ഭാഷാ കലാപങ്ങളിലൂടെ ക്ഷോഭത്തിന്റെ കനൽക്കാറ്റു വിതച്ച ശ്രീ.കെ.പി.അപ്പന്റെ നിരൂപണ പ്രമാണങ്ങൾക്കൊരു നിരൂപണം. വിമർശനകലയിൽ ധ്യാനത്തെ ഒരായുധമായി പ്രതിഷ്‌ഠിച്ച അദ്ദേഹത്തിന്റെ ചിന്താദർശനങ്ങളുടെ ശക്തികേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലുന്ന മൗലികമായ കാഴ്‌ചപ്പാടുകളാൽ ശ്രദ്ധേയമാണ് ഈ കൃതി. വായനയുടെ ഗൗരവം വെളിപ്പെടുത്തുന്ന ബോധത്തിന്റെ സിരകളെ ജ്വലിപ്പിക്കുന്ന ഇതിലെ വ്യാഖ്യാനങ്ങൾ പുതിയ സൗന്ദര്യശിക്ഷണത്തിന്റെ മാനസിക മുന്നേറ്റം പ്രകടമാക്കുന്നു. കെ.പി.അപ്പന്റെ നിരൂപകപ്രതിഭയുടെ ലാവണ്യദർശനത്തെ ഒരു കവിയായ ശരത്‌ചന്ദ്രൻ വിലയിരുത്തുകയാണ് ഈ കൃതിയിൽ.
ധ്യാനത്തിന്റെ പുരോഹിതൻ (നിരൂപണം), ശരത്‌ചന്ദ്രൻ, വില – 40.00, സെഡ് ലൈബ്രറി.
Generated from archived content: book1_nov2_05.html Author: sarathchadran
Click this button or press Ctrl+G to toggle between Malayalam and English