1200 കോടി സർക്കാർ ഖജനാവിൽ നിന്ന് മുടക്കി നമ്മുടെ സ്വന്തം ബഹൻജി മായാവതി, ഉത്തർപ്രദേശ് മുഴുവൻ അവരുടെ പ്രതിമകൾ സ്‌ഥാപിക്കുകയാണല്ലോ? സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസയച്ചിരിക്കുകയാണ് ബഹുജൻ സല്ലാത്ത ചില ‘ആം ആദ്‌മി’ പാർട്ടികൾ അവരുടെ നടപടിയെ എതിർക്കുകയും അവരെ കല്ലെറിയുകയും ചെയ്യുന്നു.
പക്ഷേ എനിക്കതിൽ സന്തോഷം തോന്നുന്നു. ഉത്തർ പ്രദേശിൽ ഞാൻ യാത്ര ചെയ്യാത്തതായി വളരെക്കുറച്ചു സ്‌ഥലങ്ങളെ ഉള്ളൂ. കൊള്ള ബിസിനസിലൂടെയും മറ്റും കോടീശ്വരന്മാരായവരും പരമദരിദ്രരായ ഭൂരിപക്ഷവുമുള്ള നാട്. ആം ആദ്‌മികൾ വിശപ്പുകൊണ്ട് കുടലുകരിഞ്ഞ് നോക്കുമ്പോൾ അവരുടെ ‘വിശപ്പു’ തീർക്കാൻ മായാവതിയുടെ വെണ്ണക്കൽ പ്രതിമകൾ ഉപകരിക്കും. അതുകൊണ്ട് ഞാൻ പ്രതിമക്കാരുടെ പക്ഷത്താണ്. ചെറിയൊരു ആഗ്രഹമുണ്ട്‌ഃ ഇങ്ങനെയുള്ള രാഷ്‌ട്രീയക്കാരുടെ പ്രതിമയ്‌ക്കു താഴെ ഒരടിക്കുറിപ്പുനിർബന്ധമായും വേണം. അതിങ്ങനെയും ആവണം.
‘നാടു കട്ടുമുടിച്ചു കുട്ടിച്ചോറാക്കിയ ഈ സാമൂഹ്യദ്രോഹിയെ കാർക്കിച്ചുതുപ്പുകയും കല്ലെറിയുകയും ചെയ്യുക.“
വാൽക്കഷണം ഃ ദലിതായാലും ബ്രാഹ്‌മണനായാലും അധികാരം കിട്ടിയാൽ…….
Generated from archived content: essay2_sep12_09.html Author: santhosh_thomas