അവകാശം

ഒരു രാഷ്‌ട്രത്തിന്റെ കരുത്ത്‌

ചോരപ്പുഴയുടെ ആഴമളന്ന്‌ നിർണ്ണയിക്കുന്നു.

അതിർവരമ്പുകൾക്ക്‌-

ഭാഷയും വർണ്ണവും

മതധർമ്മവും കൽപ്പിച്ച്‌

രാഷ്‌ട്രം കെട്ടിപ്പടുത്തപ്പോൾ

ഭൂമിയുടെ അവകാശം

മനുഷ്യന്‌ നഷ്‌ടമായി.

ചോരയും നീരും പകരംവച്ച്‌

അതിരുകളിളകുമ്പോൾ

വിധവകളുടെ കണ്ണീരിൽ ചവിട്ടി

കാലം കടന്നുപോകുന്നത്‌ കാണേണ്ടി വരുന്നു.

ആദ്യം ഒരു വെടിയൊച്ച കേട്ടു;

പിന്നെ വെടിയൊച്ചകൾ

ഭൂമിയുടെ അവകാശം-

ആയുധപ്പുരയ്‌ക്ക്‌

കൈമാറിയ കരാർ

ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്‌.

കണ്ണീരുകൊണ്ട്‌ കവിതയും

ചോര കൊണ്ട്‌ ചരിത്രവും

എഴുതുന്നതാണ്‌ പതിവ്‌

പതിവ്‌ തെറ്റിക്കുന്നത്‌-

അതിർത്തി ലംഘിക്കുന്നതു-

പോലെയായിരിക്കുന്നു.

Generated from archived content: poem2_nov13_09.html Author: saju_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English