ഞാൻ വഞ്ചകൻ

ഞാൻ വഞ്ചകൻ,
നിൻറെ സ്നേഹനീർതടത്തിൽ
വറുതിയുടെ വിഷാദം നിറച്ചവൻ
വെറിയാർന്ന കണ്ണാൽ
ആര്ദ്രമാം നിൻ സ്നേഹം
കാണാക്കയത്തിൽ എറിഞ്ഞവൻ.

സ്നേഹ നിരാസത്തിൽ തളർന്ന്‌ വീണ
നിൻറ്റെ നെഞ്ചിലെ അഗ്നിനാളങ്ങൾ
അപശകുനമായ്‌ കണ്ടവൻ.
നിൻറെ സ്നേഹച്ചരടിന്റെ
കെട്ടുകൾ ഊരാകുടുക്കായ്‌ കണ്ടവൻ.
നിൻറെ ചിന്തകളിൽ, സിരകളിൽ
പരമാണുക്കളിൽ പടർന്നൊഴുകിയ
ചോരയിൽ വിഷ നിശ്വാസം നിറച്ചവെൻ
ഞാൻ വഞ്ചകൻ ….!

അന്ധകാരനിറവിൽ
ആത്മാവ് തളർന്നുറങ്ങിയ
നിൻറെ ജഡത്തിൽ
കാമത്തിൻ ശവതാളംആടിതിമിർത്തവൻ.
നിന്റെ വിലാപങ്ങൾ
രാവിന്റെ കല്ലറകൾ കടന്നു
ഇടി മുഴക്കങ്ങളായ് മാറ്റൊലിക്കൊണ്ടപ്പോൾ
എൻറെ സിരാ ഊർജം നിന്നിൽ
മഹാ പ്രളയമായ് ആർത്തലച്ചൊഴുകി
ഞാൻ പുണർന്നത്‌
തണുത്തുറഞ്ഞ ജീവനുടഞ്ഞ
ആത്മാവ് മേഘക്കൂട്ടിൽ ഒളിച്ച
നിന്നെയാണെന്നറിഞ്ഞതില്ലല്ലൊ
ഞാൻ കിരാതൻ ….
വഞ്ചകൻ..
ജീവൻ ജടമായ്‌
ചുമന്നലയുന്നവൻ…..

Generated from archived content: poem1_feb3_15.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English