ഉപമകളില്ലാത്ത മഴ
വിമർശനക്കാറ്റ്.
ചുരമിറക്കം.
വലതു സീറ്റിൽ
ഏകവചനം
ബ്രേക്കിടുമ്പോൾ ചോപ്പ്
അല്ലാത്തപ്പോൾ പച്ച
ചിന്തയുടെ രസച്ചരട് പൊട്ടിച്ച്
തലപൊളിപ്പൻ പാട്ട്.
വഷളൻ കണ്ടക്‌ടറുടെ
അവാർഡ് സിനിമത്തല
എഫ്.എ.ബി. കൂറകളുടെ
പ്രണയക്കൂട്
മതേതരത്വത്തിനിട്ട ചില്ല്
ഇളകുന്നുണ്ട്
‘നോ സ്‌മോക്കിംഗ്’ കണ്ടിട്ടാവണം
മുന്നിലെ ഫുൾടാങ്ക്
ബീഡി കത്തിക്കുന്നു
പെണ്ണിരിപ്പിന്നുരുമ്മി
രണ്ട് പഞ്ചാരക്കുട്ടന്മാർ
പൊതുമരാമത്ത് റോഡിലെ
ഓട്ടൻ തുളളലിൽ
ശുഭയാത്ര നേർന്ന്
ടയർകമ്പനി പരസ്യം.
അത്യന്താധുനിക വളവ്
തിരിവ്
പെട്ടെന്ന്
എതിരെ
വിതകയറ്റിയ നാടൻ ലോറി…
ചോരവെളിച്ചത്തിൽ
കയ്യും തലയും പറത്തിട്ട്
കുറെ ആത്മാക്കളെ കയറ്റിയ
ബസ്സ്
മേഘങ്ങളെ കടന്നുപോയി.
Generated from archived content: poem2_may26.html Author: santhosh_koramangalam