ഈ വരികള്‍ ആദ്യം കുറിച്ചിടുന്നത്, ഉദ്ദേശം അഞ്ചു കൊല്ലം മുമ്പാണ്. സെപ്തംബര്‍ 19 , 2006 അന്ന് കത്തോലിക്കാ സഭാമൂപ്പന് ബെനഡിക്റ്റ് പതിനാറാമന്‍ അദ്ദേഹത്തിന്റെ ജന്മനാടായ ജര്‍മ്മനിയില്‍ എത്തിയിരുന്നു. തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും അതിനെ പരിശുദ്ധമായി സംരക്ഷിച്ചു പരിപോഷിപ്പിക്കാനുമ്മുള്ള കടമയെപറ്റി കൊളോണിനു സമീപമുള്ള ഫ്രെഹനില്‍ തടിച്ചു കൂടിയ ജനത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ണ്ണശബളമായ അങ്കികളണിഞ്ഞ് , റോമയില്‍ നിന്ന് കൂടെ കൊണ്ടു വന്ന ‘ പോപ്മൊബൈലില്‍’ ഇരുന്ന് അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്നാ ആ യഥാസ്ഥിതികന് യേശുവിന്റെ അങ്ങേയറ്റം മാനുഷികവും മാനുഷികവും അതുകൊണ്ടു തന്നെ വിപ്ല്വവകരവുമായ ജീവിത കാഴ്ചപ്പാടുകളെയാണ്‍ താന്‍ പ്രതിനിധീകരിക്കുന്നതെന്ന് അവകാശപ്പെടാനവുമെന്ന് തടിച്ചു കൂടിയ ജനക്കൂട്ടം കരുതിയോ? “ പ്രബുദ്ധ “ രുടെ നാടായ ജര്‍മ്മനിയില്‍ മാത്രമല്ല ശുഷ്ക്ക വിശ്വാസികളുടെ നാടായ കേരളമുള്‍പ്പെടെ ഏതു കോണില്‍ ചെന്നാലും വത്തിക്കാന് എന്ന ഇട്ടാ വട്ടത്തെ ഭരണാഹികാരിയായ ഒരു മെത്രാന്റെ ആഗോളമേല്‍ക്കൊയ്യ്മയുടെ അഭ്നയങ്ങള്‍ വകവച്ചു കൊടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന മാനസികനില എന്തായിരിക്കുമെന്ന് ഞാന്‍ സ്വയം ചോദിച്ചു പോയി. അതാണ് വിശ്വാസത്തിന്റെ അന്ധമായ വശീകരണം എന്നെനിക്കു തോന്നുകയും ചെയ്തു. തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുക എന്നു പറഞ്ഞാല്‍ അവയെ ഒരു കാരണത്താലും ചോദ്യം ചെയ്യരുത് എന്നാണ് സഭ മനസിലാക്കുന്നത്. ബുദ്ധിക്കു നിരക്കാത്ത പലതും ഏത് മതത്തിന്റെയും വിശ്വാസസംഹിതയില്‍ ഉള്‍പ്പെട്ടിരിക്കും. നമ്മുടെ ഭാവനകള്‍ക്കപ്പുറത്തുള്ള കാലങ്ങള്‍ തൊട്ട് പരിണമിച്ചും , വികസിച്ചും , ഇന്നത്തെ രൂപത്തിലെത്തിയ ജീവന്റെ ഉല്‍പ്പത്തിയേയും അന്തിമ ലക്ഷ്യത്തേയും പറ്റിയുള്ള തീര്‍പ്പ് കല്‍പ്പിക്കലാണ് അവയുടെ ഉള്ളടക്കം . കണ്ണില്‍ പെടുന്നവയെ ഒക്കെ ആധാരമാക്കി നമ്മള്‍ നെയ്തെടുക്കുന്ന ധാരണകളെല്ലാം കൂട്ടിയിണക്കിയാണല്ലോ അനുദിന ജീവിതം മുന്നേറുന്നത് മനസിലാകാത്തവയുടെ മുമ്പില്‍ അത്ഭുതപ്പെട്ടു നില്‍ക്കുക മാത്രമല്ല , അവയെ ചുറ്റിപ്പറ്റിയുള്ള ഭാവനകല്‍ കൂട്ടിപ്പടുത്ത് അവയ്ക്ക് വിശദീകരണം തേടുക എന്നതും മനസിന്റെ രീതിയാണ്. വ്യക്തമായ തെളിവുകള്‍ ശേഖരിക്കാവുന്ന ദൃശ്യങ്ങളുടേയും സംഭവങ്ങളുടെയും കാര്യത്തില്‍ ശാസ്ത്രീയമായ അടിസ്ഥാനമുള്ളതായി നാം കണക്കാക്കുന്നു . എന്നാല്‍ , ഈ പരിധിക്കപ്പുറത്തുള്ള വസ്തുതകളെപറ്റി യും ദൃഢമായ ബോധ്യവും , കഴിയുമെങ്കില്‍ ഗ്രാഹ്യവും ആഗ്രഹിക്കുന്നിടത്താണ് വിശ്വാസങ്ങല്‍ സ്ഥലം പിടിക്കുന്നത്. വിശ്വാസങ്ങളിലൂന്നിയ നിഗമനങ്ങള്‍ക്ക് അപ്പോള്‍ അറിവിന്റെ പരിവേഷം നല്‍കപ്പെടുകയാണ് . അതോടെ കര്‍ക്കശങ്ങളായ വിശ്വാസസത്യങ്ങളായി അവ ഉയര്‍ത്തപ്പെടുന്നു. ‘ വിശ്വസിച്ചാല്‍ സുഖം തരുന്നതെന്തും മനുഷ്യര്‍ വിശ്വസിക്കുമെന്ന്’ ……..നിരീക്ഷിച്ചിട്ടുണ്ട്. പരഞ്ഞതുപോളെ കാലക്രമേണ ഇവയെ ജീവിതത്തിന്റെ കാതലായ പ്രബോധങ്ങളായി ഉയര്‍ത്തുന്നത് മതങ്ങളാണ്./ അത്രയുമായാല്‍ അവയെ പരമസത്യങ്ങളായി കരുതി പരിരക്ഷിക്കാന്‍ ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാകുന്നു. ഏതി വിശ്വാസവും അതില്‍ തന്നെ അന്ധമാണ്. കാണാവുന്നതും തെളിയിക്കേണ്ടതില്ലല്ലോ. സ്വന്തം ഭാവനയോ അന്യന്റെ വാക്കുകളോ ആണ് വിശ്വാസത്തിനു ബലം നല്‍കുന്നത്. യുക്ത്യിലൂന്നി നടക്കുന്നവര്‍ക്ക് വിശ്വാസങ്ങളില്ലെന്നില്ല . ഉദാ: വിഷമല്ലെന്നു കരുതിയായിരുന്നല്ലോ , ഈ അടുത്ത് നാളുകള്‍ വരെയെങ്കിലും മാം വാങ്ങി കഴിച്ചിരുന്നത്. ബസ്സിലോ ട്രെയിനിലോ കയറുമ്പോള്‍ ഉദ്ദേശിച്ച് സ്ഥലത്ത് എത്തുമെന്നും ഒരു വിശ്വാസമാണ്. പക്ഷെ , മതവിശ്വാസം മറ്റൊരു മണ്ഡലത്തില്‍ പെടുന്നു. അവിടെ വിശ്വാസം സവിശേഷമായ ശ്വാസം തന്നെയാണ് . വിശ്വാസികള്‍ക്ക് അത് ജീവിതത്തിന്റെ താളക്രമത്തെത്തന്നെ സ്വാധീനിക്കുന്ന പ്രാണനാണെന്നു പറയാം. കാരണം, അവരുടെ ജീവിത ബന്ധിയായ കാഴ്ചപ്പാടുകള്‍ക്ക് സ്ഥിരതവരുന്നത് അവയിലൂടെയാണ്. എന്നാല്‍ , ജന്മനാ കിട്ടിയ ഇത്തരം വിശ്വാസങ്ങളുടെ ഉള്ളടക്കത്തെ വിശകലനം ചെയ്യാന്‍ ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം . മത വിശ്വാസങ്ങള്‍ പൊതുവെ പറഞ്ഞാല്‍ അതാതിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെ ( മതഗ്രന്ഥങ്ങളുടെ വിശ്വാസയോഗ്യത ഒട്ടും തന്നെ നിസാരമല്ലാത്തതും എന്നാല്‍ ഗൌനിക്കാത്തതുമായ ഒരു പഠനവിഷയമാണ്. ) മനുഷ്യനും, മറ്റേതു മൃഗത്തേയും പോലെ പ്രകൃതി ശക്തിക്ലുമായി മല്ലിട്ടും അവയില്‍ നിന്ന് ഓടിയൊളിച്ചുമാണ് അതി ജീവിച്ചിട്ടുള്ളത് . മറ്റ് ജീവികളേപ്പോലെ , പക്ഷെ , മനുഷ്യന്‍ അപകടങ്ങളെ പെട്ടന്ന് തിരിച്ചറിയാനുള്ള ഇന്ദ്രിയ ശക്തിയില്ല . വനത്തില്‍ മറഞ്ഞിരിക്കുന്ന ഒരു പുലിയേയോ കടുവയേയോ ദൂറെ നിന്നും തിരിച്ചറിയുക മനുഷ്യന്‍ സാധ്യമല്ല . എന്നാല്‍ , തിളങ്ങുന്ന രണ്ടു കണ്ണുകളെ മരങ്ങള്‍ക്കിടയിലൂടെ കാണുമ്പോള്‍ അതൊരു ഹിംസ്ര ജന്തുവായിരിക്കണമെന്നവന്‍ സങ്കല്‍പ്പിക്കുന്നു. ഭാരതീയ ചിന്തയില്‍ ആവര്‍ത്തിച്ചുപയോഗിക്കാറുള്ള ഒരുപമായാണ് , കയര്‍ കണ്ടിട്ട് പാമ്പാണെന്ന് ധരിച്ചു പോകുക ചില സജാത്യങ്ങളില്‍ നിന്ന് ബാക്കി സ്വയം സ്ര്6ഷ്റ്റിച്ചെടുക്കുന്ന ഈ പ്രവണത മറ്റ് ബൌദ്ധിക വ്യായാമങ്ങളിലും മനുഷ്യര്‍ ഉപയോഗിക്കാറുണ്ട്. ബുദ്ധിക്ക് നികത്താനാവാത്ത് വിടവുകളൊക്കെ ഭാവനകൊണ്ട് നികത്തുക . പലപ്പോഴും ഇങ്ങെയാണ് നാം അര്‍ത്ഥരഹിതവും വ്യര്‍ത്ഥമെന്ന് ഉം തോന്നിപ്പിക്കുന്ന ജീവിത സംസ്യകള്‍ ക്ക് അര്‍ത്ഥവും സ്വീകാര്യതയും നല്‍കുന്നത്.
കാല്പനിക സൃഷ്ടിക്കുള്ള മനുഷ്യന്റെ കഴിവുകള്‍ക്കുള്ള തെളിവുകള്‍ 370’000 വര്‍ഷങ്ങള്‍ക്കു പിന്നോട്ടും കണ്ടെത്താനായിട്ടുണ്ട് . ഉത്തര ജര്‍മ്മിനിയിലെ റ്റയൂറിംഗന്‍ എന്ന സ്ഥലത്ത് നടത്തിയ ഖനന ഗവേഷണങ്ങളില്‍ ഇത്രയും പഴക്കം ച്ന്ന പൂര്‍വികരുടെ അവശിഷടങ്ങള്‍ കണ്ടെത്തി. അക്കൂറ്റെ പിതൃപൂജയുടേയും അസ്ഥികളില്‍ കോറിയിട്ട ആദിഭാഷാരൂപങ്ങളുടേയും കാല്പനികവ്യാപാരങ്ങളുടെയും തെളിവുകളും കിട്ടിയിട്ടുണ്ട്. അനുദിനജീവിത വ്യാപാരങ്ങള്‍ക്കപ്പുറത്തേക്ക് അര്‍ത്ഥം തിരയാനുള്ള മനുഷ്യന്റെ സഹജമായ പ്രവണതാണല്ലോ ഇതിന്റെ പിന്നിലുള്ളത് അവന്റെ വളര്‍ച്ചയുടെ ആദിഭാഷകളില്‍ പോലും മൂര്‍ത്തമായവയെ മറികടന്ന് , അമൂര്‍ത്തതയെ എത്തിപ്പിടിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചിരുന്നു എന്നല്ലെ ഇതിനര്‍ത്ഥം,? സംശയലേശമെന്യേ അതെല്ലാം ഈ പ്രപഞ്ചത്തെ മനസിലാക്കുന്നതിന്റെ ഭാഗമായിരുന്നു
കാനപ്പെടുന്ന ഈ ലോകത്തിലെ കൈയിലൊതുങ്ങാത്ത പ്രശ്നങ്ങല്‍ക്ക് ഉത്തരമായി കാണാനാകാത്ത ഒരു മറുലോകത്തെ പരുവപ്പെടുത്തിയെടുക്കുന്നിടത്താണ് മതത്തിന്റെ ഉത്ഭവം ആ മറുലോകത്ത് തന്നെക്കാള്‍ ശക്തരായ ദൈവങ്ങളേയും അശരീരികളേയും പുര്ര്വ്വികരുടെ ആത്മാക്കളേയും കുടിയിരുത്തുന്നിടത്താണ് ഏത് മതവും അതിന്റെ അനുഷ്ഠാനങ്ങള്‍ക്ക് തുടക്കമിടുന്നതീ രണ്ട് ലോകങ്ങളുമായുള്ള ബന്ധപ്പെടലിനു നിയോഗിക്കപ്പെട്ടവരുടെ, അല്ലെങ്കില്‍ ആ ദൌത്യം സ്വയം ഏറ്റെടുക്കുന്നവരുടെ – സിദ്ധന്മാര്‍ , തന്ത്രികല്‍, വെളിച്ചപ്പാടുകള്‍ പിന്‍ ഗാമികളാണ് ഇന്നത്തെ പുരോഹിതര്‍ . അല്‍പ്പ നേരെത്തെയ്ക്കെങ്കിലും ഇവിടം വിട്ട് മറ്റേ ളൊകത്തെത്തി അവിടെ നിന്നും അറിവും അനുഗ്രഹങ്ങളുമായി തിരിച്ചെത്തുന്ന അദ്ധ്യസ്ഥരിലൂടെ ആദ്യകാലങ്ങളില്‍ കുറച്ചൊന്നുമില്ല മനുഷ്യര്‍ ആശ്വാസം നേടിയുരുന്നത്. ഇന്നും ഇതേ തരം ആശ്വാസങ്ങളാണ് മതങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
ഭാവന്യില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളെ മെനെഞ്ഞെടൂക്കാനുള്ള മനുഷ്യന്റെ പ്രവണതക്ക് ഉദാഹരണങ്ങളാണ് മാാലാഖമാര്‍. ഇന്നുള്ള ഏറ്റവും വലിയ പക്ഷികളുടെ പല മടങ്ങ് വലുപ്പമുണ്ടായിരുന്നവ ഭൂമിയില്‍ വസിച്ചിരുന്ന കാലത്ത് , ചിറകുകള്‍ ശക്തിയുടെ പ്രതീകങ്ങളാായിരുന്നു . ഭൂമിയിലും അതില്‍ വസിക്കുന്ന ജീവികളേയും സംരക്ഷിക്കുന്ന ശക്തികളുടെ സങ്കല്‍പ്പരൂപങ്ങള്‍ ക്ക് ചിറ്കുകള്‍ കൂട്ടിച്ചേര്‍ക്കുക സാധാരണമായിരുന്നു അസീറിയായിലെ ദേവാലയങ്ങളുറ്റെ കവാഅങ്ങള്‍ വലിയ ചിറകുള്ള നാല്‍ക്കാലികളുടെ രൂപങ്ങളാല്‍ അലങ്കരിച്ചിരുന്നു . ‘ ഖെറിബു’ എന്ന സങ്കല്‍പ്പ രൂപങ്ങളില്‍ ചിലവയ്ക്ക് മനുഷ്യന്റെ മുഖവും നല്‍കിയിരുന്നു. ആദാമിനേയും ഹവ്വായേയും പുറത്തിറക്കിയിട്ടു പറുദീസയുടെ വാതിക്കല്‍ കാവലായി അഗ്നിച്ചിറകുകളും വാളും ധരിച്ച് ഖെറൂബി’ നെ നിറുത്തിയ കാര്യം ബൈബിളില്‍ കാണുന്നു ഖുറാനും ഒത്തിരിയിടത്ത് മാലാഖമാരെ പറ്റി പറയുന്നുണ്ട്. മാലാഖമാര്‍ അശരീരികളായ ദൈവദൂതന്മരാണെന്ന പഠനം ക്രിസ്തീയ വിശ്വാസപ്രമാണത്തിന്റെ പോലും ഭാഗമായിത്തീര്‍ന്നിരിക്കുന്നു ഓരോരുത്തര്‍ക്കും ഓരോ കാവല്‍മാലാഖാ ഉണ്ടെന്ന വിശ്വാസം മന്പ്പ്സുഖം തരുന്നതായതിനാല്‍ അതും അനായാസ ഒരു വിശ്വാസമായി തീര്‍ന്നു. ഇങ്ങനെ പുരാതന ഭാവനകളില്‍ നിന്ന് കടമെടുത്ത് വിശ്വാസപ്രമാണങ്ങളുടെ ഭാഗമയിതീര്‍ന്നവ ഏത് മതത്തിലും കാണാം.
എല്ലാ വിധത്തിലും അരക്ഷിതനായ മനുഷ്യന്‍ തന്റെ സുരക്ഷയുറ്റെ പ്രധാനപങ്ക് പരലോക ശക്തികളെ ഏല്‍പ്പിക്കാന്‍ ശീലിച്ചതിന്റെ ബാക്കി പത്രമാണ് പരിപൂര്‍ണ്ണ രക്ഷ അല്ലെങ്കില്‍ മോക്ഷം പരലോകപ്രാപ്തിയാണെന്ന ആശയം. അതു നേടുന്നതിനുള്ള വഴികളും വിധികളുമായി ‘; സ്പെഷലിസ്റ്റുകള്‍’ അണിഞ്ഞൊരുങ്ങി വന്നു പരലോകത്തിന്റ്റെ നാഥനായ ദൈവത്തോട് ബന്ധപ്പെടുക ലളിതമാക്കാന്‍ വേണ്ടി ആ ശക്തിയിലും മാനുഷികമൂല്യങ്ങളും ഗുണങ്ങളും ആരോപിക്കപ്പെട്ടു. സത്യത്തില്‍ അവനവന്‍ ഏറ്റവും തൃപ്തികരമായ ഈശ്വരസങ്കല്‍പ്പം ഓരോരുത്തരൌം സ്വയം മെനെഞ്ഞെടുക്കുകയാണ് ചെയ്യുന്നത് . ആദിമനുഷ്യന്‍ ഓരോ പ്രകൃതി ശക്തിക്കും ഓരോ ദൈവിക ഭാവത്തെ മനസ്സില്‍ സൃഷ്ടിച്ചതിന്റെ പ്രതിരൂപങ്ങള്‍ ഹൈന്ദവധാരണയില്‍ ഇന്നും അധികം മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ, സൃഷ്ടിയുടെ സംരക്ഷണത്തിന്റെ , സംഹാരത്തിന്റെ മൂര്‍ത്തികള്‍ തനതായ പ്രൌഢിയോടെ മനുഷ്യ മനസുകളില്‍ വിരാജിക്കുന്നു. ഈ ദൈവഭാവങ്ങളും പ്രകൃതിയുമായുള്ള് ഇടപെടലിന്‍ ഏത് ഭേദവുമാകാം. ഉദാഹരണത്തിന്‍ , ഋഷരൂപൊഅമെടുത്ത് ശിവന്റെ ആരാധനക്കായി നിര്‍മ്മിച്ചിട്ടുള്‍ല അഞ്ചു ക്ഷേത്രങ്ങളില്‍ ( കേദാര്‍നാഥ്, തുംഗനാഥ്, രുദ്രനാഥ്, കല്‍പ്പേശ്വര്‍ മധ്യമഹേശ്വരര്‍ ) ഓരോന്നിലും ഋഷഭത്തിന്റെ പൂഞ്ഞ, ബാഹു , മുഖം , ജട, നാഭി എന്നിവയ്ക്കാണ് പ്രതിഷ്ഠ. ഓരോന്നും ശിവന്റെ ഓരോ ശക്തി പ്രതീകങ്ങളാണ് .
ഈ വക നിറം പിടിപ്പിക്കല്‍ എല്ലാ മതത്തിലുമുണ്ട് . ഇതൊക്കെ ബാലിശമാണെന്ന് കരുതി ദൈവസങ്കല്‍പ്പമില്ലാതെ തന്നെ ജീവന്മരണ സമസ്യകള്‍ക്ക് ഉത്തരം തേടിയ ബുദ്ധാനുയായികളില്‍ വലിയൊരു ഭാഗം , കാലം കറ്ങ്ങിത്തിരിഞ്ഞതേ , ബുദ്ധന്‍ തന്നെ ദൈവിക പരിവേഷം നല്‍കി. തങ്ങളുടെ ദൈവത്തെ സൈന്യങ്ങളുടെ കര്‍ത്താവും നായകനുമാക്കി ആരാധിച്ചു ശീലിച്ച് യഗൂദരുടെ പിങാമികള്‍ തിരഞ്ഞെടുക്കപ്പെട്ടവരെന്ന പ്രാമുഖ്യം മിലനിര്‍ത്താന്‍ ഏത് ക്രൂഊരതക്കും മടിയില്ലാത്തവരായി തീര്‍ന്നിരിക്കുന്നു. . യുക്തിക്ക് നിരക്കാത്ത വേദ വാക്യ നിര്‍വചനങ്ങള്‍ ഈ ചെയ്തികളൊക്കെ സാധുത നല്‍കുന്നതായി അവര്‍ കരുതുന്നു കുരിശുയുദ്ധങ്ങളുറ്റെ കാലത്ത് ക്രിസ്ത്യാനികള്‍ പ്രത്യകഷമായിത്തന്നെ ഇതേ പ്രവണതക്ക് അടിപ്പെട്ടുപോയി . ഇന്നും ക്രിസ്തീയ പാരമര്യം അവകശപ്പെടുന്ന രാഷ്ടങ്ങള്‍ പരോക്ഷമായിട്ടെങ്കിലും ഏത് തുറയിലും പെരുമാറുന്നത് ഈ ശൈലിയില്‍ തന്നെയാണ് അമേരിക്കയേപ്പോലുള്ള ‘ ക്രിസ്തീയ’ രാഷ്രങ്ങല്‍ ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലാണെന്ന സത്യം ഏവര്‍ക്കുമറിയാം. അതിനുള്ള പ്രതികരമായി ‘’ അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്ത്’ നിരന്തം പുകഴ്ത്തുന്നവരും ചാവേര്‍പടയാളികളായി മനുഷ്യക്കുരുതിക്കിറങ്ങുന്ന ദയനീയ കാഴ്ച ഇന്ന് എല്ലാ ജനതയുടെയും വേദനയായി തിര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍ മതങ്ങളും അവയുടെ വിശ്വാസങ്ങളും കഴമ്പില്ലാത്തവയായി ശോഷിച്ചു പോയിരിക്കുന്നു.
വിശ്വാസങ്ങള്‍ അനാവശ്യമാണെന്ന ഒരു സൂച്ന്‍സ്യും ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നില്ല എന്നിരുന്നാലും, മതപരമായ വിശ്വാസസംഹിതകളില്ലാതെയും പരലോകഭയത്തെയൊ ലാഭത്തേയോ മറികടന്നും വ്യക്തിപരമായ സംതൃപതജീവിതം നയിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും ഇന്നേവര്‍ക്കുമുണ്ട്. . പണ്ട് മനുഷ്യന്‍ വിശ്വാസങ്ങളിലൂടെ നേടിയിരുന്ന സുരക്ഷിതത്വബോധം ഇന്ന് അവയില്ലാതെയും നേടാവുന്നതാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്.
ഒരാള്‍ നടക്കാനിറങ്ങുന്നു . ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്നും ഏതെല്ലാം പ്രചോദങ്ങള്‍ ലഭ്യ്മാണെന്നത് ഓരോരുത്തരും സ്വയം പരീക്ഷിച്ചറിയേണ്ടതാണ്. ഉദാ: എണ്ണമറ്റ വ്യത്യസ്തതകളോടെ ഇലകളും പൂക്കളും വിരിച്ചു നില്‍ക്കുന്ന സസ്യങ്ങളെ ശ്രദ്ധിക്കുക. അവയിലൊന്നിനെ അടുത്ത് നിരീക്ഷിക്കുക ഒരിലയുടെ ആകൃതി, നിറം വുഇന്യാസം , ശാസ്ത്രം പഠിപ്പിച്ചിട്ടുള്ള അതിലെ രാസപ്രവര്‍ത്തനങ്ങല്‍ , പഴുത്ത് വീഴുന്നതുവരെയുള്ള അവയുടെ പരിണാമങ്ങള്‍ ഇവയെല്ലാം സാധ്യമാക്കുന്ന ഒരു ഭാവനാവിലാസത്തില്‍ നാം മയങ്ങിപ്പോകേണ്ടതാണ്‍ പ്രകൃതിയിലുള്ള എന്തിലുമുണ്ട് അതീന്ദ്രിയമായ ഒരു തലത്തിലേക്ക് മനുഷ്യനെ ഉയര്‍ത്താനുള്ള കോപ്പുകള്‍ അവയെ തേടിപ്പോകാനും അവയെ ഉള്‍ക്കൊള്ളാനുമാകുന്നവര്‍ സ്വന്തം സ്വത്വകേന്ദ്രീകരണത്തില്‍ നിന്ന് രക്ഷപ്പെട്ട് അലൌകികതയുടെ തലത്തിലേക്ക് ഉയരുന്നു. അപ്പോള്‍ പ്രകൃതിയുടെ അവിഭാജ്യ ഘടകമായി നാം സ്വയം അറിയുന്നു . വിനയപൂര്‍വ്വം അര്‍വ്വാശ്ലേഷിയായ ഒരു ശക്തിക്ക് മുമ്പില്‍ നമ്മുടെ മനസും ശിരസും കുനിഞ്ഞു പോകുന്നു നമ്മുടെ പരിധികളെപറ്റിയുള്ള ബോധം ഒരു ഭാവ്നയല്ല , നഗ്നമായ സത്യം തന്നെയാണെന്ന് അംഗീകരിക്കാതെ അഭയവും സുരക്ഷിതത്വവും അനുഭവവേദ്യമല്ല എന്ന് നാം മനസിലാക്കുന്നു നന്മതിന്മകളെപറ്റിയുള്ള നമ്മുടെ അളവുകോലുകള്‍ അര്‍ത്ഥശൂന്യമായി ഭവിക്കുന്നു പാവനമായ ഒരു പരിപാലനത്തിലേക്കു നമുക്ക് ഉള്‍ക്കാഴ്ച കിട്ടുന്നു ഈ ഗ്രാഹ്യം നാം നമ്മെത്തന്നെ സ്വയമറിയുന്നതിന്റെ ഭാഗമായിത്തീരുന്നു . സ്വയം പ്രകടിപ്പിക്കുക എന്നതിലല്ല മറിച്ച് പ്രകൃതിയുടെ നന്മയിലുള്ള വിശ്വാസമാണ് സന്തോഷത്തിനും സംതൃപ്തിക്കും ആധാരമെന്ന് പതുക്കെപ്പതുക്കെ നാം മനസിലാക്കുന്നു. ശിക്ഷിക്കാനറിയാത്ത ഒരു ശക്തിക്ക് മുമ്പില്‍ വ്യക്തിപരമോ അല്ലാതെയോ ഉള്ള അനുഗ്രഹങ്ങായ്ക്കുള്ള യാചയില്‍ അര്‍ത്ഥമില്ലെന്നും നേര്‍ച്ച കാഴചകള്‍ അപ്രസക്തങ്ങളാണെന്നും നാം തിരിച്ചറിയുന്നു. കാരണം പ്രകൃതിയില്‍ പക്ഷഭേദമില്ല എവിടേയും ഒരേ നിയമ അതിനെ കടത്തി വെട്ടാന്‍ ഒരുപാധിയും ആരുടേയും പക്കലില്ല . പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ശക്തിയൊട്ടില്ലാതാനും. പാരമ്പര്യ വിശ്വാസങ്ങളില്‍ തഴങ്ങിപ്പോയവര്‍ക്ക് ഇവിടെ അസ്വസ്ഥതയുണ്ടാവുകസ്വാഭാവികമാണ്. എന്തെന്നാല്‍ ദൈവമെന്നാാ സംജ്ഞകൊണ്ട് ഇന്ദ്രിയഗോചരമായവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വേറിട്ട ഒരു ശക്തിയെന്നാവര്‍ ചെറുപ്പം മുതല്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് . ആ ധാരണയില്‍ നിന്ന് മനസിനെ മോചിപ്പിച്ച് നമ്മിലെന്നപോലെ മറ്റെല്ലാറ്റിലും അന്തര്‍ലീനമായിട്ടുള്ള നമ്മെ ആനന്ധിപ്പിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമായിട്ടാണ് ദൈവികതയുടെ കാണാനാവുമെങ്കില്‍ ജീവിത വീക്ഷണം മൊത്തത്തില്‍ വേറൊന്നായിത്തീരും അതോടെ ദൈവം നമ്മോട് ഒന്നും ആജ്ഞാപിക്കുന്നില്ല .ഒന്നിലും കയ്യേറ്റം നടത്തുന്നില്ല ശിക്ഷിക്കുന്നില്ല എന്ന സ്വാഭാവികമായ തിരിച്ചറിവിലെത്തും. എല്ലാറ്റിനെയും സ്വരുമിപ്പിക്കുന്ന്ന വൈവിധ്യത്തിലെ ഏകത്വമായ ജീവചൈതന്യ്മായി ആ സാന്നിധ്യത്തെ നാം അനുഭവിച്ചു റ്റുടങ്ങും. ഈ ചിന്താരീതി കവിയുടേതാണെന്നു തോന്നിയേക്കാം വാക്കുകളില്ലാത്ത കവിത മതങ്ങളുടെ ആദ്യപ്രചോദനങ്ങളും കാവ്യാനുഭവങ്ങളായിരുന്നു എന്നോര്‍ക്കണം . പക്ഷെ, അവ ഘനീഭവിച്ച്തത്ത്വങ്ങളും നുഷ്ഠാനങ്ങളും ആയപ്പോള്‍ അതിലെ കവിത പോയി അതിലെ സത്യവും സൌന്ദര്യവും നഷ്ടഭൂതമായി കാവ്യഭാവനയുള്ള ഒരു മനസിനല്ലാതെ പ്രപഞ്ചസമസ്യകളെ സമന്വയിപ്പിച്ച് പ്രകാശപ്പിക്കാനാവില്ല. ശാസ്ത്രം നമുക്ക് പലതും മനസിലാക്കി തരുന്നുണ്ട്. എന്നാല്‍ ആത്യന്തിക സത്യത്തിലേക്കുള്ള വഴി അതിനറിയില്ല പ്രകൃതിയോടു ചേര്‍ന്ന് വളരുക. അതിന്റെ ആസ്വാദനത്തിലൂടെ മാത്രമാണ് സാദ്ധ്യമാകുന്നത്. ഒരു പനിക്കൂര്‍ക്കയുടേയോ തുളസിയുടെയോ ഇലയില്‍ ചെറുതായിട്ടൊന്നുരുമ്മുമ്പോള്‍ ഹൃദ്യമായ ഗന്ധം പരക്കുന്നു ‘ കാലങ്ങളോളം ഞാനിവിടെ ഉണ്ടായിരുന്നു ഇപ്പോഴിതാ നീയെന്നെ കണ്ടെത്തിയിരിക്കുന്നു ‘ എന്ന് ആ ചെടി നമ്മോടു പറയുകയാണ് . ഒരു ജീവിതരംഗം രൂപപ്പെട്ടും രൂപാനതരപ്പെടും മറ്റൊന്നിന്റെ വളര്‍ച്ച്ക്ക് കാരണമായിത്തീരുന്നു. എവിടേയും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതറിയുകയും അംഗീകരിക്കുകയും അതിന്റെ ഭാഗമാകാന്‍ സ്വയം ഒരുക്കുകയും വിട്ടുകൊടുക്കുകയും ചെയ്യുന്നതിലാണ് മനുഷ്യനുള്‍പ്പെടെയുള്ള എന്തിന്റെയും പൂര്‍ത്തീകരണത്തിനുള്ള സാദ്ധ്യത ഒളിഞ്ഞിരിക്കുന്നത്. അതു കണ്ടെത്തുന്നറ്റ്യ്ഹിലാണ് സന്തുഷ്ടി അതല്ലാതെ മറ്റൊരാരാധനയാവശ്യമില്ല . നിലനില്‍പ്പിനും സൌഭാഗ്യത്തിനും മറ്റൊരു വഴിയുമില്ല അതിലേക്ക് നയിക്കാത്തതൊന്നും , യുക്തിയായാലും വിശ്വാസമായാലും, ജീവിതത്തില്‍ പ്രസക്തമല്ല.
Generated from archived content: essay1_june16_12.html Author: sakariyas_nedukanal
Click this button or press Ctrl+G to toggle between Malayalam and English