വിവിധ തരത്തിലുള്ള വിവാഹങ്ങള്‍

ആര്‍ഷ ഭാരതത്തില്‍ വിവിധ രീതിയിലാണ് വിവാഹങ്ങള്‍ നടന്നിരുന്നത്.

1. ബ്രഹ്മ- പിതാവ് വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും നല്‍കിക്കൊണ്ട് പുത്രിയെ വേദം പഠിപ്പിച്ചവന് വിവാഹം ചെയ്തു കൊടുക്കുന്നു.

2. ദൈവ- ഇത്തരം വിവാഹങ്ങള്‍ അപൂര്‍വമായി നടക്കുന്നതാണ്. പുത്രിയെ പുരോഹിതന്, ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുക്കുന്നു.

3. ആര്‍ഷ- കറവയുള്ള പശു, വിത്തു കാള എന്നിവ വധുവിന്റെ പിതാവിന് നല്‍കുന്നു. ഇതു സ്ത്രീധനമായല്ല ബഹുമാനാര്‍ഥമാണ് നല്‍കുന്നത്.

4. പ്രജാപത്യ- പിതാവ് മകളെ അനുഗ്രഹിക്കുന്നു. പുരുഷനോപ്പം സ്വന്തം കടമകളും കര്‍ത്തവ്യങ്ങളും ചെയ്തു ജീവിക്കാന്‍.

5. സ്വയംവര- നിരവധി പുരുഷന്മാരെ വധുവിന്റെ പിതാവ് ക്ഷണിക്കുന്നു. ഇവരില്‍ നിന്നു ഇഷ്ടപ്പെട്ട പുരുഷനെ ഭര്‍ത്താവിനെ സ്വീകരിക്കാം. രാജ കുടുംബങ്ങളിലെ രീതി ഇതായിരുന്നു.

6. ഗാന്ധര്‍വ- പുരുഷനും സ്ത്രീയും ഗുരുകാരണവന്മാരുടെ അനുമതിയില്ലാതെ ചെയ്യുന്ന വിവാഹം.

7. അസുര- വധുവിന്റെ കുടുംബത്തിന് ധാരാളം ധനവും മറ്റും പുരുഷന്‍ നല്‍കിക്കൊണ്ടുള്ളത്.

8. രാക്ഷസ- പെണ്ണിനെ തട്ടിക്കൊണ്ടുപോകുന്നു. കാമമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് അധഃകൃതമായി കണക്കാക്കുന്നു

9.പൈശാച- മയക്കു മരുന്നു നല്‍കി പെണ്ണിനെ ഉറക്കി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നു.

സ്മൃതികളില്‍ അവസാനത്തെ മൂന്നു രീതികള്‍ തെറ്റാണെന്നു അനുശാസിക്കുന്നു

വേര്‍പിരിയല്‍: വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പഠനം നടത്തിയ ജോണ്‍ ഗോട്ട്മാന്‍ എന്ന പാശ്ചാത്യ ഗവേഷകന്‍ പറയുന്നത് കോടതികലില്‍ അവസാനിക്കുന്ന ബന്ധത്തെക്കുറിച്ചു 90 ശതമാനം കൃത്യതയോടെ തിനിക്കു പ്രവചിക്കാനാകും എന്നാണ്. വിവാഹ ബന്ധത്തില്‍ ആദ്യ ഏഴു വര്‍ഷം വളരെ പ്രധാനമാണ്. ഇതില്‍ അഞ്ചേകാല്‍ വര്‍ഷത്തിനുള്ളില്‍ പിരിയേണ്ടവര്‍ പിരിയും. അടുത്ത അപകടകരമായ കാലയളവ് 16 വര്‍ഷം മുതല്‍ 20 വരെയാണ്.

ഇദ്ദേഹം പറയുന്ന മറ്റൊരു കാര്യം ഇരുവരുടെയും ഗര്‍വ് അഥവാ ധാര്‍ഷ്ട്യം (ego) ആണ്. ഭാര്യയ്ക്ക് അധികാരം ഇല്ലെങ്കില്‍ സ്വതന്ത്രമായി, സ്വന്തമായി തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള അനുമതി നല്‍കിയില്ലെങ്കില്‍ ആ ബന്ധം തകരാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും ഗോട്ട്മാന്‍ പറയുന്നു.

ആദ്യകാലങ്ങളില്‍ വികാരവും ബന്ധവും തമ്മിലാണ് മനഃശാസ്ത്രജ്ഞര്‍ പരീക്ഷിച്ചിരുന്നത്. പിന്നീട് ഇത് ചോദ്യാവലികളിലെത്തി. 1970-കളില്‍ വിവാഹമോചനം പ്ലേഗുപോലെ പടര്‍ന്നു പിടിച്ച അമെരിക്കന്‍ ദമ്പതികളുടെ ജീവിതശൈലികളെ പഠന വിധേയമാക്കി. തുടര്‍ന്നു വികാരങ്ങള്‍ മനസിലാക്കുവാനും അളക്കുവാനും മറ്റും വിഡിയോ ടേപ്പുകള്‍ ഉപയോഗിച്ചു. 1878ല്‍ അമെരിക്കക്കാരായ പോള്‍ ഏക്മാനും വാലസ് ഫ്രെയ്‌സറും ചേര്‍ന്നു ദമ്പതികളുടെ മുഖഭാവം മനസിലാക്കുന്ന കോഡിങ് സിസ്റ്റം ഉണ്ടാക്കി. ഈ വിധത്തില്‍ പ്രശ്‌നക്കാരായ ദമ്പതികളെ നിരീക്ഷിച്ചു. അതോടൊപ്പം പ്രശ്‌നക്കാരല്ലാത്തവരെയും നിരീക്ഷിക്കാന്‍ ഗോട്ട്മാന്‍ മറന്നില്ല. . തന്റെ പരീക്ഷണ ശാലയെ ഗോട്ട്മാന്‍ ‘ലവ് ലാബ്’ എന്നു പേരിട്ടു. പ്രശ്‌നക്കാരല്ലാത്തവരെയാണ് വാസ്തവത്തില്‍ ഗോട്ട്മാന്‍ കൂടുതല്‍ നിരീക്ഷിച്ചത്. ഇതിന് ലവ് ലാബ് വൊളന്റിയര്‍മാരെ അദ്ദേഹം നിയോഗിച്ചു. സന്തോഷപൂര്‍വം ജീവിക്കുന്ന ദമ്പതികളുടെ ജീവചരിത്രം ചോദിച്ചറിയുകയാണ് ആദ്യപടി. ഇവര്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നു തങ്ങളുടെ ജീവിതകഥ പ്രശ്‌നക്കാരോട് പറയുന്നു… ദാമ്പത്യ കലഹം ഒരു സാമൂഹിക പ്രശ്‌നമായിട്ടാണ് ഗോട്ട്മാന്‍ വിലയിരുത്തിയത്. കലഹിക്കുന്ന ദമ്പതിമാരെയും ഗോട്ട്മാന്‍ ക്യാമറയില്‍ പകര്‍ത്തി. ഇവരുടെ ശരീരഭാഷയിലുള്ള മാറ്റങ്ങള്‍ പ്രത്യേകം പഠിച്ചു

വ്യവസായവത്കൃത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത് അമെരിക്കയിലാണ്. പഠനങ്ങള്‍ പറയുന്ന മറ്റൊരു കാര്യം ആരോഗ്യവും ആരോഗ്യകരമായ ദാമ്പത്യവും തമ്മില്‍ വളരെയേറെ ബന്ധമുണ്ടെന്നാണ്. ഇവരുടെ രോഗപ്രതിരോധ ശക്തി ഉയര്‍ന്നിരിക്കും. എന്നാല്‍ വിവാഹമോചിതരുടെയും പ്രശ്‌ന ദമ്പതികളുടെയും ആറോഗ്യനില മോശമായിരിക്കും. വിവാഹമോചിതരുടെ കുട്ടികളിലും വൈകാരിക, ആരോഗ്യ, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും.

മറ്റൊരു കണ്ടെത്തല്‍, ആദ്യകുഞ്ഞ് ജനിക്കുന്നതോടെ പല ദാമ്പത്യങ്ങളും തകരുന്നുവെന്നാണ്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ നീല്‍ ജാക്കോബ്‌സിന്റെ പഠത്തിലായിരുന്നു ഈ വര്‍ഷം ഇതേ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റായിരുന്നു ജോണ്‍ ഗോട്ട്മാന്‍. ദാമ്പത്യത്തെ രക്ഷിക്കാന്‍ നീണ്ട ഇരുപതു വര്‍ഷമാണ് അദ്ദേഹം തന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി ലവ് ലാബില്‍ ചെലവഴിച്ചത്. അദ്ദേഹം മറ്റൊന്നു കൂടി കണ്ടെത്തി. Acceptance തെറാപ്പി. തന്റെ പങ്കാളിയുടെ മാറ്റാന്‍ കഴിയാത്ത പോരായ്മകളെ കണ്ണടച്ച് സ്വീകരിക്കുക. സന്തോഷം, വെറുപ്പ്, മനഃസ്‌തോഭം ഇവയെക്കുറിച്ചു അദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തി. സിയാറ്റിന്‍ കാംപസിലെ ഫാമിലി റിസര്‍ച്ച് ലാബിനെ ലവ് ലാബാക്കി മാറ്റി. നൂറുകണക്കിന് ദമ്പതികളാണ് പരപ്രേരണ കൂടാതെ ലവ് ലാബിലെത്തിയത്. തുടര്‍ന്നു ഗോട്ട്മാന്റെ പ്രശസ്തമായ ‘ The seven principles for making marriage works’ എന്ന പുസ്തകം പുറത്തു വന്നു. ലവ് ലാബിലെ പരീക്ഷണത്തിലൂടെ ശാശ്വതമാകുന്ന ബന്ധങ്ങള്‍ ഏതെന്നു 90 ശതമാനത്തോളം ഉറപ്പു പറയാനാകുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു.

കോപം വിവാഹബന്ധത്തെ തകര്‍ക്കുന്ന ഒരു വികാരമായി ഗോട്ട് മാന്‍ കാണുന്നില്ല. കാരണം അങ്ങേയറ്റം ഉത്തമ ദാമ്പത്യം നയിക്കുന്നവരും പൊരുത്തകേടുള്ളവരും കോപിക്കാറുണ്ട്, വഴക്കടിക്കാറുണ്ട്. എന്നാല്‍ ഇതൊന്നുമല്ല വിവാഹബന്ധത്തിലെ വില്ലന്‍. ഇതിന് അദ്ദേഹം പേരിട്ടിരിക്കുന്നത് ‘ The four horsemen of the apocalypse’ എന്നാണ്. വിമര്‍ശനം, അവഹേളനം, പ്രതിരോധം, പ്രതികരണമില്ലാതെയുള്ള മരവിച്ചിരിക്കല്‍ (stone walling)

ഈ നാല് രാക്ഷസന്മാരെ അകറ്റാന്‍ സ്വന്തം പങ്കാളികളെ സ്വപ്‌നങ്ങളും ആശങ്കകളും ചേര്‍ത്ത് കൊണ്ട് ഗോട്ട്മാന്‍ ഇത്തരക്കാരെക്കൊണ്ട് ഒരു ‘love map’ ഉണ്ടാക്കി. സുന്ദരമായ വിവാഹബന്ധം ഉള്ളവര്‍ തന്റെ പങ്കാളിയുടെ മനഃശാസ്ത്രം അറിഞ്ഞ് അവരുടെ പാതകളെ സുരക്ഷിതമാക്കി നയിക്കുന്ന നാവികനായിരിക്കും. ഇക്കൂട്ടര്‍ പങ്കാളിയുടെ വൈകാരികതയെ തകര്‍ക്കുന്നില്ല. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ‘mars venus school of thoughts’ നെ ഗോട്ട്മാന്‍ ഖണ്ഡിക്കുന്നു. ജീവശാസ്ത്രപരവും ലിംഗപരവുമായ വ്യത്യാസം കൊണ്ടാണ് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് മാഴ്‌സ് -വീനസ് സിദ്ധാന്തം. ഇവര്‍ പറയുന്നത് സ്ത്രീ -പുരുഷന്മാര്‍ വ്യത്യസ്ത വികാരതലങ്ങള്‍ ഉള്ളവരാണ്. ഇത് ദാമ്പത്യ പ്രശ്‌നം സൃഷ്ടിക്കാം.

വിദേശത്ത്, അമെരിക്കയില്‍ ആദ്യ വിവാഹം അമ്പത് ശതമാനവും ഡൈവോഴ്‌സില്‍ കലാശിക്കുന്നതായി യുഎസ് സെന്‍സസ് ബ്യൂറോ പറയുന്നു. 60 വയസു കഴിഞ്ഞവരില്‍ വിവാഹമോചനം കുറവാണ്. 32 ശതമാനം. 45 വയസില്‍ താഴെ പ്രായമുള്ള പുരുഷന്മാര്‍ 50 ശതമാനവും ആദ്യവിവാഹമോചനത്തിലെത്തിക്കുന്നവരാണ്. 44നും 52നും ഇടയ്ക്കുള്ള സ്ത്രീകളും ആദ്യവിവാഹം പിരിയുന്നതായി കാണുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത് സ്വീഡനിലാണ്. 54.9 ശതമാനം. ദാമ്പത്യ സംതൃപ്തിയുടെ കാര്യത്തില്‍ ഗോട്ട്മാന്‍ ഇന്റര്‍വ്യൂ ചെയ്തവരെല്ലാം തന്നെ ദാമ്പത്യ സൗഹൃദമുള്ളവരായിരുന്നു.

ഇറ്റലിയില്‍ 1974 ല്‍ വിവാഹമോചന നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് വിവാഹമോചനങ്ങള്‍ പെരുകിയത്. ഇതേ വര്‍ഷം 17,890 പേരാണ് വഴി പിരിഞ്ഞതെങ്കില്‍ 2002ല്‍ 41,835 പേരായി. ആയിരം വിവാഹങ്ങളില്‍ 124 എന്ന നിരക്കില്‍. അമെരിക്കയില്‍ 15 വയസിനുള്ളില്‍ 35 ശതമാനം കുട്ടികള്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ വേദന അനുഭവിക്കുന്നവരാണ്.

ഹോമിനിഡെ എന്ന പ്രൈമേറ്റ് കുടുംബത്തില്‍ ഇന്നു ജീവിച്ചിരിപ്പുള്ള ഏക പ്രതിനിധിയാണ് മാനുഷ്യന്‍. മറ്റ് പ്രൈമേറ്റുകളിലും സസ്തനികളിലും ഉള്ളതുപോലെ വ്യക്തമായ മദചക്രം ഇല്ലെന്നത് മനുഷ്യവര്‍ഗത്തിന്റെ മാത്രം പ്രത്യേകതയാണ്. മനുഷ്യകുടുംബത്തിന്റെയും സമൂഹത്തിന്റെയും പരിണാമത്തില്‍ ഇതിനു ഗണ്യമായ പങ്കുണ്ട്. കുരങ്ങുകള്‍ക്ക് പോലും ഇണചേരുവാന്‍ കാലമുണ്ട്. എന്നാല്‍ മനുഷ്യ സ്ത്രീകളാകട്ടെ ഏതു സമയത്തും ഇണ ചേരുവാന്‍ സന്നദ്ധമായ ശാരീരിക ക്ഷമതയോടെ സൃഷ്ടിക്കപ്പെട്ടവരാണ്.

ഗര്‍ഭധാരണത്തിനു ശേഷവും ഇതു സംഭവിക്കുന്നു. അതായത് ഒരേ സ്ത്രീക്ക് പുരുഷന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിറവേറ്റാന്‍ കഴിയും. ഇക്കാരണം കൊണ്ടു തന്നെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സ്ത്രീ-പുരുഷ ബന്ധം സാധ്യമാകുകയാണ്. ബന്ധങ്ങള്‍ സുദൃഢമാകുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. അതേ സമയം തന്നെ തകരുന്നതിന്റെയും കാരണം ഇതിലുണ്ട്. ആ കാരണങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.

രണ്ടു പേരെ ഒരു വര്‍ഷം അല്ലെങ്കില്‍ പത്തു വര്‍ഷം അതുമല്ലെങ്കില്‍ ഒരു ജീവിത കാലം മുഴുവന്‍ ഒരുമിച്ചു നിര്‍ത്തുന്ന സങ്കീര്‍ണമായ ഒരു വികാര ലോകം.. അതാണ് വിവാഹം കൊണ്ട് അര്‍ഥമാക്കുന്നത്…

Generated from archived content: marriage2.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here