ഒരു പകലവധിയില്‍

മുറിച്ചിട്ട
രണ്ട് മാംസഭാഗങ്ങള്‍ മുറിക്കുടും പോലെ
ആദ്യരാത്രിയില്‍ അവര്‍ ഒന്നായി-

അവള്‍ പറഞ്ഞു
വീടില്ലാത്തവര്‍ക്ക് പ്രണയിക്കാന്‍ വേണ്ടിയാണ്
ദൈവം രാത്രികള്‍ സൃഷ്ടിച്ചത്….
ഈ കടത്തിണ്ണ
നമുക്ക് വീടാവുന്നതപ്പൊഴല്ലേ…
അവന്‍ പറഞ്ഞു-
കണ്ണില്ലാത്തവര്‍ക്ക് പ്രണയിക്കാനാണ്
ദൈവം രാത്രികള്‍ സൃഷ്ടിച്ചത്,
കൂരിരുളില്‍
കണ്ണുള്ളവനുമന്ധനല്ലൊ

അപ്പോളുയര്‍ന്നു
അടക്കിയ ചിരികള്‍ ആരവങ്ങള്‍
പകലിന്റെ മുഴക്കങ്ങള്‍;

ആദ്യരാത്രിക്കായി തിടുക്കം പൂണ്ട
കണ്ണില്ലാത്തവരറിഞ്ഞില്ലല്ലോ…
കണ്ണൂള്ളവര്‍ക്കാഘോഷിക്കാന്‍
അന്ന് പ്രഖ്യാപിക്കപ്പെട്ട
ഒരു പകലവധി

Generated from archived content: poem2_sep13_11.html Author: saju_pullan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here