നീ
നീയൊരു പൂമൊട്ടായിരുന്നെങ്കിൽ
പുലർമഞ്ഞുതുളളിയായ്‌വന്നു ഞാൻ
ചുംബിച്ചേനെ…
നീയൊരു പൂവായ് വിടർന്നെങ്കിൽ
ഒരു പൂമ്പാറ്റയായ്‌വന്നു ഞാൻ
നിൻ ചുണ്ടിൽ പടർന്നേനെ.
നീയൊരു മനോഹരതീരമായിരുന്നെങ്കിൽ
പുഴയായ്‌വന്നു ഞാൻ
പുണർന്നേനെ
നീ പുലരിയായിരുന്നെങ്കിൽ
സൂര്യനായ്‌വന്നു ഞാൻ എന്നും
പ്രണയിച്ചേനെ
നീ സന്ധ്യയായിരുന്നെങ്കിൽ
ഒരു മേഘമായ്‌വന്നു ഞാൻ
നിൻ കവിളിലെ
സൗവർണ്ണം കവർന്നെടുത്തേനെ.
ഞാൻ
ഞാനൊരു കവിയായിരുന്നെങ്കിൽ
നിന്നെക്കുറിച്ചു ഞാൻ ഭാഗഗീതങ്ങൾ രചിച്ചേനെ
ഞാനൊരു ഗായകനായിരുന്നെങ്കിൽ
നിന്നെക്കുറിച്ചു ഗാനങ്ങൾ പാടിയേനെ
ഞാനൊരു ശില്പിയായിരുന്നെങ്കിൽ
നിന്റെ മനോഹരദാരുശില്പങ്ങൾ തീർത്തേനെ
ഞാനൊരു ചിത്രകാരനായിരുന്നെങ്കിൽ
നിന്റെ വർണ്ണചിത്രങ്ങൾ വരച്ചേനെ.
പ്രായോഗികം
നമ്മൾ ഇതു രണ്ടുമല്ലെങ്കിലും
ഉളളിലുളെളാരീ ഇത്തിരി ഇഷ്‌ടം
നമുക്കു പങ്കുവെക്കാം…
നീളുന്നൊരീ ജീവിതപ്പാതയിൽ
നമുക്കിനിയൊന്നിച്ചു പോകാം…
ദുഃഖങ്ങളുടെയും പ്രാരാബ്‌ധങ്ങളുടെയും
ഭാണ്ഡക്കെട്ടുകൾ ചുമക്കുമ്പോൾ
പരസ്പരം ഒരു കൈത്താങ്ങാകാം.
Generated from archived content: poem1_july20_06.html Author: santhosh_melekalathil
Click this button or press Ctrl+G to toggle between Malayalam and English