കുമാരന് നാട്ടിലെ ഒരു കാല്‍ കള്ളനാ യിരുന്നു.
നാട്ടിലെ സമ്പന്നര്‍ക്കിടയില്‍ താമസിക്കുന്ന ഒരു കാല്‍ പട്ടിണിക്കാരന്‍.
താമസം സ്ഥലത്തെ സ്രാമ്പിയുടെ അടുത്ത്. ഇടക്കും തലക്കും കിട്ടുന്ന ചില്ലറ ജോലിയില്‍ നിന്നും കിട്ടുന്ന കൂലി അരിയും മുളകും വാങ്ങിയാല്‍ തീര്‍ന്നു. പിന്നെ അന്തിക്കള്ള് മോന്താന്‍ പണമെവിടെ? അടുത്തുള്ള പറമ്പില്‍ നിന്നും വീണുകിടക്കുന്ന തേങ്ങ എടുത്തു കിട്ടുന്ന കാശിനു വിറ്റ് കള്ളു കുടിക്കും. വീണുകിട്ടുന്ന തേങ്ങ എടുക്കുന്നത് കളവിന്റെ ഗണത്തില്‍ പെടുത്താവുന്നതല്ല എന്നു കുമാരനിയമത്തില്‍ പറയുന്നുണ്ട്. മമ്മദ് ഹാജിയും അവ്വോക്കര്‍ ഹാജിയും ഒന്നും ഒരു തേങ്ങാക്കര്യത്തില്‍ കുമാരനെ ഒന്നും പറയില്ല എന്ന് ആള്‍ക്ക് നല്ല ഉറപ്പുണ്ട്.
എന്നാല്‍ വിശാലമായ പള്ളിപറമ്പില്‍ എത്ര തേങ്ങ എത്ര ദിവസം കിടന്നാലും കുമാരന്‍ അതു തൊടുകയില്ല. തന്നെയുമല്ല പള്ളിയുടെ അടുത്തെത്തിയാല്‍ പുള്ളിക്കാരന്‍ ഭക്തിയോടെ തൊഴുതുകൊണ്ട് മന്ത്രിക്കും… എന്റെ മെതീന്‍ ഭാബ കാത്തോളണേ!
പള്ളിക്കുള്ളില്‍ നാട്ടുകാര്‍ എന്തിനും ഏതിനും വിളിക്കുന്ന മൊയ്തീന്‍ ശൈഖിന്റെ പ്രതിഷ്ടയായിരിക്കും എന്നു വിശ്വസിച്ച കുമാരനെ ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ പറ്റുമോ?
കുമാരന്റെ പെണ്ണു പക്ഷെ അല്‍പ്പം ബുദ്ധി മറിഞ്ഞ കൂട്ടത്തിലായിരുന്നു. അല്‍പ്പം വെള്ളം എവിടെയെങ്കിലും കണ്ടാല്‍ അതെടുത്തു കുളിക്കുക എന്നതാണു ടിയാരിയുടെ ഒരു രീതി…
ഒരു ദിവസം പാതിരാത്രി പള്ളിയിലെ ഹൗളില്‍ നിന്നും എന്തോ വീണു ഇളകി മറിയുന്ന ശബ്ദം കേട്ട് മുക്രി വീരാനിക്ക ഓടിയെത്തി.. ഹൗളില്‍ വീണത് പട്ടിയാവുമെന്ന ധാരണയില്‍ പട്ടീ പട്ടീ എന്നു ആര്‍ത്തുവിളിച്ചാണു അയാള്‍ ഓടിയടുത്തത്… നോക്കുമ്പോള്‍ കുമാരന്റെ പെണ്ണു ചീരു സുഖമായി മുങ്ങിക്കുളിക്കുകയാണു ഹൗളില്‍..
” ബെള്ളം മുയ്ക്കെ ബെടാക്കകിയല്ല ഹംക്കെ… “
“പെണ്ണുങ്ങള്‍ കുളിക്കണോട്ത് ഒളീഞ്ഞു നോക്കണ്ട് പോ മാപ്ലേ “
ചീരു ആട്ടി..
റബ്ബേ നാളെ എത്ര പാട്ട വെള്ളം കോരിയാല ഹൗളു നെറയാ… ഈ ഹംക്കിനൊക്കെ കുളിക്കാന്‍ കണ്ട സലം… വീരാങ്ക തന്റെ ദുര്‍ബലമായ നെഞ്ചില്‍ കൂട് തടവി തിരിഞ്ഞു നടന്നു…
കുമാര ചരിതം രണ്ടാം “കണ്ടം” ———————————-
“ന:മര്‍ക്കട സോപാനമര്‍ഹതി” എന്നുവെച്ചാല്‍ കുരങ്ങിനു ഏണിവെച്ച് കൊടുക്കരുത് എന്ന്… മഹാകവിയും സോപാനഗായകനുമായ ഇടിക്കുള ഇട്ടൂപ്പ് പറഞ്ഞിട്ടുണ്ടാകം എന്നതിനെ അനുസ്മരിച്ച് കൊണ്ട് ഈ “കണ്ടം” സമാരംഭിക്കാം.
ഈ ഭാഗത്തില്‍ ചീരു ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മാത്രമാണു. അതു കൊണ്ടാണു ഇതിന്റെ തലക്കെട്ട് ഇങ്ങനെയായത്.
സ്രാബിയിലെ ബീരാനിക്ക ഒരു ഇന്ന് ഓര്‍മ്മ മാത്രം. എന്നു വെച്ച് കാലചക്രം വല്ലാതൊന്നും കറങ്ങിയിട്ടില്ല.
വീരനിക്കാടെ പിന്‍ ഗാമി മണ്ണാര്‍ക്കാട്ടുകാരന്‍ ഒരു സുലൈമാനാണു. കുമാരന്‍ പഴയപോലെ വീണുകിടക്കുന്ന തേങ്ങയുടെ ബലത്തില്‍ കള്ളുകുടി തുടരുന്നു. ചീരു ഇപ്പോഴും ഹൗളില്‍ കുളി തുടരുന്നു.
പള്ളിക്കിണറ്റില്‍ മോട്ടോര്‍ വെച്ചതുകൊണ്ട് സുലൈമാനു വെള്ളം കോരണ്ട. സമയാസമയങ്ങളില്‍ ബാങ്ക് കൊടുക്കുക ഉസ്താദിനു ചിലവുള്ള വീട്ടില്‍ നിന്നും ഒരു അഞ്ചു നില കെട്ടിടത്തില്‍ ഭക്ഷണം കൊണ്ടു വരിക എന്ന ജോലിയല്ലാതെ മറ്റൊരു പണിയുമില്ല… അല്ല… ഒരു പണികൂടിയുണ്ട്… ഏതോ ഒരു ഗള്‍ഫുകാരന്‍ സമ്മാനിച്ച ഒരു വാച്ച് താലോലിക്കല്‍. നിത്യവും തുടച്ചുമിനുക്കി ചന്തം നോക്കിയിരിക്കല്‍ തന്നെ നല്ലയൊരു പണിയല്ലെ?
ഇശാ കഴിഞ്ഞ് ഹൗളില്‍ വെള്ളം നിറച്ചിടുന്ന പതിവ് സുലൈമാന്‍ കുറച്ച് നാളായി നിറുത്തിവെച്ചിരിക്കുകയാണ്. കാരണം ചീരുവിന്റെ പാതിരാക്കുളി.. അതും ഹൗളില്‍ ഇറങ്ങിനിന്ന്! പക്ഷെ നശിച്ച കറന്റ് പറ്റിക്കലാ പലപ്പോഴും. അതുകൊണ്ട് വീണ്ടും വെള്ളം നിറക്കൽല്‍തൂടങ്ങി…. എന്നാലും ചീരുവിനു ഒരു പണികൊടുക്കണം.
സുലൈമാന്റെ വാച്ച് തന്നെ ഒരു ദിവസം ഉടലോടെ അപ്രത്യക്ഷമായി. വാച്ച് പൊക്കിയത് ജിന്നോ അതൊ കുമാരനോ? ജിന്നിനെ സുലൈമാനു നല്ല വിശ്വാസമാണു. ജിന്നിനു എന്തിനാണു വാച്ച്? ആയതിനാല്‍ കുമാരന്‍ തന്നെ.. പോരാത്തതിനു കുമാരന്‍ ഈ വിഷയത്തില്‍ പേരു ദോഷം കേള്‍പ്പിച്ചവനും..
വാച്ച് ചൂണ്ടിയത് കുമാരനെന്ന് സുലൈമാന്‍ പള്ളിക്കമ്മറ്റി പ്രസിഡന്റ് മുമ്പാകെ പരാതി ബോധിപ്പിച്ചു. കുമാരനെ ചെറുപ്പം മുതലെ അറിയുന്ന പ്രസിഡന്റ് പക്ഷെ അത് വെറും വയറ്റില്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ല. പള്ളി പ്രസിഡന്റിനെ ഇഷ്ട്റ്റമില്ലാത്ത പ്രതിപക്ഷം കുമാരനെ കുത്തിനു പിടിച്ചു. “ആരെ മൊതലു എടുത്താലും പള്ളീന്നു ഒരു സാധനോം ഈ കുമാരന്‍ കൈയ്യോണ്ട് തൊടൂല മൂത്താരെ.. പള്ളീന്റെ അവുത്ത മൈതീന്‍ ബാബ സത്യം” കുമരന്റെ രോദനം അവര്‍ ചെവികൊണ്ടില്ല. കുമാരന്റെ പുറത്ത് അടിയുടെയും ഇടിയുടെയും ചുവന്ന പാടുകള്‍ വീണു. ചീരുവിന്റെ അകന്ന ബന്ധുക്കള്‍ പക്ഷെ അത് സമുദായ പ്രശ്നമായി എടുത്തു.
പള്ളിയുടെ മുമ്പില്‍ ചീരുവിന്റെ ആളുകള്‍ ഒരു കൊടിനാട്ടി. കൊടിയുടെ നിറം സമാധാനത്തിന്റെ തായിരുന്നില്ല. പള്ളി പ്രസിഡന്റ് സുലൈമാനെ രഹസ്യമായി പള്ളിയില്‍ നിന്നും പുറത്തിറക്കി അങ്ങാടില്‍ എത്തിച്ച് അടുത്ത വണ്ടിയില്‍ കയറ്റി നാടു കടത്തി. “ഇങ്ങളെ ഒരു ഹലാക്കിന്റെ ഒലക്കീമല ബാച്ച്… ഇന്ന ഇത് വെച്ച” കൈയില്‍ കിടന്ന സൈക്കൊ ഫൈവ് അഴിച്ച് സുലൈമാന്റെ കൈയ്യില്‍ കൊടുത്ത് അയാള്‍ പറഞ്ഞു ” അന്ന ഇഞ്ഞി ഈ ബയിക്ക് കണ്ട് പോകരുത്”. നാട് കുട്ടിചോറാക്കാന്‍ ഒരൊ ഹംക്കീങ്ങളെ നൂലുമ്മ കെട്ടി ഇബിലീസ് എറക്കിക്കോളും. കുമാരന്റെ വീട്ടി ചെന്ന് അയാളെ ആശ്വസിപ്പിച്ച് ഇങ്ങനെ പറഞ്ഞു, കുമാരാ. അന്നെ ഞമ്മക്കും അനക്ക് ഞമ്മളേം അറിയാ… ഇജ്ജ് ബാച്ച് എട്ത്തില്ലാന്ന് ഞമ്മക്ക് അറിയാ… ബന്നത് ബന്ന്.. അന്റെ മരുന്നും മന്ത്രോം ഞമ്മളു ശൈതോളാ..” കുമാരന്‍ പറഞ്ഞു, “ആര മൊതല്‍ കട്ടാലും പള്ളീന്റെ ഒരു വകീം ഞാന്‍ തുടൂല മൂത്താരെ”. അത് ഞമ്മക്ക് അറിയ കുമാരാ… ഇജ്ജ് അന്റെ ചീരൂനോട് ഹൗളീ കുളിക്കരുത് എന്ന് പറയണം. പിന്നെ ഓള്‍ട ആങ്ങളമാരോട് ആ കൊടി പള്ളീര മുന്നീന്ന് അയിക്കാനും പറയണം”
പക്ഷെ അന്നത്തെ പാതിരാകുളി കഴിഞ്ഞു ആ കൊടിയില്‍ ഈറനുടുത്താണു ചീരു അന്നു വീട്ടിലേക്ക് പോയത്…
ഒരാഴ്ച്ച കഴിഞ്ഞ് കണാദി പള്ളിപറമ്പിലെ തെങ്ങു കയറിയപ്പോള്‍ അതാ തെങ്ങിന്റെ കുരലില്‍ സുലൈമാന്റെ വാച്ച്…. ഏതൊ കാക്ക കൊത്തികൊണ്ട്പോയി വെച്ചതാണു..
Generated from archived content: story2_feb24_15.html Author: salim_tm
Click this button or press Ctrl+G to toggle between Malayalam and English