പൂച്ചമരണം

ആയുസ്സൊടുക്കം
അജ്ഞാതരോഗം
ആയിരം പുഴുക്കള്‍
ആനന്ദനൃത്തമാടി

ഒന്നുചീഞ്ഞ്
മറ്റൊന്നിന് വളം
പൂച്ച ചത്തു
പുഴുവായിരം
ജനിക്കുന്നു

ഇന്നലെവരെ
കുസൃതിയാല്‍
ഓടിയും ചാടിയും
തൊട്ടും തലോടിയും

ഗദ്ഗദം തളര്‍ന്നു
കിടക്കുന്നൂ
മരണശ്ശയ്യയില്‍
അവസാനശ്വാസംവരെയ്ക്കും

മറക്കണം മറവിയിലേക്ക്
മറവുചെയ്യുംമണ്ണിനോപ്പം
എത്രപൂച്ചമരണങ്ങള്‍ക്ക്
സാക്ഷിയാം മനുഷ്യജന്മം!

Generated from archived content: poem4_june1_15.html Author: santhosh_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here