ഒറ്റ നിലക്കടല ഏറിൽത്തന്നെ
പകൽച്ചില്ല്
പൊളിഞ്ഞുവീണ
കടൽ.
അപൂർണ്ണമായ ജീവന്റെ
ഏറ്റിറക്കങ്ങളിൽ ധ്യാനിച്ച്
തീരം
ഇപ്പോൾ
അനാഥ ശവത്തിന്റെ
രൂപകത്തിലേക്ക്
വിവർത്തനം ചെയ്യപ്പെടുന്നു.
ഉപ്പുലിപികൾ,
ചിപ്പിവീട്
കിളിയൊച്ചകളുടെ ആകാശം,
നനഞ്ഞ കാലടയാളങ്ങൾ
പതുക്കെ
മാഞ്ഞ്….
മാഞ്ഞ്….
മാഞ്ഞ്….
Generated from archived content: poem1_dec3_07.html Author: santhosh_koramangalam