എന്റെ കൂടാരത്തിലെ മനം കനത്ത മടുപ്പില്‍
നിന്ന് ഊര്‍ന്നു വീണ വിഷാദം പേറി
അകലങ്ങളിലെ മദ്യശാല തേടി
”മഹാവൈരാഗി ” ഞാന്‍ നടന്നു.
മദ്യമാണെന്റെ വിശപ്പും ആര്‍ത്തിയും.
ഈറ്റില്ലത്തില്‍ പൊക്കിള്‍ കൊടി മുറിക്കപ്പെട്ട
കുഞ്ഞിന്റെ ആദ്യനിലവിളിയുടെ
പ്രതിധ്വനിയില്‍ വേദന ഇളം താരാട്ടായ്
മാറും പെണ്ണിന്റെ മഹാമന്ത്രം പോലെ
മദ്യ കൂടാരത്തിലെക്കോടുന്ന
മദ്യാസക്തനായവന്റെ നെഞ്ചിലെ നീറ്റല്‍.
ആസക്തിയുടെ അരം രാകിയ വേദനയെ
മറു പിള്ളയായി ഹൃദയത്തില്‍ ഒതുക്കുന്നു.
പകലറുതിയിലെ വിഷമ വൃത്തം പേറി
ഓടുന്നു ഞാനെന്റെ ജീവ കൂടാരത്തില്‍
അന്തിയൊതുക്കത്തില്‍ ഇടവഴികളുടെ
നിഗൂഡമായ ഓരം പറ്റി
എത്തെണ്ടിടത്തെത്തുമ്പോള്‍
മദ്യം പിശാചാണെന്നു
അവന്റെ വിഷപ്പല്ലില്‍
നാം കോര്‍ക്കപ്പെടുമെന്നും
അലറിപ്പറഞ്ഞു
അറം പറ്റാതിരിക്കാന്‍
അടിക്കുപ്പായത്തിന്റെ അറയില്‍ ഒളിപ്പിച്ചു
സുര പാനത്തില്‍ ആത്മാവിനെ
ആവേശിപ്പിച്ചു അഭയം തേടുന്ന
ഉല്ലാസത്തില്‍ സ്വയം മറന്ന ഉപദേശി.
വെള്ളം വീഞ്ഞാക്കിയ ദൈവ പുത്രന്
സ്‌തോത്രം ചൊല്ലി നിലയില്ലാതെ
നാറിയ നിരത്തില്‍ നിലംപൊത്തി …..
Generated from archived content: poem5_feb20_15.html Author: salomi_jhon_valsan