മഴ

പ്രണയമാണത്‌

മണ്ണിനോടുള്ള

വിണ്ണിന്റെ പ്രണയം

മഴഃ

കണ്ണീരാണത്‌

തൂവി തീരാതെ

പോയ്‌ മറഞ്ഞ

പരേതാത്‌മാവിന്റെ കണ്ണീര്‌

മഴഃ

സാന്ത്വനമാണത്‌

വിങ്ങുന്ന കരളിന്‌

നറുനിലാവിന്റെ സാന്ത്വനം.

എന്നാകിലും

നഷ്‌ടസന്ധ്യയിൽ

കരഞ്ഞ പെണ്ണിന്റെ

നീരുണങ്ങാത്ത

മുഖമാണ്‌ മഴയ്‌ക്ക്‌.

Generated from archived content: poem2_aug14_09.html Author: saju_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here