ഇന്നലെപെറ്റിട്ട കുഞ്ഞുപോലും
അമ്മിഞ്ഞപ്പാലിനായ് കരയുന്നതോ
അറിയാതെ പറയുന്നു അകതാരിൽ നിന്നും
അമ്മ…..അമ്മ…….യെന്ന വേദാക്ഷരമന്ത്രം.
അമ്മ ഉമ്മയായപ്പോഴും
അമ്മ മമ്മിയായപ്പോഴും
അമ്മ തായായപ്പോഴും
ആദിയായ് ശക്തിസ്വരൂപിണിയായ് മുന്നിൽ നിന്നു
ഇന്നലെയും ഇന്നുമായി പിന്നെയോ
പിറക്കാനിരിക്കുന്ന നാളെയുടെവരാ-
ദൈവമേ! നീയെത്ര വലിയവനെ-
ന്നുഞ്ഞാൻ ചുടുനിശ്വാസമുതിർത്തു.
കാണുകയും കേൾക്കുകയും കണ്ടുപഠിക്കയും
കാണാത്ത പാഠങ്ങൾ ചൊല്ലിപഠിക്കയും
ജീവൻ തുടപ്പിനെ ചാഞ്ചാടിയുറക്കിയും
ജീവിതം നീങ്ങുന്നതെങ്ങിനെന്നോർത്തു ഞാൻ
അമ്മയാം രക്ഷകയെൻമുന്നിൽവന്നു
യീപ്രപഞ്ചത്തിൻ രഹസ്യമെന്നോടു ചൊല്ലി
ഒന്നുമല്ലയീമർത്ത്യനുയർത്തികാട്ടിയ
തെല്ലുമി പ്രപഞ്ചത്തിലുണ്ടായിരുന്നതുമാത്രം!
ഭാവങ്ങൾ, ഭാവഭേദങ്ങളെല്ലാമെല്ലാം
കാലത്തിൻ മാറ്റൊലിക്കപ്പുറമായ്
പ്രപഞ്ചമാതാവിൻകരുണയായ്
പൊയ്‌തുതിമിർക്കുന്ന മാനവകുലത്തിനായ്.
Generated from archived content: poem1_jan1_10.html Author: saravan_maheswar