ജീവശ്വാസം തരുന്ന മരങ്ങളേ
ചെടികളേ
നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു
പുഴകളെ,
പുഴയിലെ മീനുകളേ നിങ്ങളേയും.
ആകാശമേ നക്ഷത്രളെ പറവകളെ
നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു.
കാട്ടിലെ മൃഗങ്ങളെ
നാട്ടിലെ മൃഗങ്ങളെ
നിങ്ങളൊടുമെനിക്കു സ്നേഹം.
വെയില്‍ മഴകളെ
പൂക്കളെ പഴങ്ങളെ
എല്ലായ്പ്പോഴുമെന്റെ സ്നേഹം
മനുഷരെ
നിങ്ങളോടെനിക്കു
എപ്പോഴും സ്നേഹം
പെരുത്ത് സ്നേഹിക്കുന്നു
എന്നെയും
എന്റെ കൂരമ്പിനേയും
Generated from archived content: poem5_mar18_14.html Author: saju_pullan