കാലചക്രം ഉരുളുന്നു
കിനാവുകള്‍ പായകള്‍ നെയ്യുന്നു
കുന്നുകള്‍ തോറും പറവകള്‍
കതിരുകള്‍ കൊത്തി പറന്നു
ചേക്കേറും യാമങ്ങള്‍ അരികത്തണഞ്ഞു
ചുണ്ടുകള്‍ വിറച്ചു കതിരുകള്‍ ഊര്‍ന്നു
പ്രഭാതം മഷിക്കുപ്പി തുറന്നു
പേനകള്‍ മഷി നിറച്ചു
കൈകള്‍ യന്ത്രങ്ങളായി
നിമിഷങ്ങള്‍ ശരങ്ങളായി
താളുകള്‍ പൂര്‍ത്തിയായി
മഷിക്കുപ്പി മറിഞ്ഞു
താളുകള്‍ വികൃതമായി
തീവണ്ടികള്‍ ചൂളം വിളിച്ചു
പതിയെ നീങ്ങിത്തുടങ്ങി
അജ്ഞാതന്‍ അതിവേഗം
ഓടിക്കയറി ചിന്തകള്‍ ഉരച്ചു
തീപ്പൊരി ചിതറി കത്തിയമര്‍ന്നു.
Generated from archived content: poem2_sep13_13.html Author: sarath_prasad