നോവലെന്ന നിലയിലും സാമൂഹ്യരേഖയെന്ന നിലയിലും മുൻപന്തിയിൽ നില്‌ക്കുന്ന കൃതിയാണ് ദൈവമക്കൾ. ഒരു നോവലിസ്‌റ്റിന്റെ രചനാപാടവവും സാമൂഹിക പരിഷ്‌കർത്താവിന്റെ ഉത്‌പതിഷ്‌ണുത്വവും ദാർശനികന്റെ ഉൾക്കാഴ്‌ചയും മനുഷ്യസ്‌നേഹിയുടെ സഹാനുഭൂതിയും ഈ കൃതിയിലുടനീളം തിളങ്ങുന്നു. പുലക്കുടിലിൽ ജനിച്ച് നിരവധി തിക്താനുഭവങ്ങളിലൂടെ സമൂഹത്തിലെ ഉന്നതന്മാരുടെ വിഹാരരംഗമായ ഭിഷഗ്വരമണ്ഡലത്തിൽ ഒരെത്തിനോട്ടം നടത്തിയതിനുശേഷം വീണ്ടും തന്റെ സഹജീവികളുടെയിടയിലേക്കിറങ്ങിവരുന്ന കുഞ്ഞിക്കണ്ണന്റെ കഥയാണ് ദൈവമക്കളിലൂടെ അവതരിപ്പിക്കുന്നത്. ദലിത് ജീവിതാനുഭവങ്ങൾ നേരിലുൾക്കൊണ്ട് അവയ്‌ക്കു കലാപരമായ സംസ്‌കരണം നൽകിയതിന്റെ സദ്‌ഫലമാണ് ഈ നോവൽ.
ദൈവമക്കൾ, സാറാതോമസ്, വില 135 രൂപ, ഡി സി ബുക്‌സ്
Generated from archived content: book2_feb1_06.html Author: sara_thomas