മഞ്ഞുകണങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കുമി സുപ്രഭാതം
അതില്‍ ഒരു കണികയായി എന്നെ വിളിച്ചുണര്‍ത്തിയ
നിന്‍ പുഞ്ചിരി,
എന്‍ മുന്നില്‍ ഒരു സൂര്യ കിരണമായി
തെളിഞ്ഞു എന്‍ മനസ്സില്‍ അമ്മയായ്
സ്‌നേഹം, അതില്‍ നിറഞ്ഞ നിന്‍ വാക്കുകള്‍
ഓര്‍മയില്‍ എവിടെയോ തൊട്ടു നിന്‍ സ്പര്‍ശനം
ഒരിക്കലും മായാതെ മറയാതെ
പുണരട്ടെ നിന്‍ തലോടല്‍
തുളുമ്പുന്നു എന്‍ ഹൃദയം, നിന്‍ സ്‌നേഹം നുകരാന്‍.
ഒരായിരം പൂത്തിരികള്‍ കത്തിനില്‍ക്കും
എന്‍ മനസ്സിന്‍ മംഗളങ്ങള്‍
പൂത്തുലയട്ടെ നിന്‍ പുഞ്ചിരി,
സന്ധ്യക്കു വിടരും ചന്ദ്രനെപ്പോലെ.
Generated from archived content: poem3_may3_2013.html Author: sancy_shaji