ബഷീർ, എം.ടി., വിജയൻ ആരാണ്‌ വലിയ നോവലിസ്‌റ്റ്‌?


സുഗതകുമാരി, സി.കെ.പത്‌മനാഭൻ, മനോരമ, മാധ്യമംഃ ന്യൂ ഏജ്‌ ആക്‌റ്റിവിസംഒഴുക്കാൻ ഏറെ കണ്ണീരുള്ള മുതലകളാണ്‌ സുഗതകുമാരിയും സാറാജോസഫുമൊക്കെ. അവരുടെ കപടക്കണ്ണീർമഴയിൽ മനോരമയുടെയും സോളിഡാരിറ്റിയുടെയും ബി.ജെ.പിയുടെയുമൊക്കെ വിത്തുകളേ മുളക്കൂ; എരയാംകുടിയിലെ നെൽവിത്ത്‌ മുളക്കില്ല.


കേരളീയ സമൂഹത്തിലെ വെടിക്കെട്ടുപുരകളായിരുന്നു പഴയ നായർ വീടുകൾ. രാപകൽ ഭേദമെന്യ വഴിപോക്കർക്കുപോലും ഏറ്റവും ചുരുങ്ങിയ ചെലവിലും കടം പറഞ്ഞുപോലും നൂറ്റൊന്ന്‌, ആയിരത്തൊന്ന്‌ വെടിവഴിപാടുകൾ ഒറ്റയടിക്ക്‌ നടത്തിക്കൊടുക്കാൻ തക്ക ആഴമുള്ള കരിമരുന്നു നിറച്ച അമിട്ടുകളും ഗുണ്ടുകളും സദാ പാകി വച്ചിരുന്ന തേക്കിൻകാട്‌ മൈതാനങ്ങൾ. ഇതേ പുരകളിൽ പിന്നീട്‌ ജനിച്ചുവീണ പെണ്ണുങ്ങൾ അതികഠിനമായ സദാചാരജീവിതത്തിന്റെ ഇരകളാകുകയാണുണ്ടായത്‌. വെടിമുത്തശ്ശിമാർ പേരിക്കിടാങ്ങളെ പഠിപ്പിച്ചത്‌ ഇതൊക്കെഃ ഉമ്മറപ്പടിമേലിരിക്കരുത്‌. മുടിയഴിച്ചിടരുത്‌. പൊട്ടിച്ചിരിക്കരുത്‌. കൊത്തംകല്ലാടരുത്‌. ചൂളമടിക്കരുത്‌. കാലാട്ടരുത്‌. മുട്ടിനുമീതെ കാട്ടരുത്‌. പുറത്തായാൽ തൊട്ട്‌ അശുദ്ധമാക്കരുത്‌.

പക്ഷേ ഫലമുണ്ടായി. കേരളീയ സമൂഹത്തിലെ പിഴച്ച ആൺനോട്ടങ്ങൾക്ക്‌ സ്വയംഭോഗച്ചേരുവയൊരുക്കുന്ന നോട്ടമാതൃകകളായി നായർ പെൺകുട്ടികൾ. എം.ടിയുടെ കഥകളിലും സത്യൻ അന്തിക്കാടിന്റെ സിനിമയിലും തുടങ്ങി മാതൃഭൂമി പത്രത്തിലെ മാട്രിമോണിയൽ കോളത്തിൽ വരെ ഏറ്റവുമധികം ചരക്കുവത്‌കരണത്തിന്‌ വിധേയമാക്കപ്പെട്ടത്‌ ഇവരാണ്‌.

വ്യഭിചാരത്താൽ നിയന്ത്രിക്കപ്പെടുന്ന സദാചാര സംസ്‌കാരമാണ്‌ ഇത്തരം ഭോഗമാതൃകകളെ സൃഷ്‌ടിക്കുന്നതെന്നു പറയാനാണ്‌ ഈയൊരു ഉദാഹരണം.

മാധ്യമങ്ങളാണല്ലോ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും കടുത്ത സദാചാരവാദികൾ. ഒരു തരത്തിലുള്ള അപഭ്രംശവും അവർ അനുവദിക്കില്ല. വർഗീയവാദികൾ മുതൽ പെൺവാണിഭക്കാർ വരെ മാധ്യമപ്രവർത്തനം നടത്തുന്ന ഇവിടെ ഇവരെയെല്ലാം ഒരേ ചരടിൽ കോർക്കുന്ന ഘടകം ഈ സദാചാര പിടിവാശിയാണ്‌. കേരളത്തിൽ ഇപ്പോൾ മാധ്യമങ്ങളുടെ ഒത്താശയോടെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ന്യൂ ഏജ്‌ ആക്‌റ്റിവിസം വ്യഭിചാരികളുടെ ചാരിത്രപ്രസംഗത്തിനു സമാനമാണ്‌.

ചില ഉദാഹരണങ്ങൾ

എരയാംകുടി എന്ന സ്ഥലത്ത്‌ ഈയിടെ വിത്തിറക്കൽ സമരം നടന്നു. അജിത, സാറാ ജോസഫ്‌, സുഗതകുമാരി മുതൽ സി.കെ. പത്‌മനാഭനും സോളിഡാരിറ്റിയും വി.ഡി സതീശനും വരെയുളളവർ പങ്കെടുത്തു. മിറർ സ്‌കാൻ മുമ്പ്‌ സൂചിപ്പിച്ച, എറണാകുളത്തെ വല്ലാർപാടത്തും സ്‌മാർട്ട്‌ സിറ്റിയിലും നടന്ന ഹൈജാക്കിംഗ്‌ കൃത്യമായി ഇവിടെയും നടന്നു.

എരയാംകുടിയിലെ സമരം മുന്നേറുന്നത്‌ തദ്ദേശീയ ജനങ്ങളെയും അവിടത്തെ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളെയും ഭിന്നിപ്പിച്ചുകൊണ്ടാണ്‌. അവിടത്തെ സമരസമിതി യഥാർത്ഥ കർഷകരുടെ പ്രാതിനിധ്യങ്ങളിൽ നിന്ന്‌ അകന്നുപോയിരിക്കുന്നു. പകരം മാധ്യമപ്പടയുടെ സഹായത്തോടെ സുഗതകുമാരി മുതൽ പത്‌മനാഭൻ വരെയുളളവർ അഭിപ്രായവ്യത്യാസങ്ങളാന്നുമില്ലാതെ പരസ്‌പരം തോളിൽ കൈയിട്ട്‌ കയറിക്കൂടുന്നു. അവർ തരിശായി കിടക്കുന്ന പാടങ്ങൾക്കും കാതങ്ങൾക്കകലെ നിന്ന്‌ പോലീസ്‌നിരയെ കൃത്യമായി അനുസരിച്ചും ബഹുമാനിച്ചും പ്രതീകാത്‌മകമായി വിത്തെറിയുന്നു. (പ്രതീകാത്‌മകമായി വിത്തെറിഞ്ഞാൽ അത്‌ മുളക്കില്ലെന്ന്‌ പെണ്ണുങ്ങളായ സുഗതകുമാരിക്കും സാറാ ജോസഫിനും അറിയാത്തതല്ല).

അത്യന്തം യാഥാർഥ്യബോധത്തോടെ സംഘടിപ്പിക്കേണ്ട സമരം കൂടി അങ്ങനെ പ്രതീകാത്‌മകമാക്കി മാറ്റിയിരിക്കുന്നു. ‘കേരളത്തിന്റെ അമ്മമാർ വിത്തെറിഞ്ഞു’ എന്ന്‌ മനോരമയെപ്പോലുളള മാധ്യമങ്ങളുടെ സീൽക്കാരങ്ങൾ പുറകേ.

picture2
ആധിപത്യങ്ങൾക്കെതിരെ നടക്കുന്ന പ്രതിരോധസമരങ്ങളുടെ ഉളളടക്കവും പങ്കാളിത്തവും നിശ്ചയിക്കുന്നത്‌ ആധിപത്യശക്‌തികൾ തന്നെയാണ്‌. ആഗോളതലത്തിൽ നടക്കുന്ന പ്രതിരോധ സമരങ്ങളിൽ കർഷകരെയും തീവ്രവാദികളെയും വർഗീയവാദികളെയും ഫണ്ടമെന്റലിസ്‌റ്റുകളെയും ഗേകളെയും ഫെമിനിസ്‌റ്റുകളെയും അരാജകവാദികളെയും ഒരേ ചരടിൽ കോർത്താണ്‌ ഇവർ അണിനിരത്തുന്നത്‌. പോരാട്ടത്തിന്റെ കൃത്യമായ ദിശ തകർത്തുകളയാനും ഏകോപിത ചെറുത്തുനിൽപ്പ്‌ അസാധ്യമാക്കാനും ഇതിലും നല്ല മാർഗമില്ലെന്ന്‌ തിരിച്ചറിയുന്നത്‌ അവർ തന്നെയാണ്‌. ആഗോളീകരണ ആധിപത്യശക്‌തികൾക്കെതിരെ- ഡബ്‌ളിയു.ടി.ഒ., ലോകബാങ്ക്‌, ബൗദ്ധിക സ്വത്തവകാശം, വംശങ്ങളുടെ സ്വയംനിർണയാവകാശം, രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയ&സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ നടക്കുന്ന സമരങ്ങൾക്ക്‌ മൂർത്തമായൊരു ഫലശ്രുതിയുണ്ടാകാത്തത്‌ അതിന്റെ ഉളളടക്കം നിശ്‌ചയിക്കുന്നത്‌ വേട്ടക്കാർ തന്നെയാണ്‌ എന്നതുകൊണ്ടാണ്‌.

ഈ ന്യൂ ഏജ്‌ ആക്‌റ്റിവിസത്തിന്റെ വളക്കൂറുളള മണ്ണാണ്‌ പ്ലാച്ചിമടയും വല്ലാർപാടവും എരയാംകുടിയും മുരിയാടും. മലയാള മനോരമയും സാറാജോസഫും സി.കെ.പത്‌മനാഭനും മാധ്യമവും അഡ്വ. ജയശങ്കറും സോളിഡാരിറ്റിയും വി.ഡി. സതീശനും തോളോടുതോൾ ചേർന്ന്‌ വിത്തെറിയുമ്പോൾ മുളച്ചുവരുന്നത്‌ ഈ തിന്മകളെല്ലാമുളള സന്താനമായിരിക്കുമല്ലോ. അഹോ, സമരത്തെ മാത്രമല്ല, പ്രപഞ്ചത്തെയാകെ മുടിച്ചുകളയാനുളള സംഹാരശേഷി അതിനുണ്ടായിരിക്കും.


വിത്തുകാളകളുടെ നീലച്ചിത്രം


എറണാകുളത്തെ മൂലമ്പിളളിയിൽ നവലിബറലിസം അതിന്റെ ബലാൽസംഗം വിജയകരമായി പൂർത്തിയാക്കി. പന്നിക്കൊഴുപ്പു നിറച്ച്‌ വഴുവഴുപ്പാക്കിയ പാടശേഖരങ്ങൾ. ഒരൊറ്റ തുളളിവിസർജ്യത്തിൽ കോടാനുകോടി വിത്തുവീര്യമുളള വിത്തുകാളകൾ-എല്ലാവരെയും സംഘടിപ്പിച്ചു. വരിയുടച്ചുവിട്ടിരിക്കുന്ന ജോക്കികളെക്കൊണ്ട്‌ ഈ നീലച്ചിത്രം ഷൂട്ട്‌ ചെയ്യിച്ചു.

കേരളത്തിൽ വരാനിരിക്കുന്ന കുടിയൊഴിക്കലുകൾക്ക്‌ സുഗമമായ വഴിയൊരുക്കാൻ ഭരണകൂടത്തിന്റെ ഒത്താശയോടെ മാധ്യമങ്ങൾ ഷൂട്ട്‌ ചെയ്‌ത നീലച്ചിത്രമായിരുന്നു മൂലമ്പിളളിയിലെ ബലപ്രയോഗം. അക്രമം നടക്കാൻ പോകുന്ന വിവരം നേരത്തേ എല്ലാവർക്കും അറിയാമായിരുന്നു. അവിടത്തെ പളളിവികാരിക്കും അയാളുടെ ബിഷപ്പുതിരുമേനിക്കും സമരനായകന്മാരായ പരിസ്ഥിതി നമ്പൂതിരിമാർക്കും ഒക്കെ. രാവിലെ വീടിനുളളിൽ കയറി ചെറുത്തുനിന്ന ആണുകളെ മുഴുവൻ വൈകുന്നേരം ഹൈക്കോടതി ജംഗ്‌ഷനിലേക്ക്‌ സത്യാഗ്രഹത്തിനെന്നുപറഞ്ഞ്‌ കൂട്ടിക്കൊണ്ടുപോയി, വീടുകളിൽ സ്‌ത്രീകളെയും കുട്ടികളെയും മാത്രമാക്കി, ബലപ്രയോഗത്തിന്‌ അനുയോജ്യമായ അന്തരീക്ഷമൊരുക്കിക്കൊടുക്കുകയായിരുന്നു സമരനേതാക്കൾ.

മാധ്യമങ്ങൾക്ക്‌ ഇതെല്ലാം വിശദമായി ഷൂട്ട്‌ ചെയ്‌ത്‌ ലൈവായി അവതരിപ്പിക്കാനും ഭരണകൂടം ഒത്താശ ചെയ്‌തു. ഇപ്പോൾ വല്ലാർപാടത്തെയും ചേരാനെല്ലൂരിലെയും മഞ്ഞുമ്മലിലെയുമൊക്കെ നാട്ടുകാർ സ്വമേധയാ ഒഴിഞ്ഞുപോകാനുളള മാനസികമായ തയ്യാറെടുപ്പു നടത്തിക്കഴിഞ്ഞു. മൂലമ്പിളളിയിലെ ഭീകരദൃശ്യങ്ങൾ മാധ്യമങ്ങൾ ഉപയോഗിച്ചതും ഉപയോഗപ്പെടുത്തിയതും ഈയൊരു മാനസിക പ്രക്ഷാളത്തിനുവേണ്ടിയാണ്‌. പേടിച്ചുജീവിക്കുന്ന ജനതയെ ആട്ടിയിറക്കാൻ എളുപ്പമാണ്‌.

കേന്ദ്രം അനുവദിക്കുന്ന കുടിയിറക്കിനുളള അനുബന്‌ധ ഫണ്ട്‌ ഭരണകൂടം മാധ്യമങ്ങൾക്കുവേണ്ടിയാണ്‌ ചെലവാക്കുന്നത്‌. ഒരു കുപ്പി കളളും പെണ്ണും മുതൽ കേട്ടാലറയ്‌ക്കുന്ന ഇടപാടുകൾ വരെ മാധ്യമങ്ങളുമായുളള ഈ ഡീലർഷിപ്പിലുണ്ട്‌. മൃഷ്‌ടാന്നഭോഗവും കഴിഞ്ഞ്‌ ശുക്ലം വാർന്നുപോയ ലിംഗം പ്രദർശിപ്പിച്ച്‌ ഇവർ പ്രത്യക്ഷപ്പെടും. തൊട്ടുകൂട്ടാനുളളവർ സ്‌റ്റുഡിയോയിൽ അപ്പോഴേക്കും റെഡിയായിരിക്കുംഃ സി.ആർ. നീലകണ്‌ഠൻ, അഡ്വ. ജയശങ്കർ, സാറാജോസഫ്‌….

മലയാളത്തിലെ രണ്ട്‌ പ്രമുഖ മാഗസിനുകൾ ഈ ന്യൂ ഏജ്‌ ആക്‌റ്റിവിസത്തെ എങ്ങനെ കൈകാര്യം ചെയ്‌തു എന്നു നോക്കാം. അടിച്ചമർത്തപ്പെടുന്നവരോടുളള ഐക്യദാർഢ്യമായാണ്‌ മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ ഉളളടക്കം രൂപപ്പെട്ടത്‌. പല കാലത്തും മാറ്റങ്ങൾക്കുവിധേയമായെങ്കിലും ഇപ്പോഴത്തേതുപോലെ അത്‌ അധഃപ്പതിച്ച സന്ദർഭമുണ്ടായിട്ടില്ല. പൂർണമായും അരാഷ്‌ട്രീയ പക്ഷത്താണെന്നുമാത്രമല്ല, ഇത്തരം ചെറുത്തുനിൽപ്പുകളെ അട്ടിമറിക്കുന്ന ലോബിയുടെ നിയന്ത്രണത്തിലുമാണ്‌. മൂലമ്പിളളി കുടിയൊഴിപ്പിക്കലിനെക്കുറിച്ച്‌ മാധ്യമം ചെയ്‌ത കവർസ്‌റ്റോറി നോക്കാം. ഇതേക്കുറിച്ച്‌ ഒരു ഇഷ്യൂ പ്ലാൻ ചെയ്യുന്നതിനുപകരം സി.ആർ. നീലകണ്‌ഠന്റെ ലേഖനം കിട്ടിയതുവച്ച്‌ ഇറക്കുകയായിരുന്നു.

കൊച്ചിയിൽ മാത്രമല്ല, സംസ്‌ഥാനത്തൊട്ടാകെ നടക്കുന്ന തദ്ദേശീയ ചെറുത്തുനിൽപ്പുകളിൽ നുഴഞ്ഞുകയറി, തന്നെ നിയന്ത്രിക്കുന്ന ഭരണകൂടമടക്കമുളള ആധിപത്യശക്‌തികൾക്കുവേണ്ടി അവയെ പ്രതീകവത്‌കരിച്ച്‌ നിർവീര്യമാക്കുന്ന മുഖംമൂടിസംഘത്തലവൻ. സമരങ്ങളിലേക്ക്‌ സാറാ ജോസഫിനെയും സുഗതകുമാരിയെയും കയറ്റിവിട്ടാൽ എന്തു സംഭവിക്കും?

picture3
ഭരണകൂടത്തിന്റെ മുഴുവൻ അജണ്ടയും ഇവർക്ക്‌ അറിയാം. പോലീസ്‌ തല്ലിച്ചതക്കും, ഇറക്കിവിടും. ഇതെല്ലാം സമയാസമയം മാധ്യമങ്ങളെ അറിയിക്കുന്നതും മേനക ജംഗ്‌ഷനിൽ സമരപ്പന്തൽ കെട്ടുന്നതും ഈ മുഖംമൂടി സംഘമാണ്‌. കൊച്ചിയിലെ ഭൂസമരം ഉന്നയിക്കുന്ന അടിസ്ഥാന രാഷ്‌ട്രീയചോദ്യങ്ങളെ മറച്ചുവച്ച്‌ പുനരധിവാസ പാക്കേജ്‌ എന്ന ഒറ്റ അജണ്ടയിലേക്ക്‌ സമരത്തെ അവർ ചുരുക്കും. കുടിയിറക്കപ്പെട്ടവർ അത്‌ സ്വീകരിക്കാൻ നിർബന്ധിതരാകും. അങ്ങനെ ഇവർ സമരനേതാക്കളായി, ഭരണകൂടത്തിന്റെ നല്ല കുണ്ടന്മാരായി തുടരും.

സി.ആർ. നീലകണ്‌ഠന്റെ മാധ്യമം ലേഖനത്തിലൂടെ ഈ മുഖംമൂടി സംഘത്തിന്റെ അജണ്ട നിർലജ്ജം വെളിപ്പെടുന്നു. മൂലമ്പിളളിയിലെ കുടിയിറക്ക്‌ ഒരു രാഷ്‌ട്രീയ തീരുമാനമാണ്‌. ഉദ്യോഗസ്ഥ നടപടിയല്ല. പക്ഷേ ഭരണകൂടത്തെ രക്ഷിച്ചെടുക്കാൻ അത്‌ കലക്‌ടറും തഹസീൽദാറും സിൽബന്തികളും ചേർന്ന്‌ നടത്തിയ ഷാജി കൈലാസ്‌ പടമാക്കേണ്ടതുണ്ട്‌. അവർ അത്‌ ചെയ്‌തു. മാധ്യമങ്ങളെക്കൊണ്ട്‌ ചെയ്യിച്ചു. മാധ്യമം ലേഖനത്തിൽ കലക്‌ടറാണ്‌ വില്ലൻ. “ദരിദ്രരുടെമേൽ അതിക്രമം നടത്താൻ ഒരു കലക്‌ടർക്ക്‌ ധൈര്യമുണ്ടായതെന്തുകൊണ്ട്‌? അപ്പോഴും മാന്യമായ ഒരു പുനരധിവാസത്തിന്‌ കലക്‌ടർ തയ്യാറാകുന്നില്ല” എന്നാണ്‌ നീലകണ്‌ഠന്റെ നിലവിളി. പുനരധിവാസത്തിനുവേണ്ടിയുളള ഈ മുതലക്കണ്ണീരിലൂടെ ബലപ്രയോഗം സാധുവാക്കപ്പെടുന്നു. കുടിയിറക്കപ്പെട്ടവരോട്‌ സംസാരിച്ചാലറിയാം, അവരുടെ കണ്ണിൽ കലക്‌ടറാണ്‌ വില്ലൻ. അച്യുതാനന്ദന്റെ ഭരണകൂടത്തെച്ചൊല്ലി ഇപ്പോഴും അവർ പ്രതീക്ഷ കാത്തുവെക്കുന്നു.

എന്നാൽ കാതലായ പ്രശ്‌നം ഇതല്ലെന്ന്‌ നീലകണ്‌ഠന്‌ നന്നായറിയാം. സെസ്‌ ആണ്‌ യഥാർത്ഥ പ്രശ്‌നം. ഇന്ത്യയിൽ ഭൂസമരങ്ങളും കുടിയൊഴിക്കലുകളും നടക്കുന്നയിടങ്ങളിലെല്ലാം പ്രധാന മുദ്രാവാക്യം ‘സെസ്‌ വേണ്ട’ എന്നതാണ്‌. പ്രത്യേക സാമ്പത്തിക മേഖലക്കുവേണ്ടിയുളള നടപടിക്രമം മാത്രമാണ്‌ ഈ കുടിയിറക്കലുകൾ. ജില്ലാ ഭരണകൂടം പോകട്ടെ സംസ്ഥാനഭരണകൂടം പോലും ഇവിടെ നടത്തിപ്പ്‌ ഏജൻസി മാത്രമാണ്‌. ഇത്‌ തദ്ദേശവാസികളാണ്‌ ഏറ്റവുമാദ്യം തിരിച്ചറിയുന്നത്‌. അതുകൊണ്ടാണ്‌ അവിടങ്ങളിൽ സെസ്‌ വേണ്ട എന്ന കൃത്യമായ മുദ്രാവാക്യമുയരുന്നതും ഗോവയിലേതുപോലെ വിജയത്തിലെത്തുന്നതും. എന്നാൽ കേരളത്തിൽ ഇത്തരം സമരങ്ങളുടെ ചരട്‌ ഭരണകൂടവും നവ ലിബറൽ ഏജൻസികളും തങ്ങളുടെ അണ്ടികൾ ചപ്പിക്കൊടുക്കാൻ വരെ പരിശീലനം നൽകി പോറ്റിയെടുക്കുന്ന കപട ഇടതുപക്ഷ പ്രകൃതിവിരുദ്ധ നമ്പൂതിരിമാരുടെ കൈയിലാണ്‌. അതുകൊണ്ട്‌ പുനരധിവാസം എന്ന ഭരണകൂട മുദ്രാവാക്യത്തിനപ്പുറം പോരാട്ടങ്ങൾ വളരില്ല. (ഇടതുപക്ഷ വേരോട്ടം കേരളത്തിന്‌ ശാപമായി ഭവിച്ച കാലം കൂടിയാണിത്‌. ഡോ. ആസാദിന്റെയും മറ്റും നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരിക്കാൻ പോകുന്നുവത്രേ. എം.എൻ. വിജയനെ എത്ര വേഗം മലയാളി മറന്നുകളഞ്ഞു എന്ന്‌ ദുഃഖത്തോടെ മാത്രമേ ഓർക്കാനാകൂ. കാരണം, വിജയനെ ചുമന്നുനടന്നിരുന്നത്‌ സുധീഷിനെയും ആസാദിനെയും പോലുളള ജനവിരുദ്ധരാണെന്നതുതന്നെ കാരണം. ആ ആസാദിനും സംഘടിപ്പിക്കാൻ പാകത്തിൽ അധഃപതിച്ചുവോ മഹത്തായ ആ പ്രത്യയശാസ്‌ത്രം?) സി.ആർ. നീലകണ്‌ഠന്റെ ഈ കുണ്ടനടി വിദ്യക്ക്‌ മാധ്യമം ആഴ്‌ചപ്പതിപ്പിൽ തന്നെ ഇടം കിട്ടിയത്‌ ആ പ്രസിദ്ധീകരണം എത്തിപ്പെട്ട ജീർണതയുടെ ആഴം വെളിവാക്കുന്നു.


കൊറിയർ ചെയ്യാനാകാത്ത കണ്ടന്റ്‌


ചൂഷിത സമൂഹങ്ങളിൽ രൂപപ്പെട്ടുവരുന്ന പുതിയ വർഗസമരങ്ങളെ മുഖ്യധാരാ കമ്യൂണിസ്‌റ്റ്‌ പാർട്ടികൾ കൈയൊഴിയുമ്പോൾ ഇന്ന്‌ ആ സ്ഥാനമേറ്റെടുക്കുന്നത്‌ തീവ്രവാദ കമ്യൂണിസ്‌റ്റ്‌ സംഘങ്ങളാണെന്നത്‌ യാഥാർത്ഥ്യമാണ്‌. ഭൂസമരങ്ങളെ നക്‌സലിസമെന്ന മുദ്ര കുത്തി അമർച്ചചെയ്യാൻ അച്യുതാനന്ദനടക്കമുളള ഭരണകർത്താക്കൾ ആഹ്വാനം ചെയ്യുന്നത്‌ അതുകൊണ്ടാണ്‌. മാത്രമല്ല ഒറീസ, ഛത്തീസ്‌ഗഢ്‌, ജാർക്കണ്‌ഡ്‌, ബംഗാൾ, കർണാടക, ആന്ധ്ര തുടങ്ങിയ പല സംസ്ഥാനങ്ങളെയും കേന്ദ്രമാക്കി പുതിയ വർഗസമര ഇടനാഴികൾ ഇങ്ങനെ രൂപവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്തരം ചെറുത്തുനിൽപ്പുകളുടെ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന രണ്ട്‌ പ്രധാന ഇഷ്യൂകൾ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ പുറത്തിറക്കി.

picture4
‘മാവോയിസ്‌റ്റുകൾ എന്തു പറയുന്നു (ഫെബ്രുവരി 3), ഇന്ത്യക്കാർ ഉന്മൂലനത്തിന്റെ ഭാഷ സംസാരിക്കുമ്പോൾ (ഫെബ്രുവരി 10) എന്നീ ലക്കങ്ങൾ ന്യൂ ഏജ്‌ ആക്‌റ്റിവിസത്തിന്റെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രം വെളിപ്പെടുത്തുന്നതായിരുന്നു. മുണ്ടൂർ രാവുണ്ണിയുടെ രാഷ്‌ട്രീയ ആത്‌മകഥ ഭരണകൂട അതിക്രമങ്ങൾക്കെതിരെ സായുധ പ്രതിരോധം ആയുധമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. കേരളത്തിലെ എല്ലാ മാധ്യമങ്ങളും മാവോയിസത്തെ വെറും ഭീകരവാദമായി ചാപ്പ കുത്തിക്കൊണ്ടിരിക്കുന്ന സമയത്ത്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിനെപ്പോലൊരു മാഗസിൻ അതിന്റെ കവറിൽ ’മാവോയിസ്‌റ്റുകൾ എന്തു പറയുന്നു‘ എന്ന്‌ അച്ചടിക്കുന്നതിന്‌ സവിശേഷ പ്രാധാന്യമുണ്ട്‌. ഇന്ന്‌ ഉളളടക്കത്തിന്റെ കാര്യത്തിൽ മാതൃഭൂമിക്കുമാത്രം സാധ്യമാകുന്ന ക്വാണ്ടം ജംപ്‌ ആണിത്‌. മാതൃഭൂമിയുടെ എഡിറ്റോറിയൽ നയവും മാനേജുമെന്റ്‌ താൽപര്യങ്ങളും പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന്‌ അവകാശപ്പെടുന്ന വ്യാജ ഗാന്ധിയൻ&അഹിംസാ പാരമ്പര്യത്തോടുളള ചെറുത്തുനിൽപ്പുകൂടിയാണ്‌ ഈ ഇഷ്യു.

അരുന്ധതി റോയിയുടെ ലേഖനം ഈ വിഷയത്തെ ഇന്ത്യൻ സാഹചര്യത്തിൽ പരിശോധിക്കുന്നു. വംശഹത്യകൾ ബഹുരാഷ്‌ട്ര വാണിജ്യ സംരംഭമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണവരുടെ കണ്ടെത്തൽ. ഒരു ചെറിയ സ്ഥലത്ത്‌ നടക്കുന്ന കുടിയൊഴിക്കൽ മുതൽ ഒരു രാഷ്‌ട്രത്തെ വരെ അപ്പാടെ ഹിംസക്കു വിധേയമാക്കുന്നതുവരെ എങ്ങനെ ആഗോളവിപണി വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ അവർ പരിശോധിക്കുന്നു. മാധ്യമങ്ങൾ പോലും പുറത്തുവിടാത്ത സ്‌ഫോടനാത്‌മകമായ കണ്ടെത്തലുകൾ ഇതിലുണ്ട്‌. ഭരണകൂട ഭീകരതയോടുളള ചെറുത്തുനിൽപ്പും സായുധമായി പരിണമിക്കേണ്ടതിന്റെ അനിവാര്യത കൂടി സൂചിപ്പിച്ചാണ്‌ ഈ ലേഖനം അവസാനിക്കുന്നത്‌.

നമ്മുടെ നിലപാടുകളെ പോലും സ്വാധീനിക്കാൻ തക്ക ശക്‌തമായ വാദഗതികളാണ്‌ അവർ മുന്നോട്ടുവെക്കുന്നത്‌. ഒരു മാഗസിൻ എഡിറ്റർക്ക്‌ കൊറിയർ സർവീസുകാരൻ കൈമാറുന്നതല്ല ഇത്തരം കണ്ടന്റുകൾ. അത്‌ നിശിതമായ രാഷ്‌ട്രീയബോധം കൊണ്ട്‌ കണ്ടെത്തുകയാണ്‌. വായനയുടെ പ്രത്യയശാസ്‌ത്രത്തെ നവീകരിക്കുന്ന ഇത്തരം കണ്ടെത്തലുകൾ വായനക്കാർ ഇനിയും കാത്തിരിക്കുന്നു.


കുഷ്‌ഠലിംഗത്തിന്റെ കൽപ്പനകൾ


picture5
ഗട്ടറിൽ വീണ്‌ നിലവിളിച്ചുകൊണ്ടിരിക്കുന്ന മാധ്യമം ആഴ്‌ചപ്പതിപ്പിൽ ഗട്ട്‌ വ്യൂ എന്ന കോളം തുടങ്ങിയത്‌ നന്നായി. പുതിയ രചനകളെ വിമർശനാത്‌മകമായി സമീപിക്കുന്ന കോളമെന്നാണ്‌ അവകാശവാദം. നേരത്തെ പറഞ്ഞപോലെ എക്കാലവും വ്യഭിചാരികളാണ്‌ സദാചാരത്തിന്റെ അളവുകോൽ നിശ്‌ചയിക്കുക. മാധ്യമ ധാർമികതയെക്കുറിച്ച്‌ മറ്റൊരു കോളം മാധ്യമത്തിലുണ്ട്‌; മീഡിയ സ്‌കാൻ. മലയാളത്തിലെ ഏറ്റവും പ്രതിലോമകരമായ എഡിറ്റോറിയൽ ഡിക്‌റ്റേറ്റർഷിപ്പ്‌ സ്‌കെയിലാണ്‌ ഈ കോളം. അത്‌ അച്ചടിച്ചുവരുന്ന മാഗസിനുമാത്രമല്ല മാധ്യമലോകത്തിനാകെ സ്വേച്‌ഛാപരമായ റൂളിംഗ്‌ അത്‌ അടിച്ചേൽപ്പിക്കുന്നു. മീഡിയ സ്‌കാനിൽ പറയുന്ന മാനദണ്‌ഡങ്ങൾക്കനുസരിച്ച്‌ ഒരു പ്രസിദ്ധീകരണം-അതിഭീകരമായ ഉളളടക്കമായിരിക്കും അതിന്‌. അതുകൊണ്ടുതന്നെ ഈ പംക്‌തി പ്രസരിപ്പിക്കുന്ന താക്കറെയിസ്‌റ്റ്‌ മാധ്യമ മൂല്യവ്യവഹാരത്തിന്‌ പുല്ലുവിലയേ കൽപ്പിക്കപ്പെടുന്നുളളൂ.

ഇതിന്റെ ഒരു എക്‌സ്‌റ്റൻഷനാണ്‌ ഗട്ട്‌ വ്യൂ. പ്രഭു നിരഞ്ഞ്‌ജൻ എന്ന സ്വയംഭൂവാണ്‌ ഇതെഴുന്നതെങ്കിലും ഒരു എഡിറ്റോറിയൽ കൺസൽട്ടേഷന്റെ ഉൽപ്പന്നമാണ്‌ ഇതിലെ നിലപാടും അഭിപ്രായങ്ങളും എന്ന്‌ വായിച്ചാലറിയാം. മലയാളത്തിൽ ഒരു പുതിയ മാഗസിൻ സംസ്‌കാരം ഉണ്ടാക്കിയെടുത്തു എന്ന ’എട്ടുകാലി മമ്മൂഞ്ഞ്‌ സൈക്ക്‌‘ പ്രവർത്തിക്കുന്നതുകൊണ്ടാകാം രചനക്ക്‌ പുതിയ റൂളിംഗുമായി ഇവർ തന്നെ പ്രത്യക്ഷപ്പെട്ടത്‌. എഴുത്തിനെ റൂൾ ചെയ്യുന്ന ഏതൊരാളുടെയും മൂല്യബോധം എം.കൃഷ്‌ണൻനായരുടേതുപോലെ അശ്ലീലവും ജനവിരുദ്ധവുമായിരിക്കും. ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ ഇടപെടലായി അവതരിപ്പിക്കുമ്പോൾ അത്‌ അപകടകരം കൂടിയാകുന്നു. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ കാര്യത്തിൽ ഈ റൂളിംഗിന്‌ അപകടകരമാകാൻ തക്ക ശക്‌തി പോലുമില്ല. പകരം അത്‌ അശ്ലീലമാണ്‌.

മാധ്യമത്തിന്റെ ഉളളടക്കം മൂന്നാംകിട നിലവാരത്തിലെത്തിയിരിക്കുന്നു. പ്രസക്‌തമായ വിഷയങ്ങളെ കണ്ടെത്താതിരിക്കുന്നതിലും തമസ്‌കരിക്കുന്നതിലും അത്‌ പുലർത്തുന്ന കർക്കശമായ നിഷ്‌ഠ അത്‌ഭുതകരമാണ്‌. മലയാളത്തിലെ വിശ്വാസ്യത നഷ്‌ടപ്പെട്ട രാഷ്‌ട്രീയ ലേഖകരുടെ ഉപജീവനോപാധി മാത്രമാണിന്ന്‌ ഈ ആനുകാലികം. മാത്രമല്ല ഏറ്റവും നിലവാരം കുറഞ്ഞ സാഹിത്യസൃഷ്‌ടികൾ തെരഞ്ഞെടുത്ത്‌ പ്രസിദ്ധീകരിക്കുന്ന മാധ്യമം കൂടിയാണിത്‌. നോവൽ&കഥ&കവിത&സാഹിത്യവിമർശനം തുടങ്ങിയവയിൽ ശ്രദ്ധേയമായൊരു രചന പോലും സമീപകാലത്ത്‌ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇന്ന്‌ എഴുതപ്പെടുന്ന ഒന്നാംകിട രചനകൾ-സാഹിത്യമായാലും രാഷ്‌ട്രീയമായാലും-ഏത്‌ എഴുത്തുകാരനും ആദ്യം അയച്ചുകൊടുക്കുക മാതൃഭൂമി ആഴ്‌ചപ്പതിപ്പിനായിരിക്കും. കാരണം അത്‌ ഏറ്റവും പ്രബുദ്ധമായ വായനാസമൂഹത്തെയും ഏറ്റവും ബുദ്ധിയുളള എഡിറ്റോറിയൽ ടീമിനെയും പ്രതിനിധീകരിക്കുന്നു എന്ന്‌ ഏത്‌ എഴുത്തുകാരനും അറിയാം. (ഇടക്കാലത്ത്‌ മലയാളം വാരികക്ക്‌ സർക്കുലേഷനിലും വിഷയവൈവിധ്യത്തിലുമുണ്ടായ ചെറിയൊരുണർവും പരാമർശിക്കേണ്ടതുണ്ട്‌). അങ്ങനെ വെറും പഴഞ്ചരക്കായ പ്രസിദ്ധീകരണമാണ്‌ രചനകളുടെ നിലവാരം നിശ്‌ചയിച്ച്‌ മലർന്നുകിടന്ന്‌ തുപ്പുന്നത്‌.


കവിതയിലെ സുന്നത്തുമുദ്ര


പ്രഭു നിരജ്‌ഞ്ഞന്റെ കുഷ്‌ഠലിംഗം കാണാനിടയില്ലാത്ത ചില സ്‌ഖലിതങ്ങളെക്കുറിച്ച്‌ പറയാം; പുതിയ ലക്കം മാധ്യമം ആഴ്‌ചപ്പതിപ്പിൽ നിന്നുതന്നെ. കല്ലേൻ പൊക്കുടൻ എഴുതിയ ലേഖനമാണ്‌ പുതിയ ലക്കത്തിന്റെ കവർസ്‌റ്റോറി. ’വികസനം ദലിതന്റെ മണ്ടയിൽ‘. സി.പി.ഐ.എമ്മിന്റെ വികസനനയത്തിലെ ദലിത്‌ വിരുദ്ധതയാണ്‌ വിഷയം. കെ.എ ഷാജിയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്‌ തയ്യാറാക്കിയതാണെന്ന്‌ ലേഖനത്തിന്റെ അവസാനം കൊടുത്തിരിക്കുന്നു. ഇംഗ്ലീഷ്‌ മാഗസിൻ തെഹൽക്കയുടെ ഫെബ്രുവരി 16-ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച, ഇയാൾ തന്നെ എഴുതിയ അതേ ലേഖനമാണ്‌ പരിഭാഷപ്പെടുത്തി മാധ്യമം ആഴ്‌ചപ്പതിപ്പ്‌ കവർസ്‌റ്റോറിയാക്കിയിരിക്കുന്നത്‌. ഇ.പി.ഡബ്‌ളിയു, തെഹൽക, ഹ്യുമനിസ്‌റ്റ്‌ തുടങ്ങി സാധാരണ ജനം കാണാത്ത പ്രസിദ്ധീകരണങ്ങളിലെയും വെബിലെയും മികച്ച ലേഖനങ്ങൾ മലയാള പ്രസിദ്ധീകരണങ്ങൾ കടപ്പാട്‌ സൂചിപ്പിച്ച്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാറുണ്ട്‌. ഇത്തരം സോഴ്‌സുകളെ ഇന്ന്‌ ആർക്കും ഒഴിവാക്കാനാവില്ല. ഇവിടെ പക്ഷേ ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി അതിന്റെ സ്‌റ്റാഫ്‌ റിപ്പോർട്ടർ തയ്യാറാക്കിയ ലേഖനം അയാൾ തന്നെ മറ്റൊന്നിൽ, അതിനുവേണ്ടി തയ്യാറാക്കിയതാണെന്ന മട്ടിൽ പ്രസിദ്ധീകരിക്കുന്നത്‌ വായനക്കാരോടുളള വഞ്ചനയാണ്‌. ഇത്തരം തട്ടിപ്പുകളുമായി കഴിഞ്ഞുപോകുന്ന ആളായതുകൊണ്ട്‌ ഷാജിയെ പ്രതിയാക്കുന്നതിൽ അർഥമില്ല. പ്രഭു നിരഞ്ഞ്‌ജൻ തന്റെ മൂല്യബോധത്തിൽ ഒരു തുളളി തൂറിവെക്കേണ്ട ഒരു പേജുകൂടിയുണ്ട്‌, ഈ ലക്കത്തിൽ. പേജ്‌ 59. കവിതഃ കഅബാലയത്തിൽ. കവി യൂസഫലി കേച്ചേരി. ഈ കവിത പ്രസിദ്ധീകരിക്കപ്പെട്ടതിന്‌ ഒരേയൊരു മാനദണ്‌ഡം മാത്രമേയുളളൂ. അത്‌ ഇസ്‌ലാമികം എന്ന നിലയ്‌ക്കുളള ഒരു കപട രചനയാണെന്നത്‌. അല്ലാതെ കവിത എന്ന സ്‌ലഗിൽ കൊടുക്കാനുളള ഒരു ഗുണവുമില്ല ഇതിന്‌. മക്കയിലെ ഒരു ദേവാലയത്തെക്കുറിച്ച്‌ കവിതയെഴുതിയാൽ അത്‌ മാധ്യമത്തിൽ അച്ചടിച്ചുവരും എന്ന്‌ യൂസഫലി കേച്ചേരിയെപ്പോലുളള ഒരു പീറക്കവി പോലും തിരിച്ചറിഞ്ഞിരിക്കുന്നു; കഷ്‌ടം.

സുന്നത്തുമുദ്ര പൊക്കിക്കാട്ടിയാൽ പേടിച്ചുവിറയ്‌ക്കുന്ന എഡിറ്റർമാർ ഒരു കാര്യം ഓർക്കുന്നത്‌ നന്നായിരിക്കും. ഇത്തരം തൊപ്പിയും താടിയുമുളള മുക്കാലുകളെ പടിക്കുപുറത്തു നിർത്തിയാണ്‌ മാധ്യമം, അത്‌ അകപ്പെട്ടുപോകുമായിരുന്ന ബ്രാൻഡിംഗിൽ നിന്ന്‌ രക്ഷപ്പെട്ടുപോന്നിരുന്നത്‌. ’ഇസ്‌ലാമികം‘ എന്ന പരിഗണന വച്ച്‌ കവിത തെരഞ്ഞെടുക്കുന്ന ഒരു പത്രാധിപസമിതിയാണ്‌ ഗട്ട്‌ വ്യൂ എന്ന പംക്‌തിയും പ്രസിദ്ധീകരിക്കുന്നത്‌ എന്ന ചെറ്റത്തരം മാത്രം സൂചിപ്പിക്കട്ടെ.


ഇനിയെങ്കിലും ആരെങ്കിലും കൊടുക്കൂ; വിംസീക്ക്‌​‍്‌ പുലിറ്റ്‌സർ


കുൽദീപ്‌ നയാർ തന്റെ ഇരുപതുകളിൽ ഗാന്ധിവധം നേരിട്ട്‌ റിപ്പോർട്ട്‌ ചെയ്‌തതിനെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. ഒരു വർഗീയ ലഹള ഒഴിവാക്കാൻ റിപ്പോർട്ടിൽ നിന്ന്‌ എന്തൊക്കെ ഒഴിവാക്കണം എന്നായിരുന്നു ആ സമയത്തെ അദ്ദേഹത്തിന്റെ ചിന്ത. ഏറ്റവുമൊടുവിൽ തെഹൽകയുടെ ആശിഖ്‌ ഖേത്താൻ ഗുജറാത്തിലെ കൂട്ടക്കൊലയുടെ വിവരങ്ങൾ ജീവൻ പണയപ്പെടുത്തി റിപ്പോർട്ടു ചെയ്‌തതും വായിച്ചു. റിപ്പോർട്ടേഴ്‌സ്‌ ഡയറികളല്ലാതെ എഡിറ്റർമാരുടെ ആത്‌മകഥകൾ പൊതുവെ കുറവാണ്‌. മലയാളത്തിൽ അത്തര എഡിറ്റർമാരില്ലാത്തതുകൊണ്ടല്ല. അനോണിമസ്‌ ആയിരിക്കുക എന്നതാണ്‌ എഡിറ്റർഷിപ്പിന്റെ ധർമം. കൈയിലിരിക്കുന്ന കോപ്പിയോടു പുലർത്തുന്ന ഗാഢമായ നിർമമത്വം അയാളുടെ വിനിമയങ്ങളിലും പ്രതിഫലിക്കും. അതുകൊണ്ട്‌ എഴുത്തിലും കലയിലും, മറ്റേത്‌ സർഗാത്‌മകമേഖലയിലെയും സൃഷ്‌ടിയോട്‌ അതിന്റെ സൃഷ്‌ടാവിനുണ്ടാകുന്ന അന്ധമായ പക്ഷപാതിത്വം എഡിറ്റർക്ക്‌ അയാളുടെ കോപ്പിയോടുണ്ടാകില്ല. സ്വന്തം ക്രിയേറ്റിവിറ്റിയെ നിരന്തരം ചോദ്യം ചെയ്‌തും നവീകരിച്ചുമാണ്‌ ഒരു എഡിറ്റർക്ക്‌ അതിജീവിക്കാനാകൂ. എഡിറ്ററുടെ ഓരോ നിമിഷവും അത്യപൂർവങ്ങളാണെങ്കിലും അയാളെ സംബന്ധിച്ച്‌ എടുത്തുപറയാവുന്ന സാർഥകമായ സന്ദർഭങ്ങൾ അവയിൽ കുറവായിരിക്കും. പോത്തൻ ജോസഫിന്റെയും എടത്തട്ട നാരായണന്റെയും സിപി. രാമചന്ദ്രന്റെയും പത്രപ്രവർത്തന ജീവിതത്തിലെ ഓരോ നിമിഷവും വായനക്കാരനെ സംബന്‌ധിച്ച്‌ വിസ്‌ഫോടകങ്ങളാണെങ്കിലും അവർ അത്‌ എത്ര അകലം പാലിച്ചാണ്‌ ആവിഷ്‌കരിക്കുന്നത്‌. സി.പി.രാമചന്ദ്രന്‌ ആത്‌മകഥ എഴുതണമെന്ന്‌ തോന്നാതിരുന്നത്‌ എന്തുകൊണ്ട്‌?

picture6
മാധ്യമം ആഴ്‌ചപ്പതിപ്പിലൂടെ വിംസി എന്ന മുൻ മാതൃഭൂമി ന്യൂസ്‌ എഡിറ്റർ വായനക്കാരുടെ വായിലേക്ക്‌ വയറിളകി തൂറിവെക്കുന്നത്‌ കാണുമ്പോൾ നല്ല കുത്തരിച്ചോറ്‌ സ്വപ്‌നം കാണുന്നത്‌ സ്വാഭാവികം. പത്രപ്രവർത്തനം എല്ലാകാലത്തും നാണംകെട്ട പണിയാണെന്ന്‌ ഈ ആത്‌മകഥ വായിക്കുമ്പോൾ അനുഭവപ്പെടും. ഏറ്റവും അധമനായ ഒരാളെപോലും തോൽപ്പിക്കുന്ന കുശുമ്പും കുന്നായ്‌മയും ചെറ്റത്തരവും മാത്രമല്ല, വിഷയങ്ങളെ വിലയിരുത്തുന്നതിലുളള അജ്‌ഞ്ഞതയിലും വിംസീ നമ്മെ അമ്പരപ്പിക്കുന്നു.

ആരാണ്‌ ഈ വിംസീ? കെ.പി. കേശവമേനോൻ മുതൽ എം.ഡി. നാലപ്പാടുവരെയുളളവർക്ക്‌ ഗുരുതുല്യൻ. എന്റെ കൈവിദ്യകൊണ്ടായിരുന്നു അന്ന്‌ ലോകത്തിന്റെ ഉദ്ധാരണം. റിപ്പോർട്ടർമാരുടെ വാർത്തകളും ഏജൻസികൾ അടിക്കുന്ന ടെയ്‌ക്കുകളും ഞാൻ സ്‌കൂപ്പാക്കി മാറ്റുന്നു. ഞാൻ താങ്ങിയില്ലായിരുന്നുവെങ്കിൽ പ്രപഞ്ചം ഇടിഞ്ഞുപൊളിഞ്ഞുവീണേനേ.

വിംസീ എന്ന പത്രപ്രവർത്തക കുംഭകർണന്റെ ന്യൂസ്‌ റൂം ജാഗ്രത ഉദാഹരിക്കാൻ ഒരു സംഭവം മാത്രം മതി. അടിയന്തരാവസ്‌ഥ കാലത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥി രാജനെ ഉരുട്ടിക്കൊല്ലുകയായിരുന്നു എന്ന്‌ ആദ്യം റിപ്പോർട്ട്‌ ചെയ്‌തത്‌ അന്ന്‌ മാതൃഭൂമി റിപ്പോർട്ടറായിരുന്ന ജയചന്ദ്രനാണ്‌. ഈ റിപ്പോർട്ട്‌ ജയചന്ദ്രന്റെ കൈയിൽ നിന്നു വാങ്ങി കത്തിച്ച്‌ വാഷ്‌ബെയ്‌സിനിലൊഴുക്കി അന്നത്തെ മാനേജിംഗ്‌ എഡിറ്റർ വി.എം. നായർ. അന്ന്‌ അയാളോടൊപ്പം ഈ ന്യൂസ്‌ എഡിറ്ററുമുണ്ടായിരുന്നു, തീപ്പെട്ടി കത്തിച്ചുകൊടുക്കാൻ.

ഏത്‌ ന്യൂസ്‌ എഡിറ്ററുടെയും ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സന്ദർഭങ്ങളെ, ന്യൂസ്‌ റൂമിന്റെ അണിയറകളെക്കുറിച്ചറിയാത്ത വായനക്കാരെ പറ്റിക്കുംവിധം മഹത്തരങ്ങളായി തട്ടിവിടുകയാണ്‌ ഈ ശുനകൻ. മുസ്‌ലിംലീഗിനെ പിളർപ്പിനെക്കുറിച്ച്‌ പി.സി. സുകുമാരൻനായർ എഴുതിയ റിപ്പോർട്ടിനെ ’എന്റെ പത്രപ്രവർത്തക ജീവിതത്തിലെ ഏറ്റവും വലിയ സ്‌കൂപ്പ്‌‘ എന്നാണ്‌ ഇയാൾ വിശേഷിപ്പിക്കുന്നത്‌.

തന്നെപ്പോലെ ചെവികേൾക്കാത്ത അന്ധന്മാരാണ്‌ വായനക്കാരും എന്ന്‌ വിംസീ ധരിച്ചുവശായിരിക്കുന്നു; അന്നും ഇന്നും.


ഒരു നോവൽ വ്യഭിചാരത്തിന്റെ 40 വർഷങ്ങൾ


മലയാളത്തിൽ ഏറ്റവുമധികം വ്യഭിചരിക്കപ്പെട്ട നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം; നോവലിസ്‌റ്റിനാലും വായനക്കാരാലും. ഖസാക്ക്‌ സൃഷ്‌ടിച്ച പ്രപഞ്ച&പ്രകൃതി ദർശനത്തിലും ആത്‌മീയ വിചാരങ്ങളിലും അസ്‌തിത്വന്വേഷണങ്ങളിലും ഒ.വി.വിജയന്റെ ക്രിയാശേഷി കെട്ടിനിന്ന്‌ വളിച്ചുപുളിച്ചു. ഖസാക്ക്‌ അതിന്റെ അതിഗഹനമായ ആത്‌മസത്തയിൽ വായിക്കാൻ ശേഷിയുളള വായനക്കാരും കുറവായിരുന്നു. നോവൽ പൂർത്തിയായ ശേഷം ഒരേയൊരു കത്തേ ആഴ്‌ചപ്പതിപ്പിൽ വന്നിരുന്നുളളു എന്ന്‌ കെ.കെ.ഹിരണ്യന്റെ ലേഖനത്തിൽ കാണാം. പാലക്കാടൻ പുറമ്പോക്ക്‌ ഭൂമിയിലെ ജീവിതവും അവരുടെ മന്ത്രവാദങ്ങളും ആഭിചാരക്രിയകളും ആദ്യമായി അവതരിപ്പിച്ച നോവലിസ്‌റ്റിനെ അഭിനന്ദിച്ച്‌ ഒരു സെബാസ്‌റ്റ്യൻ എഴുതിയത്‌. ആയിരക്കണക്കിന്‌ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും ഖസാക്കിന്‌ യഥാർഥ വായനക്കാർ ഇന്നും കുറവാണ്‌. ആരാധകരാണ്‌ ഏറെ. രസകരമായ ഒരു കാര്യം ഹിരണ്യൻ എഴുതുന്നുണ്ട്‌. അക്കാലത്തെ സാഹിത്യസുഹൃത്തുക്കൾ കത്തെഴുതിയിരുന്നത്‌ ഖസാക്കിന്റെ ഭാഷയിലാണത്രേഃ “പഥികന്റെ കാൽവിരലിലെ വ്രണം നൊന്തു” എന്നൊക്കെപ്പറഞ്ഞ്‌. ഇത്തരം വ്യഭിചാരങ്ങളാണ്‌ ആ കൃതിയെയും എഴുത്തുകാരനെയും തോൽപ്പിച്ചു കളഞ്ഞത്‌.

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, നോവൽ പ്രസിദ്ധീകരിച്ചതിന്റെ 40-​‍ാം വർഷം പ്രത്യേക പതിപ്പായി ഇറക്കിയിരിക്കുന്നു; പുതിയ ലക്കം. കെ.പി.നിർമൽ കുമാർ, എം.കെ ഹരികുമാർ, സുനിൽ പി. ഇളയിടം, ഒ.കെ സുദേഷ്‌, ബി മുരളി, കെ.കെ ഹിരണ്യൻ, വി.ആർ സുധീഷ്‌ എന്നിവർ നോവലിനെ പലമട്ടിൽ വായിക്കുന്നു. എഴുത്തുകാരനായ കെ.പി. നിർമൽകുമാറിന്റെ എഴുത്തുകാരൻ എം.ടിയല്ല, വിജയനാണെന്ന്‌ അദ്ദേഹത്തിന്റെ ലേഖനം വ്യക്‌തമാക്കുന്നു. നിർമൽകുമാർ എം.ടിയെക്കുറിച്ചെഴുതിയപ്പോൾ അത്‌ പരദൂഷണമായി അധഃപ്പതിച്ചിരുന്നു. എന്നാൽ ഇത്‌ വിമർശനത്തിന്റെ യഥാർത്ഥ ഔന്നത്യത്തിലെത്തുന്നു. ഖസാക്ക്‌ കടന്നുവന്ന അനവധി കാലങ്ങളെ നിർമൽകുമാർ ഭംഗിയായി രേഖപ്പെടുത്തുന്നു.

picture7
എം.കെ. ഹരികുമാറും വി.ആർ. സുധീഷും എന്തെഴുതിയാലും മലയാളി വായനക്കാർ അത്‌ ചൂലുകൊണ്ടെടുത്ത്‌ ക്ലോസറ്റിലിട്ട്‌ ഫ്‌ളഷ്‌ ചെയ്‌ത്‌ തൃപ്‌തി വരാതെ ഒരു ബക്കറ്റ്‌ വെളളം കൂടിയൊഴിച്ചശേഷമേ കക്കൂസിൽ നിന്ന്‌ പുറത്തുപോരൂ. അത്രക്ക്‌ ദുരുദ്ദേശ്യപരവും കപടവുമാണ്‌ അവരുടെ വാക്‌പ്രയോഗം. ഹരികുമാറിന്‌ പത്രപ്രവർത്തനം കൊണ്ടുവേണം അരിവാങ്ങാൻ എന്നതിനാൽ കുംഭ നിറയ്‌ക്കാനുളള ഉപായങ്ങളൊക്കെ കാണും ഓരോ വരിയിലും. മാതൃഭൂമി ലേഖനത്തിൽ നിന്ന്‌ അത്തരമൊന്നിതാഃ മലയാള നോവലിന്റെ ആഖ്യാനകലയ്‌ക്ക്‌ എന്തെങ്കിലുമൊക്കെ സംഭാവന നൽകിയ നോവലുകളുടെ പട്ടിക ഹരികുമാർ നിരത്തുന്നുണ്ട്‌. അതിനിടയിലൊരു പേര്‌; കൽപ്പറ്റ ബാലകൃഷ്‌ണൻ, നോവൽ ’അകം പൊരുൾ പുറം പൊരുൾ‘. വായനക്കാർ ഒരുനിമിഷം ഞെട്ടും. എന്തൊരു കണ്ടെത്തൽ. ഏതെങ്കിലും അവാർഡുകമ്മിറ്റികളോ ഒക്കെയായി ബാലകൃഷ്‌ണൻ താമസിയാതെ പ്രത്യുപകാരം ചെയ്യും, ഗോപാലകൃശ്‌നാ….

ഭഗവത്‌ഗീതയെ പുനരുപയോഗിക്കുന്ന നോവലാണ്‌ ഖസാക്ക്‌ എന്നുപറഞ്ഞ്‌ ഹരികുമാർ, നോവലിലെ ചില വാചകങ്ങൾ പകർത്തിവെക്കുന്നു എന്നല്ലാതെ ഈ ആശയത്തെ ബുദ്ധിപരമായി വ്യാഖ്യാനിക്കാനുളള കഞ്ഞിവെളളമൊന്നും ഹരികുമാറിന്റെ കുഴലില്ല.

മലയാളഭാഷയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിക്കൊണ്ടിരിക്കുന്ന അധ്യാപകനാണ്‌ സുനിൽ പി. ഇളയിടം. വായനക്കാരുടെ കൂത്തിയിലേക്ക്‌ ചൂരൽ കയറ്റി രസിക്കുന്ന മാഷ്‌. സുനിലിന്റേത്‌ ലേഖനമല്ല, പ്രബന്ധമാണ്‌. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന്റെ റീഡിംഗ്‌ ക്ലാസിനുവേണ്ട നിലവാരത്തിലേക്കുയരാൻ സുനിലിന്റെ അഹംബോധവിനിമയശൈലി അപര്യാപ്‌തമാണ്‌. ഒരാൾക്കോ ഏറിയാൽ അതുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന രണ്ടുപേർക്കിടയിലോ മാത്രം വിനിമയം ചെയ്യപ്പെടുന്നതാണ്‌ സുനിലിന്റെ എഴുത്ത്‌. ഒരു മാഗസിന്റെ വായനാസമൂഹത്തിന്റെ ക്രിയാശേഷിയെ പരിഹസിക്കുന്ന ഇത്തരം സ്വയംഭോഗങ്ങൾ പത്രാധിപന്മാരെങ്കിലും നിരോധിക്കേണ്ടതാണ്‌.

ഒറ്റലക്കത്തിൽ അവസാനിക്കുന്ന ലേഖനമെഴുതാനുളള സുനിലിന്റെ കഴിവില്ലായ്‌മ കീർത്തികേട്ടതാണ്‌. ആമുഖം വിസ്‌തരിക്കുമ്പോഴേക്ക്‌ ആറുപേജ്‌ കഴിയും. ഉളളടക്കം തുടങ്ങാൻ അടുത്ത ലക്കം വരെ കാത്തിരിക്കണം. എഴുത്തിന്റെ പ്രാഥമികപാഠങ്ങളുടെ അഭാവം ഈ വായനയെ ക്ലേശപൂർണമാക്കുന്നു.

സുനിലിന്റെ ഖസാക്ക്‌ പഠനവും മൗലികമല്ല. നോവലിന്റെ ആഖ്യാനരീതിയെയും കഥാപാത്രങ്ങളെയും വസ്‌തുക്കളുടെയും വസ്‌തുതകളുടെയും സ്വത്വസൂചകങ്ങളെയും ആധുനികതയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്ന ഇതിലും ഉജ്വലമായ പഠനങ്ങളുടെ കോപ്പി മാത്രമാണിത്‌. ഖസാക്ക്‌ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ വിവക്ഷകൾ, മിത്തിക്കൽ ഐഡന്റിറ്റി, സ്‌ത്രീ പ്രകൃതി, മനുഷ്യസ്‌തിത്വത്തിനുളളിലെ മനുഷ്യാതീതമായ അനുഭവലോകങ്ങൾ, വിശ്വാസ പ്രതിസന്ധികൾ തുടങ്ങിയവ സുനിൽ വിവരിക്കുന്ന രാഷ്‌ട്രീയ അബോധ സങ്കൽപനത്തിൽതന്നെ വിസ്‌തരിക്കുന്ന കണ്ടെത്തലുകൾ ഖസാക്കിനുണ്ടായിട്ടുണ്ട്‌.


വലിയ കണ്ടികൾ ചെറിയ കൂത്തിയിലൂടെ പുറത്തുവന്നാൽ…


നല്ല വായനക്കാരനാണ്‌ സുദേഷ്‌. നന്നായി കത്തെഴുതും. പക്ഷേ ലേഖനമെഴുതിയാൽ തെരണ്ട പെണ്ണുങ്ങൾ തറ്റുടുക്കാത്ത പോലിരിക്കും.

’എന്റെ ചേറമ്മീനേ‘ എന്ന ലേഖനമെഴുതിയ സുദേഷിന്റെ സ്‌ഖലിതത്തിൽ കെട്ട ചോര മാത്രമല്ല ഉളളത്‌, ദഹിക്കാത്ത വാക്കുകളുടെ വലിയ കണ്ടികൾ സുദേഷിന്റെ ചെറിയ കൂത്തിയിലൂടെ പുറത്തുവന്നാലെങ്ങനെയിരിക്കും? മുക്കിമുക്കിയാണെങ്കിലും സുദേഷിന്‌ തൂറാതെ വയ്യ. തൂറിക്കഴിഞ്ഞാലോ വീണ്ടുമെടുത്ത്‌ വിഴുങ്ങുകയും വേണം, ഇവൻ അകത്തുചെന്നിട്ടുവേണം അകത്തുളളവന്‌ പുറത്തുചാടാൻ. ഇമ്മട്ടിലൊരു അഭ്യാസമാണ്‌ സുദേഷിന്റെ ലേഖനം. കൂട്ടത്തിൽ പറയട്ടെ, കെ.പി. നിർമൽകുമാറിന്റെ എഴുത്തുശൈലിയെ ഒന്നു ട്വിസ്‌റ്റ്‌ ചെയ്‌ത്‌ അനുകരിച്ചതായി തോന്നി സുദേഷ്‌. രണ്ടുപേരുടെയും ലേഖനങ്ങൾ ഒരു ലക്കത്തിൽ വായിച്ചപ്പോൾ.

ഖസാക്കിന്റെ ഇതിഹാസം വായനക്കാരുടെ മാത്രമല്ല, വായനയിലെയും ക്രിയാത്‌മകമായൊരു പ്രതി&സന്ധിയായി തുടരുന്നു എന്ന്‌ മാതൃഭൂമി ലക്കം തെളിയിക്കുന്നു. ഓരോ വായനയിലും പൊളിഞ്ഞുവീഴുന്ന ഖസാക്കിന്റെ ഓരോ അടരിനു പകരവും ഒരായിരം അടരുകൾ അതേ വായനയാൽ തന്നെ കൂട്ടിച്ചേർക്കപ്പെടുന്നു.


ബഷീർ, എം.ടി., വിജയൻഃ ആര്‌?


വീണ്ടും ആ ചോദ്യം.

മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന്‌ നോവലിസ്‌റ്റുകളെക്കുറിച്ച പുനർവായനകൾ സമീപകാലത്ത്‌ നടന്നു. ബഷീർ, എം.ടി., വിജയൻ. ഇവരിൽ ആരാണ്‌ മികച്ച നോവലിസ്‌റ്റ്‌? വായനാനിമിഷങ്ങൾ തങ്ങളുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ അനവധി ജീവിത സന്ദർഭങ്ങളിലേൽപ്പിച്ച മുറിവുകളോർത്തുകൊണ്ട്‌ ഓരോ വായനക്കാരന്റെയും ബുദ്ധിയിൽ ഒരു പേര്‌ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു, ഈ കോളമിസ്‌റ്റിന്റെയും. ആ ഒരു പേരായിരിക്കും ഒരാളെ സംബന്ധിച്ച ഏറ്റവും വലിയ എഴുത്തുകാരന്റേതും. കാരണം വായന എന്ന സ്വേച്‌ഛാധിപത്യപ്രക്രിയയിൽ ജനാധിപത്യം അനുവദനീയമല്ല.


ഹരിഗോവിന്ദന്റെ ജാതിക്കുശുമ്പ്‌


മലയാള ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകൾ വൻതട്ടിപ്പുകളാകുന്നത്‌ എസ്‌.എം.എസ്‌&ജഡ്‌ജിംഗ്‌ അഴിമതി മൂലം മാത്രമല്ല. സംഗീതത്തിന്റെ ഉളളടക്കത്തെ തന്നെ അത്‌ അശ്ലീലമാക്കുന്നതു വഴിയാണ്‌. സമാനമായ മുൻഷോകളിൽ സമ്മാനാർഹമായ ’പ്രതിഭ‘കൾ ഇന്ന്‌ സംഗീതത്തെ ജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന അന്വേഷണം ഈ സംഗീതവ്യഭിചാരത്തിന്റെ യഥാർത്ഥ ഗതി വെളിപ്പെടുത്തും. റിമിടോമികളോടൊപ്പം ഏതു വേദിയിലും നിന്ന്‌ തുളളിത്തുളുമ്പാനുളള കോൺഫിഡൻസ്‌ നൽകുന്നു എന്നതു മാത്രമാണ്‌ ഇവയുടെ നേട്ടം. മോഹൻലാലിനെ ദൈവം സൃഷ്‌ടിച്ചതുകൊണ്ടും ആറ്റുകാൽ രാധാകൃഷ്‌ണൻ ജപിച്ചുകൊടുത്ത ഭസ്‌മം വിഴുങ്ങിയതും കൊണ്ടുമാത്രം പാട്ടുകാരനാകേണ്ടിവന്ന എം.ജി. ശ്രീകുമാറും ബാലമുരളീകൃഷ്‌ണയുടെ കലണ്ടർ റൂമിന്റെ ചുമരിൽ തൂക്കിയിട്ട്‌ സംഗീതത്തിൽ ഏകലവ്യാഭ്യാസം നടത്തുന്ന ശരത്തും ശരീരം കൊണ്ടുമാത്രം കേൾക്കാൻ കഴിയുന്ന പാട്ടുകാരി ഉഷാ ഉതുപ്പും തെരഞ്ഞെടുക്കുന്ന ’പ്രതിഭ‘കൾക്ക്‌ കിട്ടേണ്ടത്‌ ഫ്‌ളാറ്റ്‌ തന്നെയാണ്‌.

picture8
ശബ്‌ദം വിറ്റ്‌ ഉപജീവനം കഴിക്കാൻ അഭ്യസിപ്പിക്കുന്നതിനോടൊപ്പം മുല്ലപ്പൂ ചൂടിച്ചും ചൂണ്ട്‌ ചുവപ്പിച്ചും ചവുട്ടിയുഴിഞ്ഞും മീശ വടിച്ചും ശരീരം മിനുസമാക്കിയും കോൺഡം ഇട്ടുകൊടുത്തും, ശബ്‌ദം അടഞ്ഞുപോയാലും ചന്തയിൽ നിന്നു പിഴയ്‌ക്കണമെന്ന ഉദ്ദേശ്യത്തോടെ ഇറക്കിവിടുന്നവയാണ്‌ ഇത്തരം ഷോകൾ. ഞെരളത്ത്‌ ഹരിഗോവിന്ദൻ മാധ്യമം ആഴ്‌ചപ്പതിപ്പിൽ എഴുതിയ ’മലയാളിക്ക്‌ എന്തിനാണ്‌ ഒരു പൊതുസംഗീതധാര‘ എന്ന ലേഖനത്തിൽ സൂചിപ്പിക്കുന്നപോലെ അതിന്‌ സംഗീതവുമായി ബന്ധമൊന്നുമില്ല.

തനിക്ക്‌ ശബ്‌ദത്തോടൊപ്പം ജന്മസിദ്ധമായി കിട്ടിയ ജാതിക്കുശുമ്പ്‌ പകർത്താനാണ്‌ ഹരിഗോവിന്ദൻ ഈ ലേഖനമെഴുതിയിരിക്കുന്നത്‌. ഏഷ്യാനെറ്റിലെ സ്‌റ്റാർസിംഗർ പരിപാടിയിലെ ’അവർണ‘ സാന്നിധ്യമായ സന്നിധാനന്ദനോട്‌, ഗസ്‌റ്റായ കെ.ബി. ഗണേഷ്‌കുമാർ, ’നിനക്ക്‌ വലിയ അഹങ്കാരമാണ്‌ എന്ന്‌ കേരളം മുഴുവൻ പറയുന്നു‘ എന്ന്‌ പറഞ്ഞത്‌ വംശീയ അധിക്ഷേപമായാണ്‌ ഹരിഗോവിന്ദൻ വിശേഷിപ്പിക്കുന്നത്‌. സന്നിധാനന്ദൻ സംഗീതത്തിലെ ഏതുതരം അവർണധാരയെയാണ്‌ പ്രതിനിധീകരിക്കുന്നത്‌? കറുത്ത നിറവും പട്ടിണിയും ഉളളതുകൊണ്ടുമാത്രം ഒരാൾക്ക്‌ അവർണസംവരണം നൽകേണ്ടതുണ്ടോ? തമിഴിലെ പഴയ ഗായകരുടെ ശബ്‌ദവും ശൈലിയും വികൃതമായി അനുകരിച്ച്‌, എന്തിലുമേതിലും സവർണ ദൈവബിംബങ്ങളെ വിളിച്ചുകരഞ്ഞ്‌ ഭാവരഹിതമായ ശബ്‌ദത്തിന്റെ മടുപ്പിക്കുന്ന ആവർത്തനത്തിലൂടെ തന്റെ കറുപ്പിനും പട്ടിണിക്കും വിപണിയുണ്ടാക്കിയ വെറും പുല്ലാണ്‌ ഈ ’അവർണ ഗായകൻ‘. ഹരിഗോവിന്ദനെപ്പോലുളളവർ സ്വയം കെണിയിൽ വീണുപോകുന്നതിങ്ങനെയാണ്‌. കൃത്യമായ പ്രതീകങ്ങളെ കണ്ടെടുത്ത്‌ കൃത്യമായ സ്ഥലത്തുവച്ച്‌ നിലപാടുറപ്പിക്കാൻ രക്‌തത്തിലെ കപടസ്വത്വം ഇവരെ അനുവദിക്കുകയില്ല.


മീഡിയ സിൻഡിക്കേറ്റിന്‌ ആദരാഞ്ഞ്‌ജലികൾ


മീഡിയ സിൻഡിക്കേറ്റ്‌ എന്ന മാഫിയാ സംഘം വി.എസ്‌. അച്യുതാനന്ദൻ എന്ന അതിന്റെ ഒത്താശ്ശ മുത്തച്ഛന്റെ ദാരുണമരണത്തോടെ നാമാവശേഷമായിരിക്കുന്നു. അതിന്റെ ചില ഫോസിലുകൾ ജനശക്‌തി, കെ. രാജേശ്വരി, അഡ്വ. ജയശങ്കർ തുടങ്ങിയ പേരുകളിൽ ഇപ്പോഴും കാണുന്നുണ്ട്‌.

അച്യുതാനന്ദനെ ’വി.എസ്‌‘ എന്ന അമ്മായിയപ്പൻ പദവിയോടെ അനർഹമായ ഒരിടത്ത്‌ പ്രതിഷ്‌ഠിക്കാൻ കെ.എസ്‌.ആർ.ടി.സി സ്‌റ്റാന്റുകളിൽ വരെ തുണിയുരിച്ചു കിടന്ന എഴുത്തുകാർ, അച്യുതാനന്ദൻ എന്ന അധികാരാർത്തി മൂത്ത രാഷ്‌ട്രീയമൃഗത്തെ തുറന്നുകാട്ടുമെന്ന്‌ പ്രതീക്ഷിക്കുക വയ്യ. അച്യുതാനന്ദൻ പ്രതിനിധാനം ചെയ്യുന്നു എന്ന്‌ പറയപ്പെട്ട ’ആദർശ‘ങ്ങളോടായിരുന്നില്ല ഇവരുടെ പ്രതിബദ്ധത, വ്യക്‌തിയോടായിരുന്നു എന്ന്‌ ഇതോടെ വ്യക്‌തമാകുകയാണ്‌.

വി.എസിനെ ചൂണ്ടി ഇക്കാലത്ത്‌ എത്രയെത്ര നിക്ഷിപ്‌തതകളാണ്‌ മാധ്യമങ്ങളിൽ അരങ്ങുവാണത്‌. ’ജനശക്‌തി‘യുടെ വകയിലുളെളാരു ബാപ്പയായ മാധ്യമം ആഴ്‌ചപ്പതിപ്പ്‌ വി.എസിനെ രാഷ്‌ട്രീയ പ്രവാചകൻ വരെയാക്കി. പിണറായി വിജയൻ കേസുകൊടുക്കാനിടയായ, മാധ്യമത്തിന്റെ ഒരു കവർ വായനക്കാർ ഓർക്കുന്നുണ്ടാകും ’സംശയാസ്‌പദം‘ എന്ന ടൈറ്റിലിൽ പിണറായി വിജയന്റെ പടവും ബയോഡാറ്റയും നൽകി, അതുസംബന്ധിച്ച ഒരു മാറ്റർ പോലും നൽകാതെ മാധ്യമം നടത്തിയ വ്യക്‌തിഹത്യ പത്രപ്രവർത്തന സംസ്‌കാരത്തിന്റെ സകല അതിരും ലംഘിക്കുന്നതായിരുന്നു. എന്തിന്‌? അച്യുതാനന്ദൻ എന്ന അധികാരമോഹിയെ പിടിച്ച്‌ കസേരയിൽ ഇരുത്താൻ. ഈ മാധ്യമങ്ങളും എഴുത്തുകാരും വായനക്കാരോട്‌ മാപ്പു പറയേണ്ട സന്ദർഭമാണിത്‌.

ആദർശാത്‌മക ഇടതുപക്ഷത്തിന്റെ മുഖംമൂടി വേഷങ്ങൾക്ക്‌ മീഡിയ നൽകുന്ന സ്‌പേസ്‌ ഉപയോഗപ്പെടുത്തി സമീപകാല പത്രപ്രവർത്തനത്തിൽ ഈ മാഫിയ സിൻഡിക്കേറ്റ്‌ നടത്തിയ വണ്ടികെട്ടുപണി എല്ലാക്കാലവും കറപിടിച്ചുകിടക്കും.


മുകുന്ദന്മാരേ, നിങ്ങൾക്കൊരമ്പലം


ഒരു യാത്രാവിവരണ കൃതിയുടെ ആറായിരം കോപ്പികൾ മൂന്നു മാസത്തിനിടെ വിറ്റഴിഞ്ഞു; ഏഴാം പതിപ്പ്‌ വിൽപ്പനയിൽ. കേട്ടാൽ അവിശ്വാസം തോന്നാം. അതും മാതൃഭൂമി ബുക്‌സിനെപ്പോലെ അച്ചടിക്കുന്ന പുസ്‌തകങ്ങൾ രണ്ടുമാസം കഴിഞ്ഞ്‌ ആക്രിക്കാർക്ക്‌ തൂക്കിവിൽക്കുന്ന ഒരു അച്ചടിശാലയുടെ. ഓരോ വിഷയത്തിലും പറ്റിയ എഴുത്തുകാരെ വച്ചാണ്‌ എം.പി. വീരേന്ദ്രകുമാർ പുസ്‌തകമെഴുതി തന്റെ പേരിലാക്കിയിറക്കുന്നതെന്ന്‌ വിശ്വസിക്കുന്നവരേ ഇത്‌ അവിശ്വസിക്കൂ.

’ഭാരതപര്യടന‘ത്തിനുശേഷം എഴുതപ്പെട്ട ഏറ്റവും മികച്ച യാത്രാവിവരണ കൃതി വീരേന്ദ്രകുമാറിന്റെ ’ഹൈമവതഭൂവിൽ‘ എന്നാണ്‌ ലീലാവതിമാരും എം.മുകുന്ദൻമാരും സച്ചിദാനന്ദൻമാരുമൊക്കെ പ്രസംഗിച്ചുവിടുന്നത്‌. ശരിയാണ്‌. മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയവരെയും നേടാനുളളവരെയും സംബന്ധിച്ച്‌ ഇത്‌ ശരിയാണ്‌. പക്ഷേ വായനക്കാരെ സംബന്ധിച്ചോ?

picture9
ഗീതാഗോവിന്ദം, ഐതിഹ്യമാല, പുരാണകഥാസരിത്‌സാഗരം മുതൽ മഹാഭാരതം വരെയുളള മിത്തും പുരാണവും അപ്പടി പകർത്തിവച്ച വ്യാജഗ്രന്ഥമാണിത്‌. ഏറ്റവും പൊട്ടനായ വായനക്കാരനുപോലും വെളിവാകുന്ന ഈ സത്യം എന്തിന്‌ ഈ എഴുത്തുകാർ മറച്ചുവെക്കുന്നു? ഉത്തരംഃ മാതൃഭൂമി സാഹിത്യ അവാർഡും ഒട്ടിനിന്നാൽ കിട്ടുന്ന പരിഗണനയും.

ജില്ലകൾ തോറും സെമിനാറുകൾ സംഘടിപ്പിച്ച്‌ ഇത്തരം കൂടിയെഴുത്തുകാരെക്കൊണ്ട്‌ ’മഹാഭാരതത്തേക്കാൾ മഹത്തരം‘ എന്ന്‌ പ്രസംഗിപ്പിച്ചിട്ടും ജനം വാങ്ങാതായപ്പോൾ എം.ഡി മറ്റൊരു ഉപായമെടുത്തു. മാതൃഭൂമി പത്ര ഏജന്റുമാർക്ക്‌ നിശ്‌ചിത ക്വാട്ട നിശ്ചയിച്ച്‌ പുസ്‌തകങ്ങൾ അയച്ചുതുടങ്ങി. പത്രം വിറ്റ്‌ ബാക്കി സമയം ഈ ഗഹനഭാരവും ശിരസ്സിലേറ്റി ’അമ്മികൊത്താനുണ്ടോ അമ്മി‘ എന്ന്‌ വിലപിച്ച്‌ നടക്കുന്ന ഏജന്റുമാരെ ഇപ്പോൾ കേരളത്തിലെല്ലായിടത്തും കാണാം. സൗജന്യമായി ഏതെങ്കിലും വായനശാലകളിൽ ഏൽപ്പിച്ചാലും മതി എന്നാണ്‌ മാനേജറുടെ കൽപ്പനയത്രേ. ചവിട്ടുപടിയും ഇരിപ്പിടവും സ്വന്തമായി ഇല്ലാത്ത വായനശാലകൾ പുസ്‌തകക്കെട്ടുകൾ കൂട്ടമായി വാങ്ങുന്നുണ്ടത്രേ. ഇതുകൊണ്ടൊന്നും ഏഴാം പതിപ്പിലെത്തില്ല. മാതൃഭൂമി ഓഫീസിൽ എഡിറ്റർമാരുടെ അതിഥികളായി വരുന്നവർക്ക്‌ ഓരോ പുസ്‌തകക്കെട്ടുകൾ ഗിഫ്‌റ്റായി നൽകുന്നുണ്ടത്രേ. ഇത്‌ പേടിച്ച്‌ ഇപ്പോൾ ആരും കെ.പി.കേശവമേനോൻ റോഡിലൂടെ അർധരാത്രിപോലും സഞ്ചരിക്കാറില്ലെന്നും പറയുന്നു.

സ്വന്തമായി ഒരു വെപ്പാട്ടിയെ വിലയ്‌ക്കുവാങ്ങി വെച്ചുകൊണ്ടിരിക്കുന്നതുപോലെ സൗകര്യപ്രദമാണ്‌ പത്രമുതലാളിക്ക്‌ പ്രസാധന സ്‌ഥാപനം കൂടിയുണ്ടാകുന്നത്‌. സ്വയംഭോഗിക്കാം. അന്യരെക്കൊണ്ട്‌ ഭോഗിപ്പിക്കാം. സന്താനങ്ങളുടെ പിതൃത്വം എന്നും നിഗൂഢമായിരിക്കുകയും ചെയ്യും.

Generated from archived content: mirror10.html Author: sasidharan_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here