പലതും സംഭവിക്കും-ജീർണ കാല്പനികതയുടെ അജീർണബാധയുള്ള കഥാകൃത്ത് ടി പത്മനാഭനെ കഥയെഴുത്ത് എന്ന ക്രിമിനൽ കുറ്റത്തിന് ജസ്‌റ്റിസ് പരിപൂർണ്ണൻ വിചാരണ ചെയ്താൽ കോടതിമുറി സെപ്‌റ്റിക് ടാങ്കാകും. ആ വിചാരണ ഇങ്ങനെയിരിക്കും.കമ്മീഷൻ ഃ താങ്കൾക്ക് കഥയെഴുതാൻ അറിയാമോ?പത്മനാഭൻ ഃ ഇല്ലക ഃ പിന്നെ എങ്ങനെയാണ് കഥയുടെ കുലപതി എന്നൊക്കെ ചിലർ പറയുന്നത്?പ ഃ പാരമ്പര്യമായിട്ട് കുറെ തന്ത്രങ്ങളും മന്ത്രങ്ങളുമൊക്കെ വശമുണ്ട്. കഥയെഴുത്തിലല്ല, മറ്റു ചില കാര്യങ്ങളിൽ. അത് പ്രയോഗിക്കും.ക ഃ അറിയാവുന്ന ഒരു മന്ത്രം ചൊല്ലൂ.പ ഃ പ്രകാശം പരത്തുന്ന പെൺകുട്ടി, പ്രകാശം പരത്തുന്ന പെൺകുട്ടി, പ്രകാശം പരത്തുന്ന പെൺകുട്ടി, പ്രകാശം… (കമ്മീഷൻ ഇടപെട്ട് നിർത്തിക്കുന്നു).ക ഃ എല്ലാ കഥകളും ഒന്നാമതായി അച്ചടിച്ചുവരുന്നത് എന്തുതരം തന്ത്രം പ്രയോഗിച്ചിട്ടാണ്?പ ഃ അത് മാഗസിനിലെ ലേ ഔട്ട് ആർട്ടിസ്‌റ്റിനെ വിളിച്ച് – (അപ്പോഴേക്കും അഭിഭാഷകൻ ഇടപെടുന്നു).ശബരിമല തന്ത്രിയെപ്പോലെ ഇമ്മട്ടിൽ വിചാരണ ചെയ്യപ്പെടേണ്ട പലരുമുണ്ട് സാഹിത്യത്തിലും കലയിലും.വീടിന്റെ ചുമരിൽ കരിക്കട്ട കൊണ്ട് ചിത്രം വരച്ചതിനുപോലും അമ്മയുടെ തല്ലുകൊള്ളാത്ത എം.വി. ദേവൻ എന്നൊരാൾ ഇവിടുത്തെ ഏറ്റവും വലിയ ചിത്രകാരനാണല്ലോ. തനിക്കു നേരെയുള്ള വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തുകയും പത്രങ്ങളിലെ സബ് എഡിറ്റർമാർക്ക് തലക്കെട്ടിടാൻ പാകത്തിൽ അല്പായുസ്സായ ഭാഷാ പ്രയോഗങ്ങൾ മാത്രം കൈമുതലായുമുള്ള സുകുമാർ അഴീക്കോട് ഏറ്റവും വലിയ സാമൂഹിക വിമർശകനും പ്രഭാഷകനുമാണല്ലോ ഇവിടെ. ലഘുവ്യായാമവും മതവും കപട ആത്മീയതയും ശുഭ്രവസ്ര്തത്തിൽ പൊതിഞ്ഞ് കച്ചവടം ചെയ്യുന്ന മാനേജുമെന്റ് വിദഗ്‌ധൻ രവിശങ്കർ മലയാളിയുടെ ധ്യാനഗുരുവാണല്ലോ. ആധുനിക ജീവിതത്തിന്റെ അരക്ഷിതത്വത്തെ വൈകാരിക പ്രതികരണങ്ങൾ കൊണ്ട് മുതലെടുത്ത് പണിതുയർത്തിയ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ദുരൂഹമായ അധോലോകത്തിന്റെ അധിപ അമൃതാനന്ദമയിയാണല്ലോ മലയാളിയുടെ അമ്മ. കുലദൈവമായ ഗണപതിയുടെ ജന്മനാളറിയാത്ത താഴമൺ മഠത്തിലെ ‘കണ്‌ഠരൻ മോഹനൻ’ ശബരിമല തന്ത്രിയായിരിക്കുന്നതിലും വലിയ ഇത്തരം അശ്ലീലങ്ങളെ പുറത്തുകൊണ്ടുവരുന്ന വിചാരണകൾ കാലം ആവശ്യപ്പെടുന്നു.ബുദ്ധിജീവി ചീഞ്ഞാൽ…യേശുദാസിനെ പോലൊരു പരമസാത്വികന്റെ ശരീരത്തിന് അയിത്തം കൽപ്പിക്കുകയും ഏതു വൃത്തികെട്ടവനും, അവൻ ഹിന്ദുവായാൽ, അയിത്തം കൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ മനുഷ്യവിരുദ്ധമായ ശുദ്ധി സങ്കല്പത്തെ തുറന്നു കാട്ടുന്നു മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ മേഴ്‌സി രവി തന്റെ അനുഭവത്തിലൂടെയും ഡോ. രാജൻ ഗുരുക്കൾ ഒരു ലേഖനത്തിലൂടെയും.picture2വൈദിക ബ്രാഹ്‌മണ്യം ഉപജീവനത്തിനായി സൃഷ്ടിച്ചെടുത്ത ശുദ്ധാശുദ്ധി സങ്കല്പത്തിനു പുറകിലെ ജാതീയതയെയും വർഗീയതയെയും കൃത്യമായി തുറന്നുകാട്ടുന്നു രാജൻ ഗുരുക്കൾ. എന്നാൽ മതേതരവാദികൾക്കും യുക്തിവാദികൾക്കും പൊടുന്നനെ ഹിന്ദുമത സംരക്ഷണത്തിൽ എന്തുകൊണ്ട് താല്പര്യം വന്നു എന്ന് ചോദിക്കുന്നു മാധ്യമം ആഴ്‌ചപ്പതിപ്പിൽ ദിലീപ്‌രാജ്. വർഗീയതയും ലിബറലിസവും അരാജവാദവും എഴുതുന്ന കടലാസിന്റെ നിറമനുസരിച്ച് മാറിമാറി പ്രയോഗിക്കാൻ കഴിവുള്ള ബുദ്ധിജീവിയാണ് ഇദ്ദേഹം. ബ്രാഹ്‌മണ മതത്തിലേക്ക് ആളെ കൂട്ടുകയല്ല ക്ഷേത്രപ്രവേശനവാദത്തിന്റെ ലക്ഷ്യം. ആത്മീയ മൂലധനവ്യവസായത്തിന്റെയും അതിന്റെ ഉപോല്പന്നമായ വർഗീയതയുടെയും ബ്രോക്കർമാരായ തന്ത്രിമാരടക്കമുള്ള മത യാഥാസ്ഥിതികത്വത്തിനെതിരായ ചെറുത്തുനിൽപിനെ എഴുതിതോൽപ്പിക്കേണ്ടത് ദിലീപ്‌രാജിന്റെ ലക്ഷ്യമോ മാധ്യമത്തിന്റെ ലക്ഷ്യമോ?ബുദ്ധിജീവി ചീഞ്ഞാൽ അതും വളമാകുമോ മാധ്യമം ആഴ്‌ചപ്പതിപ്പിന്?വളിവയറൻ നായന്മാർ ആത്മകഥയെഴുതുകയാണ്…സാക്ഷരനായ ഒരാൾക്കുനേരെ ഇക്കാലത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രലോഭനം എഴുത്തിന്റെ ലോകത്തുനിന്നാണ്. മസ്തിഷ്‌ക മരണം സംഭവിച്ചവർപോലും എഴുന്നേറ്റിരുന്ന് എഴുതിക്കൊണ്ടിരിക്കുകയാണ് മലയാളത്തിൽ. 2007ലെ ഭാഷാപോഷിണി വാർഷികപ്പതിപ്പിനെ മാത്രം ഉദ്ദേശിച്ചല്ല ഈ നിരീക്ഷണം.ചുറ്റിലും 500 കോപ്പി മുതൽ 50,000കോപ്പിവരെ അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങൾ, അവയുടെ പത്രാധിപന്മാരുടെ ക്ഷണം, ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കൊറിയർ സർവീസുകാരും ഇ-മെയിൽ സൗകര്യവും… ഇതെല്ലാം ആരെ വേണമെങ്കിലും ഒരെഴുത്തുകാരനാക്കിത്തീർക്കാം ഇക്കാലത്ത്. മലയാളത്തിലെ നിലവാരമുള്ള മാഗസിന്റെ പത്രാധിപർക്ക് ഒരു ദിവസം അയച്ചുകിട്ടുന്ന കവിതകളുടെ എണ്ണം നൂറിൽ താഴെ വരും. കഥകൾ ഇതിന്റെ പകുതി. ലേഖനങ്ങൾ ഇരട്ടിയും. ഇവയിൽ 99 ശതമാനത്തിന്റെയും കവർപോലും പൊട്ടിച്ചുനോക്കാൻ യോഗ്യതയില്ലാത്തവയായിരിക്കും. വായനക്കാരുടെ കത്തുകളിൽ രണ്ടുതവണ പേര് പ്രത്യക്ഷപ്പെട്ടാൽ അടുത്ത തവണ വരും അയാളുടെ കഥയോ കവിതയോ. പത്രാധിപർ എന്തു ചെയ്യും? ഇത്തരം മാലിന്യങ്ങളെ പ്രതിരോധിക്കാൻ എഡിറ്ററുടെ ബുദ്ധി സദാ ഉണർന്നിരിക്കണം. അങ്ങനെ ഉണർന്നിരിക്കുന്ന ബുദ്ധിയിൽ നിന്നാണ് മാഗസിൻ ജേണലിസത്തിലെ ആകർഷകമായ ഉള്ളടക്കങ്ങൾ രൂപംകൊള്ളുന്നത്. ആനുകാലികങ്ങളിലെ ആത്മകഥകൾ & ജീവിതാഖ്യാനങ്ങൾ ഇങ്ങനെ രൂപംകൊണ്ട ആഖ്യാനങ്ങളാണ്. ഈയടുത്ത് വായിച്ച ഏറ്റവും ശ്രദ്ധേയമായ ജീവിതാഖ്യാനം എം.കെ. സാനു എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമാണ് (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്). മാധ്യമം ഓണപ്പതിപ്പിന്റെ മുൻലക്കത്തിൽ വന്ന കെ.എം. സലീംകുമാർ, മുണ്ടൂർ രാവുണ്ണി എന്നിവരുടെ രാഷ്ര്ടീയ ആത്മകഥകൾ, പാർവതി പവനന്റെ പവനപർവം, ഭാഷാപോഷിണി മുമ്പ് പ്രസിദ്ധീകരിച്ച പല്ലാവൂർ അപ്പു മാരാരുടെ ആത്മകഥ, ‘എഴുത്തുകാരന്റെ ദേശം’ പരമ്പരയിലെ ചില അധ്യായങ്ങൾ, മാമ്മുക്കോയയുടെ ആത്മകഥ (മാതൃഭൂമി) എന്നിവ പെട്ടെന്ന് ഓർമ്മയിൽ വരുന്നു.കൈരളി ടി.വിയിൽ വി.കെ. ശ്രീരാമൻ അവതരിപ്പിക്കുന്ന ‘വേറിട്ട കാഴ്‌ച’യും അവയുടെ ഫീച്ചർ രൂപവുമാണ് ഇവയിൽ പല ആഖ്യാനങ്ങളുടെയും പ്രേരകം. ക്രമേണ സാഹിത്യം തന്നെ ആനുകാലികങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുകയും വ്യക്തികളുടെ ഇമ്മട്ടിലുള്ള കഥാകഥനങ്ങൾ മുഖ്യസ്ഥാനം നേടുകയും ചെയ്തു. (കഥകളില്ലാത്ത മാതൃഭൂമി ഓണപ്പതിപ്പ് എന്ന അസാധ്യതയെ കഴിഞ്ഞവർഷം സാധ്യമാക്കിയത് ഉള്ളടക്കത്തിൽ സംഭവിച്ച ഈ മാറ്റമാണ്. മാനേജിംഗ് ഡയറക്ടർ ചെല്ലും ചെലവും നൽകി തീറ്റിപ്പോറ്റുന്ന ഉണ്ണികൃഷ്ണൻ പുതൂരിനെപ്പോലുള്ളവരുടെ കഥകളേ മാതൃഭൂമി ഓണപ്പതിപ്പ് പ്രസിദ്ധീകരിക്കൂ എന്നായിട്ടുണ്ട്).അങ്ങനെ പത്രാധിപരുടെ ആഭിമുഖ്യത്തിലുള്ള ആത്മകഥാവ്യവസായം പൊടിപൊടിക്കുകയാണ്. സങ്കുചിതമായ സെൽഫ് പ്രമോഷൻ മുതൽ നളിനി ജമീലയെപ്പോലെ ഒരു ലൈംഗികതൊഴിലാളിയെ ഇരയാക്കി നടത്തുന്ന അപകടകരമായ കൾച്ചറൽ പോയ്‌സനിംഗ് വരെ ഇക്കൂട്ടത്തിലുണ്ട്.picture3മലയാളത്തിലെ ആത്മകഥാഖ്യാനങ്ങൾക്ക് വ്യാജമാതൃക സൃഷ്ടിച്ചാണ് പുതിയ കപടരചനകളെ മാഗസിൻ ജേണലിസം പ്രതിഷ്‌ഠിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. പി. കുഞ്ഞിരാമൻ നായരുടെ ‘കവിയുടെ കാൽപാടു’കളാണ് മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥ എന്ന വ്യാഖ്യാനം ഉദാഹരണം. ഒരു ജനതയുടെ ആത്മകഥയെ ആകെ നിർണയിക്കാനും മാറ്റിത്തീർക്കാനും പുതുക്കിപ്പണിയാനും കെൽപ്പുള്ള ആത്മകഥയല്ലേ യഥാർത്ഥത്തിൽ ആ ജനതയെ പ്രതിനിധീകരിക്കുക? ആ അർത്ഥത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥയാണ് മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥ എന്ന് വിശ്വസിക്കുന്നു ഞാൻ. കുഞ്ഞിരാമൻ നായരുടെ അതിയാഥാസ്ഥിതികമായ കാവ്യപ്രപഞ്ചത്തെയും അതിവൈകാരികമായ ജീവിതപ്രപഞ്ചത്തെയും മലയാളിയുടെ പ്രതിനിധാനമാക്കിയാൽ പുതിയ കപട സ്വത്വങ്ങൾക്ക് അതിവേഗം രംഗം കീഴടക്കാൻ കഴിയും. വി.കെ. ശ്രീരാമന്മാർ സൃഷ്ടിക്കുന്ന അതിവൈകാരികതയുടെ വ്യാജകഥകൾ വേറിട്ട കാഴ്‌ചകളാകുന്നത് ഈ സന്ദർഭത്തിലാണ്.കെ.പി. രാമനുണ്ണി, ഗ്രേസി, സി. അഷറഫ് എന്നിവരുടെ ആത്മകഥകളാണ് ഈ വർഷത്തെ ഭാഷാപോഷിണി വാർഷികപ്പതിപ്പിലെ പ്രധാന ഇനം. ഓരോ വ്യക്തിയുടെയും ആത്മകഥകൾ അവനവനെ സംബന്ധിച്ച് സവിശേഷതയുള്ളതായിരിക്കും. എന്നാൽ എഴുതുമ്പോഴും അത് പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുമ്പോഴും (എഴുതിക്കാൻ പത്രാധിപർ തീരുമാനിക്കുമ്പോഴും) വായനക്കാരെ സംബന്ധിച്ച് അതിനെന്തു പ്രസക്തി എന്നാലോചിക്കാൻ ചുരുങ്ങിയപക്ഷം ഭാഷാപോഷിണി ചീഫ് എഡിറ്റർ കെ.എം. മാത്യുവെങ്കിലും തുനിയണമായിരുന്നു. (കെ.സി. നാരായണനെക്കുറിച്ച് കഴിഞ്ഞ ലക്കത്തിൽ എഴുതിയത് അക്ഷരാർഥത്തിൽ ശരിയായതിന്റെ ദുഃഖത്തിലാണ് ഈ കുറിപ്പുകാരൻ).ആരെടാ ഈ മൂന്നുപേർ?കെ.പി. രാമനുണ്ണി ചില നല്ല കഥകളെഴുതിയിട്ടുണ്ട്. കഴിഞ്ഞു. ഗ്രേസിയോ? അതിനും കൊള്ളാത്ത എഴുത്തുകാരി. സി. അഷറഫ്… ഇതേതു ചരക്ക്? മുൻവിധി വേണ്ട. കെ.സി. നാരായണൻ ആത്മകഥ എഴുതാനാവശ്യപ്പെട്ട് ഒരു പോസ്‌റ്റ്‌കാർഡ് അയച്ചപ്പോഴേക്കും മുൻപിൽ നോക്കാതെ എഴുതപ്പെട്ട ഈ രചനകൾ വായിച്ചശേഷം അഭിപ്രായം പറയൂ.കെ.പി. രാമനുണ്ണിയെ ഈയുള്ളവൻ നേരിട്ട് കണ്ടിട്ടുണ്ട്. പരമശുദ്ധനായ ഒരു കുടവയറൻ. സ്ര്തീകളുടെ ശുശ്രൂഷയിൽ വളർന്ന രാമനുണ്ണിക്ക് പൊട്ടത്തരം ഇത്രയുണ്ടെന്ന് ഈ ആത്മകഥ വായിച്ചപ്പോഴാണ് വ്യക്തമായത്. അറുപതുകളിലെ കേരളീയ സവർണജീവിതത്തിന്റെ അറപ്പുളവാക്കുന്ന വർണന. തൂക്കമൊപ്പിക്കാൻ ചില ചെറുമരെയും മുസ്ലീങ്ങളെയും ഇറക്കിയുള്ള മുച്ചീട്ടുകളി. സുരക്ഷിതമായ ബാല്യം. വിരസമായ കൗമാരം. രാമനുണ്ണിക്ക് സ്വന്തം ജീവിതം വിലപ്പെട്ടതാകാം. പക്ഷേ എഴുതാൻ തുടങ്ങും മുമ്പ് വായനക്കാരെ സംബന്ധിച്ച് അത് എന്ത് എന്ന് ആലോചിക്കാനുള്ള ഔചിത്യം പാലിക്കണമായിരുന്നു.ഏമ്പക്കമിട്ട് രസിക്കാൻ, തറവാട്ടിലെ വരുംതലമുറക്കു മാത്രം നൽകൂ, രാമനുണ്ണീ, ഇത്തരം അടുക്കളക്കാര്യങ്ങൾ.ഒരു പെൺചങ്ങമ്പുഴ അവതരിക്കുന്നുpicture4ഗ്രേസി… എഴുതിയെഴുതി മാധവിക്കുട്ടിയാകാൻ നടത്തിയ അടവെല്ലാം പൊളിഞ്ഞു. ജീവിതത്തിൽ ഒരു ചങ്ങമ്പുഴയെങ്കിലുമാകണമെന്ന വാശിയോടെ അവതരിച്ചിരിക്കുന്നു ഈ ആത്മകഥയിൽ. പ്രണയത്തിനു വേണ്ടിയുള്ള നിലവിളികളെന്നു പറഞ്ഞ് ഗ്രേസി എഴുതിവിടുന്നത് വായിച്ചാൽ പ്രണയത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഭൂമിയിലെ മുഴുവൻ കമിതാക്കളെയുമോർത്ത് നമുക്ക് സഹതാപം തോന്നും. ഇത്ര വികാരരഹിതവും നേർത്തതും ആഴമില്ലാത്തതുമാണോ പ്രണയം?സി. അഷറഫിന്റെ ആത്മകഥ വായിക്കുന്ന നേരം പത്ത് വാഴ നടൂ വായനക്കാരേ…അടിയന്തിരാവസ്ഥയും പവനനുംപവനന്റെ ഡയറിക്കുറിപ്പുകൾ അവസാനിച്ചു (മാധ്യമം ആഴ്‌ചപ്പതിപ്പ്). പവനന്റെ സഖാവ് സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളോട് ചേർത്തുവായിക്കാവുന്നതാണ് ഇതും.അടിയന്തിരാവസ്ഥക്കാലത്ത് ജീവിച്ചിരുന്ന, ആത്മവിചാരണ വേണ്ടുവോളമുണ്ടായിരുന്നതായി പറയുന്ന, മുഖ്യമന്ത്രി കൂടിയായ ഒരു കമ്മ്യൂണിസ്‌റ്റുകാരന്റെ വിചാരങ്ങൾ എന്ന നിലക്കാണ് അച്യുതമേനോന്റെ ഡയറിക്കുറിപ്പുകൾ രാഷ്ര്ടീയചരിത്രത്തിൽ ഇടം നേടേണ്ടത്. എന്നാൽ അത് കേരളം കണ്ട ഏറ്റവും ഭീരുവും ഒളിച്ചോട്ടക്കാരനുമായ ഒരു രാഷ്ര്ടീയക്കാരന്റെ നേരംകൊല്ലി വാചകമടിയായി തരം താണതാണ്.picture5“ഇന്ന് കൊട്ടംചുക്കാതി തൈലം തേച്ച് കുളിച്ചു, നല്ല സുഖം, റൗണ്ടിലൂടെ നടക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർ അടുത്തുകൊണ്ടുവന്ന് നിർത്തി, അയാളെ തിരിച്ചയച്ചു, തേക്കിൻക്കാട്ടിലെ ചീട്ടുകളിക്കാരെ കുറെ കണ്ടുനിന്നു…” എന്നിങ്ങനെയായിരുന്നു അതിലെ വിവരണങ്ങൾ. ഇതിനെയും ഒരു കമ്മ്യൂണിസ്‌റ്റിന്റെ ലാളിത്യത്തിന്റെ ഉദാത്ത മാതൃകയാക്കി ഘോഷിക്കാൻ ആളുണ്ടായി. ആ കപട കമ്മ്യൂണിസ്‌റ്റിന്റെ തുടർച്ചയാണ് പവനനും. 1975-77 അടിയന്തിരാവസ്ഥക്കാലം പവനന്റെ ഡയറിയിൽ കടന്നുവരുന്നുണ്ട്. ആ സമയം പത്രപ്രവർത്തകനും കമ്മ്യൂണിസ്‌റ്റുമായ ഒരാൾ എഴുതുന്ന ഏറ്റവും സ്വകാര്യമായ അനുഭവക്കുറിപ്പിൽപൊലും അടിയന്തരാവസ്ഥ എന്ന വാക്കില്ല. 1976 ഫെബ്രുവരി എട്ട് ഞായർ ഃ “ ഒന്നും ചെയ്യാത്ത ഒരു ഞായറാഴ്‌ച. പത്തരമണിവരെ ന്യൂസ്‌പേപ്പർ വായിച്ചു” എന്നെഴുതുന്നു പവനൻ.പിന്നെ അദ്ദേഹം പല്ലുതേച്ചുകാണും. കുളിയും ഭക്ഷണവും കഴിഞ്ഞ് കൂർക്കംവലിച്ച് കിടന്നുറങ്ങിക്കാണും സി.പി.ഐക്കാർ അന്ന് അങ്ങനെയായിരുന്നുവല്ലോ.എഴുതുന്ന കാലത്തിന്റെ എഴുതുന്ന ആളിന്റെ ഏറ്റവും തീവ്രമായ ആഭിമുഖ്യങ്ങൾ സത്യസന്ധമായും മറയില്ലാതെയും രേഖപ്പെടുത്തുന്നവയാണ് ചരിത്രത്തിലെ ഡയറിക്കുറിപ്പുകൾ. ഇതോ, അതും ഈ കമ്മ്യൂണിസ്‌റ്റുകളുടെ.Vaikom Murali, The Killer (വിവ ഃ പരിഭാഷകനായ വൈക്കം മുരളി)വിദേശകൃതികളെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന വൈക്കം മുരളി കൊച്ചി നഗരത്തിലൂടെ നടന്നുപോകുമ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടി.വൈക്കം മുരളി ഃ മാധ്യമം ആഴ്‌ചപ്പതിപ്പ് വായിച്ചോ? ഈ ആഴ്‌ച അവനിട്ട് ഞാനൊന്ന് കൊടുത്തിട്ടുണ്ട്. കുറെ നാളായി വിചാരിക്കുന്നു.സുഹൃത്ത് ഃ ആർക്കിട്ട് കൊടുത്തു?വൈക്കം മുരളി ഃ ഗബ്രിയേൽ ഗാർസിയ മാർകേസിനിട്ട് picture6സന്ദർഭം ഃ മാർകേസിന്റെ ഒരു കഥയുടെ (വൈക്കം മുരളിയുടെ ഭാഷയിൽ ചൊവ്വാഴ്‌ചയിലെ ഉച്ചമയക്കം‘ എന്ന് പേര്) പരിഭാഷ മാധ്യമം ആഴ്‌ചപ്പതിപ്പിൽ. സ്പാനിഷിൽ നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണെന്നു തോന്നും വായിച്ചാൽ. ഒരുതരം സ്പാനിഷ് മലയാളം. കഥക്ക് ചിത്രം വരച്ചിരിക്കുന്നത് മലയാളം വായിക്കാനറിയാത്ത ബംഗാളി ചിത്രകാരി കബിതാ മുഖർജി. ചിത്രം വരക്കാൻ ഭാഷ അറിയണമെന്നില്ല. ശരി, പരിഭാഷകനെങ്കിലും ഭാഷ അറിയേണ്ടേ?ഈ കഥ പ്രസിദ്ധീകരിക്കപ്പെട്ട ആഴ്‌ചയിൽ വായനക്കാർക്കിടയിൽ പ്രചരിച്ച ഒരു എസ്.എം.എസ് ഃ Marquez lay killed in Madhyamam Weekly. The killer is Vaikam Murali.നന്നായി വായിക്കാനും ഗ്രഹിക്കാനും എഴുതാനും കഴിയുന്ന അജയ് പി. മങ്ങാട്ടിനെപ്പോലുള്ളവർ എഴുതാതിരിക്കുന്നതുകൊണ്ടാണ് വൈക്കം മുരളിയെപ്പോലുള്ള അമേദ്യങ്ങൾ വാരിവിതറാൻ പത്രാധിപന്മാർ നിർബന്ധിക്കപ്പെടുന്നത്. (മാനേജുമെന്റ് ഏർപ്പെടുത്തിയ അപ്രഖ്യാപിത നിരോധനത്തെത്തുടർന്നാണ് പത്രപ്രവർത്തകനായ അജയ്. പി. മങ്ങാട്ട് എഴുതാതിരിക്കുന്നതെന്നും അറിയുക).വൈക്കം മുരളി പുസ്തകം വായിച്ചിട്ടുതന്നെയാണൊ റിവ്യൂവും പരിഭാഷയും നിർവഹിക്കുന്നത് എന്നതിനെക്കുറിച്ച് പത്രാധിപന്മാർ അടിയന്തിരമായി രഹസ്യാന്വേഷണം നടത്തണം. കൊച്ചി നഗരത്തിലെ ചില പുസ്തകശാലകളിൽ മണിക്കൂറുകളോളം പുതിയ പുസ്തകങ്ങളുടെ ചട്ടയും നോക്കി ഇദ്ദേഹം നിൽക്കുന്നതായി കണ്ടവരുണ്ട്.നാലുകെട്ടിനുള്ളിലെ ശ്രീരാമനും നാരായണനുംസാമൂഹികശാസ്ര്തപരമായ പ്രാധാന്യമുള്ള എം.ടിയുടെ ’നാലുകെട്ടി‘ന്റെ അമ്പതാം വർഷം ഭാഷാപോഷിണി വാർഷിക പതിപ്പ് ആഘോഷിക്കുന്നത് വി.കെ. ശ്രീരാമന്റെ ഫീച്ചറിലൂടെയാണ്. ശ്രീരാമന്റെ എഴുത്ത് സമകാലിക സാഹിത്യത്തിൽ അനർഹമായ ഇടം നേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞവർഷത്തെ മാതൃഭൂമി ഓണപ്പതിപ്പിൽ സി.വി. ശ്രീരാമൻ, അശോകൻ ചരുവിൽ, ബാബു ഭരദ്വാജ്, രവീന്ദ്രൻ തുടങ്ങിയവരോടൊപ്പം വി.കെ. ശ്രീരാമനും പങ്കെടുത്ത ചർച്ചയുണ്ടായിരുന്നു. പുതിയ എഴുത്തിന്റെ മാറുന്ന ’പാസ്‌വേഡി‘നെപ്പറ്റി. അത് കറങ്ങിത്തിരിഞ്ഞ് എല്ലായിപ്പോഴും വന്നെത്തി നിന്നത് ശ്രീരാമന്റെ ’വേറിട്ട കാഴ്‌ച‘കളിലാണ്. അതായത് വേറിട്ട കാഴ്‌ചകളാണ് പുതിയ കാലത്തെ എഴുത്തിന്റെ മികച്ച മാതൃക എന്നും പുതിയ സാഹിത്യം അപ്പാടെ ഇത്തരം ജീവിതാഖ്യാനങ്ങൾക്കു പുറകെ സഞ്ചരിക്കുകയാണെന്ന മട്ടിൽ. പുതിയ ലക്കം മാധ്യമം ആഴ്‌ചപ്പതിപ്പിൽ ശ്രീരാമന്റെ മറ്റൊരു പംക്തിയും തുടങ്ങിയിരിക്കുന്നു. (മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ഉച്ഛിഷ്ടം ഭുജിച്ചുഭുജിച്ച് മാധ്യമത്തിന്റെ വായനക്കാർക്ക് വയറിളക്കം വന്നുതുടങ്ങിയിരിക്കുന്നു പത്രാധിപനേ…)picture7ഉത്തരാധുനികതയുടെ അവശിഷ്ടമായി എഴുത്തിൽ പ്രത്യക്ഷപ്പെട്ട മീഡിയോക്കെർ നരേഷന് മീഡിയ നൽകുന്ന പരിലാളനമാണ് വി.കെ. ശ്രീരാമനെപ്പോലുള്ള കീടങ്ങൾക്ക് എഴുത്തിന്റെ ശരീരത്തിൽ അരിച്ചു നടക്കാൻ അവസരം കൊടുക്കുന്നത്.’നാലുകെട്ടി‘ലെ കഥാപാത്രങ്ങളായി കൂടല്ലൂരിൽ ജീവിച്ചിരുന്ന ചില മനുഷ്യരെ ശ്രീരാമൻ പരിചയപ്പെടുത്തുന്നു. എം.ടി ആവിഷ്‌ക്കരിക്കുന്ന എക്കാലത്തെയും സംഘർഷഭരിതവും അശാന്തവുമായ മനുഷ്യ & പ്രകൃതി സ്വത്വങ്ങളെ ശ്രീരാമന്റെ വളിപ്പൻ തൂലിക സങ്കുചിതമായ വ്യക്തിവിവരണത്തിലേക്ക് ചുരുക്കികളയുന്നു. സെയ്താലിക്കുട്ടിയുടെയും കോന്തുണ്ണിനായരുടെയും മുത്താച്ചിയുടെയും അസ്തിത്വത്തെക്കുറിച്ച് ’ഠ‘വട്ടത്തിലുള്ള അന്വേഷണം നടത്താനേ ഈ ഫീച്ചറെഴുത്തുകാരന് കഴിയുന്നുള്ളൂ.എം.ടിയുടെ കൃതികളാണ് സ്തുതിപാഠകരുടെ വ്യാജവായനയിൽ ഏറ്റവുമധികം വഴിതെറ്റിക്കപ്പെട്ടവ. അവയെ ജനപ്രിയതയുടെ കേവലത്വത്തിലേക്ക് ഒതുക്കാനുള്ള ശ്രമം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. കൂടല്ലൂർ എന്ന പ്രദേശം ഇത്തരത്തിൽ ഫീച്ചറെഴുത്തിന്റെ പ്രധാന ഭൂമികയുമാണ്.പ്രധാനപ്പെട്ട ഒരു നോവലിലേക്ക് 50 വർഷത്തിനു ശേഷം പല വഴിയിലൂടെയും തിരിച്ചുനടക്കാം. അത് മനോരമപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിന്റെ വഴിയിലൂടെയാകണമെന്ന് ഭാഷാപോഷിണിയുടെ പത്രാധിപരും തീരുമാനിച്ചാൽ വായനക്കാർ എന്തു ചെയ്യാനാണ്? കാറ്റും വെളിച്ചവും കടക്കാത്ത നാലുക്കെട്ടുകൾ പൊളിച്ചുമാറ്റി അമ്പതുവർഷം മുമ്പ് യുവാവായ ഒരെഴുത്തുകാരൻ. ഇന്ന് അവ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്നു ഇമ്മട്ടിലുള്ള പത്രാധിപന്മാരും എഴുത്തുകാരും.ഒരു വഴിപോക്കന്റെ കേവലനിരീക്ഷണം മാത്രം കൈമുതലായുള്ള ശ്രീരാമനോട് ആനപ്പിണ്ഡമിടാൻ ആജ്ഞാപിക്കുന്നു പത്രാധിപർ; പക്ഷേ അദ്ദേഹത്തിനുള്ളത് അണ്ണാന്റെ ആസനവും.സുഗതകുമാരിയുടെ അഭയംpicture8എഴുത്തിൽ കൃത്യമായ രാഷ്ര്ടീയബോധം പ്രകടമാക്കുന്ന അപൂർവം എഴുത്തുകാരിലൊരാളാണ് ഗീത. മാധ്യമം ആഴ്‌ചപ്പതിപ്പിനെ ചില ആഴ്‌ചകളിലെങ്കിലും പാരായണയോഗ്യമാക്കുന്നത് അവരുടെ സാന്നിധ്യമാണ്. വിതുര കേസിൽ ജഗതി ശ്രീകുമാറിനെ വെറുതെവിട്ട പശ്ചാത്തലത്തിൽ ഗീത എഴുതിയ ’കറുത്ത പൊട്ടുപോലെ‘ (മാധ്യമം ആഴ്‌ചപ്പതിപ്പ്, ജൂൺ 15) എന്ന ലേഖനം മൂർച്ഛയുള്ളതാണ്. സ്ര്തീകളുടെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന സുഗതകുമാരിയുൾപ്പെടുന്ന സാമൂഹ്യപ്രവർത്തകരുടെ നാട്യത്തെ അത് തുറന്നുകാട്ടുന്നു. സമൂഹത്തിന്റെ ചിട്ടകൾക്ക് വഴങ്ങികൊടുക്കാൻ സ്ര്തീകളെ പാകമാക്കുന്ന സേവനകേന്ദ്രങ്ങളെ ഗീത ആക്രമിക്കുന്നു. സ്ര്തീവിരുദ്ധം മാത്രമല്ല മനുഷ്യവിരുദ്ധം കൂടിയായി മാറിക്കൊണ്ടിരിക്കുന്ന ജുഡീഷ്യറിക്കും സർക്കാറിനും എതിരായ കുറ്റവിചാരണ എന്ന നിലയിലാണ് ഗീതയുടെ ഇടപെടൽ. എന്നാൽ ഇതിനുള്ള സുഗതകുമാരിയുടെ മറുപടി അവരുടെ സംസാരവും ആകാരവുംപോലെ നാട്യം നിറഞ്ഞതാണ്. പീഡനത്തിനിരയായ പെൺകുട്ടിയെ സംരക്ഷിക്കേണ്ടത് അവളെ പൊതുസമൂഹത്തിൽ നിന്ന് മറച്ചുപിടിച്ചും കോടതിയിൽ ഹാജരാക്കാതെയും ഈശ്വര പ്രാർഥനയിൽ മുഴുകാൻ വിട്ടുമാണെന്നാണ് സുഗതകുമാരി പറയുന്നത്. ആ പെൺകുട്ടി കേസ് വേണ്ട, ഇനി കോടതിയിൽ പോകാൻ വയ്യ എന്നെല്ലാം പേടിച്ച് പറയുമ്പോൾ യഥാർഥത്തിൽ ആ ഭയത്തിൽ നിന്ന് അവളുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ സഹായിക്കുകയല്ലേ ഒരു സംരക്ഷക ചെയ്യേണ്ടത്? അതിനു പകരം അവളെ നിത്യമായ അരക്ഷിതാവസ്ഥയിൽ തളച്ചിട്ട് അവളുടെ ഭയത്തെ അപ്പാടെ നിലനിർത്തി പേടിച്ചു കഴിയൂ, പേടിച്ച് കഴിയൂ എന്ന് അവളോട് ഉരുവിട്ടുകൊണ്ടിരിക്കുകയാണ് സുഗതകുമാരി. എന്തുകൊണ്ട് താനും കുടുംബവും ആത്മഹത്യ ചെയ്തില്ല എന്ന് സൂര്യനെല്ലിയിലെ പെൺകുട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. അവളുടെ മതവിശ്വാസം മാത്രമല്ല കാരണം, പീഡനങ്ങൾ സഹിച്ചു സഹിച്ച് സകല പേടികളിൽ നിന്നും മുക്തമായ, മുറിവേൽപ്പിക്കപ്പെടാത്ത ആത്മാഭിമാനം ഉയിർത്തെഴുന്നേറ്റ നിമിഷം ജീവിതത്തിലുണ്ടായതായി അവർ പറഞ്ഞിട്ടുണ്ട്. അന്ന് അവളോടൊപ്പം കത്തിച്ച മെഴുകുതിരിയുമായി കൂട്ടിനുണ്ടായിരുന്നത് അമ്മ തന്നെയായിരുന്നു. അങ്ങനെയാണ് ആ അമ്മ മകളെ സംരക്ഷിച്ചത്.സുഗതകുമാരി ആ പെൺകുട്ടിക്ക് ഭക്ഷണം നൽകുന്നു, വസ്ര്തം നൽകുന്നു, കിടക്കാൻ ഇടം നൽകുന്നു, ആലിംഗനം ചെയ്യുന്നു… ഇതെല്ലാം അവളെ പീഡിപ്പിച്ചവരും അവൾക്ക് നൽകിയിരുന്നു എന്നുകൂടി ഓർക്കുക.ബുദ്ധിജീവി അധഃപ്പതിച്ചാൽ…?അത് ബി. ഉണ്ണികൃഷ്ണനോളമാകുമോ?മുമ്പ് മലയാളത്തിൽ സാമാന്യം ഭേദപ്പെട്ട സാഹിത്യവിമർശന ലേഖനങ്ങളെഴുതിയിരുന്ന ബി. ഉണ്ണികൃഷ്ണൻ ഒരു സുപ്രഭാതത്തിൽ സുരേഷ് ഗോപി സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായി പ്രത്യക്ഷപ്പെട്ടു. കച്ചവടസിനിമയുടെ മാലിന്യങ്ങളിൽ നീന്തിത്തുടിക്കുമ്പോഴും ആർ. നരേന്ദ്രപ്രസാദ് എഴുത്തിനെയും ചിന്തയെയും വ്യഭിചരിച്ചില്ല. സിനിമയിൽ ഒരു ബാലു കിരിയത്തെങ്കിലുമാകാൻ ഇനിയും ഒട്ടേറെ ജന്മം ജനിക്കേണ്ട അവസ്ഥയിലാണ് ഉണ്ണികൃഷ്ണൻ. 1659-ാം ലക്കം കലാകൗമുദിയിൽ രജനീകാന്തിന്റെ ശിവാജിക്ക് മാധ്യമങ്ങൾ നൽകുന്ന അമിതപ്രാധാന്യത്തിൽ ഞെളിപിരികൊള്ളുന്നു അദ്ദേഹം. ഐ.വി. ശശിയും ജോഷിയും ഷാജി കൈലാസുമൊക്കെ സംവിധാനം ചെയ്ത പല സിനിമകളും ശിവാജിക്ക് വളരെ മുകളിലാണെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.ഒരു തരത്തിലുമുള്ള നിലവാരത്തിന്റെ അളവുകോലുകൊണ്ടും ശിവാജിയെ അളക്കാൻ കഴിയില്ല. കോടികളുടെ മാർക്കറ്റ് മൂല്യമുള്ള സിനിമയാണെങ്കിലും രജനീകാന്ത് എന്ന നടന്റെ സൈക്ക് (Phy-c-h-e) പച്ചയായ ഒരു തമിഴ്‌നാട്ടുകാരന്റേതായി മാറുന്നതിലെ രസവിദ്യയെക്കുറിച്ച് ചാരു നിവേദിത എഴുതുന്നത് വായിച്ചാൽ മനസിലാകും. ശിവാജിയുടെ നിക്ഷേപം യഥാർഥത്തിൽ പൈസക്കണക്കിലല്ല എന്ന് ചാരു നിരീക്ഷിക്കുന്നു. ശിവാജിയുടെ പത്തിരട്ടി നല്ല ജനപ്രിയ സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട് എന്ന് ഉണ്ണികൃഷ്ണൻ എഴുതുന്നു. സ്മാർട്ട് സിറ്റി എന്ന സിനിമ എട്ടു നിലയിൽ പൊട്ടിയിട്ടും ജനപ്രിയതയെക്കുറിച്ച് ഉണ്ണികൃഷ്ണൻ ഒരു പാഠവും പഠിച്ചിട്ടില്ലെന്നത് ഖേദകരമാണ്. സെവൻ ആർട്‌സിന്റെ വിജയകുമാർ പറഞ്ഞുതരും ഉണ്ണികൃഷ്ണന് ആ പാഠം.വായനക്കാരന്റെ വിധികാണുമ്പോൾ അറപ്പു തോന്നുന്നതാണ് ഏഷ്യാനെറ്റിലെ ഓൺ റെക്കോർഡ് എന്ന അഭിമുഖപരിപാടി. ഇതാ അതിപ്പോൾ കലാകൗമുദിയിൽ അച്ചടിച്ചും വരുന്നു…പ്ലേ സ്‌കൂളിൽ നിന്ന് കെ. വേണുpicture9മാറ്റമില്ലാത്തതായി മാറ്റമല്ലാതെ മറ്റൊന്നുമില്ല എന്ന തത്വമനുസരിച്ചുള്ള പ്രാക്തന കമ്മ്യൂണിസ്‌റ്റാണ് കെ. വേണു. അഞ്ചു പതിറ്റാണ്ടുകൊണ്ട് ഇത്രയേറെ തിരിച്ചറിവും തിരുത്തലും സംഭവിച്ച ഒരു രാഷ്ര്ടീയ ചിന്തകൻ കേരളത്തിലില്ല. ദിനേനയെന്നോണം പുതിയ തിരിച്ചറിവുകളുമായി ഒരു പ്ലേ സ്‌കൂൾ വിദ്യാർത്ഥിയുടെ അവസ്ഥയിലാണ് അദ്ദേഹം എപ്പോഴും. മൂന്നാറിലെ ഇടിച്ചുനിരത്തലിനെ ശക്തമായ ആക്ഷേപിച്ചുകൊണ്ട് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു ഃ രാഷ്ര്ടീയക്കാരും കൈയേറ്റക്കാരും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പിൻബലത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റം ഒഴിപ്പിക്കാൻ അതേ ഉദ്യോഗസ്ഥ സംവിധാനത്തിലെ ഒരു പിടി പ്രമാണിമാരെ കയറൂരി വിട്ടിരിക്കുന്നു. ഇപ്പോഴത്തെ കൈവശക്കാരുടെ പക്കലുള്ള ഭൂമിയും വസ്തുവകകളും നിയമപ്രകാരം (രജിസ്ര്ടേഷൻ ഫീ, സ്‌റ്റാമ്പ് പേപ്പർ ഫീ, നികുതി…) കൈമാറിപ്പോന്നവയാണ്. അവരെ ശിക്ഷിക്കാൻ യഥാർഥ കുറ്റവാളിയായ സർക്കാറിന് അവകാശമില്ല. അവർക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല പരിഹരിക്കാനാവാത്ത മാനനഷ്ടവുമുണ്ടായിരിക്കുന്നു…മൂന്നാറിലെ കൈയേറ്റക്കാർ വേണു എഴുതുംപോലെ കുടിൽകെട്ടാൻ രണ്ടോ മൂന്നോ സെന്റ് വേലികെട്ടി തിരിച്ചവരല്ല. രാഷ്ര്ടീയ & ഉദ്യോഗസ്ഥ അഴിമതി ഉപയോഗപ്പെടുത്തി കള്ളരേഖകളുടെ പിൻബലത്തിൽ, അഴിമതിയാണെന്നറിഞ്ഞുകൊണ്ടുതന്നെ, വനഭൂമി കൈയേറിയ മാഫിയകളാണ്. എത്ര നിയമസഭാ കമ്മിറ്റികൾ മൂന്നാറിലെ കൈയേറ്റത്തെക്കുറിച്ച് വസ്തുനിഷ്‌ഠമായ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നു. സർക്കാരും രാഷ്ര്ടീയ സംവിധാനവും ഉദ്യോഗസ്ഥരും പ്രതികളായ ഒരു കുറ്റകൃത്യം തിരുത്തേണ്ടത് ആരാണ്? ഇവർ കൂടി പങ്കാളിയായ അതേ സംവിധാനം തന്നെയല്ലേ? മാത്രമല്ല, രാഷ്ര്ടീയസംവിധാനത്തിന്റെ ചവിട്ടും തൊഴിയും ഇഷ്ടംപോലെ വാങ്ങിയിട്ടുള്ളവരല്ലേ സുരേഷ്‌കുമാറും രാജു നാരായണസ്വാമിയും മറ്റും. ഇവരാണോ വേണു പറയുന്ന പ്രമാണിമാർ?നക്സലൈറ്റ് ആയിരുന്നപ്പോഴാണ് ഇത്ര ആവേശം വേണു കാട്ടിയിരുന്നതെങ്കിൽ ആ പ്രസ്ഥാനമെങ്കിലും രക്ഷപ്പെട്ടേനെ. ഇപ്പോൾ ജനാധിപത്യവാദിയായി പൂർണമായും പരിവർത്തിക്കപ്പെട്ടു കഴിഞ്ഞ അദ്ദേഹം കോടതി, നിയമങ്ങൾ തുടങ്ങി ഒരു വില്ലേജ് ഓഫീസർ വരെയടങ്ങുന്ന ജനവിരുദ്ധമായിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്കുവേണ്ടി തന്റെ ചിന്ത ദുർവ്യയം ചെയ്യുന്നു. എന്തിന്?വേണു ഇപ്പോൾ കെട്ടിടനിർമ്മാതാവാണ്. ഭൂമി വാങ്ങി അതിൽ വീടുകൾ നിർമ്മിച്ച് നൽകുന്ന പണി. സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ ആയുസ്സിലൊരിക്കൽപോലും സ്വന്തം ആദർശം ബലികഴിക്കാത്ത രാഷ്ര്ടീയപ്രവർത്തകനാണ് അദ്ദേഹം. പ്രസ്ഥാനം വിട്ടാൽ മതി, എന്തു ജോലിയും തരാം എന്ന ജയറാം പടിക്കലിന്റെ പ്രലോഭനത്തെ പുല്ലുപോലെ തിരസ്‌കരിച്ച ആൾ. സമ്പന്നരായ പങ്കാളികളെ കണ്ടെത്തി സ്വന്തം വീടും പരസരവും സുഭദ്രമാക്കി വീടിനു പുറത്ത് ആദർശപ്രതിബദ്ധതയുള്ള യുവാക്കളുടെ ജീവിതം വഴിയാധാരമാക്കിക്കൊണ്ടിരിക്കുന്ന സമരാഭാസങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നവർ നക്സലൈറ്റ് എന്നുപറഞ്ഞ് ഇപ്പോഴും ഞെളിഞ്ഞു നടക്കുന്ന കേരളത്തിൽ കെ. വേണുവിനെപ്പോലെ സത്യസന്ധമായ ഒരു രാഷ്ര്ടീയ പ്രവർത്തകനെ നമ്മുടെ തലമുറക്ക് കാണാനാവില്ല. അതുകൊണ്ടുതന്നെ വേണുവിന്റെ കെട്ടിടനിർമ്മാണ & ഭൂമി കച്ചവട താൽപര്യങ്ങളാണ് ഈ ലേഖനത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നു പറഞ്ഞാൽ ദൈവംപോലും പൊറുക്കില്ല.ഒടുക്കത്തിലേക്ക്…മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ ജൂൺ 15 ലക്കത്തിൽ ഒടുക്കം എന്ന പംക്തിയിൽ പതിവ് ഇനത്തിനു പകരം കൈയേറ്റ നിർമാണം പൊളിക്കുന്ന ഒരു ചിത്രമാണ് കൊടുത്തിരിക്കുന്നത്. അടിക്കുറിപ്പായി മോഹനകൃഷ്ണൻ കാലടിയുടെ ’പന്തു കായ്‌ക്കുന്ന മരം‘ എന്ന കവിതയിലെ ചില വരികളും. ഉത്തരമലബാറിൽ ടൂറിസം റിസോർട്ടിനും മറ്റും വ്യാപകമായി കുന്നുകളിടിച്ച് നിരപ്പാക്കികൊണ്ടിരിക്കുമ്പോൾ അതിനെതിരായി എഴുതപ്പെട്ട ഒരു കവിയുടെ പ്രതികരണമാണ് ഈ കവിത. ഇന്നിതാ മൂന്നാറിലേതുപോലെ ഒരു സ്ഥലത്തെ ഒഴിപ്പിക്കലിന്റെ രാഷ്ര്ടീയ വിവക്ഷയെതന്നെ അട്ടിമറിക്കുംവിധം അതിനെ തികച്ചും പ്രതിലോമകരമായ ഒരു നടപടിയായി മാധ്യമം ആഴ്‌ചപ്പതിപ്പ് വിശദീകരിക്കുന്നു. ഈ എഡിറ്റോറിയൽ പീസിലൂടെ..പത്തുവർഷം മുമ്പത്തെ അവസ്ഥയിലെത്താൻ മാധ്യമം തിരിച്ച് ഓടിക്കൊണ്ടിരിക്കുകയാണ്.Please, don’t spare me…മിറർസ്‌കാൻ എങ്ങനെയാണോ അങ്ങനെയാണ് അതിന്റെ വായനക്കാരും. ഒരടിക്ക് ഒന്നരയടി ഈ പംക്തിക്ക് വായനക്കാരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നു. വിമർശനങ്ങളാണധികം. കൂർമബുദ്ധിയുള്ളവരാണ് വായനക്കാർ. അവർക്കു മുന്നിൽ ചെപ്പടി വിദ്യകൾ വിലപ്പോവില്ലെന്ന് നന്നായി അറിയാം. അതുകൊണ്ട് ഓരോ വാക്കും ശ്രദ്ധയോടെയാണ് പ്രയോഗിക്കുന്നത്. ഈ പംക്തിയിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളോടും വ്യക്തികളോടും സത്യസന്ധമായ ആദരവ് പുലർത്തിക്കൊണ്ടുതന്നൊണ് അവയെ & അവരെ വിമർശിക്കുന്നത് അത് സ്ഥായിയായ ഒന്നല്ല; തികച്ചും വിഷയാധിഷ്‌ഠിതം മാത്രം. ആനപ്പുറത്തിരിക്കുന്ന ഒരാളെ കുത്തിമറിച്ചിടാൻ തൂവൽ മതിയാകില്ല, കമ്പിപ്പാര തന്നെ വേണ്ടിവരും. കമ്പിപ്പാര കൈയിൽ നിന്നൊഴിവാക്കാൻ പത്രാധിപന്മാർ ഒരവസരം തരുന്നുമില്ല.വിമർശനത്തിൽ ദയ പാടില്ല, വായനക്കാരെ, നിർദയം ഈ പംക്തിയെയും ആക്രമിച്ചുകൊണ്ടിരിക്കൂ…
Generated from archived content: mirror3.html Author: sasidharan_p