വോട്ട്‌

സാറേ………. കഴിഞ്ഞ നാലുതവണയും ഞാനാണ്‌ ഈ മണ്ഡലത്തിൽ നിന്നും ജയിക്കുന്നതെന്ന്‌ അറിയാമല്ലോ? ഈ തവണയും ഞാൻ തന്നെയാ സ്‌ഥാനാർത്ഥി.

ഔദാര്യത്തിന്‌ നന്ദി! ഏതു വീട്ടിലും മരണമുണ്ടായാൽ ഓടിയെത്തുന്ന മനുഷ്യസ്‌നേഹി അങ്ങ്‌! ഞാൻ മരിച്ചുകിടക്കുമ്പോഴും (താങ്കളെപ്പോലുള്ളവരുടെ പ്രവർത്തന മികവുകൊണ്ട്‌) അങ്ങു റീത്തുമായ്‌ വരുമല്ലോയെന്നോർത്ത്‌ പുളകം കൊള്ളുമ്പോൾ അങ്ങനെ എങ്ങനെ മറക്കും സാർ! ലോകം മറ്റു ഗ്രഹങ്ങളിലേക്കു കുതിക്കുമ്പോൾ, ഇന്ത്യയെ കാളവണ്ടിയിൽ കയറ്റി പിന്നോട്ടടിക്കുന്ന മിടുമിടുക്കന്മാരല്ലേ നിങ്ങൾ? നാടിനെ കട്ടുമുടിച്ചും കൂട്ടികൊടുത്തും ഉണ്ടാക്കിയ കോടികളുമായി അന്യഗ്രഹങ്ങളിലേയ്‌ക്ക്‌ മുങ്ങാൻ വെമ്പുന്നവർ വോട്ടുനല്‌കി ജയിപ്പിച്ചവരേയും (കഴുതകൾ) പരിസ്‌ഥിതിയെയും സർവ്വമേഖലകളെയും പിന്നിൽ നിന്ന്‌ നട്ടെല്ലിനു കുത്തിമലർത്തി മാലാഖചിരിയുമായി വിലസുന്ന ചെകുത്താന്മാർ…….

സർവ്വഭൗമ (കാലമാടാ..!!!) നിനക്കു തന്നെ എന്റെ (ഒറ്റത്തവണത്തീർപ്പാക്കൽ) കുത്ത്‌.

Generated from archived content: humour1_april11_11.html Author: santhosh_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here