത്തിനെതിരെ പ്രചാരണം നടത്തുന്നത്‌.


എം.എഫ്‌ ഹുസൈന്‌ രവിവർമ പുരസ്‌കാരം നൽകുന്നതിന്റെ നൈതികതയെക്കുറിച്ച സംവാദം മലയാള ആനുകാലികങ്ങൾ അതിനിഗൂഢമായി മൂടിവച്ചു. വിജയകുമാർ മേനോൻ (ദേശാഭിമാനി വാരാന്തപ്പതിപ്പ്‌), കെ.ഇ.എൻ (മംഗളം പത്രം), ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പത്രസമ്മേളനം തുടങ്ങിയ നാമമാത്ര പ്രതികരണങ്ങൾക്കേ അത്‌ ഇടം നൽകിയുള്ളൂ. എ.എഫ്‌ ഹുസൈൻ ഒരു മുസ്ലിം നാമധാരിയാണെന്നതും അയാൾ ഹിന്ദുദൈവങ്ങളെ അശ്ലീലമായി വരക്കുന്നുവെന്നതുമാണ്‌ പത്രാധിപന്മാരുടെ ശോധനയില്ലായ്മക്കു കാരണം. കക്കൂസിലിരുന്ന്‌ വളിയിട്ട്‌ കാര്യം വീര്യം കാണിക്കുന്ന വർഗം. (വിയോജിപ്പുണ്ടെങ്കിലും ബാലചന്ദ്രന്റെ ആർജവം ആദരണീയം). ആധിപത്യ പ്രത്യയശാസ്ര്തത്തോട്‌ ക്രിയാത്മകമായി ഏറ്റുമുട്ടാനുള്ള സ്‌റ്റഫ്‌ നമ്മുടെ പത്രാധിപന്മാർക്കില്ല എന്ന്‌ തെളിയിച്ച സന്ദർഭം.

ഹിന്ദു ദേവതമാരുടുക്കേണ്ടത്‌ കൊച്ചിയിലെ ബീനാ കണ്ണൻ ഡിസൈൻ ചെയ്ത ഡിസൈനർ സാരി തന്നെയാവണം. രാജാ രവിവർമ മുതൽ നമ്പൂതിരി വരെയുള്ളവർ സൃഷ്ടിച്ചെടുത്ത മുഴുത്ത രതിബിംബങ്ങളാകണം അവ.

വിശ്വാസത്തിനു എത്ര ഇടമുണ്ടോ അത്രയും ഇടം അവിശ്വാസത്തിനും ഹിന്ദുസംസ്‌കാരം നൽകുന്നുണ്ട്‌; പക്വമായ ഏതു സംസ്‌കാരവും നൽകുന്നുണ്ട്‌. ദൈവമെന്ന വിശ്വാസസങ്കല്പത്തിന്‌ ഇന്ന രൂപമായിരിക്കണം, ഇന്ന വേഷമായിരിക്കണം എന്ന്‌ കൽപ്പിക്കാൻ ആർക്കാണ്‌ അവകാശം? ലിംഗത്തെയും യോനിയേയും ആരാധനാബിംബങ്ങളായി കണ്ട്‌ നമസ്‌കരിക്കുന്ന വിശ്വാസത്തിന്‌ ഇനി ഇതിലുമപ്പുറം ഏതവയവം കണ്ടാലാണ്‌ സ്‌ഖലനം സംഭവിക്കുക?

ഗ്രാമീണമായ ആദിമചോദനകളാണ്‌ ഹുസൈന്റെ ചിത്രങ്ങളുടെ സൗന്ദര്യശാസ്ര്തത്തിനടിസ്ഥാനം. വിശ്വാസികൾക്കുമേൽ സ്വേച്ഛാനുസരണമല്ലാതെ അടിച്ചേൽപ്പിക്കപ്പെട്ട സവർണ പ്രതീകങ്ങളെ സംസ്‌കാരത്തിന്റെ തന്നെ പ്രതിനിധാനമായി മാറ്റുന്ന ഫാസിസ്‌റ്റ്‌ പ്രവണതയോടുള്ള കലയുടെ പക്ഷത്തുനിന്നുള്ള പ്രതിഷേധമാണ്‌ ഹുസൈന്റെ വരകളിലുള്ളത്‌. രാജാരവിവർമയുടെ വരകളിലെ തുണിയുടുത്ത അശ്ലീലമാണ്‌ ഹുസൈന്റെ തുണിയില്ലാത്ത വരകളിലെ ‘അശ്ലീല’ത്തേക്കാൾ അശ്ലീലമായിട്ടുള്ളത്‌. ഇന്ത്യൻ മിത്തിലും പുരാണങ്ങളിലും നഗ്നതയുടേയും ലൈംഗികതയുടെയും അതിതീവ്രമായ ആവിഷ്‌ക്കാരങ്ങൾ എത്രയോ ഉണ്ട്‌. മൂന്നുവയസ്സുകാരിയെ ബലാൽസംഗം ചെയ്യുന്ന, പർദ കൊണ്ട്‌ സ്ര്തീശരീരം മൂടണമെന്ന്‌ കൽപ്പിക്കുന്ന മനോവൈകൃതങ്ങൾക്കേ ഇത്തരം നഗ്നതയെയും ലൈംഗികതയെയും അശ്ലീലമായി കാണാനാകൂ. ഹുസൈനുവേണ്ടി സംസാരിച്ചാൽ മുസ്ലീംപ്രീണനമാകുമെന്ന പേടിയിൽ ഈ മനോവൈകൃതക്കാർ നിശബ്ദരായിരിക്കുന്നു.

സ്ര്തീകളോടൊപ്പം ഉടുതുണിയില്ലാതെ ഫ്ലാറ്റിൽ നിന്ന്‌ പിടികൂടപ്പെട്ട ശബരിമല തന്ത്രിയുടെ യഥാർഥ അവകാശിയെന്ന്‌ അഭിമാനിച്ചു നടക്കുന്ന കുടുംബാംഗമാണ്‌ തന്റെ ബ്ലോഗിലൂടെ ഹുസൈന്റെ അശ്ലീലത്തിനെതിരെ പ്രചാരണം നടത്തുന്നത്‌. ബ്രഹ്‌മചാരിയായതുകൊണ്ട്‌ അയ്യപ്പന്‌ സ്ര്തീശരീരത്തെക്കുറിച്ചോ നഗ്നതയെപ്പറ്റിയോ യാതൊന്നും അറിയാൻ ഇടയില്ല എന്ന ധാരണയിലാകണം ഇവർ ഇതൊക്കെ ചെയ്തുകൂട്ടുന്നത്‌.


അച്ചി & അളിയൻ ചരിതം


പ്രസ്ഥാനത്തിന്റെ നിലനിൽപിന്‌ ഗ്രൂപ്പുകളി ആവശ്യമായി വരാം; എന്നാൽ പത്രാധിപർ അക്കളിക്ക്‌ നേതൃത്വം നൽകേണ്ടതുണ്ടോ?

picture2
‘പുരോഗമന സാഹിത്യകാരന്മാരുടെ ഗ്രൂപ്പുകളിയിൽ പുരോഗമന സാഹിത്യത്തിന്റെ ഭാവിയെന്ത്‌?’ എന്നൊരു ചർച്ച ഭാഷാപോഷിണി സംഘടിപ്പിച്ചിട്ടുണ്ട്‌. ഈ വിഷയം പത്രാധിപർ അവതരിപ്പിക്കുന്നത്‌ എം.എൻ വിജയന്റെ ഒരു ഫാൻ ക്ലബ്ബ്‌ മെമ്പറായാണ്‌. പഴയ ലക്കങ്ങളുടെ കെട്ടഴിച്ചുനോക്കിയാൽ കെ.സി നാരായണന്‌ മനസ്സിലാകും; ഭാഷാപോഷിണിയുടെ സംവാദങ്ങൾ വിഷയാധിഷ്‌ഠിതമായിരുന്നു, വ്യക്ത്യാധിഷ്‌ഠിതമായിരുന്നില്ല എന്ന്‌. ഓൾ കേരള യാഥാസ്ഥിതിക & പ്രതിലോമക എഡിറ്റേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ കെ.സി നാരായണന്‌ സകല വിഷയങ്ങളെയും ‘വിഷയാസക്ത’മായി മാത്രമേ കാണാനാവൂ എന്നതും ശരിയാണ്‌.

‘മലയാളത്തിലെ ഏറ്റവും സർഗധനനായ നിരൂപകൻ’ എന്ന്‌ എം.എൻ വിജയനെ വിശേഷിപ്പിക്കും വിധം പീറക്കടലാസായി മാറിയിരിക്കുന്നു ഭാഷാപോഷിണിയുടെ താളുകൾ; ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ.

അന്യായമായ ഒരു വാദം ഉറപ്പിക്കാനാണ്‌ പൃഷ്‌ഠംതാങ്ങികൾ ഇത്തരം സൂപ്പർലെറ്റീവ്‌സുകൾ ഉപയോഗിക്കാറ്‌. ഏറ്റവും കുറച്ച്‌ സൂപ്പർലെറ്റീവ്‌സുകൾ ഉപയോഗിക്കേണ്ട പ്രൊഫഷനാണ്‌ പത്രപ്രവർത്തനം.

താൻ ഒരുക്കിവച്ച കെണിയിൽ വീഴാൻ പാകത്തിന്‌ രണ്ട്‌ എഴുത്തുകാരെയും എഡിറ്റർക്ക്‌ കിട്ടി. സി.ആർ പരമേശ്വരനും കൽപ്പറ്റ നാരായണനും. എഴുത്ത്‌ ഒരു ‘ജീവനകല’യാണെങ്കിൽ അതിന്റെ ശ്രീ ശ്രീ രവിശങ്കറാണ്‌ കൽപ്പറ്റ നാരായണൻ. സ്ഥാപിത താല്പര്യങ്ങളുടെ ജരാനരയാണ്‌ സംവാദത്തിൽ പങ്കെടുത്ത്‌ ഇയാൾ എഴുതിയ അച്ചി & അളിയൻ ചരിതം. എഴുത്തിൽ നിലപാടേയില്ലാത്ത ഇയാൾ അങ്ങനെ താനും ഒരു നിലപാടിന്റെ പക്ഷത്താണെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തുന്നു. കൽപ്പറ്റ നാരായണന്‌ ഭാഷാപോഷിണി രണ്ടുപേജ്‌ കൊടുത്തതുകൊണ്ട്‌ ഇനി അടുത്ത ഇഷ്യു വരെയെങ്കിലും കൽപ്പറ്റ ഗ്യാങ്ങിലെ കൊക്കപ്പുഴുക്കൾ പുളക്കാതെ കിടന്നുകൊള്ളും. എഡിറ്റർക്ക്‌ അത്രയും കാലം സുഖവിരേചനവും സാധ്യമാകും. ഈ വയസ്സുകാലത്ത്‌ അതും വലിയ കാര്യമാണല്ലോ.

സി.ആർ പരമേശ്വരൻ ശാരീരികമായും ബുദ്ധിപരമായും കടുത്ത ചിന്തകളുടെ ചൂടിനാൽ വെന്തുകൊണ്ടിരിക്കുന്ന ആളാണ്‌. അങ്ങനെയൊരാൾ കെ.സി നാരായണന്റെ ചൂണ്ടയിൽ കുരുങ്ങി പിടയുന്ന കാഴ്‌ച ദയനീയമാണ്‌. ഒരു എം.വി നികേഷ്‌കുമാർ ബ്രാൻഡ്‌ കടിഞ്ഞൂൽപൊട്ടനെപ്പോലെയാണ്‌ സി.ആർ പരമേശ്വരൻ, സി.പി.ഐ (എം)യെക്കുറിച്ച്‌ എഴുതുന്നത്‌. പിണറായി വിജയൻ പറയുന്ന കാരണങ്ങൾക്കുവേണ്ടിയല്ലെങ്കിലും വലിയ വലിയ കൂട്ടിക്കൊടുപ്പുകൾക്കുവേണ്ടി മീഡിയ സൃഷ്ടിച്ചെടുത്ത പിണറായി-വി.എസ്‌ എന്ന വിരുദ്ധ വ്യാജമുദ്രയെ സി.ആർ പരമേശ്വരനെപ്പോലൊരാൾ നിസ്സങ്കോചം എടുത്തണിയുന്നത്‌ എന്തിനാണ്‌?

picture3
മാർക്സിസ്‌റ്റ്‌ പാർട്ടിയിൽ രണ്ടുഗ്രൂപ്പുണ്ടെന്ന്‌ ആദ്യമേ വകവെച്ചു കൊടുത്താൽ ബുദ്ധിജീവിക്ക്‌ ശിഷ്‌ടജീവിതം എളുപ്പമായി. ഏതെങ്കിലുമൊരു ഗ്രൂപ്പ്‌ തെരഞ്ഞെടുക്കുകയോ സമദൂരം പാലിച്ച്‌ വിമർശിച്ച്‌ കഴിയുകയോ ചെയ്യാം. പ്രത്യയശാസ്ര്ത യാഥാർഥ്യങ്ങളെ പിന്നീടൊരിക്കലും അയാളുടെ ബുദ്ധിക്ക്‌ നേരിടേണ്ടിവരില്ല. കെ.സി നാരായണനെ മൂന്നുനേരം തീറ്റിപ്പോറ്റുന്ന ഈ മനോരമബുദ്ധിയിലേക്കുള്ള റിക്രൂട്ട്‌മെന്റിന്‌ ആസനം കാണിച്ചു നിന്നുകൊടുക്കണമായിരുന്നോ പരമേശ്വരന്‌? അതുകൊണ്ടുതന്നെ എം.എൻ വിജയൻ & കെ.ഇ.എൻ തുടങ്ങിയ ദ്വന്ദ്വങ്ങളുടെ വിശദീകരണമായാണ്‌ പുരോഗമനസാഹിത്യം എന്ന വിഷയത്തെ സി.ആർ സമീപിക്കുന്നത്‌.

എഡിറ്ററുടെ കെണിയെ തിരിച്ചറിഞ്ഞു എന്നതാണ്‌ ചർച്ചയിലെ മൂന്നാമനായ സുനിൽ പി. ഇളയിടത്തിന്റെ പ്രസക്തി. പുരോഗമന കലാസാഹിത്യ പ്രസ്ഥാനം നിർണായക പരിവർത്തന ഘട്ടങ്ങളിൽ നേരിട്ട പ്രതിസന്ധികളെ വിമർശാത്മകമായി അദ്ദേഹം വിലയിരുത്തുന്നു. ആധുനികതയോടുള്ള അതിന്റെ സമീപനം, കലാനുഭൂതിയുടെയും സൗന്ദര്യാനുഭവത്തിന്റെയും പ്രത്യയശാസ്ര്തമാനം പരിഗണിക്കപ്പെടാതെ പോയത്‌ തുടങ്ങി നവമാനവികതാ & സ്വത്വ കൽപ്പനകൾക്ക്‌ അഭിമുഖം നിൽക്കേണ്ടിവരുമ്പോഴുള്ള പരിമിതികൾ വരെ സുനിൽ യുക്തിഭദ്രമായി വിശകലനം ചെയ്യുന്നു. ഈ സംവാദത്തിന്റെ എഡിറ്റോറിയൽ ആംഗിളിനെതന്നെ ഈ ലേഖനം മാറ്റിയെഴുതുന്നു.


സാംസ്‌കാരിക പിമ്പ്‌


കേരളീയ സംസ്‌കാരിക രാഷ്ര്ടീയ ജീവിതത്തിൽ സംശയകരമായ അസ്തിത്വമുള്ള രണ്ടുപേരാണ്‌ എം.എൻ വിജയനും എം.എ ബേബിയും. കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്‌ ആധുനികോത്തരഭാവുകത്വത്തിന്റെ പ്രത്യയശാസ്ര്ത പിൻബലം നിഷേധിച്ച്‌ അതിന്റെ വെറും പിമ്പിംഗാക്കി മാറ്റിയത്‌ ഇവർ നേതൃത്വം നൽകിയ ഗ്രൂപ്പുകളാണ്‌.

picture4
അധികാരമില്ലാത്തപ്പോഴും വലിയൊരു സാംസ്‌കാരിക മാഫിയയുടെ സംരക്ഷകനായിരുന്നു ബേബി. ടി. പത്മനാഭൻ മുതൽ പവിത്രൻ തീക്കുനി വരെയുള്ളവരെ ഉൾക്കൊള്ളാൻ കഴിയുന്ന, കുരിശിന്റെ വഴിയിലും മെത്രാന്റെ പാദത്തിങ്കലും കമ്യൂണിസ്‌റ്റ്‌ പാർട്ടിയിലും ഒരേപോലെ നിന്നുപിഴയ്‌ക്കുന്ന ഈ വാണിഭക്കാരൻ സാംസ്‌കാരിക രാഷ്ര്ടീയത്തെ എത്ര അരാഷ്ര്ടീയവൽക്കരിച്ചുവോ അത്രത്തോളം എം.എൻ വിജയനും ചെയ്തുകൂട്ടി. ഈ അരാഷ്ര്ടീയ സാഹചര്യമാണ്‌ എം.വി ദേവൻ മുതൽ പി. സുരേന്ദ്രൻ വരെയുള്ള ഞാഞ്ഞൂളുകൾക്ക്‌ തലപൊക്കാനുള്ള ഊർജം നൽകിയത്‌.


മീര അർഹിച്ച ചതി


പത്രാധിപന്മാരുടെ ചതിക്കുഴിയിൽ ചിന്താശേഷിയുള്ളവർ പോലും വീണുപോകുന്നു, പിന്നെയാണോ കെ.ആർ മീര.

മീര ദീപിക വാർഷിപ്പതിപ്പിന്‌ ഒരു നോവലൈറ്റ്‌ അയച്ചു. അത്‌ വികൃതമായി എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ചു. പകർച്ചപ്പനി പോലും വകവെക്കാതെയാണ്‌ മീര എഴുതിയത്‌. മാറ്റം വരുത്തരുതെന്ന്‌ പലതവണ പറഞ്ഞിരുന്നു. സമ്മതിക്കുകയും ചെയ്തു. നല്ല പ്രാധാന്യം & പരസ്യം എല്ലാം പത്രാധിപർ വാഗ്‌ദാനം ചെയ്തു. അച്ചടിച്ചപ്പോഴോ പല ഭാഗങ്ങളും ഇല്ല. വിളിച്ചു ചോദിച്ചപ്പോൾ; ഇത്രയും കാലം പത്രപ്രവർത്തകയായിരുന്ന ഒരാൾക്ക്‌ ഇതൊക്കെ എവിടെയും നടക്കുന്ന കാര്യങ്ങളാണെന്ന്‌ അറിയില്ലേ എന്ന മറുപടിയും. പ്രതിഫലമായി കിട്ടിയ ചെക്ക്‌ മീര രാഷ്ര്ടദീപിക ചെയർമാൻ ഫാരീസിന്‌ തിരിച്ചയച്ചു. ഈ അനുഭവക്കുറിപ്പും നോവലൈറ്റും കലാകൗമുദി പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.

ദീപിക മീരയോട്‌ കഥ ചോദിച്ചതും മീര അത്‌ കൊടുത്തതും തികച്ചും സ്വഭാവികമാണ്‌. അടിസ്ഥാനപരമായി ദീപികക്കുചേർന്ന എഴുത്തുകാരിയാണ്‌ മീര. ചിലതരം വിദ്യകൾകൊണ്ട്‌ വായനക്കാരെ നന്നായി വശീകരിക്കുന്ന ഒരുതരം കള്ളിയങ്കാട്ടുനീലി സ്‌റ്റൈൽ. നാലുനിലമാളികയെന്നു കരുതി പനക്കുമുകളിൽ കയറിയിരിക്കുന്നവർ എം. മുകുന്ദനെപ്പോലെ പലരുമുണ്ട്‌. കഥയുടെ ആക്രമണത്തിൽ എല്ലും പല്ലും മുടിയും മാത്രം അവശേഷിച്ചാൽ അതിലേറെ.


ശേഷിക്കുറവുള്ള എഴുത്തുകാരിക്ക്‌ ശേഷിയുള്ള പത്രാധിപരെ കിട്ടണമെന്നു പറഞ്ഞാലോ…


സ്വന്തം എഴുത്തിനെക്കുറിച്ച്‌ & അതിന്റെ സ്പേസിനെക്കുറിച്ച്‌ & വായനക്കാരെക്കുറിച്ച്‌ & മാർക്കറ്റിനെക്കുറിച്ച്‌ ഒക്കെ എഴുത്തുകാരന്‌ വ്യക്തമായ ബോധമുണ്ടായിരിക്കണം. എഴുത്തുകാരന്റെ ക്രിയേറ്റിവിറ്റിയുമായി അത്‌ പ്രസിദ്ധീകരിക്കുന്ന പത്രാധിപരുടെ ക്രിയേറ്റിവിറ്റി കൃത്യമായി ട്യൂൺ ചെയ്യപ്പെടണം. ‘കൊമാല’ എന്ന മികച്ച കഥ അത്‌ പ്രസിദ്ധീകരിച്ച ആഴ്‌ചപ്പതിപ്പിന്റെ കവർസ്‌റ്റോറിയായത്‌ അങ്ങനെയാണ്‌.

മെറിറ്റ്‌ മാത്രമാണ്‌ പ്രസിദ്ധീകരണത്തിന്റെ മാനദണ്ഡം എന്ന്‌ ഇതിനർഥമില്ല. ഉദാഹരണത്തിന്‌ പത്രാധിപർ ഒരു പെൺവാണിഭക്കേസിൽ പ്രതിയാണെങ്കിൽ അയാൾ സന്ധ്യ ഐ.പി.എസ്സിന്റെയും ഡി.ഐ.ജി ശ്രീലേഖയുടെയും മൂന്നാംകിട കവിതയും കുറിപ്പും പ്രസിദ്ധീകരിക്കും. സൗന്ദര്യാരാധകനാണ്‌ പത്രാധിപരെങ്കിൽ ഊർമിള ഉണ്ണിയുടെയും ശ്രീകുമാരി രാമചന്ദ്രന്റെയുമൊക്കെ കവിത & കഥാ ആഭാസങ്ങൾ സസന്തോഷം പ്രസിദ്ധീകരിച്ച്‌ സുഖവും സംതൃപ്തിയും നേടും. അന്ധനും ബധിരനുമാണ്‌ പത്രാധിപരെങ്കിൽ ഡി. വിനയചന്ദ്രൻ & ഒ.എൻ.വി & കെ.ജി.എസ്‌ & കുഞ്ഞപ്പ പട്ടാന്നൂർ & എം.ജി.എസ്‌ നാരായണൻ & ജി. സുധാകരൻ & രശ്മി ബിനോയ്‌ തുടങ്ങിയവരുടെ കവിതകൾ പ്രസിദ്ധീകരിക്കും. അസംതൃപ്ത ദാമ്പത്യമുള്ളയാളാണ്‌ പത്രാധിപരെങ്കിൽ സി.എസ്‌ ചന്ദ്രികയുടെ കഥ കൊടുക്കും. യക്ഷിപ്പേടിയുള്ള പത്രാധിപർ ഗ്രേസിയുടെ കഥ, ഉദ്ധാരണശേഷി നഷ്ടപ്പെട്ട പത്രാധിപന്മാർ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥ, ദുഃസ്വപ്നബാധിതരായ പത്രാധിപന്മാർ ആഷാ മേനോന്റെ ലേഖനം എന്നിങ്ങനെ ഇക്കാലത്ത്‌ ഒരു രചന പ്രസിദ്ധീകരിക്കാനെടുക്കുന്ന തീരുമാനത്തിനു പിന്നിൽ പത്രാധിപരുടെ വ്യക്തിപരമായ ശക്തിദൗർബല്യങ്ങൾക്കും പങ്കുണ്ട്‌.

പ്രവാസി എഴുത്തുകാരുടെ രചനകൾ ധാരാളമായി ഇപ്പോൾ വരുന്നുണ്ട്‌. പല പ്രവാസി എഴുത്തുകാരുടെയും പത്രാധിപന്മാരുടെയും ക്രിയേറ്റിവിറ്റികൾ തമ്മിൽ മികച്ച രീതിയിലുള്ള കൊടുക്കൽവാങ്ങലുകൾ നടക്കുന്നുണ്ട്‌. ലീവിന്‌ നാട്ടിൽ വന്നാൽ ഒന്നുരണ്ടു ദിവസം കുടുംബത്തോടൊപ്പം കഴിഞ്ഞ്‌ പിന്നെ ഇവരുടെ പണി പത്രമോഫീസുകൾ കയറിയിറങ്ങുകയാണ്‌. സർക്കുലേഷൻ നിലവാരമനുസരിച്ച്‌ ലാപ്‌ടോപ്പ്‌ മുതൽ പാർക്കർപേന വരെ പത്രാധിപന്മാർക്ക്‌ വച്ചുനീട്ടും. കാപ്പണം കിട്ടിയാൽ അറ്റ്‌ലസ്‌ രാമചന്ദ്രനെവരെ കവിയാക്കാൻ തയ്യാറായി നിൽക്കുന്ന പത്രാധിപന്മാർക്ക്‌ ഒരു പാർക്കർ പേന തന്നെ ധാരാളമാണ്‌.

picture5
അതുകൊണ്ട്‌ പ്രസിദ്ധീകരണത്തിന്റെ മാനദണ്ഡം കൃത്യമായി തിരിച്ചറിയേണ്ടത്‌ എഴുത്തുകാരന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്‌. കഥകൾ മാതൃഭൂമിയിലോ മാധ്യമത്തിലോ അച്ചടിച്ചുവരുന്നതുകൊണ്ട്‌ കെ.ആർ മീര എന്ന എഴുത്തുകാരിയുടെ ക്ലാസ്‌ മാറുന്നില്ല. (അങ്ങനെയായിരുന്നുവെങ്കിൽ എക്സ്‌ട്രാ നടികളുടെ കാല്‌ തടവലിൽ നിന്ന്‌ മോചനം കിട്ടാൻ മധുപാൽ എന്ന നടൻ എത്ര കാലമായി മാതൃഭൂമിയിലും മാധ്യമത്തിലുമൊക്കെ കഥകളെഴുതി ബുദ്ധിജീവി ചമഞ്ഞ്‌ നടക്കുന്നു; വല്ല രക്ഷയുമുണ്ടോ? മധുപാലിന്റെ അഭിനയത്തിന്‌ യോജിച്ച ക്ലാസ്‌ മുട്ടിനു താഴെയുള്ള പണികളാണ്‌).

എഴുത്തിനെ അതിന്റെ നിലവാരത്തിനനുസരിച്ച്‌ പരിഗണിക്കുന്ന പ്രസിദ്ധീകരണങ്ങളല്ല ദീപികയും മംഗളവും മനോരമയുമൊക്കെ. എഴുത്തിനെക്കുറിച്ച അവരുടെ മാനദണ്ഡം വ്യത്യസ്തമാണ്‌. സക്കറിയ മുതൽ ഇ. ഹരികുമാർ വരെയുള്ളവരെ നോക്കൂ; പൊറോട്ടക്കുവേണ്ടി കുഴച്ച മാവുപോലെ അവർ ഈ മാനദണ്ഡങ്ങളെ മറി കടക്കും. അതേ സക്കറിയ തന്നെ എഴുത്തിന്റെ ചാരിത്ര്യത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്യം. അത്താണ്‌.

അതുകൊണ്ട്‌ എഴുത്തിന്റെ ചാരിത്ര്യത്തെക്കുറിച്ച്‌ വിലപിക്കാൻ കെ.ആർ മീര അർഹയല്ല.


നക്കിനായന്മാരുടെ പത്രപ്രവർത്തനം


ജേണലിസമാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും സംഘടിതമായ മാഫിയ. കാലിലിഴയുന്ന കൊടിച്ചിപ്പട്ടികൾ മുതൽ ഇടനാഴികളിലെ കിംഗ്‌മേക്കർമാരായ പത്രപ്രവർത്തകരെ വരെ ഒരേ ചരടിൽ കോർത്തുനിർത്തുന്നത്‌ ഈ മാഫിയാവത്‌കരണമാണ്‌. വിഷ്വൽ മീഡിയയുടെ കണ്ണഞ്ചിപ്പിക്കുന്ന എക്സ്‌പോഷർ കൂടിയായപ്പോൾ മാഫിയയ്‌ക്ക്‌ ഇരട്ടിബലമായി. മൂടിവെക്കപ്പെടുന്നതെല്ലാം തുറന്നുകാട്ടുന്നു എന്ന ഭാവമാണ്‌ ചാനലുകൾക്കെങ്കിലും പ്രിന്റ്‌ മീഡിയ മൂടിവെക്കുന്നതിനേക്കാൾ കാര്യക്ഷമമായി വിഷ്വൽമീഡിയ സത്യം മൂടിവെക്കുന്നു.

picture6
കേരളത്തിലെ സാമൂഹാകാന്തരീക്ഷത്തിൽ നായന്മാരായ ആണുങ്ങളുടെ പ്രസക്തി എന്താണ്‌? സമ്മന്തക്കാർ. സവർണഗൃഹങ്ങളിലെ കാര്യസ്ഥപ്പണിയെന്ന വ്യാജേന അന്തർജനങ്ങൾക്കുകീഴെ പുരുഷവേശ്യയായി മലർന്നുകിടക്കൽ. പിന്നെ മൂന്നുനേരത്തെ ഭക്ഷണത്തിനു വേണ്ടി നായർഗൃഹങ്ങളിലെ അണ്ടികളുള്ള പെണ്ണുങ്ങളുടെ അടിവസ്ര്തംവരെ നക്കിക്കൊടുക്കുന്ന കൊടിച്ചിപ്പട്ടികളായി. ഇത്തരം നായന്മാരുടെ കാലം കഴിഞ്ഞുവെന്നാണ്‌ വിചാരിച്ചിരുന്നത്‌. അത്തരക്കാരുടെ സന്തതിപരമ്പരകൾ ഇപ്പോഴിതാ പത്രങ്ങളിലേക്ക്‌ നുഴഞ്ഞുകയറി ആ പണി തന്നെ ചെയ്തുകൊണ്ടിരിക്കുന്നു.

‘ദ ഹിന്ദു’ പത്രത്തിന്റെ പല നിലപാടുകളും സൂക്ഷ്മവായനയിൽ അതിനിഗൂഢമായി അനുഭവപ്പെടും. പക്ഷേ മറ്റൊരു പത്രത്തിനുമില്ലാത്ത അസാമാന്യമായി വിശ്വാസ്യതയുടെ മുഖംമൂടിയിൽ ഈ പത്രം സ്ഥാപിത താല്പര്യങ്ങളെ സമർഥമായി മൂടിവെക്കുന്നു. കേരളത്തെ സംബന്ധിച്ച പല ഹിന്ദുറിപ്പോർട്ടുകളും പലർക്കും പലതിനും വേണ്ടിയുള്ള കൂട്ടിക്കൊടുപ്പുകളാണ്‌. അത്തരത്തിലൊരു വ്യഭിചാരത്തിന്റെ കഥ വിജു വി. നായർ പുതിയ ലക്കം മാധ്യമം ആഴ്‌ച്ചപ്പതിപ്പിൽ എഴുതുന്നു.

‘ഹിന്ദു’വിന്റെ സ്പെഷൽ കറസ്‌പോണ്ടന്റ്‌ ഗൗരിദാസൻനായർ മെർക്കിസ്‌റ്റൺ എസ്‌റ്റേറ്റ്‌ ഇടപാടിൽ നിർവഹിച്ച പങ്കിനെപ്പറ്റി വിജു എഴുതുന്നത്‌ അമ്പരപ്പോടെയേ വായിക്കാനാകൂ. പ്രധാനമന്ത്രിയെ വരെ കരുവാക്കി നടത്തിയ കോടികളുടെ കൂട്ടുകച്ചവടം. പത്രപ്രവർത്തനത്തിന്റെ മൂല്യസംരക്ഷണത്തിനും പത്രപ്രവർത്തകരുടെ അവകാശങ്ങൾക്കും വേണ്ടി നിലനിൽക്കുന്നുവെന്ന്‌ നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവർത്തക സംഘടനയുടെ നേതാവുകൂടിയാണ്‌ ഇയാൾ എന്നത്‌ മറ്റൊരു ഞെട്ടലാകുന്നു. പിണറായി വിജയൻ ആരോപിക്കുന്നതിനേക്കാൾ എത്രയോ നക്കികളാണ്‌ ഈ പത്രപ്രവർത്തകനായന്മാർ എന്ന്‌ വ്യക്തം.

പിമ്പിംഗ്‌ ജേണലിസത്തെക്കുറിച്ച്‌ വിജു വി. നായർ മുമ്പൊരിക്കൽ മാധ്യമത്തിൽ തന്നെ എഴുതിയിരുന്നു. ഈ നാണവും മാനവുമില്ലാത്ത വർഗത്തിന്റെ പത്രസമ്മേളനങ്ങൾ മുതൽ തുടങ്ങുന്ന ഇടപാടുകൾ അക്ഷരംപ്രതി അനിഷേധ്യമായി തുടരുന്നു.

picture7
‘കൊലയാളികൾക്ക്‌ കൈയാമം വെക്കുമോ’ എന്ന തലക്കെട്ടിൽ ഗീത മലയാളം വാരികയിൽ എഴുതിയ അന്വേഷണ റിപ്പോർട്ടും പത്രപ്രവർത്തനത്തിലെ കൂട്ടിക്കൊടുപ്പിനെക്കുറിച്ച മറ്റൊരു ഓർമ്മപ്പെടുത്തലാണ്‌. പെൺവാണിഭകേസിലെ പ്രതികളെ ഒരു ചാനൽ മുതലാളി, ഒരു ഹാസ്യനടൻ, ഒരു എം.എൽ.എ എന്നൊക്കെ പത്രപ്രവർത്തകർ നിർലജ്ജം എഴുതുകയും ഈ വിശേഷണങ്ങൾക്കുള്ളിലെ പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നതിനിടെയാണ്‌ കുറ്റകൃത്യത്തിന്റെയും പ്രതികളുടെയും വഴിയിലൂടെ ഗീത നിർഭയം സഞ്ചരിക്കുന്നത്‌. വിതുരകേസിലെ പെൺകുട്ടിയുമായി ഗീത നടത്തിയ അഭിമുഖം (മാധ്യമം ആഴ്‌ചപ്പതിപ്പ്‌) ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെപ്പോലും റദ്ദാക്കിക്കളയുകയുണ്ടായല്ലോ. കോടതി പോലും മറച്ചുപിടിക്കുന്ന കുറ്റവാളിയെ പൊതുമനസ്സിൽ ഉറപ്പിച്ച ഒരഭിമുഖമായിരുന്നു അത്‌. അപ്പോഴും പത്രങ്ങൾ “ദൈവം രക്ഷിച്ചു” എന്ന ജഗതിയുടെ പ്രതികരണം സ്വന്തം പ്രതികരണമാക്കിമാറ്റുകയായിരുന്നു. പ്രതിബദ്ധത ഒന്നു മാത്രം കൈമുതലായുള്ള ഒരു സ്ര്തീപക്ഷ പ്രവർത്തകയ്‌ക്ക്‌ ഇത്രയും കാര്യങ്ങൾ തുറന്നെഴുതാൻ കഴിയുമെങ്കിൽ സർവസന്നാഹങ്ങളുമുള്ള പത്രക്കാർക്ക്‌ ഇത്‌ സാധിക്കാത്തതെന്താണ്‌?

നക്കിനായന്മാരുടെ സിൻഡിക്കേറ്റ്‌ പത്രപ്രവർത്തകരുടെ കോണകം പിഴിഞ്ഞ വെള്ളം കുടിച്ചുകുടിച്ച്‌ പുതിയതൊന്ന്‌ മണത്തുനോക്കാനുള്ള ശേഷി ഇവറ്റകൾക്ക്‌ നഷ്ടമായിരിക്കുന്നു.

മാധ്യമം ആഴ്‌ചപ്പതിപ്പ്‌ ആവേശപൂർവ്വം പ്രസിദ്ധീകരിച്ചിരുന്ന കിളിരൂർ സംബന്ധമായ അന്വേഷണ റിപ്പോർട്ടിന്റെ ഈ ഭാഗം മാധ്യമത്തിനു പകരം എങ്ങനെ മലയാളത്തിനു കിട്ടി?

അടുത്തിടെ കൃത്യമായ രാഷ്ര്ടീയ നിലപാടെടുക്കേണ്ട ചില നിർണായക സന്ദർഭങ്ങളുണ്ടായപ്പോൾ മാധ്യമം ആഴ്‌ചപ്പതിപ്പ്‌ അതിന്റെ ഷണ്ഡത്വം തുറന്നുപ്രദർശിപ്പിച്ച കാര്യം മുൻപ്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുതരം ബാലൻസിംഗ്‌ രാഷ്ര്ടീയവും നപുംസക സിദ്ധാന്തികളും ഭൂമി മലയാളത്തിന്‌ ബാധകമല്ലാത്ത സംസ്‌കാരപഠനങ്ങളും അതിന്റെ പ്രമേയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇതുമായി ചേർത്തുവായിച്ചാൽ ഗീതയുടെ അഭാവം വ്യക്തമാകും.


ചാരുനിവേദിതയിൽ നിന്ന്‌ വി.കെ ശ്രീരാമനിലേക്ക്‌


ഗീത മാത്രമല്ല; രാഷ്ര്ടീയനിലപാടുള്ള പലരും മാധ്യമത്തിൽ നിന്ന്‌ ഔട്ടായിക്കൊണ്ടിരിക്കുന്നു. പി.കെ പ്രകാശിൽ നിന്ന്‌ രാമചന്ദ്രനിലേക്കും ചാരു നിവേദിതയിൽ നിന്ന്‌ വി.കെ ശ്രീരാമനിലേക്കും അത്‌ അധഃപ്പതിച്ചിരിക്കുന്നു.

സമീപകാലത്തെ മാധ്യമത്തിന്റെ ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ചാരുനിവേദിത എന്ന എഴുത്തുകാരനിലൂടെ നടത്തിയത്‌. മുമ്പ്‌ ഒരു അന്യഭാഷാ എഴുത്തുകാരനും ഇത്രയേറെ ഹിംസാത്മകമായ അരാജകത്വത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതുവരെ ഭാഷാപോഷിണി തുടർന്നവന്ന അശോകമിത്രൻ & സുന്ദരരാമസ്വാമി മന്ത്രവാദപ്രയോഗത്തെയും അവരുടെ മലയാളി ശിഷ്യഗണം നടത്തിവന്ന സവർണതയുടെ ശത്രുസംഹാരങ്ങളെയും നിഷ്‌പ്രഭമാക്കിയ ഒരിടപെടൽ. തമിഴിൽ നിന്ന്‌ മലയാളത്തിലേയ്‌ക്ക്‌ കെട്ടഴിച്ചുവന്ന കുട്ടിരേവതി മുതൽ സൽമ വരെയുള്ള അവർണ & സ്ര്തീപക്ഷത്തെ പിന്നീട്‌ മറ്റു മാധ്യമങ്ങളും സാംസ്‌കാരികലോകവും സ്വീകരിച്ചു. അവയുടെ ഉള്ളടക്കങ്ങൾ അതിനനുസരിച്ച്‌ പുരോഗമനപരമായി നവീകരിക്കപ്പെട്ടു.

picture8
പൂർണമായി വിയോജിപ്പുള്ളപ്പോൾപോലും അതിശക്തമായ പ്രതികരണങ്ങളുണ്ടാക്കാൻ പര്യാപ്തമായിരുന്നു ചാരുവിന്റെ എഴുത്ത്‌. ചാരു തുറന്നുവിട്ട വിസ്‌ഫോടകശക്തിയുള്ള എഴുത്തുകാരിലൂടെ കടന്നുപോന്ന വായനക്കാർക്ക്‌ ഇപ്പോൾ അവർ നൽകുന്നത്‌ വാഴ്‌വും നിനവും. മാധ്യമത്തിന്റെ വായനക്കാരുടെ വായിലേക്ക്‌ ആലങ്കോട്‌ ലീലാകൃഷ്ണൻ എന്ന തീട്ടം തിരുകി വച്ച്‌ വി.കെ ശ്രീരാമൻ പറയുന്നു; നല്ല രുചി, നുണഞ്ഞിറക്കിക്കോൾവാ..


‘അറസ്‌റ്റ്‌’


കഥയുള്ളിടത്തു മാത്രമേ ശിഹാബുദ്ദീൻ പൊയിത്തുംകടവിനെ കാണാനാകൂ. കഥയില്ലായ്മകളിൽ നിന്ന്‌ ഒഴിഞ്ഞുനിൽക്കുന്ന എഴുത്തുകാരനാണ്‌ അദ്ദേഹം. എഴുത്തുമായി അതിഗാഢമായി കൂടിപ്പിണഞ്ഞുകിടക്കുന്നതുകൊണ്ടാകണം അദ്ദേഹത്തിന്റെ അഭാവം കഥയില്ലായ്മകൾക്കിടയിൽ അനുഭവപ്പെടാറുണ്ട്‌. ഭാഷാപോഷിണി സെപ്തംബർ ലക്കം ശിഹാബുദ്ദിന്‌ അർഹമായ ഒരിടം നൽകിയിരിക്കുന്നു. ദാമ്പത്യജീവിതത്തിലകപ്പെട്ട ആണിന്റെയും പെണ്ണിന്റെയും ഏകാന്തലോകങ്ങളെ പേടിപ്പിക്കുന്ന ഒരുതരം ശൂന്യതയോടെ ‘അറസ്‌റ്റ്‌’ എന്ന കഥയിൽ ശിഹാബുദ്ദീൻ ആവിഷ്‌ക്കരിക്കുന്നു. പെണ്ണിനെ അനുഭവിക്കുന്ന ആണിന്റെ മനസ്സും നിശ്ശബ്ദമായി കഥ കോറിയിടുന്നു.


ഷാജികുമാറിനോട്‌


ഭാഷാപോഷിണി കഥാപുരസ്‌കാരം നേടി പി.വി ഷാജികുമാറിന്റെ ‘വെള്ളരിപ്പാടം’ എന്ന കഥ സമീപകാലത്ത്‌ ശ്രദ്ധിക്കപ്പെട്ട പല കഥകളെയും ഓർമ്മിപ്പിക്കും. ജഡ്‌ജിംഗ്‌ കമ്മിറ്റി അംഗങ്ങൾ ഓർമയും ബുദ്ധിയും നശിച്ച പടുവൃദ്ധന്മാരായതുകൊണ്ടു മാത്രമാണ്‌ ഈ കഥയുടെ പ്രമേയവും നരേഷനും സമ്മാനാർഹമെന്ന്‌ വിലയിരുത്തപ്പെട്ടത്‌.

ഒരു കഥാകൃത്ത്‌ (മിക്കവാറും ഒരു ടി. പത്മനാഭൻ) ഒരു നിരൂപകൻ (എം. ലീലാവതി & പ്രൊഫ. തോമസ്‌ മാത്യു തുടങ്ങി നിരൂപണവിദ്യയിലെ പി.ആർ.ഒകൾ), പിന്നെ ഏതെങ്കിലുമൊരു കെ.പി രാമനുണ്ണിയും. ഏത്‌ പ്രസിദ്ധീകരണം നടത്തുന്ന മത്സരത്തിന്റെയും ജഡ്‌ജിമാർ ഇതുപോലത്തെ കോമ്പിനേഷനുകളാകും. ഭാവുകത്വത്തിന്റെ ഈ പൊട്ടക്കുളത്തിൽ വീണ്‌ മുങ്ങിമരിക്കാനാണ്‌ ഷാജികുമാറിനെപ്പോലെ കഴിവുള്ള ചെറുപ്പക്കാരുടെ വിധി. ഷാജികുമാറിന്റെ ഈ കഥ അദ്ദേഹം തന്നെ മുമ്പ്‌ പലപ്പോഴായി എഴുതിയ കഥകളുടെ ചേട്ടനും അളിയനുമൊക്കെയായി വരും. അദ്ദേഹത്തിന്റെ കഥകളുടെ നരേഷൻ മടുപ്പുളവാക്കും വിധം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ സുഹൃത്തുക്കളായ വായനക്കാരെങ്കിലും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്‌ നന്ന്‌. കഥയുടെ ഉള്ളടക്കത്തെ നിശ്ചയിക്കുന്ന മാധ്യമ അജണ്ടയുടെ ചതിക്കുഴികൾ എത്രയും വേഗം തിരിച്ചറിയുന്നത്‌ അദ്ദേഹത്തിന്‌ നല്ലത്‌.


പുതുകവികൾക്കുവേണ്ടി ആയഞ്ചേരി അങ്ങാടിയിൽ ഒരു രക്തസാക്ഷി സ്മാരകം


ഒരാഴ്‌ച കവിത എഴുതാതിരുന്നാൽ കൈ വിറയ്‌ക്കുന്ന കവികളാണേറെയും ഇപ്പോൾ. അവർ പേനയ്‌ക്കു പകരം മറ്റുവല്ല ആയുധങ്ങളും കൈയിലെടുത്ത്‌ ‘അവനവനാത്മസുഖത്തിനാചരിക്കുന്ന’ മറ്റു വല്ല പണികളും ചെയ്യുകയായിരിക്കും ഉചിതം.

ഓരോ ആഴ്‌ചയും ഓരോ ആഴ്‌ചപ്പതിപ്പുകളിൽ സ്ഥിരമായി ഇവർ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. മലയാളം, കലാകൗമുദി വാരികകൾ മലയാള കവിതയിൽ ഒരു പുതുതലമുറയെ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്‌. ഈ വാരികകളിൽ കവിത തെരഞ്ഞെടുക്കുന്നത്‌ ഡി.ടി.പി ഓപ്പറേറ്ററും (കമ്പോസിംഗിന്റെ സൗകര്യമനുസരിച്ച്‌) ലേ ഔട്ട്‌ ആർട്ടിസ്‌റ്റും (ലേ ഔട്ടിന്റെ സൗകര്യത്തിന്‌) ചേർന്ന്‌ ആയതിനാൽ ആ ഒരു അലൈൻമെന്റിൽ മാത്രം കവിത എഴുതുന്ന ഒരു വർഗം പ്രത്യക്ഷമായിരിക്കുന്നു.

“നമ്മുടെ പ്രണയത്തി,

നായിരം രൂചിയാണ്‌

നമ്മുടെ ചോരക്കിന്ന്‌

ഒരേയൊരു നിറമാണ്‌” (ഒ. ദിവാകരൻ, കലാകൗമുദി)

എന്ന്‌ വായിച്ച്‌ സ്‌ഖലനം സംഭവിക്കുന്ന കവിതാസെലക്ടർമാർ ജന്മം നൽകിക്കൊണ്ടിരിക്കുന്ന ഈ കവിക്കുട്ടപ്പവർഗം വായനക്കാരുടെ സമയവും പണവും അപഹരിച്ചുകൊണ്ടിരിക്കുന്നു. കവിതയെഴുത്ത്‌ ഇന്ന്‌ ഏറ്റവും ചെലവുകുറഞ്ഞ ഏർപ്പാടാണ്‌, പ്രസിദ്ധീകരിപ്പിക്കലും. പ്ലാസ്‌റ്റിക്‌ നിരോധനത്തെത്തുടർന്ന്‌ കടലാസിന്‌ ഡിമാന്റേറിയപ്പോൾ ആഴ്‌ചതോറും എത്ര കവിതകളാണ്‌ ആക്രിക്കടക്കാർ തൂക്കിയെടുത്തുകൊണ്ടുപോകുന്നത്‌. താൻ തൂറുന്നതുപോലും കവിതയാണെന്ന്‌ ധരിച്ചുവശായിട്ടുള്ള കുഞ്ഞപ്പ പട്ടാന്നൂരിനെപ്പോലുള്ള ‘പക്ഷവാത’ എഴുത്തുകാർക്കുവരെ നിർലോഭം ഇടം കിട്ടുന്ന സ്പേസ്‌ കവിതയെ സംബന്ധിച്ച്‌ വലിയൊരു കെണിയാണെന്ന്‌ തിരിച്ചറിയുന്നവർ കുരീപ്പുഴ ശ്രീകുമാർ & കെ.ആർ ടോണി & അനിത തമ്പി & അൻവർ അലി എന്നിവരെപ്പോലെ കുറച്ചുപേരേയുള്ളൂ. ബുദ്ധിയുള്ള പി.എൻ ഗോപീകൃഷ്ണൻപോലും ആ ചതിക്കുഴിയിൽ പലപ്പോഴും അകപ്പെടുന്നു.

ആനുകാലികങ്ങളിലേയ്‌ക്ക്‌ കവിത അയച്ചുകൊടുക്കും മുമ്പ്‌ വടകര ആയഞ്ചേരി അങ്ങാടിയിൽ സ്ഥാപിച്ചിട്ടുള്ള പവിത്രൻ തീക്കുനിയുടെ രക്തസാക്ഷി സ്മാരകത്തിൽ കവികൾ അല്പനേരം മൗനമായി നിന്ന്‌ പ്രാർഥിക്കുന്നത്‌ നന്നായിരിക്കും. കവിതയിലെ മാധ്യമക്കെണിയെക്കുറിച്ച്‌ ആ സ്മാരകത്തിന്‌ ഏറെ പറയാനുണ്ട്‌.


മാധവിക്കുട്ടി


“ഭാവിയിലേക്ക്‌ മൂടൽമഞ്ഞു വീണ കണ്ണുകൾ നട്ട്‌ വാതിൽപ്പടിമേൽ ഞാനും നിൽക്കുന്നു തമ്പുരാനേ, ഈ ദാസിയുടെ സമീപത്ത്‌ ഒരു നിമിഷത്തിന്‌ തങ്ങുമോ?”

(മാധവിക്കുട്ടി, മലയാളം വാരിക, സെപ്തംബർ 23). മലയാളം വാരികയുടെ ഈ ലക്കം അമൂല്യമായിരിക്കുന്നു; മാധവിക്കുട്ടിയുടെ വരികളാൽ. ‘ഘോഷയാത്ര’ എന്ന പംക്തിയിൽ ടി.ജെ.എസ്‌ ജോർജ്‌ കമലാദാസിന്റെ സ്വത്വത്തെ അപൂർവ ചാരുതയോടെ തുറന്നുവെക്കുന്നു. ജീവരക്തംകൊണ്ട്‌ എഴുത്തിന്റെ പാനപാത്രം നിറച്ച ബഷീറിന്റേയും ചങ്ങമ്പുഴയുടെയും കൂടെ ജോർജ്ജ്‌ മാധവിക്കുട്ടിയെ കൂടി ചേർത്തുവയ്‌ക്കുന്നു. ഏതു കേരളീയ വിപ്ലവകാരിയും ഒടുവിൽ കള്ളികൾക്കുള്ളിലേയ്‌ക്ക്‌ ഒതുങ്ങുന്നവരാണ്‌. മലയാളിയുടെ ആ യാഥാസ്ഥിതിക മൂല്യബോധത്തെ പ്രണയം & മതംമാറ്റം & കാമം & സൗന്ദര്യാരാധന തുടങ്ങിയ അപഥസഞ്ചാരങ്ങൾ കൊണ്ട്‌ ഒരു സ്ര്തീ എങ്ങനെ തിരുത്തിയെഴുതി എന്ന്‌ ജോർജ്ജ്‌ രേഖപ്പെടുത്തുന്നു.


സത്യൻ അന്തിക്കാട്‌ കണ്ട ഭരത്‌ഗോപിയോ താഹ മാടായി കണ്ട ഭരത്‌ഗോപിയോ ?


മാമുക്കോയയും ശങ്കരാടിയും ഭരത്‌ഗോപിയും ബഹദൂറും ഫിലോമിനയുമെല്ലാം സത്യന്റെയും താഹയുടെയും കുള്ളത്വത്തിലേക്ക്‌ ചുരുങ്ങിച്ചുരുങ്ങി വരുന്നു ഓരോ ആഴ്‌ചയും. മികച്ച നടന്മാരെ ഒരു സംവിധായകൻ ഇങ്ങനെയാണോ വ്യാഖ്യാനിക്കേണ്ടത്‌?

picture9
വെറും രണ്ടാംകിട നാടക സംവിധായകന്റെ പ്രതിഭ മാത്രമുള്ള സത്യൻ അന്തിക്കാട്‌ വിധിവൈപരീത്യത്താൽ തന്റെ സിനിമകളിൽ അഭിനയിക്കേണ്ടിവന്ന വലിയ നടന്മാരെ മൂന്നാംകിട നാടകനടന്മാരെന്നപോലെ വിശദീകരിച്ച്‌ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു; ഇവിടെ വിജയിക്കുന്നത്‌ താഹ മാടായി എന്ന ജീവിയുടെ ചാത്തനേറാണ്‌. എന്തും അമേദ്യമാക്കി മാറ്റാൻ കഴിവുള്ള താഹയുടെ ഒടിവിദ്യ മാതൃഭൂമി വായനക്കാർക്ക്‌ പരിചിതമാണല്ലോ. ഗോപിയുടെ പഴയ കാലമായിരുന്നുവെങ്കിൽ സത്യന്റെയും താഹയുടെയും ജഡം കെ.പി കേശവമേനോൻ റോഡിൽ ഉറുമ്പരിച്ചു കിടന്നേനേ. മാറ്ററുകൊണ്ട്‌ ചിത്രഭൂമിയുടെ ഓഫീസിലേയ്‌ക്ക്‌ പോകേണ്ടിയിരുന്ന താഹ മാടായി മാതൃഭൂമി ആഴ്‌ചപ്പതിപ്പിലേക്കുള്ള ലിഫ്‌റ്റിൽ കയറിപ്പറ്റിയതെങ്ങനെയാണ്‌?

Generated from archived content: mirror6.html Author: sasidharan_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here