പ്രണയം, ഇരുട്ട്‌, പിന്നെ…..

ഒന്ന്‌

പ്രണയം

പ്രതിധ്വനിയില്ലാത്ത

ശബ്‌ദമാണ്‌.

അത്‌-

നിന്റെ മനസ്സിൽ തുടങ്ങി

എന്റെ മനസ്സിലേക്ക്‌

ഒഴുകുമ്പോൾ

ആ ശബ്‌ദം

എനിക്ക്‌ കേൾക്കാം.

പക്ഷേ

ഞാനാരോടും പറഞ്ഞില്ല.

അതാകാം

ശബ്‌ദം നിലച്ചപ്പോൾ

ഞാനാരോടും

പരാതി പറയാത്തത്‌.

രണ്ട്‌

ഞാനും-

നീയും

ഇരുളിന്റെ

പ്രതിബിംബങ്ങളാണ്‌.

ഞാൻ നിന്നിലും

നീ എന്നിലും

പ്രതിഫലിച്ചില്ല.

അതാകാം

ഞാൻ ഇരുളിലമർന്നപ്പോൾ

ആരും അറിയാതെ പോയത്‌.

Generated from archived content: aug13_poem1.html Author: saju_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English