വരമരുളുകണ്ണാ ഗുരുവായൂരപ്പാ
അശരണര്‍ക്ക് ആശ്രയം നല്‍കുന്ന കണ്ണാ
അവിടുത്തെ മുന്നില്‍ നമിച്ചീടുന്നു
ഗുരുവായൂരപ്പാ സ്തുതിച്ചിടുന്നു
കാതങ്ങള്‍ താണ്ടി ഞാന്‍ വന്നിടുന്നു
കാലദോഷങ്ങളകറ്റീടുവാന്‍
നിന്‍തിരുമുമ്പിലെത്തുന്ന ഭക്തര്‍ക്ക്
ദര്‍ശനം നല്‍കണേ വാസുദേവ
വസുദേവ പുത്രന്റെ കാല്‍തൊട്ടു വന്ദിക്കാന്‍
മിഴിയണക്കാതെ കാത്തുനിന്നീടുന്നു
അവിലുമായ് വന്ന സതീര്‍ത്ഥ്യനു നല്‍കിയ
വരമരുള്‍ചെയ്യുക ഈയുള്ളൊരടിയന്
കാണിക്കയായെന്റെ മനം നല്‍കുന്നു
കാണുകയെന്‍ കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കണ്ണന്റെ മുന്നിലിറക്കിടുന്നുയെന്റെ
ഭാണ്ഡത്തില്‍ നിറയുന്ന ഭാരങ്ങളൊക്കെയും
കണ്ണന്റെ കാരുണ്യമെന്നില്‍ ചൊരിയേണം
എന്നെന്നുമെന്നെന്നും കാത്തുകൊണ്ടീടണം.
Generated from archived content: poem1_nov13_12.html Author: santhosh_thaliyapadath