അബുദാബി ‘അരങ്ങ്’ ഏർപ്പെടുത്തിയ സാഹിത്യ അവാർഡിന് സാറാജോസഫിന്റെ ‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവൽ അർഹമായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
അബുദാബി മലയാളി സമാജത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അരങ്ങ്, ഏപ്രിലിൽ അബുദാബിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കുമെന്ന് പുരസ്‌കാര സമിതി അംഗങ്ങളായ സി.വി.ശ്രീരാമൻ, മുണ്ടൂർ കൃഷ്‌ണൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. എം.ടി. വാസുദേവൻനായരായിരുന്നു സമിതി അധ്യക്ഷൻ.
പ്രമേയത്തിലും ഭാഷയിലും ആഖ്യാനശൈലിയിലും തികഞ്ഞ തനിമ പുലർത്തുന്ന ‘ആലാഹയുടെ പെൺമക്കൾ’ കഴിഞ്ഞ ദശകത്തിലെ മഹത്തായ നോവലാണെന്ന് സമിതി വിലയിരുത്തി.
Generated from archived content: sarajoseph.html