നവസാരം

വിപ്ലവപ്പുക തൊട്ടുമുത്തിയുണർത്തിയ

പാതയോര നിലാവുറയൊഴിച്ചതും

പണയമായി വയൽപുല്ല്‌ കതിർ തൂങ്ങിയതും.

പവിഴ ചെങ്കൊടി ചുമന്ന

ബംഗാളിലെ കുന്നുകളിൽ നിന്നും

ആളൊഴിഞ്ഞ്‌ പോകുന്നതും

ഗുഹാ വിപ്ലവകാരികൾ

വെടിയേറ്റു പിടയുന്നതും

കേരളത്തിലെ കളരിവിളക്ക്‌ ചുമന്ന്‌ മുതു കഴച്ചവർ

മൂലധനപ്പെട്ടി ചുമന്ന്‌ വഴി പോയതും,

പോർക്കളങ്ങളിലെ സൂര്യതാപം തളിർത്ത

തത്വചിന്തകൾക്ക്‌ മുലയൂട്ടിയതും….

മുല മുറിച്ചതും

ഇവിടെ…….

Generated from archived content: poem2_may6_11.html Author: salim_chenam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here