ആർത്തി ഒടുങ്ങാത്ത
ആമാശയം.
വേർതിരിവില്ലാത്ത
ആഹാരം.
ചാരം വിസർജ്ജം.
പട്ടടയിൽ
കാസരോഗവും
പ്രമേഹവും
കാർന്നുതിന്ന
മൃതനായ പിതാവിന്റെ
അവസാനക്കാഴ്‌ച.
നക്കിയെടുത്ത പീഢനക്കറ
നാവിൽ പൊതിഞ്ഞ്
അദൃശ്യമാക്കും മായാജാലം.
സംശയാലുവായ
ഭർത്താവിന്റെ മുന്നിൽ
തെളിയിക്കപ്പെടുന്ന
ചാരിത്രശുദ്ധി.
നിയതാകൃതിയില്ലാത്ത
നൃത്തശില്‌പം.
നീരിൽശമിക്കും സാന്ത്വനം.
ആർത്തിയൊടുങ്ങാത്ത ജീവിതത്തിന്റെ
അവസാനരൂപം.
Generated from archived content: poem1_aug8_08.html Author: sarovar