ഓർമകളെ പെരുച്ചാഴികൾ ആക്കിമാറ്റി
ഞാനെന്റെ പുകപ്പുരയിൽ
പാഷാണം വെച്ചു കൊന്നു…..
അസ്‌തിത്വത്തിന്റെ മുള്ളുവേലിയിൽ
ശ്വാനൻ മൂത്രിച്ചു
ഒരു കാലും ഉയർത്തിപ്പിടിച്ച്….
മെഴുകുതിരി തന്ത്രപൂർവ്വം ഒഴിവാക്കി
അല്ലേൽ കണ്ണടച്ചിരുട്ടാക്കുംപോ
ആരേലും കത്തിച്ചാലോ…….
Generated from archived content: poem1_jun11_11.html Author: saleel_p.l