ജീവിതം വെറുമൊരു പാഴ് വാക്ക്
അപരന്മാർ കാത്തിരിക്കുന്ന കാവൽമാടം…
അവരുടെ നാവിൻതുമ്പിൽ നമ്മുടെ
ജീവിതത്തിനു ബലി മൃഗത്തിന്റെ ആയുസ്സ്….
കാലം കോറിയിട്ട നിഴൽ
ദിക്കുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും
മനുഷ്യനോടൊപ്പം പായുന്നു.
നിരാലംബതയിലേക്ക്.
ആരൊക്കെയോ ആടാൻ വേഷം കെട്ടി
തിരശീലയ്ക്ക് പിന്നിൽ മറഞ്ഞു നിൽക്കുന്നു.
നാന്ദി ഗാനാലാപത്തിന്റെ ഈണത്തിൽ
ജീവിതം താളമില്ലാതെ തുള്ളുന്നു.
ശ്വാസത്തിന്റെ ശരണം വിളികൾ
നിശ്വാസത്തിന്റെ വാതിൽ താഴിട്ടു
പൂട്ടുമ്പോൾ ജീവിതം മരിക്കുന്നു
ശവദാഹം ആഘോഷമാക്കി ”സ്വന്തങ്ങൾ”
സപ്താഹം ചൊല്ലി ജീവിതത്തെ പുണരുന്നു…..
Generated from archived content: poem1_may5_15.html Author: salomi_jhon_valsan