കൂട്ടുകാരൻ

ഏറെ തളർന്നെന്റെ

ജീവനിൽ വാക്കിന്റെ

വാളിനാൽ വെട്ടി പിളർത്തി രസിക്കുക

എങ്കിലോ എൻപ്രിയ സ്‌നേഹിത

തീരുമെൻ ജന്മപാപത്തിൻ

സമസ്യകൾ സത്വരം

ക്രൂരമാം ഭാഷണസൂചിയിൽ

കോർത്തൊരെൻ

ചങ്കിൽ പൊടിയുന്ന ചോര

നീ മോന്തുക

പാരമീസ്‌നേഹമപാരമാം നർമ്മവും

നേർത്ത വടുക്കളിൽ തേച്ചു രസിക്കുക

നാഥത്വമേകുമീശ്വരൻ

കൂട്ടുണ്ടുവെങ്കിലും തേടുന്നു

ബന്ധവും ജാതിയും

മർത്യന്റെ നാടകാരാമങ്ങളിൽ

സുമമെത്രയൊ നാട്യമായ്‌

സ്‌നേഹച്ചിരികളിൽ

വേർതിരിവിന്റെ, വിശപ്പിന്റെ

ആഢ്യത്ത്വമേറുന്ന

മുളളിൽ കുരുങ്ങിക്കിടപ്പു ഞാൻ

നേർത്ത നിറങ്ങളിൽ

മഞ്ഞയിൽ, പച്ചയിൽ

തീർത്തൊരീജാലകമെല്ലാ

മടച്ചു, ഞാനേറെക്കറുത്തൊരെന്മന

ഭിത്തിയിൽ, വെൺവെട്ടം ഭയക്കുന്നു

മൗനം സുഖം സഖെ.

Generated from archived content: poem1_nov2_05.html Author: samvidanandu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here